Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CheruvayalRaman

സം​സ്ഥാ​ന കാ​ർ​ഷി​ക അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു; ഉ​മ്മ​ൻ​ ചാ​ണ്ടി സ്മാ​ര​ക പു​ര​സ്കാ​രം ചെ​റു​വ​യ​ൽ രാ​മ​ന്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കാ​​​​ർ​​​​ഷി​​​​ക വി​​​​ക​​​​സ​​​​ന ക​​​​ർ​​​​ഷ​​​​ക ക്ഷേ​​​​മ വ​​​​കു​​​​പ്പി​​​​ന്‍റെ 2025ലെ ​​​​സം​​​​സ്ഥാ​​​​ന​ ക​​​​ർ​​​​ഷ​​​​ക അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ലെ സ​​​​മ​​​​ഗ്ര സം​​​​ഭാ​​​​വ​​​​ന​​​​യ്ക്ക് പു​​​​തു​​​​താ​​​​യി ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി സ്മാ​​​​ര​​​​ക അ​​​​വാ​​​​ർ​​​​ഡി​​​​ന് വ​​​​യ​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി പദ്മശ്രീ ചെ​​​​റു​​​​വ​​​​യ​​​​ൽ രാ​​​​മ​​​​ൻ അ​​​​ർ​​​​ഹ​​​​നാ​​​​യി. അ​​​ഞ്ചു ല​​​​ക്ഷം രൂ​​​​പ​​​​യും ഫ​​​​ല​​​​ക​​​​വും സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റും അ​​​​ട​​​​ങ്ങു​​​​ന്ന​​​​താ​​​​ണ് പു​​​​ര​​​​സ്കാ​​​​രം.

മി​​​​ക​​​​ച്ച പ്ര​​​​വ​​​​ർ​​​​ത്ത​​​​നം കാ​​​​ഴ്ച​​​​വ​​​​ച്ച ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള സി. ​​​​അ​​​​ച്യു​​​​ത​​​​മേ​​​​നോ​​​​ൻ സ്മാ​​​​ര​​​​ക അ​​​​വാ​​​​ർ​​​​ഡ് കോ​​​​ഴി​​​​ക്കോ​​​​ട് ജി​​​​ല്ല​​​​യി​​​​ലെ കൊ​​​​ടു​​​​വ​​​​ള്ളി ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്തും ക​​​​ണ്ണൂ​​​​രി​​​​ലെ ഉ​​​​ളി​​​​ക്ക​​​​ൽ ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്തും പ​​​​ങ്കി​​​​ട്ടു.

മു​​​​ൻ കൃ​​​​ഷി മ​​​​ന്ത്രി വി.​​​​വി. രാ​​​​ഘ​​​​വ​​​​ന്‍റെ പേ​​​​രി​​​​ലു​​​​ള്ള മി​​​​ക​​​​ച്ച കൃ​​​​ഷി​​​​ഭ​​​​വ​​​​നു​​​​ള്ള പു​​​​ര​​​​സ്കാ​​​​രം പ​​​​ത്ത​​​​നം​​​​തി​​​​ട്ട​​​​യി​​​​ലെ കു​​​​റ്റൂ​​​​ർ കൃ​​​​ഷി​​​​ഭ​​​​വ​​​​നും സ്വ​​​​ന്ത​​​​മാ​​​​ക്കി. മി​​​​ക​​​​ച്ച നെ​​​​ൽ ഉ​​​​ത്പാ​​​​ദ​​​​ക സ​​​​മി​​​​തി​​​​ക്കു​​​​ള്ള കെ. ​​​​വി​​​​ശ്വ​​​​നാ​​​​ഥ​​​​ൻ സ്മാ​​​​ര​​​​ക നെ​​​​ൽ​​​​ക്ക​​​​തി​​​​ർ അ​​​​വാ​​​​ർ​​​​ഡി​​​​ന് പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​യി​​​​ലെ നെ​​​​ന്മേ​​​​നി പാ​​​​ട​​​​ശേ​​​​ഖ​​​​ര സ​​​​മി​​​​തി അ​​​​ർ​​​​ഹ​​​​മാ​​​​യി.

സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ലെ പി​​​​ആ​​​​ർ ചേം​​​​ബ​​​​റി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ കൃ​​​​ഷി​​​​മ​​​​ന്ത്രി ടി. ​​​​സി​​​​ദ്ദിഖാ​​​​ണ് അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.

കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ർ സ്വ​​​​ദേ​​​​ശി വി.​​​​വൈ. ഷാ​​​​ജ​​​​ഹാ​​​​നാ​​​​ണ് മി​​​​ക​​​​ച്ച ജൈ​​​​വ ക​​​​ർ​​​​ഷ​​​​ക​​​​ൻ. യു​​​​വ ക​​​​ർ​​​​ഷ​​​​ക​​​​നു​​​​ള്ള പു​​​​ര​​​​സ്കാ​​​​രം വ​​​​യ​​​​നാ​​​​ട് പൊ​​​​ഴു​​​​ത​​​​ന സ്വ​​​​ദേ​​​​ശി കെ. ​​​​ഹാ​​​​ഷി​​​​ഖ് സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​പ്പോ​​​​ൾ വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്കു​​​​ള്ള ക​​​​ർ​​​​ഷ​​​​ക​​​​തി​​​​ല​​​​കം കാ​​​​സ​​​​ർ​​​​ഗോഡ് പു​​​​ല്ലൂ​​​​ർ സ്വ​​​​ദേ​​​​ശി കെ. ​​​​സാ​​​​വി​​​​ത്രി​​​​ക്ക് ല​​​​ഭി​​​​ച്ചു.

മി​​​​ക​​​​ച്ച ഹൈ​​​​ടെ​​​​ക് ക​​​​ർ​​​​ഷ​​​​ക​​​​നാ​​​​യി കൊ​​​​ല്ലം ചി​​​​ത​​​​റ സ്വ​​​​ദേ​​​​ശി പി. ​​​​പു​​​​ഷ്പ​​​​ഹാ​​​​സും ഹ​​​​രി​​​​ത മി​​​​ത്ര അ​​​​വാ​​​​ർ​​​​ഡി​​​​ന് ത​​​​ളി​​​​പ്പ​​​​റ​​​​ന്പി​​​​ലെ കെ. ​​​​ര​​​​ജീ​​​​ഷും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. ക​​​​ർ​​​​ഷ​​​​ക​​​​ജ്യോ​​​​തി പു​​​​ര​​​​സ്കാ​​​​രം കോ​​​​ട്ട​​​​യം ക​​​​ട​​​​പ്ലാ​​​​മ​​​​റ്റ​​​​ത്തെ വി. ​​​​കി​​​​ഷോ​​​​റി​​​​നാ​​​​ണ്. മി​​​​ക​​​​ച്ച തേ​​​​നീ​​​​ച്ച ക​​​​ർ​​​​ഷ​​​​ക​​​​നാ​​​​യി മ​​​​ല​​​​പ്പു​​​​റം വ​​​​ണ്ടൂ​​​​ർ സ്വ​​​​ദേ​​​​ശി കെ.​​​​പി. അ​​​​നീ​​​​ഷ് അ​​​​വാ​​​​ർ​​​​ഡ് നേ​​​​ടി. ശ്ര​​​​മ​​​​ശ​​​​ക്തി പു​​​​ര​​​​സ്കാ​​​​രം തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സ്വ​​​​ദേ​​​​ശി വി. ​​​​സു​​​​നി​​​​ലാ​​​​ൽ, വ​​​​യ​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി കെ.​​​​എ​​​​സ്. ശ്രീ​​​​നോ​​​​ജ് എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കി​​​​ട്ടു.

ഭി​​​​ന്ന​​​​ശേ​​​​ഷി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പെ​​​​ട്ട മി​​​​ക​​​​ച്ച ക​​​​ർ​​​​ഷ​​​​ക​​​​നാ​​​​യി മ​​​​ല​​​​പ്പു​​​​റം കോ​​​​ഡൂ​​​​ർ സ്വ​​​​ദേ​​​​ശി തോ​​​​ര​​​​പ്പ മു​​​​സ്ത​​​​ഫ​​​​യെ​​​​യും മി​​​​ക​​​​ച്ച കൂ​​​​ണ്‍ ക​​​​ർ​​​​ഷ​​​​ക​​​​നാ​​​​യി കാ​​​​സ​​​​ർഗോ​​​​ഡ് ബ​​​​ളാ​​​​ലി​​​​ലെ സ​​​​ച്ചി​​​​ൻ ജി. ​​​​പൈ​​​​യെ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.

ഈ ​​​​വ​​​​ർ​​​​ഷം പു​​​​തു​​​​താ​​​​യി ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ അ​​​​ർ​​​​ബ​​​​ൻ റൂ​​​​ഫ് ടോ​​​​പ് ഫാ​​​​ർ​​​​മ​​​​ർ അ​​​​വാ​​​​ർ​​​​ഡി​​​​ന് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി സ്വ​​​​ദേ​​​​ശി അ​​​​നി​​​​ത എം. ​​​​കാ​​​​സിം അ​​​​ർ​​​​ഹ​​​​യാ​​​​യി. ഉ​​​​ദ്യാ​​​​ന ശ്രേ​​​​ഷ്ഠ പു​​​​ര​​​​സ്കാ​​​​രം കോ​​​​ട്ട​​​​യ​​​​ത്തെ ഡോ​​​​ളി വ​​​​ർ​​​​ഗീ​​​​സി​​​​നാ​​​​ണ്.

Latest News

Corehub Up