ട്രെന്ഡ്സ് ഇംപ്രസാരിയോ മിസ് കേരള 2026ന്റെ ഗ്രാന്ഡ് ഫിനാലെയിലെ മത്സാർഥികൾ ഫോട്ടോഷൂട്ടിൽ അണിനിര
കൊച്ചി: ട്രെന്ഡ്സ് അവതരിപ്പിക്കുന്ന ഇംപ്രസാരിയോ മിസ് കേരള 2026ന്റെ ഗ്രാന്ഡ് ഫിനാലെ നാളെ വൈകുന്നേരം ആറിന് കൊച്ചി ക്രൗണ് പ്ലാസയില് നടക്കും. കേരളത്തിലെ പ്രമുഖ സൗന്ദര്യമത്സരമായ മിസ് കേരളയുടെ 26-ാമത് പതിപ്പില് 24 ഫൈനലിസ്റ്റുകളാണ് കിരീടത്തിനായി മത്സരിക്കുന്നത്.
"അവള്, അവള്ക്കുവേണ്ടി, അവളാല്' എന്നതാണ് ഈ വര്ഷത്തെ പ്രമേയം. സ്ത്രീകളുടെ വ്യക്തിത്വം, സ്വാതന്ത്ര്യം, ആത്മവിശ്വാസം, സ്വയംനിര്ണയാവകാശം എന്നിവയ്ക്കു പ്രാധാന്യം നല്കുന്ന പ്രമേയത്തിലൂടെ സ്ത്രീശക്തീകരണമാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.
മത്സരത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ സാമൂഹിക പ്രവര്ത്തക ദയാബായിക്ക് മന്ത്രി ബിന്ദു കൃഷ്ണ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്ഡ് സമ്മാനിക്കും.
Tags : Impressario GrandFinale Finale KochiCrownePlaza Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash