Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ukraine

International

യു​ക്രെ​യ്നി​ൽ റ​ഷ്യ​ൻ വ്യോ​മാ​ക്ര​മ​ണം; ആറുപേ​ർ കൊ​ല്ല​പ്പെ​ട്ടു 

കീ​​​​വ്: യു​​​​ക്രെ​​​​യ്നി​​​​ൽ റ​​​​ഷ്യ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ആറുപേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ജ​​​​ർ​​​​മ​​​​നി ആ​​​​വ​​​​ശ്യം ത​​​​ള്ളി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു റ​​​​ഷ്യ​​​​ൻ ആ​​​​ക്ര​​​​മ​​​​ണം. ജ​​​​ർ​​​​മ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി യു​​​​ഹാ​​​​ൻ വാ​​​​ഡ​​​​ഫു​​​​ളും റ​​​​ഷ്യ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി സെ​​​​ർ​​​​ജി ലാ​​​​വ്റോ​​​​വും ന്യൂ​​​​യോ​​​​ർ​​​​ക്കി​​​​ൽ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​​ട്ര​​​​സ​​​​ഭ​​​​യു​​​​ടെ ജ​​​​ന​​​​റ​​​​ൽ അ​​​​സം​​​​ബ്ലി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നെ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​യി​​​​രു​​​​ന്നു കൂ​​​​ടി​​​​ക്കാ​​​​ഴ്ച.

യു​​​​ദ്ധം എ​​​​ത്ര​​​​യും വേ​​​​ഗം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് യു​​​​ഹാ​​​​ൻ വാ​​​​ഡ​​​​ഫു​​​​ൾ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. എ​​​​ന്നാ​​​​ൽ റ​​​​ഷ്യ ഈ ​​​​ആ​​​​വ​​​​ശ്യം ത​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ മാ​​​​സം ലൈ​​​​പ്സി​​​​ഗ് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​നു നേ​​​​രേ ന​​​​ട​​​​ന്ന ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ റ​​​​ഷ്യ​​​​യാ​​​​ണെ​​​​ന്നു ജ​​​​ർ​​​​മ​​​​നി ആ​​​​രോ​​​​പി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തോ​​​​ടെ റ​​​​ഷ്യ​​​​യും ജ​​​​ർ​​​​മ​​​​നി​​​​യും ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധം വ​​​​ഷ​​​​ളാ​​​​യി​​​​രു​​​​ന്നു.

അ​​​​തേ​​​​സ​​​​മ​​​​യം, റ​​​​ഷ്യ​​​​യു​​​​ടെ എ​​​​ണ്ണ ശു​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​ശാ​​​​ല​​​​ക​​​​ളെ​​​​യും വാ​​​​ണി​​​​ജ്യ​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളെ​​​​യും ല​​​​ക്ഷ്യ​​​​മാ​​​​ക്കി യു​​​​ക്രെ​​​​യ്ൻ ദൂ​​​​ര​​​​പ​​​​രി​​​​ധി കൂ​​​​ടി​​​​യ ഡ്രോ​​​​ണു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി.

National

റഷ്യ-യുക്രെയ്ൻ യുദ്ധം: മധ്യസ്ഥതയ്ക്ക് ഇന്ത്യയും ചൈനയും

ന്യൂ​​​ഡ​​​ൽ​​​ഹി/​​​മോ​​​സ്കോ: യു​​​ക്രെ​​​യ്ൻ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​മാ​​​ധാ​​​ന ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു സ​​​ഹ​​​ക​​​രി​​​ക്കാ​​​മെ​​​ന്ന് ഇ​​​ന്ത്യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ജി​​​ൻ​​​പിം​​​ഗും സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ച​​​താ​​​യി റ​​​ഷ്യ.

ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ന്ന ബ്രി​​​ക്സ് ഉ​​​ച്ച​​​കോ​​​ടി​​​ക്കി​​​ടെ​​​യാ​​​ണ് ഇ​​​രു​​​ നേ​​​താ​​​ക്ക​​​ളും ഈ ​​​വാ​​​ഗ്ദാ​​​നം മു​​​ന്നോ​​​ട്ടു​​​ വ​​​ച്ച​​​തെ​​​ന്നും റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ ഈ ​​​നി​​​ല​​​പാ​​​ടി​​​നെ സ്വാ​​​ഗ​​​തം ചെ​​​യ്ത​​​താ​​​യും ക്രെം​​​ലി​​​ൻ വ​​​ക്താ​​​വ് ദി​​​മി​​​ത്രി പെ​​​സ്കോ​​​വ് മോ​​​സ്കോ​​​യി​​​ൽ പ​​​റ​​​ഞ്ഞു. യു​​​ക്രെ​​​യ്നി​​​ലെ നി​​​ല​​​വി​​​ലെ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് പു​​​ടി​​​ൻ മോ​​​ദി​​​യെ​​​യും ഷി ​​​ജി​​​ൻ​​​പിം​​​ഗി​​​നെ​​​യും ധ​​​രി​​​പ്പി​​​ച്ച​​​താ​​​യും പെ​​​സ്കോ​​​വ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ന​​​ട​​​ത്തു​​​ന്ന മ​​​ധ്യ​​​സ്ഥ​​​നീ​​​ക്ക​​​ങ്ങ​​​ൾ വ​​​ഴി​​​മു​​​ട്ടി നി​​​ൽ​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഈ ​​​പു​​​തി​​​യ ന​​​യ​​​ത​​​ന്ത്ര​​​ നീ​​​ക്കം. യു​​​എ​​​സ് പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ സ്റ്റീ​​​വ് വി​​​റ്റ്കോ​​​ഫും ജാ​​​രെ​​​ദ് കു​​​ഷ്‌​​​ന​​​റും മോ​​​സ്കോ​​​യി​​​ലും കീ​​​വി​​​ലും സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തു​​​ക​​​യും ട്രം​​​പ് നേ​​​രി​​​ട്ടു പു​​​ടി​​​നു​​​മാ​​​യി ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നെ​​​ങ്കി​​​ലും ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ വ​​​ഴി​​​ത്തി​​​രി​​​വു​​​ണ്ടാ​​​ക്കാ​​​ൻ സാ​​​ധി​​​ച്ചി​​​രു​​​ന്നി​​​ല്ല.

യു​​​ക്രെ​​​യ്നു​​​മാ​​​യും റ​​​ഷ്യ​​​യു​​​മാ​​​യും ഒ​​​രു​​​പോ​​​ലെ ന​​​ല്ല ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധം പു​​​ല​​​ർ​​​ത്തു​​​ന്ന ചു​​​രു​​​ക്കം ചി​​​ല രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാ​​​ണ് ഇ​​​ന്ത്യ. വെ​​​ള്ളി​​​യാ​​​ഴ്ച പു​​​ടി​​​നു​​​മാ​​​യി ന​​​ട​​​ത്തി​​​യ ഉ​​​ഭ​​​യ​​​ക​​​ക്ഷി ച​​​ർ​​​ച്ച​​​യി​​​ലും ച​​​ർ​​​ച്ച​​​ക​​​ളി​​​ലൂ​​​ടെ​​​യും ന​​​യ​​​ത​​​ന്ത്ര​​​ത്തി​​​ലൂ​​​ടെ​​​യു​​​മാ​​​ണ് പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കേ​​​ണ്ട​​​തെ​​​ന്നും സ​​​മാ​​​ധാ​​​നശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കു സ​​​ഹാ​​​യി​​​ക്കാ​​​ൻ ഇ​​​ന്ത്യ സ​​​ന്ന​​​ദ്ധ​​​മാ​​​ണെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

സം​​​യു​​​ക്ത പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ യു​​​ക്രെ​​​യ്ൻ വി​​​ഷ​​​യം ഒഴിവാക്കി

ഡ​​​ൽ​​​ഹി​​​യി​​​ൽ സ​​​മാ​​​പി​​​ച്ച 18-ാമ​​​ത് ബ്രി​​​ക്സ് ഉ​​​ച്ച​​​കോ​​​ടി​​​യു​​​ടെ സം​​​യു​​​ക്ത പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ യു​​​ക്രെ​​​യ്ൻ-​​​റ​​​ഷ്യ യു​​​ദ്ധ​​​ത്തെ​​​ക്കു​​​റി​​​ച്ച് പ​​​രാ​​​മ​​​ർ​​​ശ​​​മി​​​ല്ലാ​​​ത്ത​​​തു ച​​​ർ​​​ച്ച​​​യാ​​​യി.

പ​​​ല​​​സ്തീ​​​ൻ, പശ്ചിമേഷ്യ, സി​​​റി​​​യ, സു​​​ഡാ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും ക്യൂ​​​ബ​​​യ്ക്കു​​​ മേ​​​ലു​​​ള്ള സാ​​​മ്പ​​​ത്തി​​​ക ഉ​​​പ​​​രോ​​​ധ​​​ത്തെ​​​ക്കു​​​റി​​​ച്ചും 15 ഖ​​​ണ്ഡി​​​ക​​​ക​​​ളി​​​ൽ വി​​​വ​​​ര​​​ണം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും യു​​​ക്രെ​​​യ്ൻ വി​​​ഷ​​​യ​​​ത്തി​​​ൽ റ​​​ഷ്യ​​​യു​​​ടെ പേ​​​രു​​​പോ​​​ലും എ​​​ടു​​​ത്തു​​​പ​​​റ​​​യാ​​​തെ പൊ​​​തു​​​വാ​​​യ ന​​​യ​​​ത​​​ന്ത്ര ആ​​​ഹ്വാ​​​ന​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യും പാ​​​ശ്ചാ​​​ത്യ​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യും സ​​​ഖ്യം പു​​​ല​​​ർ​​​ത്തു​​​മ്പോ​​​ഴും റ​​​ഷ്യ​​​യു​​​മാ​​​യു​​​ള്ള ദൃ​​​ഢ​​​മാ​​​യ ബ​​​ന്ധം നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന ഇ​​​ന്ത്യ​​​യു​​​ടെ പ​​​ര​​​ന്പ​​​രാ​​​ഗ​​​ത ന​​​യ​​​ത​​​ന്ത്ര സ​​​മ​​​വാ​​​യ​​​ത്തി​​​നു തെ​​​ളി​​​വാ​​​ണ് ഈ ​​​മാ​​​റ്റ​​​മെ​​​ന്ന് രാ​​​ഷ്‌​​​ട്രീ​​​യ​​​നി​​​രീ​​​ക്ഷ​​​ക​​​ർ പ​​​റ​​​യു​​​ന്നു.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ബ്ര​​​സീ​​​ലി​​​ലെ റി​​​യോ ഡി ​​​ജെ​​​നീ​​​റോ​​​യി​​​ൽ ന​​​ട​​​ന്ന ബ്രി​​​ക്സ് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ യു​​​ക്രെ​​​യ്ൻ വി​​​ഷ​​​യം പ്ര​​​ത്യേ​​​ക​​​മാ​​​യി എ​​​ടു​​​ത്തു​​​പ​​​റ​​​യു​​​ക​​​യും യു​​​എ​​​ൻ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള വേ​​​ദി​​​ക​​​ളി​​​ലെ നി​​​ല​​​പാ​​​ടു​​​ക​​​ൾ ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. കൂ​​​ടാ​​​തെ സ​​​മാ​​​ധാ​​​ന​​​ശ്ര​​​മ​​​ങ്ങ​​​ളെയും സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

International

അമേരിക്കൻ പ്രതിനിധികളുമായുള്ള പുടിന്‍റെ മൂന്നു മണിക്കൂർ ചർച്ച ഫലപ്രദം; പക്ഷേ യുദ്ധം അവസാനിപ്പിക്കാൻ തീരുമാനമില്ല

മോസ്കോ: സമാധാന ചർച്ചയ്ക്കെത്തിയ അമേരിക്ക പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരദ് കുഷ്നർ എന്നിവരുമായി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ അങ്ങേയറ്റം ഫലപ്രദമായ മൂന്നു മണിക്കൂർ കൂടിക്കാഴ്ച നടത്തിയെന്ന് ക്രെംലിന്‍റെ അറിയിപ്പ്.

എന്നാൽ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനു സഹായകരമായ തീരുമാനങ്ങൾ കൂടിക്കാഴ്ചയിൽ ഉണ്ടായില്ലെന്നാണ് പുടിന്‍റെ വിദേശനയ ഉപദേശകൻ യൂറി ഉഷക്കോവിന്‍റെ വാക്കുകളിൽനിന്നു വ്യക്തമായത്.

അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ പ്രത്യേക പ്രതിനിധി വിറ്റ്കോഫും ട്രംപിന്‍റെ മരുമകനായ കുഷ്നറും യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ഒരു കൂട്ടം ആശയങ്ങൾ പുടിനു മുന്നിൽ അവതരിപ്പിച്ചു. ഈ ആശയങ്ങളെക്കുറിച്ചു വിശദീകരിക്കാൻ ഉഷക്കോവ് തയാറായില്ല.

യുദ്ധം അവസാനിപ്പിക്കാനായി ട്രംപ് നടത്തുന്ന ശ്രമങ്ങളെ പുടിൻ പ്രശംസിച്ചു. യുദ്ധത്തിൽ റഷ്യ മുന്നേറുകയാണെന്നും ലക്ഷ്യങ്ങൾ നേടുമെന്നതിൽ ആത്മവിശ്വാസമുണ്ടെന്നും പുടിൻ അമേരിക്കൻ പ്രതിനിധികളെ അറിയിച്ചെന്നും ഉഷക്കോവ് കൂട്ടിച്ചേർത്തു.

വിറ്റ്കോഫും കുഷ്നറും പുടിനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന സൂചനയാണ് വൈറ്റ് ഹൗസ് നല്കിയത്.

വിറ്റ്കോഫും കുഷ്നറും മോസ്കോയിൽനിന്ന് യുക്രെയ്ൻ തലസ്ഥാനമായ കീവിലെത്തി പ്രസിഡന്‍റ് സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി.

International

ച​ർ​ച്ച​ക​ൾ​ക്കാ​യി ട്രം​പി​ന്‍റെ ദൂ​ത​ന്മാ​ർ മോ​സ്കോ​യി​ൽ

മോ​​​​​സ്കോ: റ​​​​​ഷ്യ-​​​​​യു​​​ക്രെ​​​യ്​​​​​ൻ യു​​​​​ദ്ധം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​തി​​​​​നി​​​​​ധി​​​​​സം​​​​​ഘം മോ​​​​​സ്കോ​​​​​യി​​​​​ലെ​​​​​ത്തി. യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പി​​​​​ന്‍റെ പ്ര​​​​​ത്യേ​​​​​ക ദൂ​​​​​ത​​​​​ൻ സ്റ്റീ​​​​​വ് വി​​​​​റ്റ്‌​​​​​കോ​​​​​ഫ്, മ​​​​​രു​​​​​മ​​​​​ക​​​​​ൻ ജാ​​​​​രെ​​​​​ദ് കു​​​​​ഷ്‌​​​​​ന​​​​​ർ എ​​​​​ന്നി​​​​​വ​​​​​ര​​​​​ട​​​​​ങ്ങു​​​​​ന്ന സം​​​​​ഘ​​​​​മാ​​​​​ണ് റ​​​​​ഷ്യ​​​​​ൻ ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​ത്തെ​​​​​ത്തി​​​​​യ​​​​​ത്. റ​​​​​ഷ്യ​​​​​യി​​​​​ലെ ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ​​​​​ക്കു​​​​​ശേ​​​​​ഷം സം​​​​​ഘം യു​​​​​ക്രെ​​​​​യ്ൻ ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ കീ​​​​​വും സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കും.

അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ സം​​​​​ഘ​​​​​ത്തി​​​​​ന്‍റെ സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​ന്‍റെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ ഇ​​​​​ന്ന​​​​​ലെ രാ​​​​​ത്രി​​​മു​​​​​ത​​​​​ൽ കീ​​​​​വി​​​​​നു​​​​​നേ​​​​​ർ​​​​​ക്കു​​​​​ള്ള ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ൾ മൂ​​​​​ന്നു ദി​​​​​വ​​​​​സ​​​​​ത്തേ​​​​​ക്ക് നി​​​​​ർ​​​​​ത്തി​​​​​വ​​​​​യ്ക്കാ​​​​​ൻ പു​​​​​ടി​​​​​ൻ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ട്ടു. എ​​​​​ന്നാ​​​​​ൽ ഈ ​​​​​താ​​​​​ത്കാ​​​​​ലി​​​​​ക ആ​​​​​ശ്വാ​​​​​സം ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ കീ​​​​​വി​​​​​നു മാ​​​​​ത്ര​​​​​മാ​​​​​യി​​​​​രി​​​​​ക്കു​​​​​മെ​​​​​ന്നും യു​​​​​ക്രെ​​​​​യ്ന്‍റെ മ​​​​​റ്റു ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ ആ​​​​​ക്ര​​​​​മ​​​​​ണം തു​​​​​ട​​​​​രു​​​​​മെ​​​​​ന്നും ക്രെം​​​​​ലി​​​​​ൻ വ​​​​​ക്താ​​​​​വ് ദി​​​​​മി​​​​​ത്രി പെ​​​​​സ്കോ​​​​​വ് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

യു​​​​​എ​​​​​സ് സം​​​​​ഘ​​​​​ത്തി​​​​​ന്‍റെ യു​​​​​ക്രെ​​​​​യ്ൻ സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​നു​​​​​ള്ള മു​​​​​ന്നൊ​​​​​രു​​​​​ക്ക​​​​​ങ്ങ​​​​​ളു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യാ​​​​​ണ് ആ​​​​​ക്ര​​​​​മ​​​​​ണം താ​​​​​ത്കാ​​​​​ലി​​​​​ക​​​​​മാ​​​​​യി നി​​​​​ർ​​​​​ത്തി​​​​​വ​​​​​യ്ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് ക്രെം​​​​​ലി​​​​​ൻ അ​​​​​റി​​​​​യി​​​​​ച്ചു.

യു​​​​​ദ്ധം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യാ​​​​​ണ് പ്ര​​​​​തി​​​​​നി​​​​​ധി​​​​​സം​​​​​ഘം റ​​​​​ഷ്യ​​​​​യി​​​​​ലേ​​​​​ക്കു പു​​​​​റ​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് ട്രം​​​​​പ് അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ടെ​​​​​ങ്കി​​​​​ലും വി​​​​​ട്ടു​​​​​വീ​​​​​ഴ്ച​​​​​ക​​​​​ൾ​​​​​ക്കു ത​​​​​യാ​​​​​റ​​​​​ല്ലെ​​​​​ന്ന സൂ​​​​​ച​​​​​ന​​​​​യാ​​​​​ണ് റ​​​​​ഷ്യ ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത്.

മോ​​​​​സ്കോ സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം ഇ​​​​​ന്നു കീ​​​​​വി​​​​​ലെ​​​​​ത്തു​​​​​ന്ന അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ സം​​​​​ഘ​​​​​വു​​​​​മാ​​​​​യി യു​​​​​ദ്ധം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള പ്രാ​​​​​യോ​​​​​ഗി​​​​​ക വ​​​​​ഴി​​​​​ക​​​​​ൾ ച​​​​​ർ​​​​​ച്ച ചെ​​​​​യ്യു​​​​​മെ​​​​​ന്ന് യു​​​​​ക്രെ​​​​​യ്ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് വൊ​​​​​ളോ​​​​​ഡി​​​​​മി​​​​​ർ സെ​​​​​ല​​​​​ൻ​​​​​സ്കി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

International

യു​ക്രെ​യ്ൻ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​സ്ഥാ​ന​ത്ത് റഷ്യൻ ആക്രമണം

കീ​​​​വ്: യു​​​​ക്രെ​​​​യ്ൻ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ആ​​​​സ്ഥാ​​​​ന​​​​ത്തി​​​​നു നേ​​​​രേ റ​​​​ഷ്യ​​​​ൻ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ അ​​​​ഞ്ചു പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്ക്. വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു ശ​​​​ക്ത​​​​മാ​​​​യ തി​​​​രി​​​​ച്ച‌​​​​ടി ന​​​​ൽ​​​​കാ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വോ​​​​ളോ​​​​ദി​​​​മി​​​​ർ സെ​​​​ലെ​​​​ൻ​​​​സ്‌​​​​കി സൈ​​​​ന്യ​​​​ത്തി​​​​നു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

കീ​​​​വി​​​​ലെ എ​​​​സ്ബി​​​​യു​​​​വി​​​​ന്‍റെ കേ​​​​ന്ദ്ര മ​​​​ന്ദി​​​​ര​​​​ത്തി​​​​ലാ​​​​ണു ഡ്രോ​​​​ൺ പ​​​​തി​​​​ച്ച​​​​തെ​​​​ന്നു സെ​​​​ലെ​​​​ൻ​​​​സ്കി സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. സു​​​​ര​​​​ക്ഷാ​​​​സേ​​​​നാ മേ​​​​ധാ​​​​വി​​​​യു​​​​ടെ ഓ​​​​ഫീ​​​​സി​​​​നെ നേ​​​​രി​​​​ട്ട് ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ഡ്രോ​​​​ൺ പ​​​​തി​​​​ച്ച​​​​തി​​നു പി​​​​ന്നാ​​​​ലെ കെ​​​​ട്ടി​​​​ട​​​​ത്തി​​​​നു ക​​​​ന​​​​ത്ത നാ​​​​ശ​​​​ന​​​​ഷ്ടം സം​​​​ഭ​​​​വി​​​​ച്ച​​​​താ​​​​യും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​ണ്ട്.ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ​​ത്തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​ദേ​​​​ശ​​​​ത്ത് സു​​​​ര​​​​ക്ഷാ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ‌ ശ​​​​ക്ത​​​​മാ​​​​ക്കി. ‌‌‌

 

 

International

യു​ക്രെ​യ്​നി​ലെ റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തി​ൽ കൊല്ലപ്പെട്ടത് തെ​ലു​ങ്കാ​ന സ്വ​ദേ​ശി

ഒ​​​​​ഡേ​​​​​സ: യു​​​​​ക്രെ​​​​​യ്നി​​​​​ൽ റ​​​​​ഷ്യ ന​​​​​ട​​​​​ത്തി​​​​​യ മി​​​​​സൈ​​​​​ൽ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത് തെ​​​​​ലു​​​​​ങ്കാ​​​​​ന സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ തൊ​​​​​ഴി​​​​​ലാ​​​​​ളി. തെ​​​​​ലു​​​​​ങ്കാ​​​​​ന​​​​​യി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള മ​​​​​റ്റൊ​​​​​രാ​​​​​ൾ​​​​​ക്ക് പ​​​​​രി​​​​​ക്കേ​​​​​റ്റി​​​​​ട്ടു​​​​​മു​​​​​ണ്ട്. ഹു​​​​​സ്നാ​​​​​ബാ​​​​​ദി​​​​​ൽ​​​നി​​​​​ന്നു​​​​​ള്ള വാ​​​​​വി​​​​​ലാ​​​​​ല സു​​​​​ദ​​​​​ർ​​​​​ശ​​​​​ൻ ഗൗ​​​​​ഡ (42)​​ആ​​​​​ണ് കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത്.

നാ​​​​​ലു​​​​​മാ​​​​​സം മു​​​​​ന്പാ​​​​​ണ് ഒ​​​​​രു ബ​​​​​ന്ധു​​​​​വി​​​​​നോ​​​​​ടൊ​​​​​പ്പം തൊ​​​​​ഴി​​​​​ൽ​​​​​ തേ​​​​​ടി സു​​​​​ദ​​​​​ർ​​​​​ശ​​​​​ൻ യു​​​​​ക്രൈ​​​​​യി​​​​​നി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്. നി​​​​​ർ​​​​​മാ​​​​​ണമേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ജോ​​​​​ലി നേ​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്തു.

ആ​​​​​കാ​​​​​ശ​​​​​മാ​​​​​ർ​​​​​ഗം ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്ന മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് താ​​​​​മ​​​​​സ​​​​​സ്ഥ​​​​​ല​​​​​ത്തേ​​​​​ക്കു മ​​​​​ട​​​​​ങ്ങു​​​​​ന്പോ​​​​​ഴാ​​​​​ണ് സു​​​​​ദ​​​​​ർ​​​​​ശ​​​​​ൻ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത്.

യു​​​ക്രെ​​​യ്​​​​​നി​​​​​ലെ ഇ​​​​​ന്ത്യ​​​​​ൻ എം​​​​​ബ​​​​​സി മ​​​​​ര​​​​​ണം സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു. 35 കാ​​​​​ര​​​​​നാ​​​​​യ ഗ​​​​​ണേ​​​​​ഷ് ക​​​​​ല്ലേ​​​​​ട​​​​​യാ​​​​​ണ് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ പ​​​​​രി​​​​​ക്കേ​​​​​റ്റ തെ​​​​​ലു​​​​​ങ്കാ​​​​​ന സ്വ​​​​​ദേ​​​​​ശി.

International

യു​​​ക്രെ​​​യ്നിൽ അണ്വായുധം പ്രയോഗിക്കാനൊരുങ്ങി പുടിൻ

മോ​​​സ്കോ: യു​​​ക്രെ​​​യ്ൻ യു​​​ദ്ധം അ​​​ന്ത​​​മി​​​ല്ലാ​​​തെ നീ​​​ളു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​ൻ അ​​​റ്റ​​​കൈ​​​പ്ര​​​യോ​​​ഗം എ​​​ന്ന നി​​​ല​​​യി​​​ൽ അ​​​ണ്വാ​​​യു​​​ധം പ്ര​​​യോ​​​ഗി​​​ച്ചേ​​​ക്കു​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. പു​​​ടി​​​നു​​​മാ​​​യി അ​​​ടു​​​ത്ത വൃ​​​ത്ത​​​ങ്ങ​​​ളെ ഉ​​​ദ്ധ​​​രി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ബ്ലൂം​​​ബെ​​​ർ​​​ഗ് മാ​​​ധ്യ​​​മ​​​മാ​​​ണ് ഇ​​​ക്കാ​​​ര്യം പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്.

യു​​​ദ്ധ​​​ഭൂ​​​മി​​​യി​​​ൽ പ്ര​​​യോ​​​ഗി​​​ക്കാ​​​ൻ വി​​​ക​​​സി​​​പ്പി​​​ച്ച ടാ​​​ക്ടി​​​ക്ക​​​ൽ അ​​​ണ്വാ​​​യു​​​ധ​​​ങ്ങ​​​ളാ​​​ണ് പു​​​ടി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്. ന​​​ഗ​​​ര​​​ങ്ങ​​​ളെ ന​​​ശി​​​പ്പി​​​ക്കു​​​ന്ന സ്ട്രാ​​​റ്റ​​​ജി​​​ക് അ​​​ണ്വാ​​​യു​​​ധ​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് ടാ​​​ക്‌​​​ടി​​​ക്ക​​​ൽ ആ​​​യു​​​ധ​​​ങ്ങ​​​ൾ​​​ക്കു പ്ര​​​ഹ​​​ര​​​ശേ​​​ഷി കു​​​റ​​​വാ​​​ണ്. എ​​​ന്നി​​​രു​​​ന്നാ​​​ലും വ​​​ലി​​​യ തോ​​​തി​​​ലു​​​ള്ള നാ​​​ശ​​​ത്തി​​​നു പു​​​റ​​​മേ അ​​​ണു​​​വി​​​കി​​​ര​​​ണ​​​ത്തി​​​നും പ​​​രി​​​സ്ഥി​​​തി​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കും ഇ​​​വ കാ​​​ര​​​ണ​​​മാ​​​കും.

അ​​​ണ്വാ​​​യു​​​ധം പ്ര​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ ഇ​​​ന്ത്യ​​​യും ചൈ​​​ന​​​യും പു​​​ടി​​​നു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യ​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. അ​​​ങ്ങ​​​ന​​​യൊ​​​രു ആ​​​ലോ​​​ച​​​ന​​​യേ വേ​​​ണ്ടെ​​​ന്ന സ​​​ന്ദേ​​​ശ​​​മാ​​​ണ് ചൈ​​​ന പു​​​ടി​​​നു കൈ​​​മാ​​​റി​​​യ​​​ത്. യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി​​​യും യൂ​​​റോ​​​പ്യ​​​ൻ നേ​​​താ​​​ക്ക​​​ളും ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്.

യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നാ​​​യി അ​​​മേ​​​രി​​​ക്ക​​​യു​​​ടെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ല​​​ട​​​ക്കം ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​ക​​​ൾ ഫ​​​ലം കാ​​​ണാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പു​​​ടി​​​ൻ ക​​​ടു​​​ത്ത തീ​​​രു​​​മാ​​​ന​​​ത്തി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്ന​​​ത്. അ​​​ടു​​​ത്തി​​​ടെ യു​​​ക്രെ​​​യ്ൻ സേ​​​ന റ​​​ഷ്യ​​​യി​​​ലെ വ്യ​​​വ​​​സാ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ തു​​​ട​​​രെ​​​ത്തു​​​ട​​​രെ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി വ​​​ലി​​​യ നാ​​​ശ​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​ലും പു​​​ടി​​​ൻ അ​​​സ്വ​​​സ്ഥ​​​നാ​​​ണ്.

റ​​​ഷ്യ​​​യി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​ൻ നാ​​​റ്റോ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ആ​​​യു​​​ധ​​​ങ്ങ​​​ളും സാ​​​ങ്കേ​​​തി​​​ക സ​​​ഹാ​​​യ​​​വും യു​​​ക്രെ​​​യ്നു ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ൽ റ​​​ഷ്യ​​​ക്കു പ​​​രാ​​​തി​​​യു​​​ണ്ട്. യു​​​ക്രെ​​യ്​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തെ നാ​​​റ്റോ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​മാ​​​യി​​​ട്ടാ​​​ണ​​​ത്രേ റ​​​ഷ്യ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

നാ​​​റ്റോ​​​യി​​​ൽ അം​​​ഗ​​​മാ​​​യ ഏ​​​തെ​​​ങ്കി​​​ലു​​​മൊ​​​രു രാ​​​ജ്യ​​​ത്തെ പ്ര​​​കോ​​​പി​​​പ്പി​​​ക്കാ​​​ൻ പു​​​ടി​​​ൻ വ​​​രും വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ മു​​​തി​​​ർ​​​ന്നേ​​​ക്കു​​​മെ​​​ന്നാ​​​ണ് യു​​​എ​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ നി​​​ഗ​​​മ​​​നം. സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണ​​​മോ ചെ​​​റി​​​യ തോ​​​തി​​​ലു​​​ള്ള ക​​​ര​​​യാ​​​ക്ര​​​മ​​​ണ​​​മോ ആ​​​കാ​​​മി​​​ത്.

അ​​​മേ​​​രി​​​ക്ക​​​ൻ ചാ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ സി​​​ഐ​​​എ​​​യു​​​ടെ മേ​​​ധാ​​​വി ജോ​​​ൺ റാ​​​റ്റ്ക്ലി​​​ഫ് ഏ​​​താ​​​നും ദി​​​വ​​​സം മു​​​ന്പ് മോ​​​സ്കോ​​​യി​​​ലെ​​​ത്തി​​​യ​​​ത് ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ്. നാ​​​റ്റോ​​​യെ തൊ​​​ട്ടു​​​ക​​​ളി​​​ക്കാ​​​ൻ മു​​​തി​​​ര​​​രു​​​ത് എ​​​ന്ന സ​​​ന്ദേ​​​ശ​​​മാ​​​ണ് അ​​​ദ്ദേ​​​ഹം റ​​​ഷ്യ​​​ൻ നേ​​​തൃ​​​ത്വ​​​ത്തി​​​നു ന​​​ല്കി​​​യ​​​ത്.

International

യു​ക്രെ​യ്നി​ൽ റ​ഷ്യ​ൻ വ്യോ​മാ​ക്ര​മ​ണം; ര​ണ്ട് മ​ര​ണം, തി​രി​ച്ച​ടി​ക്കു​മെ​ന്ന് സെ​ല​ൻ​സ്കി

കീ​വ്: യു​ക്രെ​യ്നി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ൾ​ക്ക് നേ​രെ റ​ഷ്യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ന് ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് വോ​ളോ​ഡി​മി​ർ സെ​ലെ​ൻ​സ്‌​കി. സ​പ്പോ​റീ​ഷ്യ, ഖാ​ർ​കീ​വ് മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് മു​ന്ന​റി​യി​പ്പു​മാ​യി യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് രം​ഗ​ത്തെ​ത്തി​യ​ത്.

ആ​ക്ര​മ​ണ​ത്തി​ൽ 14ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും യു​ക്രെ​യ്ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി ആ​രം​ഭി​ച്ച ആ​ക്ര​മ​ണം വ്യാ​ഴാ​ഴ്ച രാ​വി​ലെ​യും തു​ട​ർ​ന്നു. ഒ​മ്പ​ത് യു​ക്രെ​യ്ൻ ന​ഗ​ര​ങ്ങ​ളി​ലെ വ്യാ​വ​സാ​യി​ക മേ​ഖ​ല​ക​ൾ, എ​ണ്ണ ശു​ദ്ധീ​ക​ര​ണ​ശാ​ല​ക​ൾ, ലോ​ജി​സ്റ്റി​ക്സ് കേ​ന്ദ്ര​ങ്ങ​ൾ, തു​റ​മു​ഖ​ങ്ങ​ൾ എ​ന്നി​വ ത​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടെ​ന്ന് റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ ആ​ക്ര​മ​ണ​ത്തി​ൽ പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സി​വി​ലി​യ​ൻ മേ​ഖ​ല​ക​ൾ​ക്കും കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി യു​ക്രെ​യ്ൻ വ്യ​ക്ത​മാ​ക്കി. അ​തി​നി​ടെ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ വ​ഴി​മു​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

International

അടി-തിരിച്ചടി; യുക്രെയ്നിൽ 16ഉം റഷ്യയിൽ ആറും പേർ കൊല്ലപ്പെട്ടു

 മോസ്കോ: യുക്രെയ്ൻ സേന റഷ്യയിലുടനീളം നടത്തി ഡ്രോൺ ആക്രമണങ്ങളിൽ ആറു പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു.

ക്രാസ്നോദാറിലുണ്ടായ അക്രമണത്തിൽ രണ്ടു കുട്ടികളാണ് കൊല്ലപ്പെട്ടതെന്ന് റഷ്യൻ വൃത്തങ്ങൾ അറിയിച്ചു. ബെൽഗരോദ്, ലുഹാൻസ് പ്രദേശങ്ങളിലും രണ്ടു വീതം പേർ കൊല്ലപ്പെട്ടു.

സമാര മേഖലയിലെ ആക്രമണത്തിൽ ഒരു റിഫൈനറിയിൽ തീപിടിത്തമുണ്ടായി. റഷ്യയിലെ പ്രമുഖ ഓൺലൈൻ വിൽപ്പന സ്ഥാപനമായ ഓസോണിന്‍റെ ഒരു ഗോഡൗണും ഇവിടെ ആക്രമിക്കപ്പെട്ടു.

നേരത്തെ യുക്രെയ്നിലെ ക്രവ്‌യി റിഹ് നഗരത്തിലെ ഷോപ്പിംഗ് മാളിനു നേർക്ക് റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെടുകയും 130 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.

International

ഖാർകീവിലെ റഷ്യൻ മിസൈലാക്രമണത്തിൽ 10 മരണം; റഷ്യക്കെതിരേ 800 ഡ്രോണുകൾ തൊടുത്ത് യുക്രെയ്ൻ

 കീവ്: വടക്കുകിഴക്കൻ യുക്രെയ്നിലെ ഖാർകീവ് പ്രദേശത്ത് റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ പത്തു പേർ കൊല്ലപ്പെടുകയും 17 പേർക്കു പരിക്കേൽക്കുയും ചെയ്തു. കെട്ടിടങ്ങളും വാഹനങ്ങളും നശിച്ചതിന്‍റെ ഫോട്ടോകൾ യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കി പുറത്തുവിട്ടു. റഷ്യയോട് പ്രതികാരം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഖാർകീവിലെ ഗ്രാമപ്രദേശത്ത് രണ്ടു ക്രൂസ് മിസൈലുകൾ പതിച്ചെന്നാണ് റിപ്പോർട്ട്. പോസ്റ്റ് ഓഫീസ്, റസ്റ്ററന്‍റ്, സ്വകാര്യ കെട്ടിടങ്ങൾ, വാഹനങ്ങൾ മുതലായവ നശിച്ചു.
ഇതിനിടെ, യുക്രെയ്ൻ സേന വീണ്ടും റ‍ഷ്യക്കെതിരേ വൻ ഡ്രോൺ ആക്രമണം നടത്തി. യുക്രെയ്ൻ തൊടുത്ത 791 ഡ്രോണുകളെ നിർവീര്യമാക്കിയെന്ന് റഷ്യൻ വൃത്തങ്ങൾ അറിയിച്ചു. തലസ്ഥാനമായ മോസ്കോ മുതൽ അധിനിവേശ ക്രിമിയ വരെ റഷ്യയിലുടനീളം ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടെന്നാണ് റിപ്പോർട്ട്. അതേസമയം, ആളപായമോ നാശനഷ്ടമോ ഉള്ളതായി റഷ്യ വ്യക്തമാക്കിയിട്ടില്ല.
ഇതു രണ്ടാം തവണയാണ് യുക്രെയ്ൻ സേന ഇത്ര വിപുലമായ ഡ്രോൺ ആക്രമണം നടത്തുന്നത്. ഏതാനും ദിവസം മുന്പ് 800നു മുകളിൽ ഡ്രോണുകൾ യുക്രെയ്ൻ സേന റഷ്യക്കെതിരേ തൊടുത്തിരുന്നു.

International

അടിക്കു തിരിച്ചടിയുമായി റഷ്യയും യുക്രെയ്നും; റഷ്യക്കു നേരെ എണ്ണൂറിലധികം ഡ്രോണുകൾ-ഏഴു മരണം; മിസൈലുകൾ വർഷിച്ച് റഷ്യ- എട്ട് മരണം

മോസ്കോ/കീവ്: പരസ്പരം വ്യോമാക്രമണത്തിലൂടെ വൻ നാശം വിതച്ച് റഷ്യയും യുക്രെയ്നും. നാലു വർഷെത്തെ യുദ്ധത്തിനിടെ റഷ്യയിലെ ലക്ഷ്യമിട്ട് യുക്രെയ്ൻ നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു. പിന്നാലെ യുക്രെയ്നിലുടനീളം റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ എട്ടു പേരും കൊല്ലപ്പെട്ടു.

ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​യും തി​​​ങ്ക​​​ളാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യു​​​മാ​​​യി യു​​​ക്രെ​​​യ്ൻ തൊ​​​ടു​​​ത്ത 822 ഡ്രോ​​​ണു​​​ക​​​ളാ​​​ണ് നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കി​​​യ​​​തെ​​​ന്ന് റ​​​ഷ്യ​​​ൻ പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. റ​​​ഷ്യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മോ​​​സ്കോ​​​യില​​​ട​​​ക്കം വ​​​ൻ നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളു​​​ണ്ടാ​​​യി.

റ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഓ​​​ൺ​​​ലൈ​​​ൻ വ്യാ​​​പാ​​​ര​​​സ്ഥാ​​​പ​​​ന​​​മാ​​​യ വൈ​​​ൽ​​​ഡ്ബെ​​​റീ​​​സി​​​ന്‍റെ ഗോ​​​ഡൗ​​​നി​​​നു നേ​​​ർ​​​ക്കു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വ​​ൻ തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യി. ഇ​​വി​​ടെ ഒ​​രാ​​ൾ കൊ​​ല്ല​​പ്പെ​​ടു​​ക​​യും ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. മോ​​​സ്കോ​​​യി​​​ലെ മ​​​റ്റു പ​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളു​​​ണ്ടാ​​യെ​​ന്ന് ഗ​​​വ​​​ർ​​​ണ​​​ർ പ​​​റ​​​ഞ്ഞു.

ഒ​​​രു മാ​​​സ​​​ത്തി​​​ലേ​​​റെ​​​യാ​​​യി വൈ​​​ൽ​​​ഡ്ബെ​​​റീ​​​സി​​​ന്‍റെ ഗോ​​​ഡൗ​​​ണു​​​ക​​​ളി​​​ൽ യു​​​ക്രെ​​​യ്ൻ ആ​​​ക്ര​​​മ​​​ണം ന​​​ത്തു​​​ന്നു. റ​​​ഷ്യ​​​ൻ സേ​​​ന​​​യ്ക്കു​​​വേ​​​ണ്ട ഡ്രോ​​​ണു​​​ക​​​ളും മ​​​റ്റ് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ഗോ​​​ഡൗ​​​ണു​​​ക​​​ളി​​​ൽ സൂ​​​ക്ഷി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണ് യു​​​ക്രെ​​​യ്ൻ ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്.

ഒ​​​രു മാ​​​സ​​​ത്തി​​​ലേ​​​റെ​​​യാ​​​യി വൈ​​​ൽ​​​ഡ്ബെ​​​റീ​​​സി​​​ന്‍റെ ഗോ​​​ഡൗ​​​ണു​​​ക​​​ളി​​​ൽ യു​​​ക്രെ​​​യ്ൻ ആ​​​ക്ര​​​മ​​​ണം ന​​​ത്തു​​​ന്നു. റ​​​ഷ്യ​​​ൻ സേ​​​ന​​​യ്ക്കു​​​വേ​​​ണ്ട ഡ്രോ​​​ണു​​​ക​​​ളും മ​​​റ്റ് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ഗോ​​​ഡൗ​​​ണു​​​ക​​​ളി​​​ൽ സൂ​​​ക്ഷി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണ് യു​​​ക്രെ​​​യ്ൻ ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്.

യുക്രെയ്നിലുടനീളം മിസൈലുകളും ഡ്രോണുകളും വർഷിച്ചാണ് റഷ്യ തിരിച്ചടിച്ചത്. എട്ടു പേർ കൊല്ലപ്പെട്ടതിനു പുറമേ 39 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
യുക്രെയ്ൻ തലസ്ഥാനമായ കീവിൽ സ്ഫോടനശബ്ദങ്ങളുണ്ടായി.

കീവിലെ ഒരു വലിയ ചന്തയിൽ മിസൈൽ പതിച്ച് വലിയ തോതിൽ നാശമുണ്ടായി. ചെറുകിട വ്യാപാര സ്ഥാപനങ്ങളെല്ലാം നശിച്ചെന്നാണ് റിപ്പോർട്ട്. സുമി, ഡോണെറ്റ്സ്ക്, സാപ്പോറിഷ്യ എന്നിവടങ്ങളിലും റഷ്യൻ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടു.

International

യുക്രെയ്‌നിൽ റഷ്യൻ ആക്രമണം; 10 മരണം

കീ​​​വ്: യു​​​ക്രെ​​​യ്‌​​​നി​​​ൽ റ​​​ഷ്യ ന​​​ട​​​ത്തി​​​യ ശ​​​ക്ത​​​മാ​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 10 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും നി​​​ര​​​വ​​​ധി പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ റ​​​ഷ്യ ഉ​​​ത്ത​​​ര​കൊ​​​റി​​​യ​​​ൻ നി​​​ർ​​​മി​​​ത ബാ​​​ല​​​സ്റ്റി​​​ക് മി​​​സൈ​​​ലു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചെ​​​ന്ന് യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്‌​​​ളാ​​​ഡി​​​മ​​​ർ സെ​​​ല​​​ൻ​​​സ്‌​​​കി ആ​​​രോ​​​പി​​​ച്ചു.

തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ന​​​ഗ​​​ര​​​മാ​​​യ സാ​​​പോ​​​റീ​​​ഷ്യ​​​യി​​​ലാ​​​ണ് ആ​​​ക്ര​​​മ​​​ണം ഏ​​​റ്റ​​​വു​​​മ​​​ധി​​​കം നാ​​​ശം വി​​​ത​​​ച്ച​​​ത്. ഇ​​​വി​​​ടെ ഏഴു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 19 പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. സി​​​നി​​​പ്രോ​​​പെ​​​ട്രോ​​​വ​​​സ്‌​​​കി​​​ൽ ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മൂ​​​ന്നു ​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. കീ​​​വി​​​ലും ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​യെ​​​ങ്കി​​​ലും മ​​​ര​​​ണം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല.

50,000 ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ സൈ​​​നി​​​ക​​​രെ വി​​​ന്യ​​​സി​​​ക്കാ​​​ൻ റ​​​ഷ്യ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും സെ​​​ല​​​ൻ​​​സ്‌​​​കി പ​​റ​​ഞ്ഞു. ഈ ​​​ഭീ​​​ഷ​​​ണി​​​ക​​​ളെ നേ​​​രി​​​ടാ​​​ൻ കൂ​​​ടു​​​ത​​​ൽ ആ​​​യു​​​ധ​​​ങ്ങ​​​ൾ ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് യു​​​ക്രെ​​​യ്ൻ പാ​​​ശ്ചാ​​​ത്യ​​രാ​​​ജ്യ​​​ങ്ങ​​​ളോ​​​ടും ഏ​​​ഷ്യ-പ​​​സ​​​ഫി​​​ക് സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളോ​​​ടും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

International

റ​ഷ്യ​ൻ എ​ണ്ണ​ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ൽ യു​ക്രെ​യ്ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണം, 12 മ​ര​ണം

മോ​സ്കോ: റ​ഷ്യ​യി​ലെ ത​താ​ർ​സ്താ​ൻ മേ​ഖ​ല​യി​ലു​ള്ള എ​ണ്ണ ശു​ദ്ധീ​ക​ര​ണ ശാ​ല​യ്ക്ക് നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി യു​ക്രെ​യ്ന്‍. ആ​ക്ര​മ​ണ​ത്തി​ൽ 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ഷ്നെ​കാം​സ്ക് ന​ഗ​ര​ത്തി​ലെ വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ളെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ കേ​ന്ദ്ര​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 39 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി സി​റ്റി മേ​യ​ർ റാ​ദ്മി​ർ ബെ​ല്യാ​യേ​വ് അ​റി​യി​ച്ചു.

റ​ഷ്യ​യി​ലെ ഏ​റ്റ​വും അ​ത്യാ​ധു​നി​ക എ​ണ്ണ​ശു​ദ്ധീ​ക​ര​ണ ശാ​ല​ക​ളി​ൽ ഒ​ന്നാ​യ ടാ​നെ​ക്കോ ആ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് റി​ഫൈ​ന​റി​ക്ക് മു​ക​ളി​ൽ പു​ക ഉ​യ​രു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ടാ​റ്റ്‌​നെ​ഫ്റ്റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടാ​നെ​ക്കോ റി​ഫൈ​ന​റി റ​ഷ്യ​യു​ടെ പ്ര​ധാ​ന ഇ​ന്ധ​ന സ്രോ​ത​സ്സു​ക​ളി​ലൊ​ന്നാ​ണ്. 2024-ൽ 1.7 ​കോ​ടി ട​ൺ അ​സം​സ്‌​കൃ​ത എ​ണ്ണ ശു​ദ്ധീ​ക​രി​ച്ച ഈ ​പ്ലാ​ന്‍റി​ൽ നി​ന്ന് 27 ല​ക്ഷം ട​ൺ പെ​ട്രോ​ളും 85 ല​ക്ഷം ട​ൺ ഡീ​സ​ലും ഉ​ത്പാ​ദി​പ്പി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി റ​ഷ്യ​യി​ലെ എ​ണ്ണ ശു​ദ്ധീ​ക​ര​ണ ശാ​ല​ക​ൾ​ക്ക് നേ​രെ യു​ക്രൈ​ൻ ആ​ക്ര​മ​ണം ക​ടു​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. റ​ഷ്യ​യി​ൽ ഇ​ന്ധ​ന​ക്ഷാ​മം സൃ​ഷ്ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് യു​ക്രൈ​ന്റെ ന​ട​പ​ടി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഇ​ന്ധ​ന വി​ത​ര​ണ​ത്തി​ൽ ത​ട​സ്സ​ങ്ങ​ൾ നേ​രി​ട്ടെ​ങ്കി​ലും നി​ല​വി​ൽ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച​താ​യാ​ണ് റ​ഷ്യ​ൻ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

International

യു​ക്രെ​യ്ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ വ​ശം​കെ​ട്ട് റ​ഷ്യ

മോ​സ്കോ: യു​ക്രെ​യ്ന്‍റെ സേ​ന റ​ഷ്യ​യി​ൽ ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഒ​ന്പ​തു പേ​ർ​ക്കു പ​രി​ക്കേ​റ്റു. മോ​സ്കോ, സെ​ന്‍റ് പീ​റ്റേ​ഴ്സ്ബ​ർ​ഗ് ന​ഗ​ര​ങ്ങ​ളി​ലെ പ്ര​ധാ​ന ഗോ​ഡൗ​ണു​ക​ളെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം.

മോ​സ്കോ​യി​ലെ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു പേ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഗോ​ഡൗ​ണി​ലെ തീ​പി​ടി​ത്തം അ​ണ​ച്ചു​വെ​ന്ന് റ​ഷ്യ​ൻ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. പ്ര​മു​ഖ ഓ​ൺ​ലൈ​ൻ വ്യാ​പാ​ര സ്ഥാ​പ​ന​മാ​യ വൈ​ൽ​ഡ്ബെ​റീ​സി​ന്‍റെ ഗോ​ഡൗ​ൺ ആ​ണ് സെ​ന്‍റ് പീ​റ്റേ​ഴ്സ്ബെ​ർ​ഗി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

International

യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണങ്ങളില്‍ വശംകെട്ട് റഷ്യ


മോസ്‌കോ:യുക്രെയ്ന്‍ സേന റഷ്യയില്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ ആറു പേര്‍ കൊല്ലപ്പെടുകയും ഒന്പതു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പ്രധാന മോസ്‌കോ, സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗ് നഗരങ്ങളിലെ ഗോഡൗണുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
മോസ്‌കോയിലെ ആക്രമണത്തില്‍ അഞ്ചു പേരാണു കൊല്ലപ്പെട്ടത്. ഗോഡൗണിലെ തീപിടിത്തം അണച്ചുവെന്ന് റഷ്യന്‍ വൃത്തങ്ങള്‍ അറിയിച്ചു.
പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ വൈല്‍ഡ്‌ബെറീസിന്റെ ഗോഡൗണ്‍ ആണ് സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗില്‍ ആക്രമിക്കപ്പെട്ടത്. ഇവിടെ ആളപമായില്ല. യുക്രെയ്ന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ബെല്‍ഗരോദ് നഗരത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് ആറാമതു മരണം.
ഇതിനിടെ, റഷ്യന്‍ സേന വടക്കന്‍ യുക്രെയ്‌നിലെ സുമി നഗരത്തില്‍ നടത്തിയ ബോംബാക്രമണത്തില്‍ രണ്ടു കുട്ടികളും ഒരു വയോധികയും കൊല്ലപ്പെട്ടു.
തിങ്കളാഴ്ച തെക്കന്‍ റഷ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ ഗ്ലെന്‍ഡ്ഷിക് നഗരത്തിലെ ബീച്ചിലുണ്ടായ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടിരുന്നു.

International

യു​ക്രെ​യ്നി​ൽ റ​ഷ്യ​യു​ടെ ഗ്ലൈ​ഡ് ബോം​ബാ​ക്ര​മ​ണം

കീ​​​​വ്: തെ​​​​ക്ക​​​​ൻ യു​​​​ക്രെ​​​​യ്ൻ ന​​​​ഗ​​​​ര​​​​മാ​​​​യ സ​​​​പോ​​​​ർ​​​​ഷി​​​​യ​​​​യി​​​​ൽ ഗ്ലൈ​​​​ഡ് ബോം​​​​ബ് വ​​​​ർ​​​​ഷി​​​​ച്ച് റ​​​​ഷ്യ​​​​ൻ യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 71 വ​​​​യ​​​​സു​​​​ള്ള സ്ത്രീ ​​കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

പ​​തി​​നാ​​റു വ​​യ​​സു​​കാ​​രി ഉ​​ൾ​​​​പ്പെ​​​​ടെ 31 പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. 90 മി​​​​നി​​​​റ്റി​​​​നു​​​​ള്ളി​​​​ൽ ജ​​​​ന​​​​വാ​​​​സ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ എ​​​​ട്ട് ബോം​​​​ബു​​​​ക​​​​ളാ​​​​ണി​​​​ട്ട​​​​ത്. സോ​​​​വി​​​​യ​​​​റ്റ് കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ ബോം​​​​ബു​​​​ക​​​​ളാ​​​​ണ് ഗ്ലൈ​​​​ഡ് ബോം​​​​ബു​​​​ക​​​​ൾ. 3,000 കി​​​​ലോ​​​​ഗ്രാം വ​​​​രെ സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു​​​​ക്ക​​​​ൾ വ​​​​ഹി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യും.

ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ സ​​​​പോ​​റി​​ഷ്യ​​​​യി​​​​ലെ നാ​​​​ല് ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​യി 22 പാ​​​​ർ​​​​പ്പി​​​​ട​​​​സ​​​​മു​​​​ച്ച​​​​യ​​​​ങ്ങ​​​​ൾ​​​​ക് കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ൾ സം​​​​ഭ​​​​വി​​​​ച്ചു.

International

റഷ്യൻ മിസൈലാക്രമണം ചെറുക്കാനാകാതെ യുക്രെയ്ൻ

മാ​​​ഡ്രി​​​ഡ്: യു​​​ക്രെ​​​യ്ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വി​​​ൽ റ​​​ഷ്യ ന​​​ട​​​ത്തി​​​യ മി​​​സൈ​​​ൽ-​​​ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​ന്പ​​​തു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

യു​​​ക്രെ​​​യ്ൻ സേ​​​ന വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ മി​​​സൈ​​​ലു​​​ക​​​ളു​​​ടെ ക്ഷാ​​​മം നേ​​​രി​​​ടു​​​ന്ന​​​തി​​​നാ​​​ൽ റ​​​ഷ്യ​​​ൻ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത് ക​​​ന​​​ത്ത നാ​​​ശം വി​​​ത​​​ച്ചു​​​തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്.

35 മി​​​സൈ​​​ലു​​​ക​​​ളും 185 ഡ്രോ​​​ണു​​​ക​​​ളാ​​​ണ് റ​​​ഷ്യ ഇ​​​ന്ന​​​ലെ തൊ​​​ടു​​​ത്ത​​​തെ​​​ന്നെ​​​ന്ന് യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി അ​​​റി​​​യി​​​ച്ചു. 27 എ​​​ണ്ണം ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലു​​​ക​​​ളാ​​​യി​​​രു​​​ന്നു.

ഇ​​​തി​​​ൽ ഒ​​​രെ​​​ണ്ണം വെ​​​ടി​​​വ​​​ച്ചി​​​ടാ​​​നേ യു​​​ക്രെ​​​യ്നു ക​​​ഴി​​​ഞ്ഞു​​​ള്ളൂ. അ​​​മേ​​​രി​​​ക്ക​​​ൻ നി​​​ർ​​​മി​​​ത പേ​​​ട്രി​​​യ​​​റ്റ് വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന മി​​​സൈ​​​ലു​​​ക​​​ൾ ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത​​​താ​​​ണ് കാ​​​ര​​​ണ​​​മെ​​​ന്ന് സെ​​​ല​​​ൻ​​​സ്കി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

തു​​​ട​​​രെ​​​യു​​​ള്ള മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കീ​​​വ് ന​​​ഗ​​​ര​​​ത്തി​​​ൽ ഡ​​​സ​​​ൻ​​​ക​​​ണ​​​ക്കി​​​നു സ്ഫോ​​​ട​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​യി. 18 പാ​​​ർ​​​പ്പി​​​ടസ​​​മു​​​ച്ച​​​യ​​​ങ്ങ​​​ൾ, ഒ​​​രു സ്കൂ​​​ൾ, അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ ന​​​ശി​​​ച്ചു.

കീ​​​വി​​​ലെ ലി​​​ത്വാ​​​നി​​​യ​​​ൻ എം​​​ബ​​​സി​​​ക്കു കേ​​​ടു​​​പാ​​​ടു​​​ണ്ടാ​​​യി. എം​​​ബ​​​സി പ​​​രി​​​സ​​​ര​​​ത്ത് ര​​​ണ്ടു മി​​​സൈ​​​ലു​​​ക​​​ൾ പ​​​തി​​​ച്ച​​​താ​​​യി ലി​​​ത്വാ​​​നി​​​യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

അ​​​ടു​​​ത്ത​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കീ​​​വ് നേ​​​രി​​​ടു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ വ​​​ൻ ആ​​​ക്ര​​​മ​​​ണ​​​മാ​​​ണി​​​ത്. വ്യാ​​​ഴാ​​​ഴ്ച​​​യു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലും ഒ​​​ന്പ​​​തു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.

International

റഷ്യൻ ആക്രമണം: യുക്രെയ്നിൽ എട്ടു മരണം

കീ​​​​വ്: ​​​​യു​​​​ക്രെ​​​​യ്നി​​​​ൽ റ​​​​ഷ്യ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ എ​​​​ട്ടു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ബു​​​​ധ​​​​നാ​​​​ഴ്ച രാ​​​​ത്രി​​​​യും ഇ​​​​ന്ന​​​​ലെ​​​​യു​​​​മാ​​​​യി 70 മി​​​​സൈ​​​​ലു​​​​ക​​​​ളും 280 ഡ്രോ​​​​ണു​​​​ക​​​​ളാ​​​​ണു റ​​​​ഷ്യ തൊ​​​​ടു​​​​ത്ത​​​​തെ​​​​ന്ന് യു​​​​ക്രെ​​​​യ്ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് സെ​​​​ല​​​​ൻ​​​​സ്കി അ​​​​റി​​​​യി​​​​ച്ചു.

ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ കീ​​​​വ്, പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ന​​​​ഗ​​​​ര​​​​മാ​​​​യ ലു​​​​വീ​​​​വ് എ​​​​ന്നി​​​​വ​​​​ട​​​​ങ്ങ​​​​ളെ​​​​യാ​​​​ണു പ്ര​​​​ധാ​​​​ന​​​​മാ​​​​യും ല​​​​ക്ഷ്യ​​​​മി​​​​ട്ട​​​​ത്. നി​​​​പ്രോ​​​​പെ​​​​ട്രോ​​​​വ്സ്കി​​​​ലെ ഒ​​​​രു ഗ്രാ​​​​മ​​​​ത്തി​​​​ൽ മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ള​​​​ട​​​​ക്കം ആ​​​​റു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. കീ​​​​വ്, സെ​​​​ൻ​​​​ട്ര​​​​ൽ യു​​​​ക്രെ​​​​യ്നി​​​​ലെ പോ​​​​ൾ​​​​ട്ടോ​​​​വ എ​​​​ന്നി​​​​വ​​​​ട​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രാ​​​​ൾ​​​​വീ​​​​ത​​​​വും കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

റ​​​​ഷ്യ​​​​ൻ മി​​​​സൈ​​​​ലു​​​​ക​​​​ളി​​​​ലൊ​​​​ന്ന് പോ​​​​ള​​​​ണ്ടി​​​​ലെ കൃ​​​​ഷി​​​​ഭൂ​​​​മി​​​​യി​​​​ൽ വീ​​​ണ് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച് വ​​​​ലി​​​​യ ഗ​​​​ർ​​​​ത്ത​​​​മു​​​​ണ്ടാ​​​​യി.

ഇ​​​​തി​​​​നി​​​​ടെ, റ​​​​ഷ്യ​​​​ക്കു​​​​ള്ളി​​​​ൽ യു​​​​ക്രെ​​​​യ്ന്‍റെ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​വും അ​​​​ര​​​​ങ്ങേ​​​​റു​​​​ന്നു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ റ​​​​ഷ്യ​​​​ൻ റി​​​​ഫൈ​​​​ന​​​​റി​​​​ക​​​​ളും ഓ​​​​ൺ​​​​ലൈ​​​​ൻ വി​​​​ല​​​​പ്ന​​കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ഗോ​​​​ഡൗ​​​​ണു​​​​ക​​​​ളും ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം.

International

റഷ്യയിൽ യുക്രെയ്ൻ ആക്രമണം

മോ​​​സ്കോ: റ​​​ഷ്യ​​​ക്കു​​​ള്ളി​​​ൽ യു​​​ക്രെ​​​യ്ന്‍റെ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​ത്രി അ​​​ധി​​​നി​​​വേ​​​ശ ക്രി​​​മി​​​യ​​​യി​​​ലും പേ​​​ർ​​​മ്, റി​​​യാ​​​സാ​​​ൻ, ട​​​ഗാ​​​ന്‍റോ​​​ഗ് ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലു​​​മാ​​​യി എ​​​ണ്ണ​​​ശു​​​ദ്ധീ​​​ക​​​ര​​​ണ ശാ​​​ല​​​ക​​​ളും മ​​​റ്റു വ്യ​​​വ​​​സായ കേ​​​ന്ദ്ര​​​ങ്ങ​​​ളും ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടു.

റ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഓ​​​ൺ​​​ലൈ​​​ൻ വി​​​ല്പ​​​ന​​​ക്കാ​​​രാ​​​യ വൈ​​​ൽ​​​ഡ്ബ​​​റീ​​​സി​​​ന്‍റെ ഗോ​​​ഡൗ​​​ണി​​​ൽ വീ​​​ണ്ടും ഡ്രോ​​​ൺ പ​​​തി​​​ച്ചു. റി​​​യാ​​​സാ​​​ൻ ന​​​ഗ​​​ര​​​ത്തി​​​ലെ ഗോ​​​ഡൗ​​​ണി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു​​​ മാ​​​റ്റി.

ഇ​​​തോ​​​ടെ, അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ യു​​​ക്രെ​​​യ്ൻ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ന​​​ശി​​​ച്ച വൈ​​​ൽ​​​ഡ്ബ​​​റീ​​​സ് ഗോ​​​ഡൗ​​​ണു​​​ക​​​ളു​​​ടെ എ​​​ണ്ണം ഏ​​​ഴാ​​​യി.

റ​​​ഷ്യ​​​യി​​​ലെ ആ​​​മ​​​സോ​​​ൺ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ഈ ​​​ക​​​ന്പ​​​നി​​​യു​​​ടെ സം​​​ഭ​​​ര​​​ണ​​​ശേ​​​ഷി​​​യി​​​ൽ പ​​​ത്തു​​​ ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ കു​​​റ​​​വു​​​ണ്ടാ​​​യി. യു​​​ക്രെ​​​യ്ൻ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടാ​​​നാ​​​യി ക​​​ന്പ​​​നി ക​​​സാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ഒ​​​രു ല​​​ക്ഷം ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ർ സം​​​ഭ​​​ര​​​ണശേ​​​ഷി​​​യു​​​ള്ള സ്ഥ​​​ലം അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

യു​​​ക്രെ​​​യ്നി​​​ൽ​​​നി​​​ന്ന് 1600 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യു​​​ള്ള പെ​​​ർ​​​മ് ന​​​ഗ​​​ര​​​ത്തി​​​ൽ വ്യ​​​വ​​സാ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​യി റ​​​ഷ്യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ സ്ഥി​​​രീ​​​ക​​​രി​​​ച്ചെ​​​ങ്കി​​​ലും കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ല്കാ​​​ൻ ത​​​യാ​​​റാ​​​യി​​​ല്ല.

ട​​​ഗാ​​​ന്‍റോ​​​ഗ് ന​​​ഗ​​​ര​​​ത്തി​​​ലെ അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​നു നേ​​​ർ​​​ക്കു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രു വ​​​നി​​​ത കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​​ധി​​​നി​​​വേ​​​ശ ക്രി​​​മി​​​യ​​​യി​​​ൽ ര​​​ണ്ടു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും അ​​​ഞ്ചു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഇ​​​തി​​​നി​​​ടെ, യു​​​ക്രെ​​​യ്നി​​​ലെ ഖേ​​​ർ​​​സ​​​ൻ ന​​​ഗ​​​ര​​​ത്തി​​​ൽ റ​​​ഷ്യ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും മൂ​​​ന്നു ​പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. യു​​​ക്രെ​​​യ്ന് ആ​​​യു​​​ധ​​​വു​​​മാ​​​യി ഒ​​​ഡേ​​​സ തു​​​റ​​​മു​​​ഖ​​​ത്തെ​​​ത്തി​​​യ ര​​​ണ്ടു ക​​​പ്പ​​​ലു​​​ക​​​ളെ ആ​​​ക്ര​​​മി​​​ച്ച​​​താ​​​യി റ​​​ഷ്യ​​​ൻ പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

International

യുക്രെയ്നിൽ ചരക്കുകപ്പലിനു ആക്രമണം: രണ്ട് ഇന്ത്യക്കാരെ കാണാതായി

കീവ്: യുക്രെയ്നിലെ ഒഡേസ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ചരക്കുകപ്പലിനു നേരെ ഉണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാരെ കാണാതായി. കഴിഞ്ഞ രാത്രിയാണ് സംഭവം നടന്നതെന്ന് കീവിലെ ഇന്ത്യൻ എംബസി അറിയിച്ചു.

എംജി എജിഎൻ റാഗ്നർ എന്ന കപ്പലിനു നേരെയാണ് ഈ ആക്രമണമുണ്ടായത്. ആക്രമണസമയത്ത് കപ്പലിൽ ആകെ നാല് ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, കാണാതായ രണ്ട് ഇന്ത്യൻ പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കാണാതായ ഇന്ത്യൻ പൗരന്മാർക്കായുള്ള തെരച്ചിലും രക്ഷാപ്രവർത്തനവും ഊർജിതമായി പുരോഗമിക്കുകയാണെന്ന് ഇന്ത്യൻ എംബസി എക്സിലൂടെ അറിയിച്ചു. ഈ വിഷയത്തിൽ യുക്രെയ്ൻ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംബസി വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിലും ഒഡേസ തുറമുഖത്ത് സമാനമായ രീതിയിൽ ആക്രമണങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ജൂലൈ 19ന് ഇതേ തുറമുഖത്ത് കപ്പലിനു നേരെ നടന്ന ആക്രമണത്തിൽ നാല് ഇന്ത്യക്കാർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. എംവി ഗോൾഡൻ ലിയോ എന്ന കപ്പലിലെ ജീവനക്കാരായ അഞ്ച് ഇന്ത്യക്കാരാണ് അന്ന് ആക്രമിക്കപ്പെട്ടത്.

ഈ പശ്ചാത്തലത്തിൽ യുക്രെയ്നിലുള്ള ഇന്ത്യൻ പൗരന്മാർക്കായി എംബസി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര കോൺസുലർ സഹായങ്ങൾ ആവശ്യമുള്ളവർക്കായി +380 93 355 9958 എന്ന എമർജൻസി ഫോൺ നമ്പറും, [email protected], [email protected] എന്നീ ഇമെയിൽ വിലാസങ്ങളും എംബസി പങ്കുവച്ചിട്ടുണ്ട്.

International

സ​പ്പോ​റി​ഷ്യ​യി​ൽ യു​ക്രെ​യ്ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണം; 12 സാ​ധാ​ര​ണ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റ​ഷ്യ

മോ​സ്കോ: റ​ഷ്യ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​പ്പോ​റി​ഷ്യ മേ​ഖ​ല​യി​ലെ അ​വ​ധി​ക്കാ​ല ക്യാ​മ്പി​ന് നേ​രെ യു​ക്രെ​യ്ൻ ന​ട​ത്തി​യ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ല്‍ അ​ഞ്ച് കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 12 സാ​ധാ​ര​ണ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റ​ഷ്യ. സി​വി​ലി​യ​ന്‍ കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് റ​ഷ്യ ആ​രോ​പി​ച്ച​പ്പോ​ള്‍, യു​ക്രെ​യ്ൻ അ​ധി​കാ​രി​ക​ൾ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

അ​സോ​വ് ക​ട​ലി​ന് സ​മീ​പ​മു​ള്ള തീ​ര​ദേ​ശ വി​നോ​ദ​മേ​ഖ​ല​യാ​യ കി​ലി​വ്ക​യി​ലു​ള്ള അ​വ​ധി​ക്കാ​ല ക്യാ​മ്പി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്ന് മേ​ഖ​ല​യി​ലെ റ​ഷ്യ​ന്‍ അ​നു​കൂ​ല അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ല്‍ 12 പേ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും 19 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.

ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ ല​ക്ഷ്യ​മി​ട്ടാ​ണ് യു​ക്രെ​യ്ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് റ​ഷ്യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് മ​രി​യ സ​ഖ​റോ​വ അ​പ​ല​പി​ച്ചു. കീ​വി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഈ ​ന​ട​പ​ടി​യെ 'ക്രൂ​ര​മാ​യ കു​റ്റ​കൃ​ത്യം' എ​ന്ന് വി​ശേ​ഷി​പ്പി​ച്ച അ​വ​ര്‍, വ്യാ​ഴാ​ഴ്ച റ​ഷ്യ​യു​ടെ കി​റോ​വ് മേ​ഖ​ല​യി​ലെ ഒ​രു ഫാ​ക്ട​റി​ക്ക് നേ​രെ യു​ക്രെ​യ്ൻ ന​ട​ത്തി​യ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​റു​പേ​ര്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​വും ചൂ​ണ്ടി​ക്കാ​ണി​ച്ചു.

International

റഷ്യൻ വ്യോമാക്രമണം; യുക്രെയ്നിൽ 17 മരണം

കീ​​​വ്: ​​​യു​​​ക്രെ​​​യ്നി​​​ലെ ഡ്രോ​​​ൺ എ​​​ക്സി​​​ബി​​​ഷ​​​ൻ കേ​​​ന്ദ്ര​​​ത്തി​​​ല​​​ട​​​ക്കം റ​​​ഷ്യ ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 17 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

കീ​​​വി​​​നു സ​​​മീ​​​പം ഡ്രോ​​​ൺ പ്ര​​​ദ​​​ർ​​​ശ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ലു​​​ണ്ടാ​​​യ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മാ​​​ത്രം പ​​​ത്തു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും നൂ​​​റു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​യി യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി അ​​​റി​​​യി​​​ച്ചു.

കി​​​ഴ​​​ക്ക​​​ൻ ന​​​ഗ​​​ര​​​മാ​​​യ സ്ലൊ​​​വി​​​യാ​​​ൻ​​​സ്കി​​​ലു​​​ണ്ടാ​​​യ ഗ്ലൈ​​​ഡ് ബോം​​​ബ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ അ​​​ഞ്ചു പേ​​​രും വ​​​ട​​​ക്ക​​​ൻ ന​​​ഗ​​​ര​​​മാ​​​യ സു​​​മി​​​യി​​​ൽ ര​​​ണ്ടു പേ​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടു.

യു​​​ക്രെ​​​യ്ൻ സേ​​​ന ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഡ്രോ​​​ണു​​​ക​​​ളും സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ളും പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ച സ്ഥ​​​ല​​​ത്തെ ല​​​ക്ഷ്യ​​​മി​​​ട്ട് മൂ​​​ന്നു മി​​​സൈ​​​ലു​​​ക​​​ളാ​​​ണു റ​​​ഷ്യ തൊ​​​ടു​​​ത്ത​​​ത്. ഇ‍തി​​​ൽ ര​​​ണ്ടെ​​​ണ്ണം ല​​​ക്ഷ്യം ക​​​ണ്ടു​​​വെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. യു​​​ക്രെ​​​യ്ൻ സൈ​​​നിക​​​രും ഡ്രോ​​​ൺ ഉ​​​ത്പാ​​​ദ​​​ക​​​രും എ​​​ക്സി​​​ബി​​​ഷ​​​നി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു.

റ​​​ഷ്യ​​​യി​​​ലെ സി​​​വി​​​ലി​​​യ​​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ളെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഡ്രോ​​​ണു​​​ക​​​ൾ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ച സ്ഥ​​​ല​​​ത്താ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് റ​​​ഷ്യ​​​ൻ പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യം പ​​​റ​​​ഞ്ഞു. അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത് യു​​​ക്രെ​​​യ്ൻ സേ​​​ന റ​​​ഷ്യ​​​ക്കു​​​ള്ളി​​​ൽ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​രു​​​ന്നു.

യു​​​ക്രെ​​​യ്നി​​​ൽ​​​നി​​​ന്ന് ആ​​​യി​​​രം കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ കി​​​റോ​​​വ് ന​​​ഗ​​​ര​​​ത്തി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച​​​യു​​​ണ്ടാ​​​യ ഇ​​​ത്ത​​​രം ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ആ​​​റു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 26 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​യും ചെ​​​യ്തു.

റ​​​ഷ്യ​​​യി​​​ലെ ഓ​​​ൺ​​​ലൈ​​​ൻ വി​​​ല്പ​​​ന ക​​​ന്പ​​​നി​​​യാ​​​യ വൈ​​​ൽ​​​ഡ്ബെ​​​റീ​​​സി​​​ന്‍റെ ഗോ​​​ഡൗണു​​​ക​​​ൾ ല​​​ക്ഷ്യ​​​മി​​​ട്ടും യു​​​ക്രെ​​​യ്ൻ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. റ​​​ഷ്യ​​​ൻ സേ​​​ന​​​യ്ക്ക് ഡ്രോ​​​ൺ നി​​​ർ​​​മി​​​ക്കാ​​​നാ​​​വ​​​ശ്യ​​​മാ​​​യ സാ​​​മ​​​ഗ്രി​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്നു എ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​ണി​​​ത്.

International

യുക്രെയ്ൻ ഡ്രോൺ ആക്രമണം; റഷ്യൻ റിഫൈനറിയിൽ തീപിടിത്തം

മോ​​​സ്കോ: റ​​​ഷ്യ​​​ൻ എ​​​ണ്ണ​​​ശു​​​ദ്ധീ​​​ക​​​ര​​​ണ ശാ​​​ല​​​യി​​​ൽ വീ​​​ണ്ടും യു​​​ക്രെ​​​യ്ൻ ആ​​​ക്ര​​​മ​​​ണം. പ​​​ടി​​​ഞ്ഞാ​​​റ​​​ൻ സൈ​​​ബീ​​​രി​​​യ​​​യി​​​ലെ ട്യൂ​​​മ​​​ൻ റി​​​ഫൈ​​​ന​​​റി​​​ൽ വ​​​ൻ തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യെ​​​ന്നാ​​ണു റി​​​പ്പോ​​​ർ​​​ട്ട്.

യു​​​ക്രെ​​​യ്നി​​​ൽ​​​നി​​​ന്ന് 2000 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യാ​​​ണ് ഈ ​​​സ്ഥ​​​ലം. റി​​​ഫൈ​​​ന​​​റി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ല​​​ച്ചാ​​​ൽ റ​​​ഷ്യ​​​ൻ ആ​​​ഭ്യ​​​ന്ത​​​ര​​​വി​​​പ​​​ണി​​​യി​​​ലെ ഊ​​​ർ​​​ജ​​​പ്ര​​​തി​​​സ​​​ന്ധി ഗു​​​രു​​​ത​​​ര​​​മാ​​​യേ​​​ക്കും.

റ​​​ഷ്യ​​​ൻ ഊ​​​ർ​​​ജോ​​ത്പാ​​​ദ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളെ യു​​​ക്രെ​​​യ്ൻ നി​​​ര​​​ന്ത​​​രം ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​ണ്. മേ​​​യ് മു​​​ത​​​ൽ റ​​​ഷ്യ​​​യി​​​ൽ ചെ​​​റി​​​യ തോ​​​തി​​​ൽ ഇ​​​ന്ധ​​​ന​​​ക്ഷാ​​​മ​​​മു​​​ണ്ടെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്.

International

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രതിജ്ഞാബദ്ധം

മ​​​നി​​​ല: യു​​​ക്രെ​​​യ്ൻ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണെ​​​ന്ന് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ. ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ൽ റ​​​ഷ്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സെ​​​ർ​​​ഗി ലാ​​​വ്റോ​​​വു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​താ​​​ണ്. ഇ​​​ക്കാ​​​ര്യം റ​​​ഷ്യ​​​യെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ലാ​​​വ്റോ​​​വു​​​മാ​​​യി തു​​​റ​​​ന്ന ച​​​ർ​​​ച്ച​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്. എ​​​ന്നാ​​​ൽ, ച​​​ർ​​​ച്ച​​​യു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ൻ റൂ​​​ബി​​​യോ ത​​​യാ​​​റാ​​​യി​​​ല്ല.

യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള ച​​​ർ​​​ച്ച​​​യ്ക്ക് റ​​​ഷ്യ സ​​​ന്ന​​​ദ്ധ​​​മാ​​​ണെ​​​ന്ന് ലാ​​​വ്റോ​​​വ് അ​​​റി​​​യി​​​ച്ചു. ട്രം​​​പും റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​നും ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം അ​​​ലാ​​​സ്ക​​​യി​​​ൽ ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലു​​​ണ്ടാ​​​യ ധാ​​​ര​​​ണ പാ​​​ലി​​​ക്കാ​​​ൻ റ​​​ഷ്യ ത​​​യാ​​​റാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

International

റഷ്യയിൽ വീണ്ടും യുക്രെയ്ൻ ഡ്രോൺ ആക്രമണം

കീ​​​വ്: ​​​റഷ്യയിലെ ഏ​​​റ്റ​​​വും വ​​​ലി​​​യ റീ​​​ട്ടെ​​​യ്ൽ വെ​​​ബ്സൈ​​​റ്റാ​​​യ വൈ​​​ൽ​​​ഡ്ബെ​​​റീ​​​സി​​​ന്‍റെ ഗോ​​​ഡൗ​​​ണു​​​ക‌​​​ളെ വീ​​​ണ്ടും ല​​​ക്ഷ്യ​​​മി​​​ട്ട് യു​​​ക്രെ​​​യ്ൻ.

ക്രാ​​​സ്നോ​​​ദാ​​​ർ, സ്റ്റാ​​​വ്റോ​​​പോ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ 15 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്പ് വെ​​​ബ്സൈ​​​റ്റി​​​ന്‍റെ മ​​​റ്റു ര​​​ണ്ടു ഗോ​​​ഡൗ​​​ണു​​​ക​​​ൾ​​​ക്കു നേ​​​ർ​​​ക്കു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ എ​​​ട്ടുപേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും അ​​റു​​പ​​തി​​ല​​​ധി​​​കം പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

International

കപ്പലിൽ മിസൈൽ; മൂന്നു ജീവനക്കാർ മരിച്ചു

കീ​​​വ്: യു​​​ക്രെ​​​യ്നി​​​ലെ ഒ​​​ഡേ​​​സ തു​​​റ​​​മു​​​ഖ​​​ത്ത് ന​​​ങ്കൂ​​​ര​​​മി​​​ട്ടി​​​രു​​​ന്ന ച​​​ര​​​ക്കു​​​ക​​​പ്പ​​​ലി​​​നു നേ​​​ർ​​​ക്ക് റ​​​ഷ്യ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മൂ​​​ന്നു ജീ​​​വ​​​ന​​​ക്കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും അ​​​ഞ്ചു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

രാ​​​സ​​​വ​​​ള​​​വു​​​മാ​​​യി എ​​​ത്തി​​​യ ക​​​പ്പ​​​ലി​​​ൽ​​​നി​​​ന്ന് ച​​​ര​​​ക്കി​​​റ​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

സി​​​റി​​​യ, ഈ​​​ജി​​​പ്ത് പൗ​​​ര​​​ന്മാ​​​രാ​​​യ ക​​​പ്പ​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

International

യുക്രെയ്നിൽ എട്ടു പേർ മരിച്ചു

കീ​​​വ്: ​​​റ​​​ഷ്യ​​​ൻ സേ​​​ന ശ​​​നി​​​യാ​​​ഴ്ച യു​​​ക്രെ​​​യ്നി​​​ൽ ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ എ​​​ട്ടു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. വ​​​ട​​​ക്ക​​​ൻ ന​​​ഗ​​​ര​​​മാ​​​യ സു​​​മി​​​യി​​​ൽ ര​​​ണ്ടു ബോം​​​ബു​​​ക​​​ൾ പ​​​തി​​​ച്ച് അ​​​ഞ്ചു പേ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്.

ബ​​​സ് സ്റ്റോ​​​പ്പും പാ​​​ർ​​​പ്പി​​​ട​​​സ​​​മു​​​ച്ച​​​യ​​​വു​​​മാ​​​ണ് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്. 30 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. തെ​​​ക്ക​​​ൻ യു​​​ക്രെ​​​യ്നി​​​ലെ തു​​​റ​​​മു​​​ഖ ന​​​ഗ​​​ര​​​മാ​​​യ ഒ​​​ഡേ​​​സ​​​യി​​​ലു​​​ണ്ടാ​​​യ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

സാ​​​പ്പോ​​​റി​​​ഷ്യ ന​​​ഗ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​യ ബോം​​​ബാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​ത്തു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

കപ്പൽ ആക്രമിച്ചു

മോ​​​സ്കോ: ​​​അ​​​സോ​​​വ് ക​​​ട​​​ലി​​​ൽ റ​​​ഷ്യ​​​ൻ ടാ​​​ങ്ക​​​ർ ക​​​പ്പ​​​ലി​​​നു നേ​​​ർ​​​ക്ക് യു​​​ക്രെ​​​യ്ൻ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി. ക​​​പ്പ​​​ലി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്തം അ​​​ണ​​​ച്ചു​​​വെ​​​ന്നു റ​​​ഷ്യ​​​ൻ‌ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. 

National

യുക്രെയ്നിൽ ഇന്ത്യൻ നാവികനെ കാണാതായി

ന്യൂഡൽഹി: യുക്രെയ്ൻ തീരത്ത് പോർച്ചുഗീസ് പതാകയുള്ള കപ്പലിൽ നിന്ന് ഇന്ത്യൻ നാവികനെ കാണാതായി. ഹരിയാന ഭിവാനി സ്വദേശിയായ ദീപക് ദുഡ്ഡി(20)യെയാണ് കാണാതായത്.

ഒഡേസ തീരത്തുവച്ച് കപ്പലിൽനിന്ന് കടലിൽ വീണതായാണ് സംശയം. സംഭവത്തിൽ കേന്ദ്ര സർക്കാരിന്‍റെ അടിയന്തര ഇടപെടലും അന്വേഷണവും ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി.

ജൂലൈ രണ്ടിനാണ് ഒഡേസയ്ക്ക് സമീപം ഡ്യൂട്ടിയിലായിരുന്ന ദീപക്കിനെ കാണാതാകുന്നത്.ദീപക്കിനെ പെട്ടെന്ന് കാണാതാവുകയായിരുന്നുവെന്ന് കപ്പലിന്‍റെ ഉടമസ്ഥരായ ടർക്കിഷ് കമ്പനി കുടുംബത്തിന് അയച്ച ഇമെയിലിൽ പറയുന്നു.

ഉടൻ യുക്രെയ്ൻ തീരസംരക്ഷണ സേനയുടെ സഹായത്തോടെ തെരച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ രാത്രിയായതോടെ മോശം കാലാവസ്ഥയെത്തുടർന്ന് തെരച്ചിൽ താൽക്കാലികമായി നിർത്തി.

കാണാതാകുന്നതിനു തൊട്ടുമുമ്പ് ദീപക് വീട്ടിലേക്ക് വിഡിയോ കോൾ ചെയ്തിരുന്നു. താൻ സുരക്ഷിതനാണെന്നാണ് ദീപക് വീട്ടുകാരോട് പറഞ്ഞത്. എന്നാൽ സംഭവത്തിൽ കമ്പനിയുടെ ഭാഗത്തുനിന്ന് കൃത്യമായ വിശദീകരണം ലഭിക്കുന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു. ‌

ദീപക് കഴിഞ്ഞ ഒൻപതര മാസമായി മർച്ചന്‍റ് നേവിയിൽ ജോലി ചെയ്തു വരികയാണ്. അടുത്ത ഡിസംബറിൽ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം.

International

റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​രോ​ധ​മി​ല്ലാ​തെ യു​ക്രെ​യ്ൻ; 23 മ​ര​ണം

കീ​​​​വ്: യു​​​​ക്രെ​​​​യ്നി​​​​ൽ റ​​​​ഷ്യ​​​​യു​​​​ടെ ഡ്രോ​​​​ൺ, മി​​​​സൈ​​​​ൽ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 23 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ കീ​​​​വി​​​​ൽ മാ​​​​ത്രം 15 പേ​​​​രാ​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​ത്.

അ​​​​റു​​​​പ​​​​തോ​​​​ളം പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. യു​​​​ക്രെ​​​​യ്ൻ വ്യോ​​​​മ​​​​പ്ര​​​​തി​​​​രോ​​​​ധ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ദൗ​​​​ർ​​​​ബ​​​​ല്യം തു​​​​റ​​​​ന്നു​​​​കാ​​​​ട്ടു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു റ​​​​ഷ്യ​​​​ൻ ആ​​​​ക്ര​​​​മ​​​​ണം. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ യു​​​​ക്രെ​​​​യ്ൻ ന​​​​ട​​​​ത്തി​​​​യ ദീ​​​​ർ​​​​ഘ​​​​ദൂ​​​​ര മി​​​​സൈ​​​​ൽ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള മ​​​​റു​​​​പ​​​​ടി​​​​യാ​​​​ണ് ബോം​​​​ബാ​​​​ക്ര​​​​മ​​​​ണ​​​​മെ​​​​ന്നു റ​​​​ഷ്യ​​​​ൻ പ്ര​​​​തി​​​​രോ​​​​ധ മ​​​​ന്ത്രാ​​​​ല​​​​യം പ​​​​റ​​​​ഞ്ഞു.

റ​​​​ഷ്യ ഒ​​​​റ്റ​​​​രാ​​​​ത്രി​​​​കൊ​​​​ണ്ട് 351 ഡ്രോ​​​​ണു​​​​ക​​​​ളും 68 മി​​​​സൈ​​​​ലു​​​​ക​​​​ളു​​​​മാ​​​​ണു പ്ര​​​​യോ​​​​ഗി​​​​ച്ച​​​​തെ​​​​ന്നും പ്ര​​​​ധാ​​​​ന​​​​മാ​​​​യും കീ​​​​വി​​​​നെ​​​​യാ​​​​ണ് ല​​​​ക്ഷ്യം​​​​വ​​​​ച്ച​​​​തെ​​​​ന്നും യു​​​​ക്രെ​​​​യ്ൻ വ്യോ​​​​മ​​​​സേ​​​​ന അ​​​​റി​​​​യി​​​​ച്ചു. റ​​​​ഷ്യ പ്ര​​​​യോ​​​​ഗി​​​​ച്ച 29 ബാ​​​​ലി​​​​സ്റ്റി​​​​ക് മി​​​​സൈ​​​​ലു​​​​ക​​​​ളും ല​​​​ക്ഷ്യ​​​​ത്തി​​​​ൽ പ​​​​തി​​​​ച്ചു.

ബാ​​​​ലി​​​​സ്റ്റി​​​​ക് മി​​​​സൈ​​​​ലി​​​​നെ ത​​​​ട​​​​യാ​​​​ൻ സം​​​​വി​​​​ധാ​​​​നം വേ​​​​ണ​​​​മെ​​​​ന്ന് യു​​​​ക്രെ​​​​യ്ൻ വ്യോ​​​​മ​​​​സേ​​​​ന വ​​​​ക്താ​​​​വ് യൂ​​​​റി ഇ​​​​ഹ്നാ​​​​ത്ത് പ​​​​റ​​​​ഞ്ഞു.

ബാ​​​​ലി​​​​സ്റ്റി​​​​ക് മി​​​​സൈ​​​​ലു​​​​ക​​​​ളെ ത​​​​ട​​​​യാ​​​​ൻ യു​​​​ക്രെ​​​​യ്ൻ ഇ​​​​പ്പോ​​​​ഴും യു​​​​എ​​​​സ് പേ​​​​ട്രി​​​​യ​​​​റ്റ് സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളെ​​​​യാ​​​​ണ് ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന​​​​ത്. പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ സം​​​​ഘ​​​​ർ​​​​ഷം പേ​​​​ട്രി​​​​യ​​​​റ്റ് ഇ​​​​ന്‍റ​​​​ർ​​​​സെ​​​​പ്റ്റ​​​​റു​​​​ക​​​​ളു​​​​ടെ വി​​​​ത​​​​ര​​​​ണ​​​​ത്തെ ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​ലാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​ത് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ ബാ​​​​ധി​​​​ക്കു​​​​ന്ന​​​​ത് യു​​​​ക്രെ​​​​യ്നെ​​​​യാ​​​​ണ്.

പേ​​​​ട്രി​​​​യ​​​​റ്റ് ഇ​​​​ന്‍റ​​​​ർ​​​​സെ​​​​പ്റ്റ​​​​റു​​​​ക​​​​ളു​​​​ടെ ക്ഷാ​​​​മം മു​​​​ത​​​​ലെ​​​​ടു​​​​ത്ത് റ​​​​ഷ്യ മു​​​​മ്പൊ​​​​രി​​​​ക്ക​​​​ലും ക​​​​ണ്ടി​​​​ട്ടി​​​​ല്ലാ​​​​ത്ത ത​​​​ര​​​​ത്തി​​​​ൽ ബാ​​​​ലി​​​​സ്റ്റി​​​​ക് മി​​​​സൈ​​​​ൽ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ മ​​​​നഃ​​​​പൂ​​​​ർ​​​​വം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് യു​​​​ക്രെ​​​​യ്ൻ പ്ര​​​​തി​​​​രോ​​​​ധമ​​​​ന്ത്രി മി​​​​ഖ​​​​യ്‌​​​​ലോ ഫെ​​​​ഡ​​​​റോ​​​​വ് പ​​​​റ​​​​ഞ്ഞു.

സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ളു​​​​ടെ പ​​​​ക്ക​​​​ല്‍ ആ​​​​വ​​​​ശ്യ​​​​ത്തി​​​​ന് മി​​​​സൈ​​​​ലു​​​​ക​​​​ള്‍ ഉ​​​​ണ്ടെ​​​​ങ്കി​​​​ലും അ​​​​വ യു​​​​ക്രെ​​​​യ്നു ന​​​​ല്‍​കാ​​​​ത്ത​​​​താ​​​​ണ് പ്ര​​​​തി​​​​രോ​​​​ധം പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടാ​​​​ന്‍ കാ​​​​ര​​​​ണ​​​​മെ​​​​ന്ന് സെ​​​​ല​​​​ന്‍​സ്‌​​​​കി കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

നാ​​​​റ്റോ ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ല്‍ യു​​​​ക്രെ​​​​യ്ൻ വ്യോ​​​​മ​​​​പ്ര​​​​തി​​​​രോ​​​​ധം ശ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള നി​​​​ര്‍​ണാ​​​​യ​​​​ക തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ള്‍ ഉ​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

International

റഷ്യയിൽ കനത്ത ഡ്രോൺ ആക്രമണവുമായി യുക്രെയ്ൻ

മോ​​​​​സ്‌​​​​​കോ: റ​​​​​ഷ്യ​​​​​ൻ ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ മോ​​​​​സ്‌​​​​​കോ ല​​​​​ക്ഷ്യ​​​​​മാ​​​​​ക്കി വ​​​​​ൻ ​ഡ്രോ​​​​​ണാ​​​​​ക്ര​​​​​മ​​​​​ണ​​​​​വു​​​​​മാ​​​​​യി റ​​​​​ഷ്യ. യു​​​​​ദ്ധം തു​​​​​ട​​​​​ങ്ങി​​​​​യ​​​​​തി​​​​​നു ശേ​​​​​ഷം റ​​​​​ഷ്യ​​​​​ൻ മ​​​​​ണ്ണി​​​​​ൽ യു​​​​​ക്രെ​​​​​യ്ൻ ന​​​​​ട​​​​​ത്തു​​​​​ന്ന ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ഡ്രോ​​​​​ണാ​​​​​ക്ര​​​​​മ​​​​​ണ​​​​​മാ​​​​​ണി​​​​​ത്.

ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​നു​​​​പി​​​​​ന്നാ​​​​​ലെ മോ​​​​​സ്‌​​​​​കോ​​​​​യി​​​​​ലെ മൂ​​​​​ന്നു പ്ര​​​​​ധാ​​​​​ന വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ങ്ങ​​​​​ളി​​​​​ൽ നി​​​​​ന്നു​​​​​ള്ള വി​​​​​മാ​​​​​ന​​​​​സ​​​​​ർ​​​​​വീ​​​​​സു​​​​​ക​​​​​ൾ താ​​​​ത്കാ​​​​​ലി​​​​​ക​​​​​മാ​​​​​യി നി​​​​​ർ​​​​​ത്തി​​​​വ​​​​യ്​​​​​ക്കേ​​​​​ണ്ടി വ​​​​​ന്നു. മോ​​​​​സ്‌​​​​​കോ​​​​​യ്ക്കുപു​​​​​റ​​​​​മേ അ​​​​​തി​​​​​ർ​​​​​ത്തി​​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളാ​​​​​യ ബ്ര​​​​​യാ​​​​​ൻ​​​​​സ്‌​​​​​ക്, ക​​​​​ലു​​​​​ഗ, കു​​​​​ർ​​​​​സ്‌​​​​​ക്, ടൂ​​​​​ള എ​​​​​ന്നീ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലും യു​​​​​ക്രെ​​​​​യ്ൻ ഡ്രോ​​​​​ണാ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി.

റ​​​​​ഷ്യ​​​​​യു​​​​​ടെ ഉ​​​​​ള്ളി​​​​​ലേ​​​​​ക്കു യു​​​​​ദ്ധം വ്യാ​​​​​പി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യെ​​​​​ന്ന ല​​​​​ക്ഷ്യ​​​​​ത്തി​​​​​ലാ​​​​​ണു യു​​​​​ക്രെ​​​​​യ്ൻ ആ​​​​​ക്ര​​​​​മ​​​​​ണം ആ​​​​​സൂ​​​​​ത്ര​​​​​ണം ചെ​​​​​യ്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.അ​​​​​തി​​​​​ർ​​​​​ത്തി ക​​​​​ട​​​​​ന്നു​​​​​ള്ള യു​​​​​ക്രെ​​​​​യ്‌​​​​​ന്‍റെ സൈ​​​​​നി​​​​​ക​​​​​മു​​​​​ന്നേ​​​​​റ്റം റ​​​​​ഷ്യ​​​​​ക്ക് വ​​​​​ലി​​​​​യ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യാ​​​​​ണു സൃ​​​​​ഷ്ടി​​​​​ക്കു​​​​​ന്ന​​​​​ത്.

ഡ്രോ​​​​​ണു​​​​​ക​​​​​ൾ വെ​​​​​ടി​​​​​വ​​​​​ച്ചി​​​​​ട്ടെ​​​​​ന്ന് റ​​​​​ഷ്യ

യു​​​​​ക്രെ​​​​​യ്ൻ അ​​​​​യ​​​​​ച്ച മു​​​​​പ്പ​​​​​തോ​​​​​ളം ഡ്രോ​​​​​ണു​​​​​ക​​​​​ൾ വെ​​​​​ടി​​​​​വ​​​​​ച്ചി​​​​​ട്ടെ​​​​​ന്ന് റ​​​​​ഷ്യ​​​​​ൻ വ്യോ​​​​​മ​​​​​സേ​​​​​ന അവകാശപ്പെട്ടു. ആ​​​​​ക്ര​​​​​മ​​​​​ണം ശ​​​​​ക്ത​​​​​മാ​​​​​യ​​​​​തോ​​​​​ടെ അ​​​​​തി​​​​​ർ​​​​​ത്തി​​​​​മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ റ​​​​​ഷ്യ ജാ​​​​​ഗ്ര​​​​​താ​​​​​നി​​​​​ർ​​​​​ദേ​​​​​ശം പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

നേ​​​​​ര​​​​​ത്തെ, യു​​​​​ക്രെ​​​​​യ്‌​​​​ന്‍റെ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തെ​​​​​ത്തു​​​​ട​​​​​ർ​​​​​ന്ന് ത​​​​​ങ്ങ​​​​​ളു​​​​​ടെ പ്ര​​​​​ധാ​​​​​ന വ്യോ​​​​​മ​​​​​പ്ര​​​​​തി​​​​​രോ​​​​​ധ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ റ​​​​​ഷ്യ മോ​​​​​സ്‌​​​​​കോ​​​​​യി​​​​​ലേ​​​​​ക്കു മാ​​​​​റ്റു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നു യു​​​​​ക്രെ​​​​​യ്ൻ പ്ര​​​​​സി​​​​​ഡ​​​​ന്‍റ് വോ​​​​ളോ​​​​ഡി​​​​​മി​​​​​ർ സെ​​​​​ല​​​​​ൻ​​​​​സ്‌​​​​​കി അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു.

 

International

റ​ഷ്യ​ൻ ആ​ക്ര​മ​ണം; യു​ക്രെ​യ്നി​ൽ നാ​ലു പേ​ർ കൊ​ല്ല​പ്പെ​ട്ടു

കീ​​​​വ്: വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ യു​​​​ക്രെ​​​​യ്നി​​​​ലെ സു​​​​മി​​​​യി​​​​ൽ റ​​​​ഷ്യ ന​​​​ട​​​​ത്തി​​​​യ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഒ​​​​രു കു​​​​ട്ടി​​​​യു​​​​ൾ​​​​പ്പെ​​​​ടെ ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​ലെ മൂ​​​​ന്നു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ‌​​​​ട്ടു.

ര​​​​ണ്ടു പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. വീ​​​​ടി​​​​നു മു​​​​ക​​​​ളി​​​​ൽ ഡ്രോ​​​​ൺ പ​​​​തി​​​​ച്ച് മു​​പ്പ​​ത്തി​​യാ​​റു​​കാ​​​​ര​​​​നും ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ 13 വ​​​​യ​​​​സു​​​​ള്ള മ​​​​ക​​​​നും ഭാ​​​​ര്യ​​​​യു​​​​ടെ 73 വ​​​​യ​​​​സു​​​​ള്ള അ​​​​മ്മ​​​​യു​​​​മാ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.

ഭാ​​​​ര്യ​​​​യും 10 വ​​​​യ​​​​സു​​​​ള്ള മ​​​​ക​​​​നും പ​​​​രി​​​​ക്കേ​​​​റ്റു. ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ വീ​​​​ട് പൂ​​​​ർ​​​​ണ​​​​മാ​​​​യും ത​​​​ക​​​​ർ​​​​ന്നു.

തെ​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ യു​​​​ക്രെ​​​​യ്ൻ ന​​​​ഗ​​​​ര​​​​മാ​​​​യ സ​​​​പോ​​​​ർ​​​​ഷ്യ​​​​യി​​​​ലു​​​​ണ്ടാ​​​​യ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഒ​​​​രു സ്ത്രീ ​​​​കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. 11 വ​​​​യ​​​​സു​​​​ള്ള കു​​​​ട്ടി​​​​യു​​​​ൾ​​​​പ്പെ​​​​ടെ മൂ​​​​ന്നു പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു.

International

യുദ്ധം യുക്രെയിനെ ഉണർത്തി; റഷ്യയെ വിറിപ്പിച്ച് ആർമി ഓഫ് ഡ്രോൺസ്

ചരിത്രത്തിൽ യുക്രൈൻ എന്നും ഒരു പോരാട്ടഭൂമിയായിരുന്നു. ഒരു ഭാഗത്ത് റഷ്യ, മറുഭാഗത്ത് യൂറോപ്പ്. അങ്ങനെ ഇരു ശക്തികൾക്കും ഇടയിൽ നൂറ്റാണ്ടുകളായി ഞെരിഞ്ഞമർന്ന ഒരു രാജ്യം. ഒടുവിൽ 1991ൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ യുക്രൈൻ സ്വതന്ത്ര രാജ്യമായി മാറി. എന്നാൽ, ആ സ്വാതന്ത്ര്യം അധികകാലം ശാന്തമായിരുന്നില്ല. 2014ൽ റഷ്യ ക്രൈമിയ പിടിച്ചെടുത്തു. പിന്നീട് 2022 ഫെബ്രുവരിയിൽ, ലോകം ഉറക്കത്തിലായിരിക്കെ, റഷ്യൻ സൈന്യം യുക്രൈനിന്‍റെ അതിർത്തി കടന്നു. ആ യുദ്ധങ്ങൾ ഇന്നും തുടരുന്നു.

യുദ്ധം തുടങ്ങിയ നാളുകളിൽ യുക്രൈ‌നിന്‍റെ കൈവശം ഉണ്ടായിരുന്നത് ഒരു ചെറിയ സൈന്യവും പഴകിയ ആയുധങ്ങളും മാത്രമായിരുന്നു. റഷ്യൻ ടാങ്കുകളെ നേരിടാൻ ആർട്ടിലറി ഷെൽ പോലും തികഞ്ഞിരുന്നില്ല. ഈ ആവിശ്യത്തിൽനിന്നാണ്, ആധുനിക യുദ്ധചരിത്രത്തെതന്നെ മാറ്റിമറിക്കാൻ പ്രാപ്തിയുള്ള ആ തീരുമാനം ജനിച്ചത്.

ഡ്രോൺ ഹീറോ

രണ്ടാം ലോകമഹായുദ്ധകാലം മുതൽ സൈനിക ആവശ്യങ്ങൾക്കായി പരീക്ഷിക്കപ്പെട്ടിരുന്ന, പിന്നീട് ദശകങ്ങളോളം ഗവേഷണ ലാബുകളുടെ മൂലയിൽ ഒതുങ്ങിപ്പോയ, ഒടുവിൽ സാധാരണക്കാരുടെ വിനോദോപകരണമായി മാറിയ ആ ചെറിയ യന്ത്രം ഇന്നു ഉക്രെയ്‌ൻ യുദ്ധഭൂമിയിലെ ഏറ്റവും നിർണായക സാന്നിധ്യമാണ് - ഡ്രോൺ.

2022ൽ യുദ്ധം തുടങ്ങിയതോടെ യുക്രൈൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കി ഒരു കാര്യം തിരിച്ചറിഞ്ഞു. പടിഞ്ഞാറൻ രാജ്യങ്ങൾ ആയുധവും പണവും നൽകും, പക്ഷേ സൈനികരെ അയയ്ക്കില്ല. അതിനാൽ റഷ്യയുടെ വൻ സൈനിക മേധാവിത്വത്തിനെതിരെ ഉക്രെയ്‌നു സ്വന്തം വഴി കണ്ടെത്തണം. യുദ്ധം ജയിക്കണമെങ്കിൽ ആകാശം കീഴടക്കണം എന്ന അഭിപ്രായമുള്ള സെലൻസ്കി ഒരു തീരുമാനം എടുത്തു. ഡ്രോൺ ഉത്പാദനം ഒരു ദേശീയ അജൻഡയാക്കി മാറ്റുക.

ഡ്രോൺ തന്ത്രം

എന്നാൽ, യുക്രൈ‌നും ഡ്രോണും തമ്മിലുള്ള ബന്ധം 2022ൽ തുടങ്ങിയതല്ല. 2014ൽ റഷ്യ ക്രൈമിയ പിടിച്ചെടുത്തപ്പോൾ തന്നെ യുക്രൈൻ ഡ്രോൺ സാധ്യതകളെക്കുറിച്ച് ആലോചിക്കാൻ തുടങ്ങിയിരുന്നു. Ukrspecsystems, Deviro തുടങ്ങിയ കമ്പനികൾ ആ കാലത്തു ചെറിയ തോതിൽ നിരീക്ഷണ ഡ്രോണുകൾ നിർമിക്കുന്നുണ്ടായിരുന്നു. പക്ഷേ അന്ന് അത് ഒരു വ്യവസായമായിരുന്നില്ല, ഒരു ചെറിയ തുടക്കം മാത്രമായിരുന്നു. 2022 വരെ ആ തുടക്കം ആരും ഗൗരവമായി എടുത്തിരുന്നില്ല.

2022 ഫെബ്രുവരിക്കു ശേഷം ആ ചിത്രം പൂർണമായും മാറി. ആദ്യ നാളുകളിൽ യുദ്ധക്കളത്തിൽ യുക്രൈൻ ഉപയോഗിച്ചത് തുർക്കിയിൽനിന്നു വാങ്ങിയ Bayraktar TB2 ഡ്രോണുകളായിരുന്നു. ആകാശത്തുനിന്നു റഷ്യൻ ടാങ്കുകളെ കൃത്യതയോടെ തകർക്കുന്ന ആ ദൃശ്യങ്ങൾ ലോകം അമ്പരപ്പോടെ കണ്ടു.

സ്വന്തം ഡ്രോൺ

എന്നാൽ, വാങ്ങിയ ഡ്രോൺകൊണ്ട് ഒരു യുദ്ധം ജയിക്കാനാകില്ല എന്നു മുൻകൂട്ടി കണ്ട യുക്രെയ്ൻ , സ്വന്തം ഡ്രോൺ ഉണ്ടാക്കണമെന്ന ഒരൊറ്റ ലക്ഷ്യത്തിലേക്കു തിരിഞ്ഞു. തുടർന്ന് യുക്രെയ്‌ൻ സർക്കാർ ഒരു അസാധാരണ നീക്കമാണ് നടത്തിയത്. വലിയ പ്രതിരോധ കമ്പനികൾക്കു മാത്രം ആയുധ നിർമാണം വിട്ടുകൊടുക്കാതെ ചെറുകിട ടെക് സ്റ്റാർട്ടപ്പുകളെയും സർവകലാശാലകളെയും സാധാരണ എൻജിനീയർമാരെയും യുദ്ധത്തിന്‍റെ ഭാഗമാക്കി. ഗാരേജുകളിലും ചെറിയ വർക്ക്‌ഷോപ്പുകളിലും പോലും ഡ്രോണുകൾ നിർമിക്കപ്പെട്ടു. വീഡിയോ ഗെയിം കളിച്ചുകൊണ്ട് വളർന്ന ഒരു തലമുറ യഥാർഥ യുദ്ധഭൂമിക്കായി ഡ്രോണുകൾ നിയന്ത്രിക്കാൻ തുടങ്ങി.

ഡ്രോൺ വാഴ്ച

ആ സമയത്താണ് യുക്രൈൻ വിവിധ തരത്തിലുള്ള ഡ്രോണുകളെ യുദ്ധത്തിന്‍റെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നത്. തുടക്കത്തിൽ തുർക്കിയിൽനിന്നു വാങ്ങിയ Bayraktar TB2 ഡ്രോണുകളാണ് റഷ്യൻ ടാങ്കുകൾക്കും സൈനിക വാഹനങ്ങൾക്കും നേരെ കൃത്യമായ ആക്രമണങ്ങൾ നടത്തിയത്. എന്നാൽ, വളരെ വേഗംതന്നെ യുക്രൈൻ ചെലവ് കുറഞ്ഞ ഫസ്റ്റ് പെഴ്സൺ വ്യൂ ഡ്രോണുകളിലേക്കു തിരിഞ്ഞു.

സാധാരണ റേസിംഗ് മത്സരങ്ങൾക്കായി ഉപയോഗിച്ചിരുന്ന ചെറിയ FPV ഡ്രോണുകളിൽ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച് അവയെ പറക്കുന്ന മിസൈലുകളാക്കി മാറ്റി. അതോടൊപ്പം Shark, Leleka, Fury പോലുള്ള നിരീക്ഷണ ഡ്രോണുകൾ റഷ്യൻ സൈനിക നീക്കങ്ങൾ കണ്ടെത്താൻ ഉപയോഗിച്ചു. പിന്നീട് ദൂരപരിധിയേറിയ ബീവർ ഡ്രോണുകളും സമുദ്ര ഡ്രോണുകളും യുദ്ധത്തിന്‍റെ ഭാഗമായതോടെ റഷ്യയുടെ അതിർത്തിക്കുള്ളിലും കരിങ്കടലിലും വരെ യുക്രൈൻ ആക്രമണശേഷി വ്യാപിച്ചു.

ഈ മുന്നേറ്റത്തിന് പിന്നിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരുകളിൽ ഒന്നാണ് മിഖായ്‌ലോ‌ ഫെദോറോവ്. യുക്രൈ‌നിന്‍റെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മന്ത്രിയായ ഫെദോറോവ് യുദ്ധകാലത്ത് “ആർമി ഓഫ് ഡ്രോൺസ്” എന്ന പദ്ധതിക്കു നേതൃത്വം നൽകി. എന്നാൽ, അത് വെറും ഒരു സർക്കാർ പദ്ധതി മാത്രമായിരുന്നില്ല. ഒരു രാജ്യം മുഴുവൻ സാങ്കേതിക യുദ്ധത്തിലേക്ക് മാറിയതിന്‍റെ പ്രതീകമായിരുന്നു അത്.

ലോകമെമ്പാടുമുള്ള സംഭാവനകൾ ശേഖരിച്ച് ഡ്രോണുകൾ വാങ്ങുകയും അതിനൊപ്പം ആഭ്യന്തര നിർമാണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെയും യുദ്ധത്തിന്‍റെ ഭാഗമാക്കിയായിരുന്നു ഫെദോറോവിന്റെ പ്രവർത്തനം. സാധാരണ ജനങ്ങളിൽനിന്നു തുടങ്ങി വിദേശ വ്യവസായികളിലേക്കും ടെക് സമൂഹങ്ങളിലേക്കും വരെ സഹായ അഭ്യർഥന എത്തി. ആയിരക്കണക്കിനു ചെറിയ ഡ്രോണുകളും കാമറകളും കമ്യൂണിക്കേഷൻ സംവിധാനങ്ങളും അങ്ങനെ യുക്രൈ‌നിലേക്ക് എത്തി.

പരിശീലനകേന്ദ്രങ്ങൾ

അതേസമയം, സർക്കാർ മറ്റൊരു വലിയ കാര്യം കൂടി മനസിലാക്കിയിരുന്നു. വെറും ഡ്രോൺ വാങ്ങിയാൽ മാത്രം യുദ്ധം ജയിക്കാനാകില്ല. അതിനെ നിയന്ത്രിക്കാൻ ആളുകളെയും വേണം. അങ്ങനെ രാജ്യത്തുടനീളം ഡ്രോൺ ഓപ്പറേറ്റർമാർക്കായി പ്രത്യേക പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചു. ഏതാനും ആഴ്ചകളുടെ പരിശീലനംകൊണ്ട് തന്നെ ഒരു സാധാരണ യുവാവിനെ ഡ്രോൺ പൈലറ്റാക്കി മാറ്റാനാകുമെന്ന് യുക്രെയ്‌ൻ തിരിച്ചറിഞ്ഞു. വീഡിയോ ഗെയിമുകളിലും സിമുലേഷൻ സാങ്കേതിക വിദ്യകളിലും പരിചയമുള്ള യുവാക്കൾ അതിവേഗം ഈ രംഗത്തേക്ക് എത്തി. ഒരു സാധാരണ സൈനികനെ പരിശീലിപ്പിക്കാൻ മാസങ്ങളോ വർഷങ്ങളോ വേണ്ടിവരുമ്പോൾ, ഒരു FPV ഡ്രോൺ പൈലറ്റിനെ വളരെ വേഗത്തിൽ യുദ്ധസജ്ജനാക്കാൻ സാധിച്ചു.

യുദ്ധതന്ത്രം മാറിമറിച്ചു

ഈ മാറ്റം യുദ്ധഭൂമിയിലെ തന്ത്രങ്ങളെയും പൂർണമായി മാറ്റിമറിച്ചു. മുമ്പു വലിയ സൈനിക യൂണിറ്റുകൾക്കു മാത്രം ലഭ്യമായിരുന്ന നിരീക്ഷണ ശേഷി ഇപ്പോൾ ചെറിയ സംഘങ്ങൾക്കു പോലും ലഭിച്ചു. മുന്നണിയിൽ ഒളിച്ചിരുന്ന ഒരു ചെറിയ സംഘം പോലും ആകാശത്തു പറക്കുന്ന ഡ്രോണിലൂടെ കിലോമീറ്ററുകൾ അകലെയുള്ള റഷ്യൻ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ തുടങ്ങി. ഒരു ബങ്കറിനുള്ളിൽ ഇരുന്ന സൈനികൻ സ്ക്രീനിലൂടെ യുദ്ധഭൂമി കാണുകയും ഏതാനും സെക്കൻഡുകൾക്കുള്ളിൽ ആക്രമണം നടത്തുകയും ചെയ്യുന്ന പുതിയ യുദ്ധരീതികൾ രൂപപ്പെട്ടു.

പ്രതിരോധം ശക്തം

ഡ്രോൺ നിർമിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഡ്രോണിനെ തടയാനുള്ള സാങ്കേതിക വിദ്യയും. കാരണം യുദ്ധം നീണ്ടുനിന്നതോടെ റഷ്യയും ഷഹീദ് കമികാസി ഡ്രോണുകൾ ഉൾപ്പെടെയുള്ള ഡ്രോൺ ആക്രമണങ്ങൾ അതിവേഗത്തിൽ ശക്തമാക്കുകയായിരുന്നു. ഇതോടെയാണ് യുക്രൈൻ ഇലക്‌ട്രോണിക് വാർഫെയർ സംവിധാനങ്ങൾ, സിഗ്നൽ ജാമറുകൾ, ആന്‍റി ഡ്രോൺ ഗണുകൾ, റഡാർ സാങ്കേതിക വിദ്യകൾ, ഡ്രോൺ ട്രാക്കിംഗ് സോഫ്റ്റ്‌വെയറുകൾ എന്നിവയുടെ വികസനത്തിലേക്കു ശക്തമായി തിരിഞ്ഞത്.

റഷ്യൻ ഡ്രോണുകളുടെ സിഗ്നലുകൾ തടസപ്പെടുത്താനും ജിപിഎസ് സംവിധാനങ്ങളെ കുഴക്കാനും ഡ്രോണുകളെ വഴിതെറ്റിക്കാനും കഴിയുന്ന സംവിധാനങ്ങൾ അവർ വികസിപ്പിച്ചു. ചില മേഖലകളിൽ ആർട്ടിഫിഷൽ ഇന്‍റലിജൻസും ഉപയോഗിച്ചു തുടങ്ങി. ഏതാനും സെക്കൻഡുകൾക്കുള്ളിൽ ആകാശത്തു പറക്കുന്ന ഒരു ചെറിയ ഡ്രോണിനെ തിരിച്ചറിഞ്ഞ് അതിന്‍റെ ദിശ കണ്ടെത്തി ആക്രമണം നടത്താൻ കഴിയുന്ന സംവിധാനങ്ങൾ വരെ യുദ്ധഭൂമിയിൽ എത്തി.

അമേരിക്ക പോലും പഠിക്കുന്നു

ഇന്ന് അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ യുക്രൈൻ‌ യുദ്ധഭൂമി അനുഭവങ്ങളിൽനിന്ന് പഠിക്കുകയാണ്. ചില റിപ്പോർട്ടുകൾ പ്രകാരം അമേരിക്കൻ പ്രതിരോധ സ്ഥാപനങ്ങൾ പോലും യുക്രെയ്‌ൻ വികസിപ്പിച്ച ഡ്രോൺ സാങ്കേതിക വിദ്യകളും ഡ്രോൺ പ്രതിരോധ സംവിധാനങ്ങളും പഠനത്തിനും സഹകരണത്തിനുമായി പരിഗണിക്കുന്നുണ്ട്.

ഒരു കാലത്ത് ആയുധങ്ങൾക്കായി പാശ്ചാത്യ രാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഒരു രാജ്യം ഇന്ന് ആ രാജ്യങ്ങളെത്തന്നെ പുതിയ യുദ്ധപാഠങ്ങൾ പഠിപ്പിക്കുന്ന സ്ഥിതിയിലേക്കു മാറിയിരിക്കുന്നത്. യുദ്ധത്തിന്‍റെ ചാരത്തിൽനിന്ന് ഉയർന്ന ആ ഡ്രോൺ വിപ്ലവം ഇനി യുക്രൈനിന്‍റെ മാത്രം കഥയല്ല. ഭാവിയിലെ എല്ലാ യുദ്ധങ്ങളുടെയും മുഖം എങ്ങനെയായിരിക്കുമെന്ന് ലോകത്തോടു പറയുന്ന മുന്നറിയിപ്പാണ്.

Leader Page

യു​ക്രെ​യ്നി​ലെ യ​ന്ത്ര​യു​ദ്ധം

റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തി​നെ​തി​രേ അ​ഞ്ചു വ​ർ​ഷ​മാ​യി പോ​ര​ടി​ക്കു​ന്ന യു​ക്രെ​യ്ന്‍റെ യു​ദ്ധ​മു​ന്ന​ണി അ​ന്പ​ര​പ്പി​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ആ​ദ്യം ത​ങ്ങ​ളു​ടെ ഡ്രോ​ൺ നി​ർ​മാ​ണ വൈ​ദ​ഗ്ധ്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി റ​ഷ്യ​യി​ൽ വ​ൻ നാ​ശ​ന​ഷ്‌​ടം വ​രു​ത്തി​യ യു​ക്രെ​യ്ൻ ഇ​പ്പോ​ൾ റോ​ബോ​ട്ടു​ക​ളും റി​മോ​ട്ട് ക​ൺ​ട്രോ​ൾ ടാ​ങ്കു​ക​ളും രം​ഗ​ത്തി​റ​ക്കി​യാ​ണ് റ​ഷ്യ​ൻ മു​ന്നേ​റ്റം ത​ട​യു​ന്ന​ത്. മാ​ത്ര​മ​ല്ല, റ​ഷ്യ കീ​ഴ​ട​ക്കി​യ ഖാ​ർ​കീ​വ് മേ​ഖ​ല​യി​ലെ കു​പി​യാ​ൻ​സ്കും സ്പോ​ർ​ജി​യ മേ​ഖ​ല​യി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളും തി​രി​ച്ചു​പി​ടി​ച്ചും യു​ക്രെ​യ്ൻ ശ​ക്തി തെ​ളി​യി​ച്ചു​ക​ഴി​ഞ്ഞു. ചു​രു​ക്ക​ത്തി​ൽ ടാ​ങ്കു​ക​ളും പീരങ്കികളും കാ​ലാ​ൾ​പ്പ​ട​യും നേ​ർ​ക്കു​നേ​ർ പോ​രാ​ടി​യി​രു​ന്ന പ​ര​മ്പ​രാ​ഗ​ത യു​ദ്ധ​ശൈ​ലി​യി​ൽ​നി​ന്നു മാ​റി യു​ദ്ധ​ക്ക​ളം ഇ​പ്പോ​ൾ പൂ​ർ​ണ​മാ​യും യ​ന്ത്ര​ങ്ങ​ൾ കൈ​ക്ക​ലാ​ക്കു​ക​യാ​ണ്.

മു​ന്പ് ആ​യി​ര​ക്ക​ണ​ക്കി​നു സൈ​നി​ക​ർ ചെ​യ്തി​രു​ന്ന അ​തീ​വ അ​പ​ക​ട​ക​ര​മാ​യ ദൗ​ത്യ​ങ്ങ​ൾ‌ റോ​ബോ​ട്ടു​ക​ളും ഡ്രോ​ണു​ക​ളും റി​മോ​ട്ട് ക​ൺ​ട്രോ​ൾ വാ​ഹ​ന​ങ്ങ​ളു​മാ​ണു നി​ർ​വ​ഹി​ക്കു​ന്ന​ത്. ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക​പ്പു​റം യു​ദ്ധ​മു​ഖ​ത്തു​ള്ള സൈ​നി​ക​ർ​ക്കാ​വ​ശ്യ​മാ​യ ആ​യു​ധ​ങ്ങ​ൾ, ഭ​ക്ഷ​ണം, വെ​ള്ളം എ​ന്നി​വ എ​ത്തി​ക്കു​ന്ന​തി​നും പ​രി​ക്കേ​റ്റ​വ​രെ സു​ര​ക്ഷി​ത​മാ​യി മാ​റ്റു​ന്ന​തി​നും യു​ക്രെ​യ്ൻ റോ​ബോ​ട്ടു​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്നു. ചി​ല റോ​ബോ​ട്ടു​ക​ളി​ൽ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള ഹെ​വി മെ​ഷീ​ൻ ഗ​ണ്ണു​ക​ൾ ദി​വ​സ​ങ്ങ​ളോ​ളം ഒ​ളി​ച്ചി​രു​ന്ന് ശ​ത്രു​ക്ക​ളെ ആ​ക്ര​മി​ക്കാ​ൻ ശേ​ഷി​യു​ള്ള​വ​യാ​ണ്.

യു​ക്രെ​യ്നി​ലെ യു​ദ്ധ​ത​ന്ത്ര​ജ്ഞ​രു​ടെ നീ​ക്ക​ങ്ങ​ൾ​ക്കു​മു​ന്നി​ൽ വ​ൻ രാ​ജ്യ​മാ​യ റ​ഷ്യ പ​ത​റു​ക​യാ​ണെ​ന്നാ​ണു പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​തി​നാ​ൽ​ത​ന്നെ ഈ ​യു​ദ്ധ​ത്തി​ൽ “റ​ഷ്യ വി​ജ​യി​ക്കു​ന്നു​മി​ല്ല യു​ക്രെ​യ്ൻ പ​രാ​ജ​യ​പ്പെ​ടു​ന്നു​മി​ല്ലെ”ന്നാ​ണ് പാ​ശ്ചാ​ത്യ പ്ര​തി​രോ​ധ​വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്ന​ത്. ഡ്രോ​ണു​ക​ളു​ടെ​യും ആ​ളി​ല്ലാ ഗ്രൗ​ണ്ട് വെ​ഹി​ക്കി​ളു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ഈ ​വ​ർ​ഷം 600 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശം തി​രി​ച്ചു​പി​ടി​ക്കാ​ൻ യു​ക്രെ​യ്നാ​യി. ഡ്രോ​ൺ പ്ര​തി​രോ​ധ സം​വി​ധാ​ന​വും യു​ക്രെ​യ്ൻ വി​ക​സി​പ്പി​ച്ചു​ക​ഴി​ഞ്ഞു.

റ​ഷ്യ​യി​ൽ​നി​ന്നു​ള്ള 90 ശ​ത​മാ​നം ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളും ഇ​തു​വ​ഴി പ്ര​തി​രോ​ധി​ക്കാ​ൻ സാ​ധി​ക്കു​ന്നു. ആ​ധു​നി​ക യു​ദ്ധ​ത്തി​ൽ ഡ്രോ​ൺ നി​ർ​ണാ​യ​ക ആ​യു​ധ​മാ​യി മാ​റി​യി​രി​ക്കെ ഡ്രോ​ൺ പ്ര​തി​രോ​ധ സാ​ങ്കേ​തി​ക​വി​ദ്യ സ്വാ​യ​ത്ത​മാ​ക്കാ​ൻ അ​മേ​രി​ക്ക​വ​രെ യു​ക്രെ​യ്ന്‍റെ സ​ഹാ​യം തേ​ടി​ക്ക​ഴി​ഞ്ഞു. യു​ക്രെ​യ്ൻ അ​ടു​ത്തി​ടെ ഗ​ൾ​ഫ്‌​രാ​ജ്യ​ങ്ങ​ളി​ൽ ഡ്രോ​ൺ പ്ര​തി​രോ​ധ​സം​വി​ധാ​നം സ​ജ്ജ​മാ​ക്കി ന​ൽ​കി​യി​രു​ന്നു. ഈ ​സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ നേ​ര​ത്തേ ല​ഭ്യ​മാ​യി​രു​ന്നെ​ങ്കി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു സൈ​നി​ക​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു​വെ​ന്നാ​ണ് യു​ക്രെ​യ്ൻ പ്ര​തി​രോ​ധ​വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്.

റോ​ബോ​ട്ടി​ക് യു​ദ്ധം

യു​ക്രെ​യ്ൻ സൈ​നി​ക​ർ കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​പ്പു​റ​മി​രു​ന്നു നി​യ​ന്ത്രി​ക്കു​ന്ന, സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ വ​ഹി​ച്ച റോ​ബോ​ട്ടി​ക് ഗ്രൗ​ണ്ട് ഡ്രോ​ണു​ക​ളു​ടെ ഒ​രു വ​ലി​യ നി​ര​യാ​ണ് ഇ​പ്പോ​ൾ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. കി​ട​ങ്ങു​ക​ളും കാ​ട്ടു​പ്ര​ദേ​ശ​ങ്ങ​ളും റ​ഷ്യ​ൻ പ്ര​തി​രോ​ധ​ക്കോ​ട്ട​ക​ളും മ​റി​ക​ട​ന്നു ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി ഇ​വ സ്വ​യം പൊ​ട്ടി​ത്തെ​റി​ക്കു​ന്നു. ഈ​വ​ർ​ഷം ആ​ദ്യ​മാ​സ​ങ്ങ​ളി​ൽ മാ​ത്രം ഇ​ത്ത​രം യ​ന്ത്ര​സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് 22,000ല​ധി​കം ദൗ​ത്യ​ങ്ങ​ൾ യു​ക്രെ​യ്ൻ ന​ട​ത്തി​യ​താ​യി പ്ര​സി​ഡ​ന്‍റ് വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി പ​റ​യു​ന്നു. പൊ​ട്ടി​ത്തെ​റി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​ന്പ് മാ​ത്രം ശ​ബ്‌​ദം കേ​ൾ​പ്പി​ക്കു​ന്ന ഈ ​റോ​ബോ​ട്ടു​ക​ളെ റ​ഷ്യ​ൻ സൈ​നി​ക​ർ ‘സൈ​ല​ന്‍റ് ഡെ​ത്ത്’ (​നി​ശ​ബ്‌​ദ മ​ര​ണം) എ​ന്നാ​ണു വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

യു​ദ്ധ​രം​ഗ​ത്ത് റ​ഷ്യ​ൻ സൈ​ന്യം കി​ലോ​മീ​റ്റ​റു​ക​ളോ​ളം വ​രു​ന്ന വ​ലി​യ മ​ൺ​കോ​ട്ട​ക​ളും ബ​ങ്ക​റു​ക​ളും നി​ർ​മി​ച്ച് അ​തി​നു​ള്ളി​ൽ ഒ​ളി​ച്ചി​രി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ആ​കാ​ശ​ത്തു​നി​ന്നു​ള്ള ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​നി​ന്നും മി​സൈ​ലു​ക​ളി​ൽ​നി​ന്നു​മു​ള്ള പ്ര​തി​രോ​ധം എ​ളു​പ്പ​മാ​യി​രു​ന്നു. ഇ​തോ​ടെ, ശ​ത്രു​വി​ന്‍റെ ഒ​ളി​ത്താ​വ​ള​ങ്ങ​ൾ​ക്ക​രി​കി​ലേ​ക്കു നേ​രി​ട്ടു​ചെ​ന്ന് ബോം​ബു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് യു​ക്രെ​യ്ൻ സൈ​നി​ക​രു​ടെ ജീ​വ​നു വ​ലി​യ ഭീ​ഷ​ണി​യാ​കു​ക​യും ചെ​യ്തു. ഈ ​ക​ടു​ത്ത പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നും സ്വ​ന്തം സൈ​നി​ക​രു​ടെ ജീ​വ​ൻ പൂ​ർ​ണ​മാ​യി സം​ര​ക്ഷി​ച്ചു​കൊ​ണ്ട് റ​ഷ്യ​ൻ ഒ​ളി​ത്താ​വ​ള​ങ്ങ​ൾ​ക്കു​ള്ളി​ലേ​ക്കു നേ​രി​ട്ടെ​ത്തി ആ​ക്ര​മ​ണം ന​ട​ത്താ​നു​മാ​ണ് യു​ക്രെ​യ്ൻ റോ​ബോ​ട്ടു​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ത്തു​ട​ങ്ങി​യ​ത്. അ​തു വി​ജ​യ​ത്തി​ലെ​ത്തു​ക​യും ചെ​യ്തു.

ഒ​രു കോ​ട്ട​പോ​ലെ റ​ഷ്യ​ൻ സൈ​ന്യം തീ​ർ​ത്ത ശ​ക്ത​മാ​യ പ്ര​തി​രോ​ധ​ത്തെ ത​ങ്ങ​ളു​ടെ ഭാ​ഗ​ത്തു ജീ​വ​ഹാ​നി വ​രാ​തെ​ത​ന്നെ പൂ​ർ​ണ​മാ​യി ത​ക​ർ​ക്കാ​ൻ പു​തി​യ ത​ന്ത്ര​ങ്ങ​ളി​ലൂ​ടെ യു​ക്രെ​യ്നു ക​ഴി​യു​ന്നു. മാ​ത്ര​മ​ല്ല, വ​ള​രെ കു​റ​ഞ്ഞ ചെ​ല​വി​ൽ നി​ർ​മി​ക്കാ​വു​ന്ന ഇ​ത്ത​രം റോ​ബോ​ട്ടു​ക​ൾ​ക്ക് റ​ഷ്യ​യു​ടെ വ​ലി​യ ആ​യു​ധ​ങ്ങ​ളെ​പ്പോ​ലും ന​ശി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ന്നു​വെ​ന്നതും പ്ര​ധാ​ന​മാ​ണ്.

യു​ക്രെ​യ്ൻ സൈ​നി​ക​ർ​ക്ക് കി​ലോ​മീ​റ്റ​റു​ക​ൾ ദൂ​രെ സു​ര​ക്ഷി​ത​മാ​യി ഇ​രു​ന്നു​കൊ​ണ്ടു​ത​ന്നെ ശ​ത്രു​ക്ക​ളെ ല​ക്ഷ്യം വ​യ്ക്കാ​ൻ റോ​ബോ​ട്ടി​ക് ഗ്രൗ​ണ്ട് ഡ്രോ​ൺ മൂ​ലം സാ​ധി​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ, രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ ഇ​ല്ലാ​തെ റ​ഷ്യ​ൻ സൈ​നി​ക​ർ ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​ത്ത സ​മ​യ​ത്തു​ത​ന്നെ ഇ​വ ബ​ങ്ക​റു​ക​ളി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി പൊ​ട്ടി​ത്തെ​റി​ക്കു​ക​യും വ​ലി​യ ആ​ഘാ​തം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നു. 

International

യുക്രെയ്നിലും റഷ്യയിലും ഡ്രോൺ ആക്രമണം

മോ​​​സ്കോ: ​​​റ​​​ഷ്യ​​​യും യു​​​ക്രെ​​​യ്നും പ​​​ര​​​സ്പ​​​രം ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി. റ​​​ഷ്യ​​​യി​​​ൽ ടാ​​​ട്ടാ​​​ർ​​​സ്ഥാ​​​നി​​​ലെ എ​​​ണ്ണ​​​ശു​​​ദ്ധീ​​​ക​​​ര​​​ണ​​​ശാ​​​ല, സ​​​മാ​​​റ​​​യി​​​ൽ മി​​​സൈ​​​ൽ ഇ​​​ന്ധ​​​ന​​​ത്തി​​​നാ​​​വ​​​ശ്യ​​​മാ​​​യ സി​​​ന്ത​​​റ്റി​​​ക് റ​​​ബ​​​ർ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന പ്ലാ​​​ന്‍റ് എ​​​ന്നി​​​വ​​​യാ​​​ണ് ആ​​​ക്ര​​​മി​​​ച്ച​​​തെ​​​ന്ന് യു​​​ക്രെ​​​യ്ൻ അ​​​റി​​​യി​​​ച്ചു.

ടാ​​​ട്ടാ​​​ർ​​​സ്ഥാ​​​നി​​​ലെ പാ​​​ർ​​​പ്പി​​​ട​​​ത്തി​​​ലു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മൂ​​​ന്നു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റ​​​താ​​​യി റ​​​ഷ്യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.

യു​​​ക്രെ​​​യ്നി​​​ലെ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ൾ, വൈ​​​ദ്യു​​​തി സ​​​ബ്സ്റ്റേ​​​ഷ​​​നു​​​ക​​​ൾ മു​​​ത​​​ലാ​​​യ​​​വ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു റ​​​ഷ്യ​​​ൻ ആ​​​ക്ര​​​മ​​​ണം. സു​​​മി മേ​​​ഖ​​​ല​​​യി​​​ൽ ഒ​​​രു റെ​​​യി​​​ൽ​​​വേ ജീ​​​വ​​​ന​​​ക്കാ​​​ര​​​നു പ​​​രി​​​ക്കേ​​​റ്റു.

International

സെലൻസ്കിയുടെ നിർദേശം തള്ളി പുടിൻ

സെ​​ന്‍റ് പീ​​റ്റേ​​ഴ്സ്ബ​​ർ​​ഗ്: നേ​​രി​​ട്ടു കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്താ​​മെ​​ന്ന യു​​ക്രെ​​യ്ൻ പ്ര​​സി​​ഡ​​ന്‍റ് വോ​​ളോ​​ഡി​​മി​​ർ സെ​​ല​​ൻ​​സ്കി​​യു​​ടെ നി​​ർ​​ദേ​​ശം ത​​ള്ളി റ​​ഷ്യ​​ൻ പ്ര​​സി​​ഡ​​ന്‍റ് വ്ലാ​​ദി​​മി​​ർ പു​​ടി​​ൻ.

സെ​​ന്‍റ് പീ​​റ്റേ​​ഴ്സ്ബ​​ർ​​ഗി​​ൽ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഇ​​ക്ക​​ണോ​​മി​​ക് ഫോ​​റ​​ത്തി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു പു​​ടി​​ൻ.

ക​​ഴി​​ഞ്ഞ ദി​​വ​​സ​​മാ​​ണ് നേ​​രി​​ട്ട് സ​​മാ​​ധാ​​ന ച​​ർ​​ച്ച ന​​ട​​ത്താ​​മെ​​ന്ന നി​​ർ​​ദേ​​ശം യു​​ക്രെ​​യ്ൻ പ്ര​​സി​​ഡ​​ന്‍റ് സെ​​ല​​ൻ​​സ്കി മു​​ന്നോ​​ട്ടു​​വ​​ച്ച​​ത്.

International

റഷ്യയിൽ യു​ക്രെ​യ്ൻ ആ​ക്ര​മ​ണം: എ​ട്ടു​ പേ​ർ കൊ​ല്ല​പ്പെ​ട്ടു

കീ​​​​വ്: റ​​​​ഷ്യ​​​​ൻ അ​​​​ധി​​​​നി​​​​വേ​​​​ശ യു​​​​ക്രെ​​​​യ്നി​​​​ൽ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ബ​​​​സി​​നു തീ​​​​പി​​​​ടി​​​​ച്ച് എ​​​​ട്ടു​​ പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. 10 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ബു​​​​ധ​​​​നാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ റ​​​​ഷ്യ​​​​ൻ അ​​​​ധി​​​​നി​​​​വേ​​​​ശ ക്രി​​​​മി​​​​യ​​​​യി​​​​ൽ മോ​​​​സ്കോ​​​​യ്ക്കും സിം​​​​ഫെ​​​​റോ​​​​പോ​​​​ളി​​​​നും ഇ​​​​ട​​​​യി​​​​ൽ സ​​​​ഞ്ച​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ബ​​​​സി​​​​ലാ​​​​ണു ഡ്രോ​​​​ൺ പ​​​​തി​​​​ച്ച​​​​ത്.

സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ്ബ​​​​ർ​​​​ഗി​​​​ലെ ഇ​​​​ന്ധ​​​​ന ടെ​​​​ർ​​​​മി​​​​ന​​​​ലി​​​​ൽ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി യു​​​​ക്രെ​​​​യ്ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വോ​​​​ളോ​​​​ദി​​​​മി​​​​ർ സെ​​​​ല​​​​ൻ​​​​സ്കി പ​​​​റ​​​​ഞ്ഞു. സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ്ബ​​​​ർ​​​​ഗി​​​​ൽ രാ​​​​ജ്യാ​​​​ന്ത​​​​ര സാ​​​​മ്പ​​​​ത്തി​​​​ക ഫോ​​​​റം ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കെ​​​​യാ​​​​ണു യു​​​​ക്രെ​​​​യ്ൻ ആ​​​​ക്ര​​​​മ​​​​ണം.

ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ്ബ​​​​ർ​​​​ഗ് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം അ​​​​ട​​​​ച്ചു. മൊ​​​​ബൈ​​​​ൽ ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് സേ​​​​വ​​​​ന​​​​ങ്ങ​​​​ളും അ​​​​ധി​​​​കൃ​​​​ത​​​​ർ വി​​​​ച്ഛേ​​​​ദി​​​​ച്ചു. യു​​​​ക്രെ​​​​യ്ൻ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ കീ​​​​വി​​​​ൽ ഉൾപ്പെ​​​​ടെ റ​​​​ഷ്യ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 22 പേ​​​​രാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണു യു​​ക്രെ​​​​യ്ൻ ആ​​​​ക്ര​​​​മ​​​​ണം.

ഖോ​​​​ൺ​​​​സ്റ്റാ​​​​റ്റ് നാ​​​​വി​​​​ക​​​​താ​​​​വ​​​​ള​​​​ത്തി​​​​ലും ടാം​​​​ബോ​​​​വ് മേ​​​​ഖ​​​​ല​​​​യി​​​​ലെ ആ​​​​യു​​​​ധനി​​​​ർ​​​​മാ​​​​ണ പ്ലാ​​​​ന്‍റി​​​​ലും ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ന്ന​​​​താ​​​​യി സെ​​​​ലെ​​​​ൻ​​​​സ്‌​​​​കി പ​​​​റ​​​​ഞ്ഞു. യു​​​​ക്രെ​​​​യ്ന്‍റെ 354 ഡ്രോ​​​​ണു​​​​ക​​​​ൾ വീ​​​​ഴ്ത്തി​​​​യ​​​​താ​​​​യി റ​​​​ഷ്യ​​​​ൻ പ്ര​​​​തി​​​​രോ​​​​ധ മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.

സ്മോ​​​​ലെ​​​​ൻ​​​​സ്ക് മേ​​​​ഖ​​​​ല​​​​യി​​​​ൽ, യു​​​​ക്രെ​​​​യ്ൻ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ര​​​​ണ്ട് അ​​​​ഗ്നി​​​​ശ​​​​മ​​​​ന സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ര​​​​ണ്ടു പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

International

റഷ്യൻ ഡ്രോൺ-മിസൈൽ ആക്രമണം; യുക്രെയ്നിൽ 18 പേർ മരിച്ചു

കീ​​​വ്: ​​​യു​​​ക്രെ​​​യ്നി​​​ൽ റ​​​ഷ്യ​​​യു​​​ടെ ക​​​ന​​​ത്ത വ്യോ​​​മാ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ന്നു. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ച​​​വ​​​രെ യു​​​ക്രെ​​​യ്നി​​​ലു​​​ട​​​നീ​​​ള​​​മു​​​ണ്ടാ​​​യ ഡ്രോ​​​ൺ, മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ 18 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും നൂ​​​റി​​​ല​​​ധി​​​കം പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. യു​​​ക്രെ​​​യ്ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വി​​​നെ​​​യാ​​​ണു പ്ര​​​ധാ​​​ന​​​മാ​​​യും ല​​​ക്ഷ്യ​​​മി​​​ട്ട​​​ത്.

ക​​​ഴി​​​ഞ്ഞ​​​ മാ​​​സം യു​​​ക്രെ​​​യ്ൻ സേ​​​ന ലു​​​ഹാ​​​ൻ​​​സ്കി​​​ലെ കോ​​​ള​​​ജ് ഡോ​​​ർ​​​മി​​​റ്റ​​​റി​​​യി​​​ൽ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി 21 പേ​​​രെ വ​​​ധി​​​ച്ച​​​തി​​​നു പ്ര​​​തി​​​കാ​​​രം ചെ​​​യ്യു​​​മെ​​​ന്നു റ​​​ഷ്യ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. കീ​​​വി​​​ലെ വി​​​ദേ​​​ശി​​​ക​​​ൾ സ്ഥ​​​ലം​​​വി​​​ട​​​ണ​​​മെ​​​ന്നും റ​​​ഷ്യ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

73 മി​​​സൈ​​​ലു​​​ക​​​ളും 656 ഡ്രോ​​​ണു​​​ക​​​ളാ​​​ണു റ​​​ഷ്യ പ്ര​​​യോ​​​ഗി​​​ച്ച​​​തെ​​​ന്നു യു​​​ക്രെ​​​യ്​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വോ​​​ളോ​​​ഡി​​​മി​​​ർ സെ​​​ല​​​ൻ​​​സ്കി പ​​​റ​​​ഞ്ഞു. അ​​​മേ​​​രി​​​ക്ക​​​യും പാ​​​ശ്ചാ​​​ത്യ​​​ശ​​​ക്തി​​​ക​​​ളും യു​​​ക്രെ​​​യ്നു കൂ​​​ടു​​​ത​​​ൽ വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ന​​​ല്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

കീ​​​വി​​​ൽ ഒ​​​ന്പ​​​ത് ബ​​​ഹു​​​നി​​​ല​​​ക്കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ, ന​​​ഴ്സ​​​റി, ക്ലി​​​നി​​​ക്ക്, സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സ് കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ എ​​​ന്നി​​​വ ത​​​ക​​​ർ​​​ന്നു. ന​​​ഗ​​​ര​​​ത്തി​​​ൽ ആ​​​റു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 60 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. നി​​​പ്രോ ന​​​ഗ​​​ര​​​ത്തി​​​ൽ 12 പേ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. യു​​​ക്രെ​​​യ്നി​​​ലാ​​കെ 1.4 ല​​​ക്ഷം വീ​​​ടു​​​ക​​​ളി​​​ൽ വൈ​​​ദ്യു​​​തി ഇ​​​ല്ലാ​​​താ​​​യി.

റ​​​ഷ്യ​​​ൻ ഡ്രോ​​​ണു​​​ക​​​ളും മി​​​സൈ​​​ലു​​​ക​​​ളും വ്യോ​​​മാ​​​തി​​​ർ​​​ത്തി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ന്നി​​​ല്ല എ​​​ന്നു​​​റ​​​പ്പാ​​​ക്കാ​​​ൻ പോ​​​ള​​​ണ്ട് യു​​​ദ്ധ വി​​​മാ​​​ന​​​ങ്ങ​​​ളെ വി​​​ന്യ​​​സി​​​ച്ചു.

ഇ​​​തി​​​നി​​​ടെ, റ​​​ഷ്യ​​​ക്കു നേ​​​ർ​​​ക്ക് യു​​​ക്രെ​​​യ്നും ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം തു​​​ട​​​ർ​​​ന്നു. തെ​​​ക്ക​​​ൻ റ​​​ഷ്യ​​​യി​​​ലെ ക്രാ​​​സ്നോ​​​ദാ​​​റി​​​ൽ സ്ഥി​​​തി ചെ​​​യ്യു​​​ന്ന ഇ​​​ൽ​​​സ്കി എ​​​ണ്ണ​​​ശു​​​ദ്ധീ​​​ക​​​ര​​​ണ ശാ​​​ല​​​യി​​​ൽ തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യി. യു​​​ക്രെ​​​യ്ൻ അ​​​തി​​​ർ​​​ത്തി​​​യോ​​​ട് ചേ​​​ർ​​​ന്ന ബെ​​​ൽ​​​ഗ​​​രോ​​​ദിലുണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒരു ബാ​​​ല​​​നു പ​​​രി​​​ക്കേ​​​റ്റു.

International

റഷ്യയിൽ ഡ്രോൺ ആക്രമണം

മോ​​​സ്കോ: ​​​റ​​​ഷ്യ​​​യു​​​ടെ എ​​​ണ്ണ​​​യു​​​ത്പാ​​​ദ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലി​​​ൽ ശ​​​ക്ത​​​മാ​​​യ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി യു​​​ക്രെ​​​യ്ൻ.

സ​​​റാ​​​ട്ടോ​​​വി​​​ലു​​​ള്ള എ​​​ണ്ണ​​​ശു​​​ദ്ധീ​​​ക​​​ര​​​ണ​​​ശാ​​​ല, സെ​​​ർ​​​ബി​​​യ​​​യ്ക്കും ബെ​​​ലാ​​​റൂ​​​സി​​​നും എ​​​ണ്ണ​​​വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന പൈ​​​പ്പി​​​ൽ പ​​​ന്പിം​​​ഗ് ന​​​ട​​​ത്തു​​​ന്ന ലാ​​​സെ​​​റോ​​​വി​​​ലെ സ്റ്റേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്.

യു​​​ക്രെ​​​യ്നി​​​ൽ​​​നി​​​ന്ന് 1300 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യാ​​​ണ് ലാ​​​സെ​​​റോ​​​വ് പ​​​ന്പിം​​​ഗ് സ്റ്റേ​​​ഷ​​​ൻ.

National

യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു

മോ​​​സ്കോ: ​​​ലു​​​ഗാ​​​ൻ​​​സ് പ്ര​​​ദേ​​​ശ​​​ത്തെ ഡോ​​​ർ​​​മി​​​റ്റ​​​റി​​​യി​​​ൽ യു​​​ക്രെ​​​യ്ൻ ന​​​ട​​​ത്തി​​​യ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നാ​​​ലു കു​​​ട്ടി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ട​​താ​​യും 35 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റതായും റ​​​ഷ്യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി ആ​​​ക്ര​​​മ​​​ണം ന​​​ട​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് കോ​​​ള​​​ജ് ഡോ​​​ർ​​​മി​​​റ്റ​​​റി​​​യി​​​ൽ 14നും 18​​​നും ഇ​​​ട​​​യി​​​ൽ പ്രാ​​​യ​​​മു​​​ള്ള 86 പേ​​​രു​​​ണ്ടാ​​​യി​​​രു​​​ന്നു. കി​​​ഴ​​​ക്ക​​​ൻ യു​​​ക്രെ​​​യ്ന്‍റെ ഭാ​​​ഗ​​​മാ​​​യ ലു​​​ഗാ​​​ൻ​​​സ് പ്ര​​​ദേ​​​ശം റ​​​ഷ്യ​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ണ്.

International

റഷ്യയിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു

മോസ്കോ: റഷ്യയിലെ മോസ്കോയിൽ ഞായറാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റഷ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

എംബസി ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിക്കുകയും ആശുപത്രിയിൽ കഴിയുന്ന പരിക്കേറ്റ തൊഴിലാളികളെ കാണുകയും ചെയ്തതായി എംബസി അറിയിച്ചു.

ജീവഹാനിയുണ്ടായതിൽ എംബസി അനുശോചനം രേഖപ്പെടുത്തുന്നു, തൊഴിലാളികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനായി കമ്പനി മാനേജ്‌മെന്‍റുമായും പ്രാദേശിക അധികാരികളുമായും ചേർന്ന് പ്രവർത്തിച്ചുവരികയാണെന്നും എംബസി എക്സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.

മരിച്ചയാളുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഡ്രോൺ ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല.

International

റ​ഷ്യ​ൻ ആ​ക്ര​മ​ണം: യു​ക്രെ​യ്നി​ൽ ഒ​മ്പ​തു പേ​ർ കൊ​ല്ല​പ്പെ​ട്ടു

കീ​​​​വ്: യു​​​​ക്രെ​​​​യ്നി​​​​ൽ റ​​​​ഷ്യ ന​​​​ട​​​​ത്തി​​​​യ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഒ​​​​മ്പ​​​​തു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. 28 പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. ഡി​​​​നി​​​​പ്രോ​​​​പെ​​​​ട്രോ​​​​വ്സ്ക് മേ​​​​ഖ​​​​ല​​​​യി​​​​ൽ ന‌​​​​ട​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ എ​​​​ട്ട് പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

11 പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. കി​​​​ഴ​​​​ക്ക​​​​ൻ ഡൊ​​​​ണെ​​​​റ്റ്സ്ക് മേ​​​​ഖ​​​​ല​​​​യി​​​​ൽ ഒ​​​​രാ​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ 14 മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലാ​​​​ണു ചൊ​​​​വ്വാ​​​​ഴ്ച ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്.

റ​​​​ഷ്യ​​​​യി​​​​ൽ യു​​​​ക്രെ​​​​യ്നും ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി. പ്ര​​​​കൃ​​തി​​​​വാ​​​​ത​​​​ക സം​​​​സ്‌​​​​ക​​​​ര​​​​ണ പ്ലാ​​​​ന്‍റി​​​​ലും ര​​​​ണ്ട് വ്യ​​​​വ​​​​സാ​​​​യ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​ണ് യു​​​​ക്രെ​​​​യ്ൻ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​തെ​​​​ന്നു റ​​​​ഷ്യ​​​​ൻ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​ഞ്ഞു.

ആ​​​​ള​​​​പാ​​​​യ​​​​മൊ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​ട്ടി​​​​ല്ല. യു​​​​എ​​​​സ് മ​​​​ധ്യ​​​​സ്ഥ​​​​ത​​​​യി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ മൂ​​​​ന്നു ദി​​​​വ​​​​സ​​​​ത്തെ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​തി​​​​നു തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യ​​​​ത്.

International

വെ​ടി​ നി​ർ​ത്താ​തെ വെ​ടി​നി​ർ​ത്ത​ൽ

മോ​​​​സ്കോ: വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ ക​​​​രാ​​​​ർ ലം​​​​ഘി​​​​ച്ച് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യെ​​​​ന്ന് പ​​​​ര​​​​സ്പ​​​​രം ആ​​​​രോ​​​​പി​​​​ച്ച് റ​​​​ഷ്യ​​​​യും യു​​​​ക്രെ​​​​യ്നും. ഡ്രോ​​​​ൺ, പീ​​​​ര​​​​ങ്കി ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ നാ​​​​ശ​​​​ന​​​​ഷ്ട​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യ​​​​താ​​​​യി ഇ​​​​രു​​പ​​​​ക്ഷ​​​​വും ആ​​​​രോ​​​​പി​​​​ച്ചു.

റ​​​​ഷ്യ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ ക​​​​രാ​​​​ർ പാ​​​​ലി​​​​ക്കു​​​​ക​​​​യോ ശ്ര​​​​മി​​​​ക്കു​​​​ക പോ​​​​ലും ചെ​​​​യ്യു​​​​ന്നി​​​​ല്ലെ​​​​ന്ന് യു​​​​ക്രെ​​​​യ്ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വൊ​​​​ളോ​​​​ദി​​​​മി​​​​ർ സെ​​​​ലെ​​​​ൻ​​​​സ്‌​​​​കി പ​​​​റ​​​​ഞ്ഞു, റ​​​​ഷ്യ​​​​യു​​​​ടെ ഏ​​​​തൊ​​​​രു ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നും തി​​​​രി​​​​ച്ച​​​​ടി​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

റ​​​​ഷ്യ​​​​ൻ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഒ​​​​രാ​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും മൂ​​​​ന്നു പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​താ​​​​യി സ​​​​പോ​​​​രി​​​​സി​​​​യ റീ​​​​ജൺ മേ​​​​ധാ​​​​വി ഇ​​​​വാ​​​​ൻ ഫെ​​​​ഡ​​​​റോ​​​​വ് പ​​​​റ​​​​ഞ്ഞു.
മ​​​​റ്റ് പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ 16 പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു.

നി​​​​ര​​​​വ​​​​ധി ജ​​​​ന​​​​വാ​​​​സ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലും സൈ​​​​നി​​​​ക കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും യു​​​​ക്രെ​​​​യ്ൻ ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​താ​​​​യി റ​​​​ഷ്യ​​​​ൻ പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു. യു​​​​ക്രെ​​​​യ്നി​​​​ലെ ഖേ​​​​ർ​​​​സ​​​​ൺ മേ​​​​ഖ​​​​ല​​​​യി​​​​ലെ റ​​​​ഷ്യ​​​​ൻ അ​​​​ധി​​​​നി​​​​വേ​​​​ശ പ്ര​​​​ദേ​​​​ശ​​​​ത്ത് യു​​​​ക്രെ​​​​യ്ൻ ഷെ​​​​ല്ലാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ര​​​​ണ്ടു പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.

International

യുക്രെയ്നെ ഭയന്ന് റഷ്യ; വിക്ടറി ഡേ പരേഡ് ചുരുക്കി

മോ​​​സ്കോ: ​​​യു​​​ക്രെ​​​യ്ൻ ആ​​​ക്ര​​​മി​​​ക്കു​​​മെ​​​ന്ന ഭീ​​​തി​​​യി​​​ൽ റ​​​ഷ്യ​​​യി​​​ലെ വി​​​ക്‌​​​ട​​​റി ഡേ ​​​ആ​​​ഘോ​​​ഷം ഇ​​​ക്കു​​​റി പ​​​രി​​​മി​​​ത​​​മാ​​​യി​​​രു​​​ന്നു. മോ​​​സ്കോ​​​യി​​​ലെ റെ​​​ഡ് സ്ക്വ​​​യ​​​റി​​​ൽ ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന സൈ​​​നി​​​ക പ​​​രേ​​​ഡി​​​ൽ ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലു​​​ക​​​ളും ടാ​​​ങ്കു​​​ക​​​ളും പോ​​​ലു​​​ള്ള ആ​​​യു​​​ധ​​​ങ്ങ​​​ൾ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചി​​​ല്ല.

ര​​​ണ്ടാം ലോ​​​ക​​​മ​​​ഹാ​​​യു​​​ദ്ധ​​​ത്തി​​​ൽ റ​​​ഷ്യ​​​ൻ സേ​​​ന നാ​​​സി ജ​​​ർ​​​മ​​​നി​​​യെ തോ​​​ൽ​​​പ്പി​​​ച്ച​​​തി​​​ന്‍റെ അ​​​നു​​​സ്മ​​​ര​​​ണം ഇ​​​ത്ര​​​ത്തോ​​​ളം വെ​​​ട്ടി​​​ച്ചു​​​രു​​​ക്കു​​​ന്ന​​​തു വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു ശേ​​​ഷ​​​മാ​​​ണെ​​​ന്നു പാ​​​ശ്ചാ​​​ത്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. അ​​​തേ​​​സ​​​മ​​​യം, സൈ​​​നി​​​ക​​​രു​​​ടെ പ​​​രേ​​​ഡ് ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

ലോ​​​ക​​​നേ​​​താ​​​ക്ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യവും പ​​​രി​​​മി​​​ത​​​മാ​​​യി​​​രു​​​ന്നു. ബെ​​​ലാ​​​റൂ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ല​​​ക്സാ​​​ണ്ട​​​ർ ലൂ​​​ക്കാ​​​ഷെ​​​ങ്കോ, ലാ​​​വോ​​​സ്, ക​​​സാ​​​ക്കി​​​സ്ഥാ​​​ൻ, ഉ​​​സ്ബ​​​ക്കി​​​സ്ഥാ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ, മ​​​ലേ​​​ഷ്യ​​​ൻ രാ​​​ജാ​​​വ് എ​​​ന്നി​​​വ​​രാ​​ണ് പ​​ങ്കെ​​ടു​​ത്ത​​ത്. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​ത്തെ പ​​​രേ​​​ഡി​​​ൽ ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി​​​യും ബ്ര​​​സീ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ലു​​​ലാ ഡാ ​​​സി​​​ൽ​​​വ​​​യും അ​​​ട​​​ക്കം 27 രാ​​​ഷ്‌​​​ട്രനേ​​​താ​​​ക്ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു.

യു​​​ക്രെ​​​യ്നെ​​​തി​​​രാ​​​യ യു​​​ദ്ധം നീ​​​തി​​​യു​​​ക്ത​​​മാ​​​ണെ​​​ന്നും നാ​​​റ്റോ​​​യു​​​ടെ പൂ​​​ർ​​​ണ പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​ണ് യു​​​ക്രെ​​​യ്ൻ റ​​​ഷ്യ​​​യെ നേ​​​രി​​​ടു​​​ന്ന​​​തെ​​​ന്നും ആ​​​ഘോ​​​ഷ​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ച്ച റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ പ​​​റ​​​ഞ്ഞു.

ആ​​​ഘോ​​​ഷ​​​ത്തി​​നു മു​​​ന്നോ​​​ടി​​​യാ​​​യി റ​​​ഷ്യ​​​യും യു​​​ക്രെ​​​യ്നും മൂ​​​ന്നു​​​ദി​​​വ​​​ത്തെ വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു സ​​​മ്മ​​​തി​​​ച്ചി​​​രു​​​ന്നു. അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പാ​​​ണു വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

ദീ​​​ർ​​​ഘ​​​ദൂ​​​ര ഡ്രോ​​​ണു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് യു​​​ക്രെ​​​യ്ൻ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യേ​​​ക്കാം എ​​​ന്ന ഭീ​​​തി​​​യി​​​ലാ​​​ണ് റ​​​ഷ്യ ഇ​​​ക്കു​​​റി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. സു​​​ര​​​ക്ഷ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി മോ​​​സ്കോ​​​യി​​​ൽ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സേ​​​വ​​​ന​​​ങ്ങ​​​ൾ പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തി; നാ​​​ല് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ൾ അ​​​ട​​​ച്ചി​​​ട്ടു.

വെടിനിർത്തൽ നീണ്ടേക്കുമെന്ന പ്രതീക്ഷയിൽ ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​അ​​​മേ​​​രി​​​ക്ക​​​യു​​​ടെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ൽ ശ​​​നി മു​​​ത​​​ൽ തി​​​ങ്ക​​​ൾ വ​​​രെ മൂ​​​ന്നു ദി​​​വ​​​സം വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു സ​​​മ്മ​​​തി​​​ച്ച​​​താ​​​യി റ​​​ഷ്യ​​​യും യു​​​ക്രെ​​​യ്നും സ്ഥി​​​രീ​​​ക​​​രി​​​ച്ചു. അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പാ​​​ണു വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ നീ​​​ളു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ അ​​​ദ്ദേ​​​ഹം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

റ​​​ഷ്യ​​​യും യു​​​ക്രെ​​​യ്നും ആ​​​യി​​​രം വീ​​​തം യു​​​ദ്ധ​​​ത്ത​​​ട​​​വു​​​കാ​​​രെ കൈ​​​മാ​​​റാ​​​നും സ​​​മ്മ​​​തി​​​ച്ചു. യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ തു​​​ട​​​രു​​​ന്ന​​​താ​​​യും ട്രം​​​പ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ട്രം​​​പ് അ​​​ധി​​​കാ​​​ര​​​മേ​​​റ്റ​​​തു മു​​​ത​​​ൽ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മം ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും കാ​​​ര്യ​​​മാ​​​യ ഫ​​​ല​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.

സമാധാനം അകലെ, അമേരിക്കയ്ക്ക് ധൃതി: റഷ്യ

മോ​​​സ്കോ: യു​​​ക്രെ​​​യ്ൻ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യ്ക്കു ധൃ​​​തി​​​യാ​​​ണെ​​​ന്നു റ​​​ഷ്യ. വി​​​ഷ​​​യം വ​​​ള​​​രെ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​ണെ​​​ന്നും യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള ക​​​രാ​​​ർ വി​​​ദൂ​​​ര​​​മാ​​​ണെ​​​ന്നും ക്രെം​​​ലി​​​ൻ വ​​​ക്താ​​​വ് ദി​​​മി​​​ത്രി പെ​​​സ്കോ​​​വ് പ​​​റ​​​ഞ്ഞു.

International

വെവ്വേറെ വെടിനിർത്തലുകളുമായി റഷ്യയും യുക്രെയ്നും

കീ​​​വ്: ​​​റ​​​ഷ്യ​​​യും യു​​​ക്രെ​​​യ്നും വെ​​​വ്വേ​​​റെ വെ​​​ടി​​​നി​​​ർ​​​ത്ത​​​ലു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. ര​​​ണ്ടാം ലോ​​​ക​​​മ​​​ഹാ​​​യു​​​ദ്ധ​​​ത്തി​​​ലെ റ​​​ഷ്യ​​​ൻ വി​​​ജ​​​യം അ​​​നു​​​സ്മ​​​രി​​​ക്കു​​​ന്ന വി​​​ക്‌​​​ട​​​റി ഡേ ​​​പ​​​രേ​​​ഡി​​​നോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ച് ഈ ​​​മാ​​​സം എ​​​ട്ട്, ഒ​​​ന്പ​​​ത് തീ​​​യ​​​തി​​​ക​​​ളി​​​ൽ വെ​​​ടി നി​​​ർ​​​ത്തു​​​മെ​​​ന്നാ​​​ണു റ​​​ഷ്യ അ​​​റി​​​യി​​​ച്ച​​​ത്.

ഇ​​​തി​​​നു പി​​​ന്നാ​​​ലെ അ​​​ഞ്ചി​​​നും ആ​​​റി​​​നും ഇ​​​ട​​​യി​​​ലെ അ​​​ർ​​​ധ​​​രാ​​​ത്രി​ വെ​​​ടി നി​​​ർ​​​ത്തു​​​മെ​​​ന്നു യു​​​ക്രെ​​​യ്നും പ്ര​​​ഖ്യാ​​​പി​​​ച്ചു.

എ​​​ന്നാ​​​ൽ, റ​​​ഷ്യ​​​ൻ സേ​​​ന യു​​​ക്രെ​​​യ്നി​​​ൽ ആ​​​ക്ര​​​മ​​​ണം തു​​​ട​​​ർ​​​ന്നു. അ​​​ഞ്ചാം തീ​​​യ​​​തി രാ​​​ത്രി​​​യി​​​ലെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ യു​​​ക്രെ​​​യ്നി​​​ൽ ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും മൂ​​​ന്നു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. നൂ​​​റി​​​ല​​​ധി​​​കം ഡ്രോ​​​ണു​​​ക​​​ളാ​​​ണു റ​​​ഷ്യ പ്ര​​​യോ​​​ഗി​​​ച്ച​​​ത്.

ഇ​​​തി​​​നു മു​​​ന്പാ​​​യി റ​​​ഷ്യ ന​​​ട​​​ത്തി​​​യ മ​​​റ്റ് ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ 27 പേ​​​രും യു​​​ക്രെ​​​യ്നി​​​ൽ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യു​​​ണ്ടാ​​​യി.

International

റഷ്യൻ ഡ്രോൺ-മിസൈൽ ആക്രമണം; യുക്രെയ്നിൽ ഏഴു മരണം

കീ​​​വ്: ​​​റ​​​ഷ്യ​​​ൻ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ യു​​​ക്രെ​​​യ്നി​​​ൽ ഏ​​​ഴു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​​ഞ്ചു പേ​​​ർ നി​​​പ്രോ​​​യി​​​ലും ര​​​ണ്ടു പേ​​​ർ ചെ​​​ർ​​​ണി​​​ഹീ​​​വി​​​ലു​​​മാ​​​ണ് മ​​​രി​​​ച്ച​​​ത്. റ​​​ഷ്യ​​​ൻ സേ​​​ന വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി 619 ഡ്രോ​​​ണു​​​ക​​​ളും 47 മി​​​സൈ​​​ലു​​​ക​​​ളും യു​​​ക്രെ​​​യ്നു നേ​​​ർ​​​ക്കു പ്ര​​​യോ​​​ഗി​​​ച്ചു​​​വെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

നി​​​പ്രോ​​​യി​​​ൽ ജ​​​ന​​​വാ​​​സകേ​​​ന്ദ്ര​​​ങ്ങ​​​ളും ബി​​​സി​​​ന​​​സ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടു. പാ​​​ർ​​​പ്പി​​​ട സ​​​മു​​​ച്ച​​​യ​​​ത്തി​​​നു നേ​​​ർ​​​ക്കു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ് അ​​​ഞ്ചു പേ​​​ർ മ​​​രി​​​ച്ച​​​ത്. രാ​​​ത്രി​​​യി​​​ലെ ആ​​​ദ്യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നാ​​​ലു പേ​​​ർ മ​​​രി​​​ച്ചു. ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ക്ക​​​വേ പ​​​ക​​​ലു​​​ണ്ടാ​​​യ ര​​​ണ്ടാ​​​മ​​​ത്തെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​റ്റൊ​​​രാ​​​ളും കൊ​​​ല്ല​​​പ്പെ​​​ട്ടു. നി​​​പ്രോ​​​യി​​​ൽ മാ​​​ത്രം 30 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റ​​​താ​​​യി യു​​​ക്രെ​​​യ്ൻ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

റുമേനിയയിൽ പോസ്റ്റും വീടും തകർന്നു

ബു​​​ക്കാ​​​റെ​​​സ്റ്റ്: യു​​​ക്രെ​​​യ്നു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന നാ​​​റ്റോ അം​​​ഗ​​​മാ​​​യ റു​​​മേ​​​നി​​​യ​​​യി​​​ൽ റ​​​ഷ്യ​​​ൻ ഡ്രോ​​​ൺ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ പ​​​തി​​​ച്ച് ഒ​​​രു വൈ​​​ദ്യു​​​തി പോ​​​സ്റ്റും വീ​​​ടി​​​നോ​​​ടു ചേ​​​ർ​​​ന്ന ഭാ​​​ഗ​​​വും ന​​​ശി​​​ച്ചു. റ​​​ഷ്യ​​​ൻ​​​ സേ​​​ന വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി യു​​​ക്രെ​​​യ്നി​​​ൽ ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

റു​​​മേ​​​നി​​​യ​​​യി​​​ൽ ആ​​​ർ​​​ക്കും പ​​​രി​​​ക്കി​​​ല്ലെ​​​ന്നാ​​​ണ് അ​​​റി​​​യി​​​പ്പ്. ഡ്രോ​​​ൺ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ളി​​​ൽ സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ ഉ​​​ണ്ടാ​​​കാമെ​​​ന്ന നി​​​ഗ​​​മ​​​ന​​​ത്തി​​​ൽ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി.

ആ​​​കാ​​​ശ​​​പോ​​​ലീ​​​സിം​​​ഗി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി റു​​​മേ​​​നി​​​യ​​​യി​​​ൽ വി​​​ന്യ​​​സി​​​ച്ചി​​​രി​​​ക്കു​​​ന്ന ബ്രി​​​ട്ടീ​​​ഷ് യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ റ​​​ഷ്യ​​​ൻ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ടെ നി​​​രീ​​​ക്ഷ​​​ണ​​​പ്പ​​​റ​​​ക്ക​​​ൽ ന​​​ട​​​ത്തി. യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ഡ്രോ​​​ണു​​​ക​​​ളെ വെ​​​ടി​​​വ​​​ച്ചി​​​ട്ടു​​​വെ​​​ന്ന വാ​​​ർ​​​ത്ത ബ്രി​​​ട്ടീ​​​ഷ് പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യം നി​​​ഷേ​​​ധി​​​ച്ചു.

റ​​​ഷ്യ​​​ൻ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ടെ റു​​​മേ​​​നി​​​യ​​​യി​​​ൽ ഡ്രോ​​​ൺ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ പ​​​തി​​​ക്കാ​​​റു​​​ണ്ടെ​​​ങ്കി​​​ലും നാ​​​ശ​​​ന​​​ഷ്ടം ഇ​​​താ​​​ദ്യ​​​മാ​​​ണ്.

യുക്രെയ്ന്‍റെ മറുപടി യെക്കാത്തരീൻബെർഗിൽ

മോ​​​സ്കോ: ​​​അ​​​തി​​​ർ​​​ത്തി​​​യി​​​ൽ​​​നി​​​ന്ന് 1600 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യു​​​ള്ള റ​​​ഷ്യ​​​ൻ ന​​​ഗ​​​ര​​​മാ​​​യ യെ​​​ക്കാ​​​ത്ത​​​രീ​​​ൻ​​​ബെ​​​ർ​​​ഗി​​​ൽ യു​​​ക്രെ​​​യ്ന്‍റെ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം.

നാ​​​ലു വ​​​ർ​​​ഷം പി​​​ന്നി​​​ട്ട യു​​​ദ്ധ​​​ത്തി​​​ൽ യെ​​​ക്കാ​​​ത്തെ​​​രീ​​​ൻ​​​ബെ​​​ർ​​​ഗ് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത് ആ​​​ദ്യ​​​മാ​​​ണ്. ഇ​​​വി​​​ട​​​ത്തെ ഒ​​​രു ബ​​​ഹു​​​നി​​​ല അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ലാ​​​ണ് ഡ്രോ​​​ൺ പ​​​തി​​​ച്ച​​​ത്. ഏ​​​താ​​​നും പേ​​​ർ​​​ക്ക് നി​​​സാ​​​ര പ​​​രി​​​ക്കേ​​​റ്റു. അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന എ​​​ല്ലാ​​​വ​​​രെ​​​യും ഒ​​​ഴി​​​പ്പി​​​ച്ചു​​​ മാ​​​റ്റി.

International

യുക്രെയ്നിൽ റഷ്യയുടെ കനത്ത ആക്രമണം; 16 മരണം

കീ​​​വ്: ​​​യു​​​ക്രെ​​​യ്നി​​​ൽ അ​​​തി​​​ശ​​​ക്ത​​​മാ​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണം അ​​​ഴി​​​ച്ചു​​​വി​​​ട്ട് റ​​​ഷ്യ. ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി​​​മു​​​ത​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ വ​​​രെ നീ​​​ണ്ട ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 16 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും നൂ​​​റി​​​ല​​​ധി​​​കം പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഈ ​​​വ​​​ർ​​​ഷം റ​​​ഷ്യ ന​​​ട​​​ത്തു​​​ന്ന ഏ​​​റ്റ​​​വും മാ​​​ര​​​ക ആ​​​ക്ര​​​മ​​ണ​​മാ​​​ണി​​​ത്. യു​​​ക്രെ​​​യ്ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വി​​​ൽ അ​​​ട​​​ക്കം ഒ​​​ട്ടേ​​​റെ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ ന​​​ശി​​​ച്ചു. തീ​​​പി​​​ടി​​​ത്ത​​​ങ്ങ​​​ൾ നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ പ​​​റ്റാ​​​താ​​​യി.

കീ​​​വി​​​ൽ നാ​​​ല്, ഒ​​​ഡേ​​​സ​​​യി​​​ൽ ഒ​​​ന്പ​​​ത്, നി​​​പ്രോ​​​യി​​​ൽ മൂ​​​ന്ന് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​ര​​​ണ​​​സം​​​ഖ്യ. കീ​​​വി​​​ൽ മ​​​രി​​​ച്ച​​​തി​​​ൽ 12 വ​​​യ​​​സു​​​ള്ള കു​​​ട്ടി​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.
650ഓ​​​ളം ഡ്രോ​​​ണു​​​ക​​​ളും 40നു ​​​മു​​​ക​​​ളി​​​ൽ മി​​​സൈ​​​ലു​​​ക​​​ളാ​​​ണ് റ​​​ഷ്യ തൊ​​​ടു​​​ത്ത​​​ത്. ഭൂ​​​രി​​​ഭാ​​​ഗ​​​വും വെ​​​ടി​​​വ​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് യു​​​ക്രെ​​​യ്ൻ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​ത്.

അ​​​തേ​​​സ​​​മ​​​യം വ​​​ൻ​​​തോ​​​തി​​​ൽ നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളു​​​ണ്ടാ​​​യി. പാ​​​ർ​​​പ്പി​​​ട​​​സ​​​മു​​​ച്ച​​​യ​​​ങ്ങ​​​ളും ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടു. ഒ​​​ഡേ​​​സ​​​യി​​​ലെ തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളി​​​ൽ കേ​​​ടു​​​പാ​​​ടു​​​ണ്ടാ​​​യി.

കൂ​ടു​ത​ൽ ഉ​പ​രോ​ധ​ങ്ങ​ളി​ലെ​ട റ​ഷ്യ​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്ക​ണ​മെ​ന്നും യു​ക്രെ​യ്നു കൂ​ടു​ത​ൽ ആ​യു​ധ​ങ്ങ​ൾ ന​ല്ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് സെ​ല​ൻ​സ്കി ആ​വ​ശ്യ​പ്പെ​ട്ടു.

NRI

പ്ര​തി​രോ​ധ രം​ഗ​ത്ത് കൈ​കോ​ർ​ത്ത് ജ​ർ​മ​നി​യും യു​ക്രെ​യ്നും; വ​ൻ​തോ​തി​ലു​ള്ള ഡ്രോ​ൺ നി​ർ​മാ​ണ​ത്തി​ന് ക​രാ​റാ​യി

ബെ​ർ​ലി​ൻ: ആ​ധു​നി​ക യു​ദ്ധ​ത​ന്ത്ര​ങ്ങ​ളി​ൽ നി​ർ​ണ്ണാ​യ​ക​മാ​യ ഡ്രോ​ൺ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലും വ്യോ​മ പ്ര​തി​രോ​ധ​ത്തി​ലും സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​ൻ ജ​ർ​മ​നി​യും യു​ക്രെ​യ്നും ത​മ്മി​ൽ ച​രി​ത്ര​പ​ര​മാ​യ ക​രാ​റി​ൽ ഒ​പ്പു​വ​ച്ചു.

ബെ​ർ​ലി​നി​ൽ ന​ട​ന്ന ഉ​ന്ന​ത​ത​ല ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രീ​​​​ഡ്രി​​​​ഷ് മെ​​​​ർ​​​​സും യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലെൻസ്‌കിയും സം​യു​ക്ത​മാ​യാ​ണ് ഈ ​ന​യ​ത​ന്ത്ര പ​ങ്കാ​ളി​ത്തം പ്ര​ഖ്യാ​പി​ച്ച​ത്.

റ​ഷ്യ - ​യു​ക്രെ​യ്ൻ യു​ദ്ധം അ​ഞ്ചാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ, പ്ര​തി​രോ​ധ രം​ഗ​ത്ത് യൂ​റോ​പ്പി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ശ​ക്തി​ക​ളാ​യി മാ​റാ​നാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ല​ക്ഷ്യ​മി​ടു​ന്ന​ത്.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് യു​ക്രെ​യ്നു​ള്ള സൈ​നി​ക സ​ഹാ​യ​ങ്ങ​ളി​ൽ കു​റ​വ് വ​രു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ, യൂ​റോ​പ്പി​ൽ നി​ന്നു​ള്ള ഏ​റ്റ​വും വ​ലി​യ പി​ന്തു​ണ ന​ൽ​കു​ന്ന രാ​ജ്യ​മാ​യി ജ​ർ​മ​നി മാ​റി​യി​രി​ക്കു​ക​യാ​ണ്.

പ്ര​ധാ​ന ക​രാ​റു​ക​ൾ ഇ​വ​യാ​ണ്

ഡ്രോ​ൺ നി​ർ​മാ​ണം: യു​ക്രെ​യ്നി​ന്‍റെ ഡ്രോ​ൺ വ്യ​വ​സാ​യ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നൊ​പ്പം ഇ​രു​രാ​ജ്യ​ങ്ങ​ളും ചേ​ർ​ന്ന് ഡ്രോ​ണു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള സം​യു​ക്ത സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കും. ആ​ധു​നി​ക സോ​ഫ്റ്റ്‌​വെ​യ​റു​ക​ളും മി​സൈ​ലു​ക​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​കും.

വ്യോ​മ പ്ര​തി​രോ​ധ പാ​ക്കേ​ജ്: ഏ​ക​ദേ​ശം നാല് ബി​ല്യ​ൻ യൂ​റോ​യു​ടെ (4.7 ബി​ല്യ​ൻ ഡോ​ള​ർ) വ​മ്പ​ൻ പ്ര​തി​രോ​ധ പാ​ക്കേ​ജി​നാ​ണ് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ അ​മേ​രി​ക്ക​യു​ടെ പേ​ട്രി​യ​റ്റ് മി​സൈ​ലു​ക​ളും ജ​ർ​മ​ൻ നി​ർ​മി​ത ഐ​റി​സ്-​ടി വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു.

യു​ദ്ധ​പ​രി​ച​യം കൈ​മാ​റ​ൽ: ക​ഴി​ഞ്ഞ ദ​ശ​ക​ങ്ങ​ളി​ൽ യു​ക്രെ​യ്ൻ ആ​ർ​ജ്ജി​ച്ച യു​ദ്ധ​പ​രി​ച​യം ജ​ർ​മ​ൻ സൈ​ന്യ​ത്തി​നും സു​ര​ക്ഷ​യ്ക്കും വ​ലി​യ ഗു​ണ​മാ​കു​മെ​ന്ന് ഫ്രീ​​​​ഡ്രി​​​​ഷ് മെ​​​​ർ​​​​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഹം​ഗ​റി​യി​ലെ മാ​റ്റ​വും പ്ര​തീ​ക്ഷ​യും യു​ക്രെ​യ്നി​ന് ന​ൽ​കേ​ണ്ട 90 ബി​ല്യ​ൺ യൂ​റോ​യു​ടെ സ​ഹാ​യം ഹം​ഗേ​റി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി വി​ക്ട​ർ ഓ​ർ​ബ​ൻ ത​ട​ഞ്ഞു​വ​ച്ചി​രു​ന്നു.

എ​ന്നാ​ൽ ക​ഴി​ഞ്ഞ വാ​രാ​ന്ത്യ​ത്തി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഓ​ർ​ബ​ൻ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ഈ ​ഫ​ണ്ട് എ​ത്ര​യും വേ​ഗം ല​ഭ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യു​ക്രെ​യ്ൻ.

റ​ഷ്യ​യി​ൽ നി​ന്ന് ഹം​ഗ​റി​യി​ലേ​ക്കും സ്ലൊ​വാ​ക്യ​യി​ലേ​ക്കും എ​ണ്ണ എ​ത്തി​ക്കു​ന്ന പൈ​പ്പ് ലൈ​നു​ക​ൾ ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ തു​റ​ന്ന് കൊ​ടു​ക്കു​മെ​ന്ന് സെ​ലെ​ൻ​സ്കി ച​ർ​ച്ച​യി​ൽ അ​റി​യി​ച്ചു.

International

റഷ്യൻ തുറമുഖത്ത് യുക്രെയ്ൻ ഡ്രോൺ ആക്രമണം

മോ​​​സ്കോ: ​​​റ​​​ഷ്യ​​​യിലെ പ്ര​​​ധാ​​​ന എ​​​ണ്ണ​​​ക്ക​​​യ​​​റ്റു​​​മ​​​തി കേ​​​ന്ദ്ര​​​മാ​​​യ ഉ​​​സ്ത്-​​​ലു​​​ഗാ തു​​​റ​​​മു​​​ഖ​​​ത്ത് യു​​​ക്രെ​​​യ്ൻ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം. തു​​​റ​​​മു​​​ഖ​​​ത്തെ ഓ​​​യി​​​ൽ ടെ​​​ർ​​​മി​​​നലി​​​നെ ല​​​ക്ഷ്യ​​​മി​​​ട്ട ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വ​​​ൻ തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യി. 36 ഡ്രോ​​​ണു​​​ക​​​ൾ വെ​​​ടി​​​വ​​​ച്ചി​​​ട്ട​​താ​​​യി ഉ​​​സ്ത്-​​​ലു​​​ഗാ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ലെ​​​നി​​​ൻ​​​ഗ്രാ​​​ഡ് പ്ര​​​വി​​​ശ്യാ സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും തു​​​റ​​​മു​​​ഖ​​​ത്ത് യു​​​ക്രെ​​​യ്ൻ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. പ്ര​​​തി​​​ദി​​​നം ഏ​​​ഴു ല​​​ക്ഷം വീ​​​പ്പ എ​​​ണ്ണ​​​യാ​​​ണ് ഇ​​​വിടെ​​​നി​​​ന്നു ക​​​യ​​​റ്റി​​​യി​​​രു​​​ന്ന​​​ത്. ആ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​യ​​​റ്റു​​​മ​​​തി ശേ​​​ഷി​​​യി​​​ൽ 46-60 ശ​​​ത​​​മാ​​​നം കു​​​റ​​​വു​​​ണ്ടാ​​​യി എ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്.

International

ഗൾഫ് രാജ്യങ്ങളുമായി പ്രതിരോധ കരാറുണ്ടാക്കി യുക്രെയ്ന്‌

അ​​​ബു​​​ദാ​​​ബി: അ​​​റ​​​ബ് രാ​​​ജ്യ​​​ങ്ങ​​​ളും യു​​​ക്രെ​​​യ്നും പ്ര​​​തി​​​രോ​​​ധ​​​മേ​​​ഖ​​​ല​​​യി​​​ൽ സ​​​ഹ​​​ക​​​ര​​​ണം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്നു. യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് വോ​​​ളോ​​​ഡി​​​മി​​​ർ സെ​​​ല​​​ൻ​​​സ്കി ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തി​​​യ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ക​​​രാ​​​റു​​​ക​​​ൾ​​​ക്ക് ധാ​​​ര​​​ണ​​​യാ​​​യി.

ഇ​റാ​ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണം നേ​രി​ടാ​ൻ സ​ഹാ​യി​ക്കാ​മെ​ന്ന് യു​ക്രെ​യ്ൻ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി റ​ഷ്യ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തെ ചെ​റു​ക്കു​ന്ന പ​രി​ച​യം യു​ക്രെ​യ്നു​ണ്ട്.

യു​​​എ​​​ഇ പ്ര​​​സി​​​ഡ​​​ന്‍റ് ഷെ​​​യ്ഖ് മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​യ്യ​​​ദ് അ​​​ൽ ന​​​ഹ്യാ​​​നു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ പ്ര​​​തി​​​രോ​​​ധ-​​​സു​​​ര​​​ക്ഷാ സ​​​ഹ​​​ക​​​ര​​​ണം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​ന​​​മാ​​​യെ​​​ന്ന് സെ​​​ല​​​ൻ​​​സ്കി അ​​​റി​​​യി​​​ച്ചു. വ്യാ​​​ഴാ​​​ഴ്ച സൗ​​​ദി​​​യും യു​​​ക്രെ​​​യ്നും ത​​​മ്മി​​​ൽ സ​​​മാ​​​ന ധാ​​​ര​​​ണ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. യു​​​എ​​​ഇ​​​യി​​​ൽ​​​നി​​​ന്ന് ഖ​​​ത്ത​​​റി​​​ലേ​​​ക്കാ​​​ണ് സെ​​​ല​​​ൻ​​​സ്കി പോ​​​യ​​​ത്.

International

റഷ്യൻ ആക്രമണം: യുക്രെയ്നിൽ ആറു പേർ കൊല്ലപ്പെട്ടു

കീ​​വ്: യു​​ക്രെ​​യ്നി​​ലെ ജ​​ന​​വാ​​സ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ റ​​ഷ്യ​​ൻ ഡ്രോ​​ൺ, മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ആറു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. 46 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി 400 ദീ​​ർ​​ഘ​​ദൂ​​ര ഡ്രോ​​ണു​​ക​​ളാ​​ണ് റ​​ഷ്യ പ്ര​​യോ​​ഗി​​ച്ച​​ത്.

23 ക്രൂ​​സ് മി​​സൈ​​ലു​​ക​​ളും ഏ​​ഴു ബാ​​ലി​​സ്റ്റി​​ക് മി​​സൈ​​ലു​​ക​​ളും റ​​ഷ്യ യു​​ക്രെ​​യ്നു നേ​​ർ​​ക്കു തൊ​​ടു​​ത്തു.

പ​​ത്തി​​ട​​ത്താ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. നാ​​ലു ദി​​വ​​സ​​ത്തി​​നി​​ടെ 619 ആ​​ക്ര​​മ​​ണ​​ങ്ങ​​ളാ​​ണ് റ​​ഷ്യ ന​​ട​​ത്തി​​യ​​തെ​​ന്ന് യു​​ക്രെ​​യ്ൻ സേ​​നാ ത​​ല​​വ​​ൻ അ​​ലെ​​ക്സാ​​ണ്ട​​ർ സി​​ർ​​സ്കി പ​​റ​​ഞ്ഞു.

International

ഇ​റാ​ന്‍റെ ഭീ​ഷ​ണി ക​ണ്ട് പി​ന്മാ​റി​ല്ല; സം​ര​ക്ഷ​ണ​മാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് സെ​ലെ​ൻ​സ്കി

കീ​വ്: പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളെ ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്ന് പ്ര​തി​രോ​ധി​ക്കാ​ൻ സ​ഹാ​യി​ക്കാ​മെ​ന്ന് അ​റി​യി​ച്ച​തി​നെ​തി​രെ ഉ​യ​ർ​ന്ന ഇ​റാ​ന്‍റെ ഭീ​ഷ​ണി ക​ണ്ട് പി​ന്മാ​റി​ല്ലെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വ്‌​ളോ​ഡി​മി​ർ സെ​ല​ൻ​സ്‌​കി.

ഇ​റാ​ന്‍റെ ഷാ​ഹെ​ദ് ഡ്രോ​ണു​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ സ​ഹാ​യി​ക്കാ​മെ​ന്നാ​യി​രു​ന്നു സെ​ല​ൻ​സ്‌​കി​യു​ടെ വാ​ഗ്ദാ​നം. ഇ​ത്ത​രം ഭീ​ഷ​ണി​ക​ൾ ന​യ​ത​ന്ത്ര രം​ഗ​ത്ത് പു​തി​യ കാ​ര്യ​മ​ല്ലെ​ന്നും, ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി താ​ൻ ഇ​ത്ത​രം നി​ര​വ​ധി ഭീ​ഷ​ണി​ക​ൾ കേ​ൾ​ക്കു​ന്നു​ണ്ടെ​ന്നും സെ​ല​ൻ​സ്‌​കി വ്യ​ക്ത​മാ​ക്കി.

ഇ​സ്ര​യേ​ലി​ന് ഡ്രോ​ൺ സാ​ങ്കേ​തി​ക​വി​ദ്യ ന​ൽ​കു​ന്ന​തി​ലൂ​ടെ യു​ക്രെ​യ്ൻ ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മാ​യി മാ​റി​യെ​ന്നും അ​തി​നാ​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​കു​മെ​ന്നും ഇ​റാ​നി​യ​ൻ പാ​ർ​ല​മെ​ന്‍റി​ന്‍റെ ദേ​ശീ​യ സു​ര​ക്ഷാ ക​മ്മീ​ഷ​ൻ മേ​ധാ​വി ഇ​ബ്രാ​ഹിം അ​സീ​സി അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ആ​ക്ര​മ​ണ​മ​ല്ല പ​ക​രം സം​ര​ക്ഷ​ണ​മാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് സെ​ലെ​ൻ​സ്കി പ​റ​ഞ്ഞു. മി​ഡി​ൽ ഈ​സ്റ്റി​ലെ രാ​ജ്യ​ങ്ങ​ൾ ഡ്രോ​ണു​ക​ളെ ത​ക​ർ​ക്കാ​നു​ള്ള സാ​ങ്കേ​തി​ക സ​ഹാ​യ​മാ​ണ് തേ​ടി​യ​ത്. ഇ​ത് ആ​ക്ര​മ​ണ​ത്തി​നു​ള്ള​ത​ല്ല, മ​റി​ച്ച് പ്ര​തി​രോ​ധ​ത്തി​നു​ള്ള​താ​ണെ​ന്നും സെ​ല​ൻ​സ്‌​കി വ്യ​ക്ത​മാ​ക്കി.

International

ഇ​റാ​ന്‍റെ ഡ്രോ​ണു​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ സ​ഹാ​യി​ക്കാം; പ​ക​രം പ​ണം ന​ൽ​ക​ണ​മെ​ന്ന് സെ​ല​ൻ​സ്‌​കി

കീ​വ്: പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളെ ഇ​റാ​ൻ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്ന് പ്ര​തി​രോ​ധി​ക്കാ​ൻ സ​ഹാ​യി​ക്കാ​മെ​ന്ന് അ​റി​യി​ച്ച് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വ്‌​ളോ​ഡി​മി​ർ സെ​ല​ൻ​സ്‌​കി. ഇ​റാ​ന്‍റെ ഷാ​ഹെ​ദ് ഡ്രോ​ണു​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ സ​ഹാ​യി​ക്കാ​മെ​ന്നാ​ണ് വാ​ഗ്ദാ​നം.

യു​ക്രെ​യ്ൻ ന​ഗ​ര​ങ്ങ​ളി​ൽ നാ​ശം വി​ത​യ്ക്കു​ന്ന അ​തേ ഷാ​ഹെ​ദ് ഡ്രോ​ണു​ക​ൾ ത​ന്നെ​യാ​ണ് പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളും നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​യെ​ന്ന് സെ​ല​ൻ​സ്‌​കി അ​ഭി​പ്രാ​യ​പ്പെ​ട്ടു. യു​ക്രെ​യ്നെ​തി​രെ റ​ഷ്യ ഇ​ത്ത​ര​ത്തി​ലു​ള്ള ഡ്രോ​ണു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ‌ യു​ക്രെ​യ്ൻ ന​ൽ​കു​ന്ന സ​ഹാ​യ​ത്തി​ന് പ​ക​ര​മാ​യി സാ​ങ്കേ​തി​ക​വി​ദ്യ​യും ധ​ന​സ​ഹാ​യ​വും ന​ൽ​ക​ണ​മെ​ന്ന് സെ​ല​ൻ​സ്‌​കി ആ​വ​ശ്യ​പ്പെ​ട്ടു. ഷാ​ഹെ​ദ് ഡ്രോ​ണു​ക​ളെ കു​റി​ച്ച് പ​ഠി​ക്കാ​നും വി​ല​യി​രു​ത്തു​ന്ന​തി​നും നാ​ല് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വി​ദ​ഗ്ധ സം​ഘ​ത്തെ അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും സെ​ല​ൻ​സ്കി അ​റി​യി​ച്ചു.

International

യു​ക്രെ​യ്നി​ൽ റ​ഷ്യ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണം; നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ടു

കീ​വ്: യു​ക്രെ​യ്നി​ൽ റ​ഷ്യ ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ കീ​വ് മേ​ഖ​ല​യി​ൽ നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ടു. 15 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​തി​ൽ മൂ​ന്ന് പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. ഒ​ട്ടേ​റെ കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ റ​ഷ്യ 430 ഡ്രോ​ണു​ക​ളും 68 മി​സൈ​ലു​ക​ളും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വ്‌​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി പ​റ​ഞ്ഞു. പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് ഈ​യാ​ഴ്ച ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന സ​മാ​ധാ​ന ച​ർ​ച്ച മാ​റ്റി​വ​ച്ചി​രു​ന്നു.

ഇ​തേ​സ​മ​യം, റ​ഷ്യ​യു​ടെ ദ​ക്ഷി​ണ ക്ര​സ്ന​ദോ​ർ മേ​ഖ​ല​യി​ലെ അ​ഫി​പ്സ്കി എ​ണ്ണ ശു​ദ്ധീ​ക​ര​ണ​ശാ​ല​യും ക​വ്കാ​സ് തു​റ​മു​ഖ​വും ആ​ക്ര​മി​ച്ച​താ​യി യു​ക്രെ​യ്ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. എ​ണ്ണ​ശാ​ല​യ്ക്ക് തീ​പി​ടി​ച്ച് മൂ​ന്നു പേ​ർ​ക്കു പ​രു​ക്കേ​റ്റ​താ​യി റ​ഷ്യ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

International

യുക്രെയ്നിൽ നാലു പേർ കൊല്ലപ്പെട്ടു

കീ​​​വ്: കി​​​ഴ​​​ക്ക​​​ൻ യു​​​ക്രെ​​​യ്ൻ ന​​​ഗ​​​ര​​​മാ​​​യ സ്ലോ​​​വി​​​യാ​​​ൻ​​​സ്‌​​​കി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം റ​​​ഷ്യ​ ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നാ​​​ലു​ പേ​​​ർ കൊ​​​ല്ല​​​പ്പെ​​ട്ടു. 14 വ​​​യ​​​സ്സു​​​ള്ള കു​​​ട്ടി ഉ​​​ൾ​​​പ്പെ​​​ടെ 16 പേ​​​ർ​​​ക്ക് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​രി​​​ക്കേ​​റ്റു.

യു​​​ക്രെ​​​യ്‌​​​നി​​​ലെ മ​​​റ്റ് മൂ​​​ന്നു ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം റ​​​ഷ്യ ന​​​ട​​​ത്തി​​​യ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു കു​​​ട്ടി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 17 പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു.

റ​​​ഷ്യ വി​​​ക്ഷേ​​​പി​​​ച്ച 137 ഡ്രോ​​​ണു​​​ക​​​ളി​​​ൽ 122 എ​​​ണ്ണം വെ​​​ടി​​​വ​​​ച്ചി​​​ട്ട​​​താ​​​യും സൈ​​​ന്യം അ​​​റി​​​യി​​​ച്ചു.

International

ഇറേനിയൻ ഡ്രോൺ ആക്രമണത്തെ ചെറുക്കാൻ യുക്രെയ്ൻ രംഗത്ത്

അ​​​മ്മാ​​​ൻ: ഇ​​​റേ​​​നി​​​യ​​​ൻ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക​​​യ്ക്കു സ​​​ഹാ​​​യ​​​വു​​​മാ​​​യി യു​​​ക്രെ​​​യ്ൻ രം​​​ഗ​​​ത്തെ​​​ത്തി.

പ്രാ​​​രം​​​ഭ​​​മാ​​​യി ജോ​​​ർ​​​ദാ​​​നി​​​ലെ യു​​​എ​​​സ് സൈ​​​നി​​​ക താ​​​വ​​​ള​​​ത്തി​​​ലേ​​​ക്കാ​​​ണ് യു​​​ക്രെ​​​യ്ൻ ഡ്രോ​​​ൺ നി​​​രീ​​​ക്ഷ​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ഡ്രോ​​​ൺ വി​​​ദ​​​ഗ്ധ​​​രെ​​​യും എ​​​ത്തി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും ഇ​​​വ സ​​​ജ്ജ​​​മാ​​​ക്കും. ഡ്രോ​​​ണു​​​ക​​​ളെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ യു​​​ക്രെ​​​യ്ന്‍റെ സ​​​ഹാ​​​യം അ​​​മേ​​​രി​​​ക്ക തേ​​​ടി​​​യി​​​രു​​​ന്നു.

ഡ്രോ​​​ണു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണ​​​ത്തി​​​ലും അ​​​വ​​​യെ പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്ന​​​തി​​​ലും യു​​​ക്രെ​​​യ്ൻ ഏ​​​റെ മു​​​ന്നി​​​ലാ​​​ണ്. നാ​​​ലു​​​വ​​​ർ​​​ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന റ​​​ഷ്യ​​​ൻ ആ​​​ക്ര​​​മ​​​ണ​​​മാ​​​ണ് യു​​​ക്രെ​​​യ്നെ ഡ്രോ​​​ൺ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ വി​​​ക​​​സി​​​പ്പി​​​ക്കാ​​​ൻ പ്രേ​​​രി​​​പ്പി​​​ച്ച​​​ത്.

International

പശ്ചിമേഷ്യൻ സംഘർഷം; ഡ്രോ​​​ൺ പ്ര​​​തി​​​രോ​​​ധ സ​​​ഹാ​​​യ​​​വു​​​മാ​​​യി യു​​​ക്രെ​​​യ്ൻ

കീ​​​വ്: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ഇ​​​റാ​​​ന്‍റെ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ നേ​​​രി​​​ടാ​​​ൻ സ​​​ഹാ​​​യ​​​വു​​​മാ​​​യി യു​​​ക്രെ​​​യ്ൻ രം​​​ഗ​​​ത്ത്.

അ​​​മേ​​​രി​​​ക്ക​​​യു​​​ടെ അ​​​ഭ്യ​​​ർ​​​ഥ​​​ന​​​പ്ര​​​കാ​​​ര​​​മാ​​​ണു ഡ്രോ​​​ൺ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലെ ത​​​ങ്ങ​​​ളു​​​ടെ വൈ​​​ദ​​​ഗ്‌​​​ധ്യം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തെ​​​ന്ന് യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് വൊ​​​ളോ​​​ഡി​​​മി​​​ർ സെ​​​ല​​​ൻ​​​സ്കി അ​​​റി​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ നാ​​​ലു വ​​​ർ​​​ഷ​​​മാ​​​യി ഇ​​​റാ​​​ൻ നി​​​ർ​​​മി​​​ത സാ​​​ഹെ​​​ദ് ഡ്രോ​​​ണു​​​ക​​​ളാ​​​ണ് യു​​​ക്രെ​​​യ്നെ​​​തി​​​രേ റ​​​ഷ്യ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. ആ​​​യി​​​ര​​​ത്തി​​​ലേ​​​റെ ഡ്രോ​​​ണു​​​ക​​​ൾ വ​​​രെ എ​​​ത്തി​​​യ ദി​​​വ​​​സ​​​മു​​​ണ്ട്. ഇ​​​തി​​​ൽ ബ​​​ഹു​​​ഭൂ​​​രി​​​പ​​​ക്ഷ​​​വും യു​​​ക്രെ​​​യ്ൻ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്നു​​​ണ്ട്.

ഈ ​​​ഡ്രോ​​​ണു​​​ക​​​ൾ​​​ത​​​ന്നെ​​​യാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ​​​യും ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ​​​യും ല​​​ക്ഷ്യ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്കു​​​നേ​​​രേ​​​യും ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​നേ​​​രേ​​​യും ഇ​​​റാ​​​ൻ പ്ര​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.

National

പശ്ചിമേഷ്യയിലെയും യുക്രെയ്നിലെയും യുദ്ധസാഹചര്യങ്ങൾ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെയും യുക്രെയ്നിലെയും യുദ്ധസാഹചര്യങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമങ്ങൾ പാലിക്കുന്ന ഒരു ലോകക്രമം അത്യാവശ്യമാണെന്നും സംഘർഷങ്ങൾ ഒന്നിനും പരിഹാരമല്ലെന്നും മോദി പറഞ്ഞു.

ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ. ആഗോള പ്രതിസന്ധികൾ വർധിക്കുന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സംഘടനകളുടെ നവീകരണം ഉടൻ നടപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

സമാധാനം പുനഃസ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ തുടരുമെന്നും മോദി കൂട്ടിച്ചേർത്തു.

International

യു​ക്രെ​യ്ൻ യു​ദ്ധം: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ വെ​ടി​നി​ർ​ത്ത​ൽ പ്ര​മേ​യ​ത്തി​ൽ നി​ന്ന് ഇ​ന്ത്യ വി​ട്ടു​നി​ന്നു

ന്യൂ​യോ​ർ​ക്ക്: റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധം ഉ​ട​ന​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഐ​ക്യ​രാ​ഷ്ട്ര പൊ​തു​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച നി​ർ​ണ്ണാ​യ​ക പ്ര​മേ​യ​ത്തി​ൽ നി​ന്ന് ഇ​ന്ത്യ വി​ട്ടു​നി​ന്നു. റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തി​ന്‍റെ നാ​ലാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​ക്രെ​യ്ൻ ആ​ണ് പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്.

193 അം​ഗ​ങ്ങ​ളു​ള്ള പൊ​തു​സ​ഭ​യി​ൽ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് ലോ​ക​രാ​ജ്യ​ങ്ങ​ൾ ഉ​റ്റു​നോ​ക്കി​യി​രു​ന്നു. 107 രാ​ജ്യ​ങ്ങ​ൾ പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ച​പ്പോ​ൾ റ​ഷ്യ ഉ​ൾ​പ്പെ​ടെ 12 രാ​ജ്യ​ങ്ങ​ൾ പ്ര​മേ​യ​ത്തെ എ​തി​ർ​ത്തു.‌‌ ഇ​ന്ത്യ, ചൈ​ന, ബ്ര​സീ​ൽ, ദ​ക്ഷി​ണാ​ഫ്രി​ക്ക, യു​എ​ഇ തു​ട​ങ്ങി 51 രാ​ജ്യ​ങ്ങ​ൾ വോ​ട്ടെ​ടു​പ്പി​ൽ നി​ന്ന് വി​ട്ടു​നി​ന്നു.

യു​ക്രെ​യ്നി​ന്‍റെ പ്രാ​ദേ​ശി​ക അ​ഖ​ണ്ഡ​ത​യും പ​ര​മാ​ധി​കാ​ര​വും സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് പ്ര​മേ​യം മു​ന്നോ​ട്ടു​വെ​ച്ച​ത്. റ​ഷ്യ​ൻ സേ​ന യു​ക്രെ​യ്നി​ൽ നി​ന്ന് പൂ​ർ​ണ​മാ​യും ഉ​പാ​ധി​ക​ളി​ല്ലാ​തെ​യും പി​ന്മാ​റ​ണം. പി​ടി​ച്ചെ​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ൾ യു​ക്രെ​യ്നി​ന് തി​രി​കെ ന​ൽ​ക​ണം. യു​ദ്ധ​ത്ത​ട​വു​കാ​രെ​യും നാ​ടു​ക​ട​ത്ത​പ്പെ​ട്ട കു​ട്ടി​ക​ളെ​യും ഉ​ട​ൻ കൈ​മാ​റ​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​മേ​യം.

എ​ന്നാ​ൽ ഈ ​യു​ദ്ധ​ത്തി​ൽ ഇ​ന്ത്യ നി​ഷ്പ​ക്ഷ​മ​ല്ലെ​ന്നും മ​റി​ച്ച് സ​മാ​ധാ​ന​ത്തി​ന്‍റെ പ​ക്ഷ​ത്താ​ണെ​ന്നു​മാ​ണ് ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.​തോ​ക്കി​ൻ​മു​ന​യി​ലൂ​ടെ​യ​ല്ല, മ​റി​ച്ച് ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളി​ലൂ​ടെ​യും സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും മാ​ത്ര​മേ പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യൂ എ​ന്ന് ഇ​ന്ത്യ ആ​വ​ർ​ത്തി​ച്ചു.

അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ട്ടു​വെ​ന്ന് യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ് ചൂ​ണ്ടി​ക്കാ​ട്ടി​യെ​ങ്കി​ലും, റ​ഷ്യ​യു​മാ​യു​ള്ള ത​ന്ത്ര​പ​ര​മാ​യ ബ​ന്ധ​വും സ്വ​ത​ന്ത്ര വി​ദേ​ശ​ന​യ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ന്ത്യ വോ​ട്ടെ​ടു​പ്പി​ൽ നി​ന്ന് വി​ട്ടു​നി​ന്ന​ത് എ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്.

 

Latest News

Corehub Up