x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റഷ്യൻ വ്യോമാക്രമണം; ‍യുക്രെയ്നിൽ ആറു ലക്ഷം പേർക്ക് വൈദ്യുതി മുടങ്ങി

വെബ് ഡെസ്ക്
Published: October 15, 2026 03:30 AM IST | Updated: October 15, 2026 03:30 AM IST

പ്രതീകാത്മക ചിത്രം

കീ​​​വ്: യു​​​ക്രെ​​​യ്ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വി​​​ൽ റ​​​ഷ്യ ന​​​ട​​​ത്തി​​​യ ഡ്രോ​​​ൺ-​​​മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മൂ​​​ന്നു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. വൈ​​​ദ്യു​​​തവി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മണം. 30 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി. ആ​​​റു ല​​​ക്ഷം പേ​​​ർ​​​ക്കു വൈ​​​ദ്യു​​​തി ഇ​​​ല്ലാ​​​താ​​​യെ​​​ന്ന് യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി അ​​​റി​​​യി​​​ച്ചു.

ഊ​​​ർ​​​ജ​​​മേ​​​ഖ​​​ല​​​യി​​​ൽ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​നോ​​​ടു​​​ള്ള ക​​​ടു​​​ത്ത അ​​​നാ​​​ദ​​​ര​​​വാ​​​ണ് റ​​​ഷ്യ​​​ൻ ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്നും സെ​​​ല​​​ൻ​​​സ്കി ആ​​​രോ​​​പി​​​ച്ചു. യു​​​ക്രെ​​​യ്നും റ​​​ഷ്യ​​​യും ഊ​​​ർ​​​ജ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ആ​​​ക്ര​​​മ​​​ണം നി​​​ർ​​​ത്താ​​​ൻ സ​​​മ്മ​​​തി​​​ച്ച​​​താ​​​യി ട്രം​​​പ് ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ റ​​​ഷ്യ​​​യോ യു​​​ക്രെ​​​യ്നോ ഇ​​​തു​​​വ​​​രെ ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല.

റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്ക് ഡീ​​​സ​​​ൽ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു ട്രം​​​പി​​​ന്‍റെ ഊ​​​ർ​​​ജ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പ്ര​​​ഖ്യാ​​​പ​​​നം. ഇ​​​റാ​​​ൻ യു​​​ദ്ധം മൂ​​​ലം ഇ​​​ന്ധ​​​ന​​​വി​​​ല ഉ​​​യ​​​ർ​​​ന്ന​​​ത് അ​​​മേ​​​രി​​​ക്ക​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​മെ​​​ന്ന് ഉ​​​റ​​​പ്പാ​​​യ ഘ​​​ട്ട​​​ത്തി​​​ലാ​​​ണ് ട്രം​​​പ് റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്ന് ഡീ​​​സ​​​ൽ ഇ​​​റ​​​ക്കു​​​മ​​​തി​​​ക്കു ക​​​രാ​​​റു​​​ണ്ടാ​​​ക്കി​​​യ​​​ത്.

യു​​​ക്രെ​​​യ്ൻ സേ​​​ന റ​​​ഷ്യ​​​ൻ റി​​​ഫൈ​​​ന​​​റി​​​ക​​​ളി​​​ൾ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്ന​​​താ​​​ണ് ഡീ​​​സ​​​ൽ​​​വി​​​ല ഉ​​​യ​​​രാ​​​ൻ കാ​​​ര​​​ണ​​​മെ​​​ന്നും ട്രം​​​പ് ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു. ഇ​​​നി റ​​​ഷ്യ​​​ൻ റി​​​ഫൈ​​​ന​​​റി​​​ക​​​ൾ ആ​​​ക്ര​​​മി​​​ച്ചാ​​​ൽ റ​​​ഷ്യ​​​ൻ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​വ​​​ര​​​ങ്ങ​​​ൾ യു​​​ക്രെ​​​യ്നു ന​​​ല്കി​​​ല്ലെ​​​ന്ന് അ​​​മേ​​​രി​​​ക്ക ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

Tags : RussianAirstrike Ukraine Electricity Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up