x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​ന്‍റെ ഡ്രോ​ണു​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ സ​ഹാ​യി​ക്കാം; പ​ക​രം പ​ണം ന​ൽ​ക​ണ​മെ​ന്ന് സെ​ല​ൻ​സ്‌​കി


Published: March 16, 2026 04:22 AM IST | Updated: March 16, 2026 04:22 AM IST

കീ​വ്: പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളെ ഇ​റാ​ൻ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്ന് പ്ര​തി​രോ​ധി​ക്കാ​ൻ സ​ഹാ​യി​ക്കാ​മെ​ന്ന് അ​റി​യി​ച്ച് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വ്‌​ളോ​ഡി​മി​ർ സെ​ല​ൻ​സ്‌​കി. ഇ​റാ​ന്‍റെ ഷാ​ഹെ​ദ് ഡ്രോ​ണു​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ സ​ഹാ​യി​ക്കാ​മെ​ന്നാ​ണ് വാ​ഗ്ദാ​നം.

യു​ക്രെ​യ്ൻ ന​ഗ​ര​ങ്ങ​ളി​ൽ നാ​ശം വി​ത​യ്ക്കു​ന്ന അ​തേ ഷാ​ഹെ​ദ് ഡ്രോ​ണു​ക​ൾ ത​ന്നെ​യാ​ണ് പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളും നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​യെ​ന്ന് സെ​ല​ൻ​സ്‌​കി അ​ഭി​പ്രാ​യ​പ്പെ​ട്ടു. യു​ക്രെ​യ്നെ​തി​രെ റ​ഷ്യ ഇ​ത്ത​ര​ത്തി​ലു​ള്ള ഡ്രോ​ണു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ‌ യു​ക്രെ​യ്ൻ ന​ൽ​കു​ന്ന സ​ഹാ​യ​ത്തി​ന് പ​ക​ര​മാ​യി സാ​ങ്കേ​തി​ക​വി​ദ്യ​യും ധ​ന​സ​ഹാ​യ​വും ന​ൽ​ക​ണ​മെ​ന്ന് സെ​ല​ൻ​സ്‌​കി ആ​വ​ശ്യ​പ്പെ​ട്ടു. ഷാ​ഹെ​ദ് ഡ്രോ​ണു​ക​ളെ കു​റി​ച്ച് പ​ഠി​ക്കാ​നും വി​ല​യി​രു​ത്തു​ന്ന​തി​നും നാ​ല് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വി​ദ​ഗ്ധ സം​ഘ​ത്തെ അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും സെ​ല​ൻ​സ്കി അ​റി​യി​ച്ചു.

Tags : Volodymyr Zelenskyy iran uae qatar ukraine

Recent News

Corehub Up