കീവ്: യുക്രെയ്നിലെ ജനവാസ കേന്ദ്രങ്ങളിൽ റഷ്യൻ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു. 46 പേർക്കു പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 400 ദീർഘദൂര ഡ്രോണുകളാണ് റഷ്യ പ്രയോഗിച്ചത്.
23 ക്രൂസ് മിസൈലുകളും ഏഴു ബാലിസ്റ്റിക് മിസൈലുകളും റഷ്യ യുക്രെയ്നു നേർക്കു തൊടുത്തു.
പത്തിടത്തായിരുന്നു ആക്രമണം. നാലു ദിവസത്തിനിടെ 619 ആക്രമണങ്ങളാണ് റഷ്യ നടത്തിയതെന്ന് യുക്രെയ്ൻ സേനാ തലവൻ അലെക്സാണ്ടർ സിർസ്കി പറഞ്ഞു.
Tags : Russian attack Ukraine drone Missile