Sports
ടിർനാവ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ യുക്രെയ്നെതിരെ ഹംഗറിക്ക് ജയം. തിങ്കളാഴ്ച നടന്ന ഗ്രൂപ്പ് എഫ് മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഹംഗറി വിജയിച്ചത്.
ഹംഗറിക്ക് വേണ്ടി ലാസ്ലിയോ ടോത്തും മാർക്ക് സിസിംഗറും ആണ് ഗോളുകൾ നേടിയത്. റോമൻ യാരെംചുക്ക് ആണ് യുക്രെയ്ന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഏഴ് പോയിന്റുമായി നിലവിൽ ഗ്രൂപ്പ് എഫിൽ രണ്ടാം സ്ഥാനത്താണ് ഹംഗറി.
International
കീവ്: യുക്രെയ്നിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ മരുന്ന് നിർമാണ കമ്പനിയുടെ പ്ലാന്റ് റഷ്യൻ ഡ്രോൺ ആക്രമണത്തിൽ തകർന്നു. സുമിയിൽ പ്രവർത്തിക്കുന്ന കുസും ഫാർമാ പ്ലാന്റിന് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ പ്ലാന്റിന് വലിയതോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുള്ളതായും 400 കോടി രൂപയുടെ നഷ്ടമുണ്ടായതായും കണക്കാക്കുന്നു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യക്കാരനായ രാജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള കുസും ഫാർമ 2009 മുതൽ യുക്രെയ്നിൽ പ്രവർത്തിച്ചുവരികയാണ്. അമ്പതിലധികം ജനറിക് മരുന്നുകൾ നിർമിക്കുന്ന ഈ കമ്പനി യുക്രെയ്ന് പുറമെ ഉസ്ബക്കിസ്ഥാൻ, കസാക്കിസ്ഥാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലുമുണ്ട്.
International
കീവ്: യുക്രെയ്നിൽ ഡ്രോൺ ആക്രമണം നടത്തി റഷ്യ. ആക്രമണത്തിൽ യുക്രെയ്ൻ തലസ്ഥാനമായ കീവിലെ പ്രധാന പാലം റഷ്യ തകർന്നു. ഡിനിപ്രോ നദിക്ക് കുറുകെയുള്ള നോർത്തേൺ ബ്രിഡ്ജിലെ ഓവർഹെഡ് വയറുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്.
ഇന്ന് പുലർച്ചയോടെയായിരുന്നു ആക്രമണം. കഴിഞ്ഞ വ്യാഴാഴ്ച കീവിലെ ഇരുഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന സതേൺ ബ്രിഡ്ജിന് നേരെയും ആക്രമണമുണ്ടായിരുന്നു. റഷ്യയുടെ ഊർജ സംവിധാനങ്ങൾക്കു നേരെ യുക്രെയ്ൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയാണ് ആക്രമണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വ്യക്തമാക്കി.
പാലത്തിന് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന്, കിഴക്കൻ തീരത്തുനിന്ന് പടിഞ്ഞാറൻ തീരത്തേക്കുള്ള ‘നോർത്തേൺ ബ്രിഡ്ജ്’ വഴിയുള്ള ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Sports
ടിർനാവ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ യുക്രെയ്നെ വീഴ്ത്തി നോർത്തേൺ അയർലൻഡ്. വെള്ളിയാഴ്ച നടന്ന ഗ്രൂപ്പ് എഫ് മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് നോർത്തേൺ അയർലൻഡ് വിജയിച്ചത്.
നോർത്തേൺ അയർലൻഡിന് വേണ്ടി കിയാറോൺ ബ്രൗൺ രണ്ട് ഗോളുകളും ഐസാക്ക് പ്രൈസ് ഒരു ഗോളും നേടി. ബ്രൗൺ ഒന്പതാം മിനിറ്റിലും 61-ാം മിനിറ്റിലും പ്രൈസ് 22-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ നോർത്തേൺ അയർലൻഡിന് ഏഴ് പോയിന്റായി. നിലവിൽ ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനത്താണ് നോർത്തേൺ അയർലൻഡ്.
International
കീവ്: യുക്രെയ്നിലെ വൈദ്യുതിവിതരണ ശൃംഖലയെ ലക്ഷ്യമിട്ട് റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ ആറു പേർ കൊല്ലപ്പെടുകയും 33 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
തലസ്ഥാനമായ കീവിലെ ഏറ്റവും വലിയ വൈദ്യുതിവിതരണക്കാരായ ട്രിപിൽസ്ക പവർ സ്റ്റേഷനും ആക്രമിക്കപ്പെട്ടു.
പാർപ്പിടസമുച്ചയങ്ങൾ അടക്കമുള്ള സിവിലിയൻ കേന്ദ്രങ്ങളും റെയിൽവേ സ്റ്റേഷനും ആക്രമിക്കപ്പെട്ടു. കീവ് അടക്കമുള്ള വലിയ നഗരങ്ങളിൽ വൈദ്യുതി മുടങ്ങി.
International
കീവ്: അധിനിവേശ റഷ്യൻ സേനയിൽനിന്ന് കൂടുതൽ പ്രദേശങ്ങൾ തിരിച്ചുപിടിച്ചതായി യുക്രെയ്ൻ. കിഴക്കൻ യുക്രെയ്നിലെ ഡോണറ്റ്സ്ക് മേഖലയിൽ 51 ചതുരശ്ര കിലോമീറ്റർ പ്രദേശം കൂടി വീണ്ടെടുത്തതായി യുക്രെയ്ൻ സേന അറിയിച്ചു. ഇതോടെ അടുത്തകാലത്ത് തിരിച്ചുപിടിച്ച പ്രദേശ വൃസ്തൃതി 176 ചതുരശ്ര കിലോമീറ്ററായി.
ഡോണറ്റ്സ്കിന്റെ വടക്കുഭാഗത്ത് ഏതാനും ഗ്രാമങ്ങളിൽ റഷ്യയ്ക്കു നിയന്ത്രണം നഷ്ടമായി എന്നാണ് യുക്രെയ്ൻ അവകാശപ്പെട്ടത്. ഡോണറ്റ്സ്ക് പ്രദേശം മുഴുവനായി നിയന്ത്രണത്തിലാക്കാനുള്ള റഷ്യൻ ശ്രമങ്ങളെ അവതാളത്തിലാക്കുന്ന നീക്കമായി ഇതെന്നും പറയുന്നു.
ഡോണറ്റ്സ്കിലെ എൺപതു ശതമാനം പ്രദേശവും റഷ്യൻ നിയന്ത്രണത്തിലാണ്. ശേഷിക്കുന്നതുകൂടി പിടിച്ചെടുക്കാനായി ഊർജിത പോരാട്ടം നടത്തുന്നു.
ഡോണറ്റ്സ്കിൽ യുക്രെയ്ൻ സേന മുന്നേറുന്നതായി യുദ്ധകാര്യങ്ങൾ സ്ഥിരീകരിക്കുന്ന സംഘടനകളും സ്ഥിരീകരിച്ചു.
International
കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. യുദ്ധം അവസാനിപ്പിക്കണമെന്ന ജർമനി ആവശ്യം തള്ളിയതിനു പിന്നാലെയായിരുന്നു റഷ്യൻ ആക്രമണം. ജർമൻ വിദേശകാര്യമന്ത്രി യുഹാൻ വാഡഫുളും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവും ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച.
യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് യുഹാൻ വാഡഫുൾ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. എന്നാൽ റഷ്യ ഈ ആവശ്യം തള്ളിക്കളഞ്ഞു. കഴിഞ്ഞ മാസം ലൈപ്സിഗ് വിമാനത്താവളത്തിനു നേരേ നടന്ന ഡ്രോൺ ആക്രമണത്തിനു പിന്നിൽ റഷ്യയാണെന്നു ജർമനി ആരോപിച്ചിരുന്നു. ഇതോടെ റഷ്യയും ജർമനിയും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
അതേസമയം, റഷ്യയുടെ എണ്ണ ശുദ്ധീകരണശാലകളെയും വാണിജ്യകേന്ദ്രങ്ങളെയും ലക്ഷ്യമാക്കി യുക്രെയ്ൻ ദൂരപരിധി കൂടിയ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തി.
International
ന്യൂയോർക്ക്: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന് യുഎഇയിൽ ത്രികക്ഷി ചർച്ചയ്ക്കു സാധ്യത. യുക്രെയ്നു പുറമേ റഷ്യയും അമേരിക്കയും ചർച്ചയിൽ പങ്കാളികളാകും. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയാണ് ഇക്കാര്യം അറിയിച്ചത്.
അമേരിക്കയാണ് ചർച്ചയ്ക്കു നിർദേശം വച്ചതെന്ന് സെലൻസ്കി പറഞ്ഞു. തീയതി അമേരിക്ക വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. ചർച്ചാവേദിയായി യുഎഇയെ പരിഗണിക്കാമെന്ന് നിർദേശിച്ചതും അമേരിക്കയാണെന്ന് സെലൻസ്കി കൂട്ടിച്ചേർത്തു.
യുക്രെയ്നും അമേരിക്കയും ഉൾപ്പെടുന്ന ത്രികക്ഷി ചർച്ചയ്ക്കു സാധ്യതയുണ്ടെന്ന് റഷ്യൻ വൃത്തങ്ങളും മോസ്കോയിൽ പറഞ്ഞു.
ന്യൂയോർക്കിലെ യുഎൻ പൊതുസഭാ സമ്മേളനത്തിനിടെ സെലൻസ്കി അമേരിക്കൻ പ്രസിഡന്റ ്ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗങ്ങളാണ് ചർച്ച ചെയ്തത്. റഷ്യാ-അമേരിക്ക പ്രതിനിധികൾ തമ്മിലും ന്യൂയോർക്കിൽ ചർച്ച നടന്നിരുന്നു.
International
കീവ്: റഷ്യൻ സേന യുക്രെയ്നിൽ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. യുക്രെയ്ൻ തലസ്ഥാനമായ കീവിലെ പ്രസവാശുപത്രിയും ആക്രമണത്തിനിരയായി.
കീവിൽ രണ്ടു പേരാണ് മരിച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. പ്രസവാശുപത്രിയുടെ കവാടത്തിനും വാതികൾക്കും ജനാലകൾക്കും തകരാറുണ്ടായി. ചികിത്സയിലിരുന്നവർക്കും ആശുപത്രി ജീവനക്കാർക്കും പരിക്കില്ല. പോസ്റ്റ് ഓഫീസ്, ഗോഡൗണുകൾ എന്നിവയ്ക്കു പുറമേ നിരവധി വാഹനങ്ങളും കീവിൽ നശിച്ചു.
ഖാർകീവ് നഗരത്തിനടുത്ത് പച്ചക്കറി സംഭരണ കേന്ദ്രത്തിലുണ്ടായ റഷ്യൻ ആക്രമണത്തിലാണ് ആറു പേർ കൊല്ലപ്പെട്ടത്. ഇവിടെ 12 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
തുറമുഖ നഗരമായ ഒഡേസയിലുണ്ടായ റഷ്യൻ ആക്രമണത്തിൽ സ്കൂൾ, വൈദ്യകേന്ദ്രം, വീടുകൾ എന്നിവയ്ക്കു കേടുപാടുണ്ടായി.
റഷ്യയുടെ നാലു ഡ്രോണുകൾ മോൾഡോവ വ്യോമാതിർത്തിയിൽ പ്രവേശിക്കുകയും ഇതിലൊരെണ്ണം പൊട്ടിത്തെറിക്കുകയും ചെയ്തതായി അവിടുത്തെ പ്രസിഡന്റ് മയാ സന്ദു അറിയിച്ചു. റുമേനിയായിലും ഒരു ഡ്രോൺ തകർന്നുവീണു.
മതിയായതോതിൽ സമ്മർദം ചെലുത്താത്തതുകൊണ്ടാണ് റഷ്യ ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കുന്നതെന്ന് യുഎൻ സമ്മേളനത്തിനായി ന്യൂയോർക്കിലുള്ള യുക്രെയ്് പ്രസിഡന്റ് സെലൻസ്കി പറഞ്ഞു. അമേരിക്ക ശക്തമായി പ്രതികരിക്കണമെന്നും റഷ്യൻ ആക്രണത്തെ ചെറുക്കാൻ ഇന്റർസെപ്റ്റർ മിസൈലുകൾ നല്കണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു.
അമേരിക്കൻ നിർമിത പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തിലെ ഇന്റർസെപ്റ്റർ മിസൈലുകളുടെ അഭാവം യുക്രെയ്ൻ നേരിടുന്നുണ്ട്. ഇതുമൂലം അടുത്തകാലത്തെ റഷ്യൻ ആക്രമണങ്ങളിൽ മരണസംഖ്യയും നാശനഷ്ടവും വളരെ കൂടുതലാണ്.
International
മോസ്കോ: റഷ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിനിടെ കനത്ത ഡ്രോൺ ആക്രമണവുമായി യുക്രെയ്ൻ. മൂന്നു ദിവസം നീണ്ട വോട്ടെടുപ്പ് അവസാനിച്ച ഞായറാഴ്ച യുക്രെയ്ൻ സേന തൊടുത്ത ആയിരത്തിലധികം ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യ അറിയിച്ചു. ഇതിൽ 450 ഡ്രോണുകൾ തലസ്ഥാനമായ മോസ്കോയെയാണ് ലക്ഷ്യമിട്ടത്.
യുക്രെയ്ൻ നടത്തിയതിൽവച്ച് ഏറ്റവും വലിയ ഡ്രോൺ ആക്രമണമായിരുന്നു ഇതെന്നും തെരഞ്ഞെടുപ്പ് തടസപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും മോസ്കോ മേയർ സെർഗി സോബ്യാനിൽ പറഞ്ഞു.
മോസ്കോ മേഖലയിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യാ അധിനിവേശ യുക്രെയ്ൻ പ്രദേശമായ ഖേർസണിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അടക്കം മറ്റു രണ്ടുപേരും കൊല്ലപ്പെട്ടു.
മോസ്കോയിലെ എണ്ണശുദ്ധീകരണ ശാലയിൻ വലിയ നാശനഷ്ടമുണ്ടായി. 21 നില കെട്ടിടത്തിനു തീപിടിച്ചതിനെത്തുടർന്ന് നാനൂറു പേരെ ഒഴിപ്പിച്ചു മാറ്റി.
ഇതിനിടെ, റഷ്യൻ പാർലമെന്റിന്റെ അധോസഭയായ ഡ്യൂമയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കാര്യമായ തടസങ്ങളുണ്ടായില്ല. ഓൺലൈൻ വോട്ടിംഗ് സംവിധാനത്തിനു നേർക്ക് ശനിയാഴ്ച സൈബർ ആക്രമണം ഉണ്ടായതായി റഷ്യ അറിയിച്ചിരുന്നു. ആക്രമണത്തിൽ പങ്കില്ലെന്ന് യുക്രെയ്ൻ പ്രതികരിച്ചു.
പ്രസിഡന്റ് വ്ലാദിമിർ പുടിനെ പിന്തുണയ്ക്കുന്ന യുണൈറ്റഡ് റഷ്യ പാർട്ടി പാർലമെന്റിൽ ഭൂരിപക്ഷം നിലനിർത്തുമെന്നാണ് ഏല്ലാവരും പ്രതീക്ഷിക്കുന്നത്. യുക്രെയ്ൻ അധിനിവേശത്തെ എതിർക്കുന്ന സ്ഥാനാർഥികളെ വിലക്കിയിരുന്നു.
യുക്രെയ്ൻ അധിനിവേശം ആരംഭിച്ചശേഷം റഷ്യയിലെ ആദ്യ പാർലമെന്റ് തെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പു വിജയം യുദ്ധത്തിനുള്ള ജനപിന്തുണയായി പുടിൻ ചിത്രീകരിച്ചേക്കും.
National
ന്യൂഡൽഹി/മോസ്കോ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകൾക്കു സഹകരിക്കാമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും സന്നദ്ധത അറിയിച്ചതായി റഷ്യ.
ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും ഈ വാഗ്ദാനം മുന്നോട്ടു വച്ചതെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഈ നിലപാടിനെ സ്വാഗതം ചെയ്തതായും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മോസ്കോയിൽ പറഞ്ഞു. യുക്രെയ്നിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് പുടിൻ മോദിയെയും ഷി ജിൻപിംഗിനെയും ധരിപ്പിച്ചതായും പെസ്കോവ് കൂട്ടിച്ചേർത്തു.
യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്ന മധ്യസ്ഥനീക്കങ്ങൾ വഴിമുട്ടി നിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നയതന്ത്ര നീക്കം. യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെദ് കുഷ്നറും മോസ്കോയിലും കീവിലും സന്ദർശനം നടത്തുകയും ട്രംപ് നേരിട്ടു പുടിനുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നെങ്കിലും ചർച്ചകളിൽ വഴിത്തിരിവുണ്ടാക്കാൻ സാധിച്ചിരുന്നില്ല.
യുക്രെയ്നുമായും റഷ്യയുമായും ഒരുപോലെ നല്ല നയതന്ത്രബന്ധം പുലർത്തുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. വെള്ളിയാഴ്ച പുടിനുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിലും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയുമാണ് പ്രശ്നങ്ങൾ പരിഹരിക്കേണ്ടതെന്നും സമാധാനശ്രമങ്ങൾക്കു സഹായിക്കാൻ ഇന്ത്യ സന്നദ്ധമാണെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നു.
സംയുക്ത പ്രസ്താവനയിൽ യുക്രെയ്ൻ വിഷയം ഒഴിവാക്കി
ഡൽഹിയിൽ സമാപിച്ച 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ യുക്രെയ്ൻ-റഷ്യ യുദ്ധത്തെക്കുറിച്ച് പരാമർശമില്ലാത്തതു ചർച്ചയായി.
പലസ്തീൻ, പശ്ചിമേഷ്യ, സിറിയ, സുഡാൻ എന്നിവിടങ്ങളിലെ സംഘർഷങ്ങളെക്കുറിച്ചും ക്യൂബയ്ക്കു മേലുള്ള സാമ്പത്തിക ഉപരോധത്തെക്കുറിച്ചും 15 ഖണ്ഡികകളിൽ വിവരണം നൽകിയിട്ടുണ്ടെങ്കിലും യുക്രെയ്ൻ വിഷയത്തിൽ റഷ്യയുടെ പേരുപോലും എടുത്തുപറയാതെ പൊതുവായ നയതന്ത്ര ആഹ്വാനങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കയുമായും പാശ്ചാത്യരാജ്യങ്ങളുമായും സഖ്യം പുലർത്തുമ്പോഴും റഷ്യയുമായുള്ള ദൃഢമായ ബന്ധം നിലനിർത്തുന്ന ഇന്ത്യയുടെ പരന്പരാഗത നയതന്ത്ര സമവായത്തിനു തെളിവാണ് ഈ മാറ്റമെന്ന് രാഷ്ട്രീയനിരീക്ഷകർ പറയുന്നു.
കഴിഞ്ഞ വർഷം ബ്രസീലിലെ റിയോ ഡി ജെനീറോയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ യുക്രെയ്ൻ വിഷയം പ്രത്യേകമായി എടുത്തുപറയുകയും യുഎൻ ഉൾപ്പടെയുള്ള വേദികളിലെ നിലപാടുകൾ ഓർമിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ സമാധാനശ്രമങ്ങളെയും സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.
International
ലണ്ടൻ: സൈനികരെ അടക്കം ചെയ്ത സെമിത്തേരിയുടെ ഫോട്ടോകളും വീഡിയോകളും പകർത്തിയയാൾക്ക് റഷ്യൻ കോടതി 14 വർഷം തടവുശിക്ഷ വിധിച്ചു. നിക്കോളായ് ഷെർബാക്കോവ് എന്ന നാൽപ്പത്തെട്ടുകാരനാണ് ശിക്ഷയെന്ന് ബ്രിട്ടീഷ് മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.
കടുത്ത രാജ്യദ്രോഹക്കുറ്റമാണ് ഇയാൾക്കെതിരേ തെളിഞ്ഞത്. മോസ്കോയ്ക്കു വടക്കുകിഴക്ക് യാരോസ്ലാവൽ നഗരത്തിലുള്ള സെമിത്തേരിയുടെ ദൃശ്യങ്ങൾ 2024 ഒക്ടോബർ മുതൽ ഇയാൾ രഹസ്യമായി പകർത്തിയിരുന്നു എന്നാണ് തെളിഞ്ഞത്.
2025 അവസാനത്തിൽ ഇയാൾക്കെതിരേ കേസെടുത്ത് അന്വേഷണം തുടങ്ങി. യുക്രെയ്നിലെ രഹസ്യാന്വേഷണ ഏജൻസികൾക്കു കൈമാറാനാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് റഷ്യൻ അന്വേഷകർ കണ്ടെത്തി.
അതേസമയം ഈ ദൃശ്യങ്ങൾ യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗത്തിന് എങ്ങനെ സഹായകരമാകും എന്നതിൽ വിശദീകരണമില്ല.
റഷ്യയിൽ ഇത്തരം കേസുകൾ ആദ്യമല്ല. പട്ടാള സെമിത്തേരിയുടെ ദൃശ്യങ്ങൾ പകർത്തിയ വനിത ജൂണിൽ പിടിയിലായിരുന്നു.
International
മോസ്കോ: സമാധാന ചർച്ചയ്ക്കെത്തിയ അമേരിക്ക പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരദ് കുഷ്നർ എന്നിവരുമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അങ്ങേയറ്റം ഫലപ്രദമായ മൂന്നു മണിക്കൂർ കൂടിക്കാഴ്ച നടത്തിയെന്ന് ക്രെംലിന്റെ അറിയിപ്പ്.
എന്നാൽ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനു സഹായകരമായ തീരുമാനങ്ങൾ കൂടിക്കാഴ്ചയിൽ ഉണ്ടായില്ലെന്നാണ് പുടിന്റെ വിദേശനയ ഉപദേശകൻ യൂറി ഉഷക്കോവിന്റെ വാക്കുകളിൽനിന്നു വ്യക്തമായത്.
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക പ്രതിനിധി വിറ്റ്കോഫും ട്രംപിന്റെ മരുമകനായ കുഷ്നറും യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ഒരു കൂട്ടം ആശയങ്ങൾ പുടിനു മുന്നിൽ അവതരിപ്പിച്ചു. ഈ ആശയങ്ങളെക്കുറിച്ചു വിശദീകരിക്കാൻ ഉഷക്കോവ് തയാറായില്ല.
യുദ്ധം അവസാനിപ്പിക്കാനായി ട്രംപ് നടത്തുന്ന ശ്രമങ്ങളെ പുടിൻ പ്രശംസിച്ചു. യുദ്ധത്തിൽ റഷ്യ മുന്നേറുകയാണെന്നും ലക്ഷ്യങ്ങൾ നേടുമെന്നതിൽ ആത്മവിശ്വാസമുണ്ടെന്നും പുടിൻ അമേരിക്കൻ പ്രതിനിധികളെ അറിയിച്ചെന്നും ഉഷക്കോവ് കൂട്ടിച്ചേർത്തു.
വിറ്റ്കോഫും കുഷ്നറും പുടിനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന സൂചനയാണ് വൈറ്റ് ഹൗസ് നല്കിയത്.
വിറ്റ്കോഫും കുഷ്നറും മോസ്കോയിൽനിന്ന് യുക്രെയ്ൻ തലസ്ഥാനമായ കീവിലെത്തി പ്രസിഡന്റ് സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി.
International
മോസ്കോ: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധിസംഘം മോസ്കോയിലെത്തി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, മരുമകൻ ജാരെദ് കുഷ്നർ എന്നിവരടങ്ങുന്ന സംഘമാണ് റഷ്യൻ തലസ്ഥാനത്തെത്തിയത്. റഷ്യയിലെ ചർച്ചകൾക്കുശേഷം സംഘം യുക്രെയ്ൻ തലസ്ഥാനമായ കീവും സന്ദർശിക്കും.
അമേരിക്കൻ സംഘത്തിന്റെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ രാത്രിമുതൽ കീവിനുനേർക്കുള്ള ആക്രമണങ്ങൾ മൂന്നു ദിവസത്തേക്ക് നിർത്തിവയ്ക്കാൻ പുടിൻ ഉത്തരവിട്ടു. എന്നാൽ ഈ താത്കാലിക ആശ്വാസം തലസ്ഥാനമായ കീവിനു മാത്രമായിരിക്കുമെന്നും യുക്രെയ്ന്റെ മറ്റു ഭാഗങ്ങളിൽ ആക്രമണം തുടരുമെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി.
യുഎസ് സംഘത്തിന്റെ യുക്രെയ്ൻ സന്ദർശനത്തിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ആക്രമണം താത്കാലികമായി നിർത്തിവയ്ക്കുന്നതെന്ന് ക്രെംലിൻ അറിയിച്ചു.
യുദ്ധം അവസാനിപ്പിക്കാനുള്ള നിർദേശങ്ങളുമായാണ് പ്രതിനിധിസംഘം റഷ്യയിലേക്കു പുറപ്പെട്ടിരിക്കുന്നതെന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും വിട്ടുവീഴ്ചകൾക്കു തയാറല്ലെന്ന സൂചനയാണ് റഷ്യ നൽകുന്നത്.
മോസ്കോ സന്ദർശനത്തിനുശേഷം ഇന്നു കീവിലെത്തുന്ന അമേരിക്കൻ സംഘവുമായി യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രായോഗിക വഴികൾ ചർച്ച ചെയ്യുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി വ്യക്തമാക്കി.
International
കീവ്: യുക്രെയ്ൻ ഇന്റലിജൻസ് ആസ്ഥാനത്തിനു നേരേ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ അഞ്ചു പേർക്കു പരിക്ക്. വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തിനു ശക്തമായ തിരിച്ചടി നൽകാൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്കി സൈന്യത്തിനു നിർദേശം നൽകി.
കീവിലെ എസ്ബിയുവിന്റെ കേന്ദ്ര മന്ദിരത്തിലാണു ഡ്രോൺ പതിച്ചതെന്നു സെലെൻസ്കി സ്ഥിരീകരിച്ചു. സുരക്ഷാസേനാ മേധാവിയുടെ ഓഫീസിനെ നേരിട്ട് ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.
ഡ്രോൺ പതിച്ചതിനു പിന്നാലെ കെട്ടിടത്തിനു കനത്ത നാശനഷ്ടം സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്.ആക്രമണത്തെത്തുടർന്ന് പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി.
International
കീവ്: യുക്രെയ്ൻ ഇന്റലിജൻസ് ആസ്ഥാനത്തിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്. വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകാൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്കി സൈന്യത്തിനു നിർദേശം നൽകി.
കീവിലെ എസ്ബിയുവിന്റെ കേന്ദ്ര മന്ദിരത്തിലാണ് ഡ്രോൺ പതിച്ചതെന്ന് സെലെൻസ്കി സ്ഥിരീകരിച്ചു. സുരക്ഷാസേനാ മേധാവിയുടെ ഓഫീസിനെ നേരിട്ട് ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും അദ്ദേഹം പറഞ്ഞു. ഡ്രോൺ പതിച്ചതിന് പിന്നാലെ കെട്ടിടത്തിന് കനത്ത നാശനഷ്ടം സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്.
ആക്രമണത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കി. സംഭവത്തിന് പിന്നാലെ എസ്ബിയു മേധാവി ഒലെക്സാണ്ടർ പൊക്ലാഡുമായി സംസാരിച്ചതായി സെലെൻസ്കി അറിയിച്ചു.
International
മോസ്കോ: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നറും ശനി, ഞായർ ദിവസങ്ങളിൽ റഷ്യയും യുക്രെയ്നും സന്ദർശിക്കും. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് ശ്രമത്തിന്റെ ഭാഗമായിട്ടാണ് സന്ദർശനമെന്നു സൂചനയുണ്ട്.
റഷ്യൻ മാധ്യമങ്ങളാണ് സന്ദർശനവിവരം റിപ്പോർട്ട് ചെയ്തത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
വിറ്റ്കോഫും കുഷ്നറും ജനുവരിയിൽ റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ എത്തിയിരുന്നു. അന്ന് ഇരുവരും റഷ്യൻ പ്രസിഡന്റ് പുടിനുമായി നാലു മണിക്കൂർ ചർച്ച നടത്തിയിരുന്നു.
നാലര വർഷത്തിലെത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല.
യുക്രെയ്ന്റെ കൂടുതൽ ഭൂമി വിട്ടുകിട്ടണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് പുടിനുള്ളത്. ഇത് അംഗീകരിക്കാൻ യുക്രെയ്ൻ തയാറല്ല.
അമേരിക്കയുടെ മധ്യസ്ഥതയിൽ റഷ്യയും യുക്രെയ്നും അവസാനമായി ചർച്ച നടത്തിയത് ഫെബ്രുവരിയിലായിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിക്കാൻ തുടങ്ങിയത്.
International
ഒഡേസ: യുക്രെയ്നിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് തെലുങ്കാന സ്വദേശിയായ തൊഴിലാളി. തെലുങ്കാനയിൽനിന്നുള്ള മറ്റൊരാൾക്ക് പരിക്കേറ്റിട്ടുമുണ്ട്. ഹുസ്നാബാദിൽനിന്നുള്ള വാവിലാല സുദർശൻ ഗൗഡ (42)ആണ് കൊല്ലപ്പെട്ടത്.
നാലുമാസം മുന്പാണ് ഒരു ബന്ധുവിനോടൊപ്പം തൊഴിൽ തേടി സുദർശൻ യുക്രൈയിനിലെത്തിയത്. നിർമാണമേഖലയിൽ ജോലി നേടുകയും ചെയ്തു.
ആകാശമാർഗം ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് താമസസ്ഥലത്തേക്കു മടങ്ങുന്പോഴാണ് സുദർശൻ കൊല്ലപ്പെട്ടത്.
യുക്രെയ്നിലെ ഇന്ത്യൻ എംബസി മരണം സ്ഥിരീകരിച്ചു. 35 കാരനായ ഗണേഷ് കല്ലേടയാണ് ആക്രമണത്തിൽ പരിക്കേറ്റ തെലുങ്കാന സ്വദേശി.
International
കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ വ്യോമാക്രമണങ്ങളിൽ ഇന്ത്യൻ പൗരനടക്കം 12 പേർ കൊല്ലപ്പെട്ടതായി പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ പാർപ്പിട മേഖലകളും പശ്ചാത്തല സൗകര്യങ്ങളും നശിച്ചു.
യുക്രെയ്ൻ തലസ്ഥാനമായ കീവിലും ഇതിനോടു ചേർന്ന ബോറിസ്പിൽ നഗരത്തിലുമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. കീവിലാണ് ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതെന്നു സൂചനയുണ്ട്. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ, ഗ്ലൈഡ് ബോംബുകൾ എന്നിവ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. തുറമുഖ നഗരമായ ഒഡേസ, ഖേർസൺ, സാപ്പോറിഷ്യ, ഖാർകീവ്, ചെർണിഹീവ്, സുമി, നിപ്രോ പ്രദേശങ്ങളിലും റഷ്യൻ ആക്രമണമുണ്ടായി.
ജെറ്റ് എൻജിനുകൾ ഘടിപ്പിച്ച പുതിയതരം ഡ്രോണുകളും റഷ്യ ഉപയോഗിച്ചതായി സെലൻസ്കി അറിയിച്ചു. വേഗത കൂടിയ ഇത്തരം ഡ്രോണുകൾ വെടിവച്ചിടുക ദുഷ്കരമാണ്.
യുക്രെയ്ന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ദുർബലമായ പശ്ചാത്തലത്തിൽ റഷ്യൻ ആക്രമണങ്ങളിൽ പതിവിലും കൂടുതൽ പേർ കൊല്ലപ്പെടുന്നുണ്ട്. മിത്ര രാജ്യങ്ങൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ നല്കണമെന്ന് യുക്രെയ്ൻ നേതൃത്വം അഭ്യർഥിച്ചു.
International
മോസ്കോ: യുക്രെയ്ൻ യുദ്ധം അന്തമില്ലാതെ നീളുന്ന സാഹചര്യത്തിൽ റഷ്യൻ പ്രസിഡന്റ് പുടിൻ അറ്റകൈപ്രയോഗം എന്ന നിലയിൽ അണ്വായുധം പ്രയോഗിച്ചേക്കുമെന്നു റിപ്പോർട്ട്. പുടിനുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കയിലെ ബ്ലൂംബെർഗ് മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്.
യുദ്ധഭൂമിയിൽ പ്രയോഗിക്കാൻ വികസിപ്പിച്ച ടാക്ടിക്കൽ അണ്വായുധങ്ങളാണ് പുടിന്റെ പരിഗണനയിലുള്ളത്. നഗരങ്ങളെ നശിപ്പിക്കുന്ന സ്ട്രാറ്റജിക് അണ്വായുധങ്ങളെ അപേക്ഷിച്ച് ടാക്ടിക്കൽ ആയുധങ്ങൾക്കു പ്രഹരശേഷി കുറവാണ്. എന്നിരുന്നാലും വലിയ തോതിലുള്ള നാശത്തിനു പുറമേ അണുവികിരണത്തിനും പരിസ്ഥിതിപ്രശ്നങ്ങൾക്കും ഇവ കാരണമാകും.
അണ്വായുധം പ്രയോഗിക്കുന്നതിനെതിരേ ഇന്ത്യയും ചൈനയും പുടിനു മുന്നറിയിപ്പു നല്കിയതായും റിപ്പോർട്ടിൽ പറയുന്നു. അങ്ങനയൊരു ആലോചനയേ വേണ്ടെന്ന സന്ദേശമാണ് ചൈന പുടിനു കൈമാറിയത്. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും യൂറോപ്യൻ നേതാക്കളും ഇക്കാര്യം സ്ഥിരീകരിച്ചതായി റിപ്പോർട്ടിലുണ്ട്.
യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കയുടെ മധ്യസ്ഥതയിലടക്കം നടത്തിയ ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിലാണ് പുടിൻ കടുത്ത തീരുമാനത്തിലേക്കു നീങ്ങുന്നത്. അടുത്തിടെ യുക്രെയ്ൻ സേന റഷ്യയിലെ വ്യവസായ കേന്ദ്രങ്ങളിൽ തുടരെത്തുടരെ ഡ്രോൺ ആക്രമണം നടത്തി വലിയ നാശങ്ങളുണ്ടാക്കുന്നതിലും പുടിൻ അസ്വസ്ഥനാണ്.
റഷ്യയിൽ ആക്രമണം നടത്താൻ നാറ്റോ രാജ്യങ്ങളുടെ ആയുധങ്ങളും സാങ്കേതിക സഹായവും യുക്രെയ്നു ലഭിക്കുന്നതിൽ റഷ്യക്കു പരാതിയുണ്ട്. യുക്രെയ്ന്റെ ആക്രമണത്തെ നാറ്റോയുടെ ആക്രമണമായിട്ടാണത്രേ റഷ്യ പരിഗണിക്കുന്നത്.
നാറ്റോയിൽ അംഗമായ ഏതെങ്കിലുമൊരു രാജ്യത്തെ പ്രകോപിപ്പിക്കാൻ പുടിൻ വരും വർഷങ്ങളിൽ മുതിർന്നേക്കുമെന്നാണ് യുഎസ് ഇന്റലിജൻസ് ഏജൻസികളുടെ നിഗമനം. സൈബർ ആക്രമണമോ ചെറിയ തോതിലുള്ള കരയാക്രമണമോ ആകാമിത്.
അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ മേധാവി ജോൺ റാറ്റ്ക്ലിഫ് ഏതാനും ദിവസം മുന്പ് മോസ്കോയിലെത്തിയത് ഈ സാഹചര്യത്തിലാണ്. നാറ്റോയെ തൊട്ടുകളിക്കാൻ മുതിരരുത് എന്ന സന്ദേശമാണ് അദ്ദേഹം റഷ്യൻ നേതൃത്വത്തിനു നല്കിയത്.
International
കീവ്: യുക്രെയ്നിലുടനീളം റഷ്യൻ ഡ്രോൺ ആക്രമണം. പ്രധാനമായും പ്രമുഖ ചില്ലറവില്പന സ്ഥാപനങ്ങളുടെ ഗോഡൊണുകളെ ലക്ഷ്യമിട്ട ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.
തലസ്ഥാനമായ കീവിൽ 14 ഗോഡോണുകൾ, 16 വീടുകൾ, പാർപ്പിട സമുച്ചയത്തിലെ മൂന്നു ബ്ലോക്കുകൾ എന്നിവ നശിച്ചു. സുമി, സാപ്പോറിഷ്യ, ഖാർകീവ് നഗരങ്ങളിലും ആക്രമണമുണ്ടായി.
വ്യാഴാഴ്ചയും റഷ്യ യുക്രെയ്നു നേർക്കു വലിയ തോതിൽ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചിരുന്നു.
കോടിക്കണക്കിനു പേരുടെ നിത്യജീവിതം താറുമാറാക്കാൻ ലക്ഷ്യമിട്ടാണ് റഷ്യ ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്ന് യുക്രെയ്ൻ ആറോപിച്ചു.
International
കീവ്: യുക്രെയ്നിലെ വിവിധ നഗരങ്ങൾക്ക് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് വോളോഡിമിർ സെലെൻസ്കി. സപ്പോറീഷ്യ, ഖാർകീവ് മേഖലകളിൽ നടത്തിയ ആക്രമണങ്ങളിൽ രണ്ടുപേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മുന്നറിയിപ്പുമായി യുക്രെയ്ൻ പ്രസിഡന്റ് രംഗത്തെത്തിയത്.
ആക്രമണത്തിൽ 14ഓളം പേർക്ക് പരിക്കേറ്റതായും യുക്രെയ്ൻ അധികൃതർ അറിയിച്ചു. ബുധനാഴ്ച രാത്രി ആരംഭിച്ച ആക്രമണം വ്യാഴാഴ്ച രാവിലെയും തുടർന്നു. ഒമ്പത് യുക്രെയ്ൻ നഗരങ്ങളിലെ വ്യാവസായിക മേഖലകൾ, എണ്ണ ശുദ്ധീകരണശാലകൾ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ, തുറമുഖങ്ങൾ എന്നിവ തങ്ങൾ ലക്ഷ്യമിട്ടെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
എന്നാൽ ആക്രമണത്തിൽ പാർപ്പിട സമുച്ചയങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ മേഖലകൾക്കും കാര്യമായ നാശനഷ്ടമുണ്ടായതായി യുക്രെയ്ൻ വ്യക്തമാക്കി. അതിനിടെ സമാധാന ചർച്ചകൾ വഴിമുട്ടിയ സാഹചര്യത്തിൽ ആക്രമണങ്ങൾ കൂടുതൽ ശക്തമാകാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
International
മോസ്കോ: റഷ്യയിലെ രണ്ടാമത്തെ വലിയ ഓൺലൈൻ വ്യാപര സ്ഥാപനമാണ് ഓസോണിന്റെ ഗോഡൗണുകൾ ലക്ഷ്യമിട്ട് യുക്രെയ്ന്റ ഡ്രോൺ ആക്രമണം. ക്രാസ്നോദാർ, ഡാഗെസ്ഥാൻ, സ്റ്റാവ്റോപ്പോൾ തുടങ്ങിയ സ്ഥലങ്ങളിലെ ആക്രമണങ്ങളിൽ മരണവും പരിക്കും റിപ്പോർട്ട് ചെയ്തു. പല ഗോഡൗണുകളിലും വൻ തീപിടിത്തമുണ്ടായി.
ക്രാസ്നോദാറിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം മൂലം മൂന്നു കുട്ടികൾ മരിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആക്രമണത്തെത്തുടർന്ന് ഓസോൺ കന്പനിയുടെ മോസ്കോ എക്സ്ചേഞ്ചിലെ ഓഹരിവില കുത്തനെ ഇടിഞ്ഞു.
റഷ്യയിലെ ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ആഴ്ചകളായി യുക്രെയ്ൻ സേന വലിയ ആക്രമണം നടത്തുന്നുണ്ട്. റഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ വ്യാപാര സ്ഥാപനമായ വൈൽഡ്ബെറീസിന്റെ ഗോഡൗണുകളിൽ വലിയ നാശമാണുണ്ടായത്.
റഷ്യൻ സേനയ്ക്കാവശ്യമായ ഡ്രോണുകളും മറ്റ് ഉപകരണങ്ങളും നല്കുന്നു എന്നാരോപിച്ചാണ് യുക്രെയ്ന്റെ ആക്രമണം.
International
മോസ്കോ: യുക്രെയ്ൻ സേന റഷ്യയിലുടനീളം നടത്തി ഡ്രോൺ ആക്രമണങ്ങളിൽ ആറു പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ക്രാസ്നോദാറിലുണ്ടായ അക്രമണത്തിൽ രണ്ടു കുട്ടികളാണ് കൊല്ലപ്പെട്ടതെന്ന് റഷ്യൻ വൃത്തങ്ങൾ അറിയിച്ചു. ബെൽഗരോദ്, ലുഹാൻസ് പ്രദേശങ്ങളിലും രണ്ടു വീതം പേർ കൊല്ലപ്പെട്ടു.
സമാര മേഖലയിലെ ആക്രമണത്തിൽ ഒരു റിഫൈനറിയിൽ തീപിടിത്തമുണ്ടായി. റഷ്യയിലെ പ്രമുഖ ഓൺലൈൻ വിൽപ്പന സ്ഥാപനമായ ഓസോണിന്റെ ഒരു ഗോഡൗണും ഇവിടെ ആക്രമിക്കപ്പെട്ടു.
നേരത്തെ യുക്രെയ്നിലെ ക്രവ്യി റിഹ് നഗരത്തിലെ ഷോപ്പിംഗ് മാളിനു നേർക്ക് റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെടുകയും 130 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
International
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലും പരിസരപ്രദേശങ്ങളഇലും റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ 16 മരണം; 40നു മുകളിൽപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. വ്യോമപ്രതിരോധസംവിധാനങ്ങളുടെ അഭാവമാണ് മരണസംഖ്യ ഉയരാൻ കാരണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു.
ബാലിസ്റ്റിക്, ക്രൂസ്, ഹൈപ്പർസോണിക് ഇനങ്ങളിൽപ്പെട്ട മിസൈലുകളും 168 ഡ്രോണുകളുമാണ് റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്്ൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. ഭൂരിഭാഗം ഡ്രോണുകളും ബാലിസ്റ്റിക് ഒഴികെയുള്ള മിസൈലുകളഉം നിർവീര്യമാക്കാനായെന്നും കൂട്ടിച്ചേർത്തു.
കീവിലെ സ്ലൊമിയാൻസികിയിൽ ഒന്പതുനിലക്കെട്ടിടത്തിന്റെ മുകൾഭാഗം തകർന്നാണ് 15 പേരും കൊല്ലപ്പെട്ടത്. സ്കൂൾ, കുട്ടികളുടെ ആശുപത്രി, ഗോഡൗണുകൾ മുതലായവയും ആക്രമിക്കപ്പെട്ടു. യുക്രെയ്നിലെ തുറമുഖ നഗരമായ ഒഡേസയിലും കനത്ത റഷ്യൻ ആക്രമണമുണ്ടായി.
അതേസമയം, ഡ്രോൺ ഘടങ്ങൾ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ, ആയുധ സംഭരണശാല മുതലായ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
അമേരിക്കൻ നിർമിത പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തിൽ ഉപയോഗിക്കുന്ന ഇന്റർസെപ്റ്റർ മിസൈലുകളുടെ അഭാവം മൂലം അടുത്തിടെ യുക്രെയ്നിൽ റഷ്യ നടത്തുന്ന ആക്രമണങ്ങളിൽ മരണസംഖ്യ ഉയരുന്നുണ്ട്. ബാലിസ്റ്റിക് മിസൈലുകളെ വെടിവച്ചിടാൻ പേട്രിയറ്റിനേ കഴിയൂ.
യുക്രെയ്ന്റെ സഖ്യകക്ഷികൾ പേട്രിറ്റ് മിസൈലുകൾ നല്കാൻ തയാറാകണമെന്ന് പ്രസിഡന്റ് സെലൻസ്കി ഇന്നലെ വീണ്ടും അഭ്യർഥിച്ചു.
International
കീവ്: യുക്രെയ്നിൽ പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി മുൻ പ്രതിരോധ മന്ത്രി മിഖെയ്ലോ ഫെഡറോവ് രംഗത്ത്. കഴിഞ്ഞമാസം പ്രസിഡന്റ് സെലൻസ്കി പ്രതിരോധമന്ത്രിപദത്തിൽനിന്ന് പുറത്താക്കിയ ഫെഡറോവിന് യുക്രെയ്നിൽ വൻ ജനപ്രീതിയുണ്ട്.
റഷ്യമൂലം യുക്രെയ്നിലെ ജനാധിപത്യം ബന്ദിയാകരുതെന്ന് യുട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഫെഡറോവ് പറഞ്ഞു. സ്വതന്ത്ര യൂറോപ്യൻ രാജ്യമായി നിലനിൽക്കാനാണ് യുക്രെയ്ൻ റഷ്യയുമായി യുദ്ധം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2022 മുതൽ റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്നിൽ പട്ടാളനിയമം പ്രാബല്യത്തിലുണ്ട്. അതിനാൽ തെരഞ്ഞെടുപ്പുകൾ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. കാലാവധി തീർന്നിട്ടും പ്രസിഡന്റ് സെലൻസ്കി പ്രസിഡന്റ് പദവിയിൽ തുടരുന്നതിനെ റഷ്യയും ചോദ്യം ചെയ്യാറുണ്ട്.
മുപ്പത്തഞ്ചുകാരനായ ഫെഡറോവ് പ്രതിരോധമന്ത്രിയായി നിയമിക്കപ്പെട്ടത് ഈ വർഷമാദ്യമാണ്. മന്ത്രാലയത്തിലെ അഴിമതി നിർത്തലാക്കാൻ അദ്ദേഹം കർശന നടപടികൾ സ്വീകരിച്ചു. അദ്ദേഹത്തിന്റെ കാലത്ത് യുക്രെയ്ൻ സേനയ്ക്ക് യുദ്ധമുന്നണിൽ റഷ്യക്കെതിരേ നേട്ടമുണ്ടാക്കാനായെന്നും പറയുന്നു. ഇതെല്ലാം ഫെഡറോവിന് വലിയ ജനപ്രതീ നേടിക്കൊടുത്തിരുന്നു.
എന്നാൽ ജൂലൈ മധ്യത്തിൽ പ്രസിഡന്റ് സെലൻസ്കി അപ്രതീക്ഷിതമായി പുറത്താക്കി. സൈനിക മേധാവി ഒലക്സാണ്ടർ സിർസ്കിയുമായി ഫെഡറോവിനുണ്ടായിരുന്ന അഭിപ്രായ ഭിന്നതയാണ് കാരണമെന്ന് റിപ്പോർട്ടുകളുണ്ടായി. യുക്രെയ്ൻ ജനത ഫെഡറോവിനായി തെരുവിൽ പ്രക്ഷോഭം ആരംഭിച്ചതോടെ ഒലക്സാണ്ടർ സിറിസ്കിയെയും പുറത്താക്കിയാണ് സെലൻസ്കി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചത്.
എന്നാൽ, ജനപ്രീതി വർധിച്ചിരിക്കുന്ന ഫെഡറോവ് തെരഞ്ഞെപ്പിനാഹ്വാനം ചെയ്തത് സെലൻസ്കിക്കു വലിയ വെല്ലുവിളിയാകും. യുക്രെയ്ൻ ഭരണകൂടത്തിലെ അഴിമതിക്കെതിരേയുള്ള പോരാട്ടം ഫെഡറോവിന് അനുകൂലമായ പ്രധാനഘടകമാണ്.
അഴിമതി മൂലം സൈന്യത്തിന് ആവശ്യമായ ആയുധങ്ങളും ഉപകരണങ്ങളും ലഭിക്കാത്തതാണ് യുക്രെയ്്ൻസേന പരാജയത്തിലേക്കു നയിക്കുന്നതെന്നും ഫെഡറോവ് വീഡിയോയിൽ ആരോപിച്ചിട്ടുണ്ട്.
അതേസമയം, യുദ്ധത്തിനിടെ തെരഞ്ഞെടുപ്പ് നടത്താൻ സെലൻസ്കിക്കു താത്പര്യമുണ്ടാവില്ലെന്നാണ് സൂചന. ഡ്രോണുകൾക്കും മിസൈലുകൾക്കുമിടയിൽ ജനം വോട്ടു ചെയ്യാൻ പോകുന്നത് അപ്രായോഗികമാണെന്ന് സെലൻസ്കിയുടെ ഓഫീസിലെ ചിലർ അഭിപ്രായപ്പെട്ടതായി റിപ്പോർട്ടുകളിൽ പറയുന്നു.
International
ലണ്ടൻ: റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്ന് നൂറു ശതമാനവും ബ്രിട്ടീഷ് പിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി ആൻഡി ബേർനാം. യുക്രെയ്നൊപ്പം നിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
യക്രെയ്നു ഡ്രോണുകൾ നല്കുന്ന ബ്രിട്ടൻ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് റഷ്യ ഭീഷണി മുഴക്കിയ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇതു പറഞ്ഞത്.
റഷ്യക്കുള്ളിൽ ആക്രമണം നടത്താനായി യുക്രെയ്ൻസേന ബ്രിട്ടീഷ് ഡ്രോണുകൾ ഉപയോഗിക്കുന്നതായി ടൈംസ് ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ലണ്ടനിലെ റഷ്യൻ എംബസി ഭീഷണിയുമായി രംഗത്തുവന്നത്.
ബ്രിട്ടൻ ഉത്തരം പറയേണ്ടിവരുമെന്നും യുക്രെയ്നു നല്കുന്ന പിന്തുണയ്ക്ക് ആനുപാതികമായ തിരിച്ചടി നേരിടേണ്ടിവരുമെന്നുമാണ് എംബസി പറഞ്ഞത്.
റഷ്യയിലെ വിദൂര പ്രദേശങ്ങളിലുള്ള എണ്ണശുദ്ധീകരണ ശാലകളും വ്യവസായസ്ഥാപനങ്ങളും ലക്ഷ്യമിട്ട് യുക്രെയ്ൻ സേന ഡ്രോൺ ആക്രമണം നടത്താറുണ്ട്. എന്നാൽ ഇതിന് ബ്രിട്ടീഷ് ഡ്രോണുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കിയിട്ടില്ല. പത്രവാർത്ത സ്ഥിരീകരിക്കാൻ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയവും തയാറായിട്ടില്ല.
2026ന്റെ അവസാനത്തോടെ യുക്രെയ്ന് ഒന്നര ലക്ഷം ഡ്രോണുകൾ നല്കുമെന്ന് ബ്രിട്ടൻ ജൂണിൽ അറിയിച്ചിരുന്നു.
International
കീവ്: വടക്കുകിഴക്കൻ യുക്രെയ്നിലെ ഖാർകീവ് പ്രദേശത്ത് റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ പത്തു പേർ കൊല്ലപ്പെടുകയും 17 പേർക്കു പരിക്കേൽക്കുയും ചെയ്തു. കെട്ടിടങ്ങളും വാഹനങ്ങളും നശിച്ചതിന്റെ ഫോട്ടോകൾ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പുറത്തുവിട്ടു. റഷ്യയോട് പ്രതികാരം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഖാർകീവിലെ ഗ്രാമപ്രദേശത്ത് രണ്ടു ക്രൂസ് മിസൈലുകൾ പതിച്ചെന്നാണ് റിപ്പോർട്ട്. പോസ്റ്റ് ഓഫീസ്, റസ്റ്ററന്റ്, സ്വകാര്യ കെട്ടിടങ്ങൾ, വാഹനങ്ങൾ മുതലായവ നശിച്ചു.
ഇതിനിടെ, യുക്രെയ്ൻ സേന വീണ്ടും റഷ്യക്കെതിരേ വൻ ഡ്രോൺ ആക്രമണം നടത്തി. യുക്രെയ്ൻ തൊടുത്ത 791 ഡ്രോണുകളെ നിർവീര്യമാക്കിയെന്ന് റഷ്യൻ വൃത്തങ്ങൾ അറിയിച്ചു. തലസ്ഥാനമായ മോസ്കോ മുതൽ അധിനിവേശ ക്രിമിയ വരെ റഷ്യയിലുടനീളം ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടെന്നാണ് റിപ്പോർട്ട്. അതേസമയം, ആളപായമോ നാശനഷ്ടമോ ഉള്ളതായി റഷ്യ വ്യക്തമാക്കിയിട്ടില്ല.
ഇതു രണ്ടാം തവണയാണ് യുക്രെയ്ൻ സേന ഇത്ര വിപുലമായ ഡ്രോൺ ആക്രമണം നടത്തുന്നത്. ഏതാനും ദിവസം മുന്പ് 800നു മുകളിൽ ഡ്രോണുകൾ യുക്രെയ്ൻ സേന റഷ്യക്കെതിരേ തൊടുത്തിരുന്നു.
International
മോസ്കോ: റഷ്യൻ അധിനിവേശ ക്രിമിയയിൽ ഉന്നത നാവികസേനാ ഓഫീസർ ബോംബ് സ്ഫോടനത്തിൽ മരിച്ചതിനു പിന്നിൽ യുക്രെയ്നെന്നു സൂചന. ഓഫീസറിനൊപ്പമുണ്ടായിരുന്ന എസ്കോർഡ് ഗേൾ ആണ് ബോംബ് സ്ഥാപിച്ചത്. മുന്പ് യുക്രെയ്ൻ നാവിക സേനയിൽ മുങ്ങിക്കപ്പൽ കമാൻഡറായിരുന്ന ഓഫീസർ പിന്നീട് റഷ്യയിലേക്കു കൂറുമാറിയതാണ്.
റഷ്യൻ നാവികസേനയിലെ കരിങ്കടൽ കപ്പൽപ്പടയിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന റോബർട്ട് ഷഗീവ് (49) ആണ് വ്യാഴാഴ്ച ക്രിമിയയിലെ സെവാസ്തപ്പോളിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ 32 വയസുള്ള റഷ്യൻ വനിത മാർഗരീത്ത റൂത്ത് അറസ്റ്റിലായിരുന്നു.
ഷഗീവിന്റെ മുറിയിലെ ചവറ്റുകുട്ടയിലാണ് മാർഗരീത്ത ബോംബ് സ്ഥാപിച്ചത്. സ്ഫോടനത്തിൽ ഉടൻതന്നെ ഷഗീവ് മരണപ്പെട്ടു. ഉഗ്രശബ്ദത്തിലുള്ള സ്ഫോടനം ഡ്രോൺ ആക്രമണം ആയിരിക്കാമെന്ന് സമീപവാസികൾ തെറ്റിദ്ധരിച്ചിരുന്നു.
റഷ്യയിലെ യാരോസ്ലാവൽ പ്രദേശത്തു ജനിച്ച മാർഗരീത്ത, എസ്കോർട്ട് വെബ്സൈറ്റുകളിൽ പതിവായി പ്രത്യക്ഷപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. കൂടെക്കൂടെ ക്രിമിയയിലേക്കും യാത്ര ചെയ്തിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ യുക്രെയ്ൻ അനുകൂല പരാമർശത്തിന്റെ പേരിൽ മാർഗരീത്ത അറസ്റ്റിലായിരുന്നു. രണ്ടു ദിവസം കസ്റ്റഡിയിലായിരുന്ന അവർ പിഴയൊടുക്കി പുറത്തിറങ്ങുകയായിരുന്നു.
നാവികസേനാ ഓഫീസർ കൊല്ലപ്പെട്ടതിനു പിന്നാലെ റഷ്യ വിടാനായിരുന്നു മാർഗരീത്തയുടെ പദ്ധതി. എന്നാൽ റഷ്യൻ അധികൃതർ സെവാസ്തപ്പോളിൽവച്ചുതന്നെ അവരെ പിടികൂടി. കൊലപാതകം നടത്തിയകാര്യം മാർഗരീത്ത സമ്മതിച്ചുവെന്നാണ് റിപ്പോർട്ട്. കൃത്യത്തിൽ ഇവർ ഖേദം പ്രകടിപ്പിച്ചില്ലെന്നും പറയുന്നു. ഷഗീവിനെ വധിക്കാനായി യുക്രെയ്ൻ ഇന്റലിജൻസ് മാർഗരീത്തയെ റിക്രൂട്ട് ചെയ്തതായിരിക്കാം എന്നാണ് അനുമാനം.
യുക്രെയ്ന്റെ ഭാഗമായ ക്രിമിയൻ പ്രദേശം റഷ്യൻ സേന 2014ൽ പിടിച്ചെടുത്തപ്പോഴാണ് റോബർട്ട് ഷഗീവ് കൂറുമാറിയത്. ആ സമയത്ത് യുക്രെയ്ൻ നാവിക സേനയിലെ ഏക മുങ്ങിക്കപ്പലായിരുന്ന സാപ്പോറിഷ്യയുടെ ആക്ടിംഗ് കമാൻഡറായിരുന്നു ഇദ്ദേഹം.
International
മോസ്കോ/കീവ്: പരസ്പരം വ്യോമാക്രമണത്തിലൂടെ വൻ നാശം വിതച്ച് റഷ്യയും യുക്രെയ്നും. നാലു വർഷെത്തെ യുദ്ധത്തിനിടെ റഷ്യയിലെ ലക്ഷ്യമിട്ട് യുക്രെയ്ൻ നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു. പിന്നാലെ യുക്രെയ്നിലുടനീളം റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ എട്ടു പേരും കൊല്ലപ്പെട്ടു.
ശനിയാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി യുക്രെയ്ൻ തൊടുത്ത 822 ഡ്രോണുകളാണ് നിർവീര്യമാക്കിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യൻ തലസ്ഥാനമായ മോസ്കോയിലടക്കം വൻ നാശനഷ്ടങ്ങളുണ്ടായി.
റഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ വ്യാപാരസ്ഥാപനമായ വൈൽഡ്ബെറീസിന്റെ ഗോഡൗനിനു നേർക്കുണ്ടായ ആക്രമണത്തിൽ വൻ തീപിടിത്തമുണ്ടായി. ഇവിടെ ഒരാൾ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. മോസ്കോയിലെ മറ്റു പല സ്ഥലങ്ങളിലും നാശനഷ്ടങ്ങളുണ്ടായെന്ന് ഗവർണർ പറഞ്ഞു.
ഒരു മാസത്തിലേറെയായി വൈൽഡ്ബെറീസിന്റെ ഗോഡൗണുകളിൽ യുക്രെയ്ൻ ആക്രമണം നത്തുന്നു. റഷ്യൻ സേനയ്ക്കുവേണ്ട ഡ്രോണുകളും മറ്റ് ഉപകരണങ്ങളും ഗോഡൗണുകളിൽ സൂക്ഷിക്കുന്നുണ്ടെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്.
ഒരു മാസത്തിലേറെയായി വൈൽഡ്ബെറീസിന്റെ ഗോഡൗണുകളിൽ യുക്രെയ്ൻ ആക്രമണം നത്തുന്നു. റഷ്യൻ സേനയ്ക്കുവേണ്ട ഡ്രോണുകളും മറ്റ് ഉപകരണങ്ങളും ഗോഡൗണുകളിൽ സൂക്ഷിക്കുന്നുണ്ടെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്.
യുക്രെയ്നിലുടനീളം മിസൈലുകളും ഡ്രോണുകളും വർഷിച്ചാണ് റഷ്യ തിരിച്ചടിച്ചത്. എട്ടു പേർ കൊല്ലപ്പെട്ടതിനു പുറമേ 39 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
യുക്രെയ്ൻ തലസ്ഥാനമായ കീവിൽ സ്ഫോടനശബ്ദങ്ങളുണ്ടായി.
കീവിലെ ഒരു വലിയ ചന്തയിൽ മിസൈൽ പതിച്ച് വലിയ തോതിൽ നാശമുണ്ടായി. ചെറുകിട വ്യാപാര സ്ഥാപനങ്ങളെല്ലാം നശിച്ചെന്നാണ് റിപ്പോർട്ട്. സുമി, ഡോണെറ്റ്സ്ക്, സാപ്പോറിഷ്യ എന്നിവടങ്ങളിലും റഷ്യൻ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടു.
International
ബുക്കാറസ്റ്റ്: റുമാനിയൻ ആകാശത്ത് നിയമവിരുദ്ധമായി പ്രവേശിച്ച ഡ്രോണിനെ നാറ്റോ എയർ പോലിസിംഗിന്റെ ഭാഗമായ എഫ്-18 യുദ്ധവിമാനം വെടിവച്ചിട്ടു. ഡ്രോൺ എതു രാജ്യത്തിന്റേതാണെന്ന് റുമാനിയൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയില്ല. അയൽരാജ്യമായ മോൾഡോവയിൽനിന്നാണ് ഡ്രോൺ റുമാനിയയിൽ പ്രവേശിച്ചത്.
യുക്രെയ്നെ ആക്രമിക്കാൻ റഷ്യ അയച്ച ഡ്രോൺ ആയിരിക്കാം ഇതെന്നു കരുതുന്നു. യുക്രെയ്നുമായി റുമാനിയയ്ക്ക് 614 കിലോമീറ്റർ അതിർത്തിയുണ്ട്.
നാറ്റോയുടെ ഭാഗമായി റുമാനിയയിൽ വിന്യസിച്ചിരിക്കുന്ന സ്പാനിഷ് സേനയുടെ എഫ്-18 യുദ്ധവിമാനമാണ് ഡ്രോണിനെ വീഴ്ത്തിയത്.
യുക്രെയ്നു നേർക്ക് റഷ്യ തൊടുക്കുന്ന ഡ്രോണുകൾ റുമാനിയയിലും മറ്റ് അയൽ രാജ്യങ്ങളിലും പ്രവേശിക്കാറുണ്ട്. കഴിഞ്ഞമാസം റുമാനിയൻ ആകാശത്തു പ്രവേശിച്ച മൂന്ന് റഷ്യൻ ഡ്രോണുകളെ എഫ്-16 യുദ്ധവിമാനം വെടിവച്ചു വീഴ്ത്തിയിരുന്നു.
International
മോസ്കോ: റഷ്യക്കെതിരേ യുക്രെയ്ന്റെ വൻ ഡ്രോൺ ആക്രമണം. ശനിയാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി യുക്രെയ്ൻ തൊടുത്ത 822 ഡ്രോണുകളാണ് നിർവീര്യമാക്കിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആറു പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളിൽ പറയുന്നു.
അതേസമയം, റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ അടക്കം വൻ നാശനഷ്ടങ്ങളുണ്ടായി എന്നാണ് റിപ്പോർട്ട്. മോസ്കോ മേഖലയിൽ ഒരാൾ കൊല്ലപ്പെട്ടതായി പ്രവിശ്യാ ഗവർണർ അന്ദ്രെയ് വൊറോബ്യോവ് അറിയിച്ചു.
റഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ വ്യാപാരസ്ഥാപനമായ വൈൽഡ്ബെറീസിന്റെ ഗോഡൗനിനു നേർക്കുണ്ടായ ആക്രമണത്തിൽ വൻ തീപിടിത്തമുണ്ടായി. ഇവിടെ ഒരാൾ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. മോസ്കോയിലെ മറ്റു പല സ്ഥലങ്ങളിലും നാശനഷ്ടങ്ങളുണ്ടായെന്ന് ഗവർണർ പറഞ്ഞു.
ഒരു മാസത്തിലേറെയായി വൈൽഡ്ബെറീസിന്റെ ഗോഡൗണുകളിൽ യുക്രെയ്ൻ ആക്രമണം നത്തുന്നു. റഷ്യൻ സേനയ്ക്കുവേണ്ട ഡ്രോണുകളും മറ്റ് ഉപകരണങ്ങളും ഗോഡൗണുകളിൽ സൂക്ഷിക്കുന്നുണ്ടെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്.
International
കീവ്: ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിനു ബദലായി റഷ്യ വികസിപ്പിക്കുന്ന ഇന്റർനെറ്റ് പദ്ധതിയിലെ ഉപഗ്രങ്ങൾ വിക്ഷേപിക്കാനുള്ള റോക്കറ്റ് ഉത്പാദിപ്പിക്കുന്ന കേന്ദ്രത്തിൽ യുക്രെയ്ന്റെ മിസൈൽ ആക്രമണം. സമാരാ മേഖലയിലുള്ള പ്രോഗ്രസ് റോക്കറ്റ് ആൻഡ് സ്പേസ് സെന്ററിർ മിസൈൽ നേരിട്ടു പതിച്ചതായി യുക്രെയ്ൻ അവകാശപ്പെട്ടു.
യുക്രെയ്ൻ അതിർത്തിയിൽനിന്ന് 900 കിലോമീറ്റർ അകലെയാണ് ആക്രമണം നടത്തിയതെന്ന് പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. യുക്രെയ്ൻ വികസിപ്പിച്ച ഫ്ലെമിങ്കോ മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്.
റോക്കറ്റ് ഉത്പാദനകേന്ദ്രത്തിൽ മിസൈൽ പതിച്ചതായി യുക്രെയ്ൻ സൈന്യവും അറിയിച്ചു. അതേസമയം, സമാരായിലുണ്ടായ വൻ മിസൈൽ ആക്രമണത്തെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചു പരാജയപ്പെടുത്തിയെന്നാണ് റഷ്യ അറിയിച്ചത്.
റഷ്യ വികസിപ്പിക്കുന്ന റാസ്വെറ്റ് ഇന്റർനെറ്റ് ബ്രോഡ്ബാന്റ് സംവിധാനത്തിലെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള റോക്കറ്റുകളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്പേസ് കന്പനിയുടെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് പദ്ധതിക്കു സമാനമാണിത്. സ്റ്റാർലിങ്ക് യുക്രെയ്നിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും റഷ്യയിൽ ഇല്ല. സ്റ്റാർ ലിങ്ക് മൂലം ഡ്രോൺ ആക്രമണങ്ങളിൽ യുക്രെയ്നു മേൽക്കൈയുണ്ട്.
റഷ്യയിലെ നിഷ്നി നൊവ്ഗൊരോദിലുള്ള ഒരു മിലിട്ടറി എയർഫീൽഡിലും മിസൈൽ ആക്രമണം നടത്തിയതായി യുക്രെയ്ൻ അവകാശപ്പെട്ടു.
International
മോസ്കോ: കരിങ്കടലിൽ കപ്പൽ ഗതാഗതം തടസപ്പെടാതിരിക്കാൻ യുക്രെയ്നുമായി വെടിനിർത്തലുണ്ടാക്കാനുള്ള നിർദേശം റഷ്യ തള്ളി. യുക്രെയ്നു താത്കാലിക ആശ്വാസം ലഭിക്കുന്ന ഇത്തരം നടപടികൾക്കില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സാക്കറോവ വ്യക്തമാക്കി.
അടുത്തകാലത്ത് റഷ്യയും യുക്രെയ്നും കരിങ്കടലിലെ വാണിജ്യ കപ്പലുകൾക്ക് നേർക്ക് ആക്രമണം വർധിപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ധാന്യ ഉത്പാദകരായ റഷ്യയുടെയും യുക്രെയ്ന്റെയും ഇത്തരം നടപടികൾ അന്താരാഷ്ട്ര വിപണിയിൽ ഭക്ഷ്യവസ്തുക്കളുടെ വില ഉയരാൻ കാരണമായി.
ഇതൊഴിവാക്കാൻ കരിങ്കടലിൽ വെടിനിർത്തലുണ്ടാക്കാമെന്ന നിർദേശം തുർക്കി മുന്നോട്ടുവച്ചതായി അവിടുത്തെ വിദേശകാര്യമന്ത്രി ഹാകാൻ ഫിദാൻ അറിയിച്ചു. എന്നാൽ ഇത്തരം നിർദേശം ലഭിച്ചിട്ടില്ലെന്നാണ് റഷ്യൻ വിദേശകാര്യമന്ത്രാലയം വക്താവ് മരിയ സാക്കറോവ പ്രതികരിച്ചത്.
വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്ന യുക്രെയ്ന്റെ നടപടി ഭീകരാക്രമണം ആണെന്നും മരിയ ആരോപിച്ചു. അതേസയം റഷ്യൻ സേന വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നതിനെക്കുറിച്ച് പരാമർശിച്ചില്ല.
2022-23 കാലയളവിൽ തുർക്കിയുടെ മധ്യസ്ഥതിയൽ റഷ്യയും യുക്രെയ്നും കരിങ്കടലിൽ വെടിനിർത്തിയിരുന്നു.
International
മോസ്കോ: അധിനിവേശ ക്രിമിയയിലെ സെവാസ്തപ്പോൾ നഗരത്തിൽ റഷ്യൻ സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. യുക്രെയ്ൻ സ്പെഷ്യൽ സർവീസ് സൈനിക വിഭാഗമാണ് സംഭവത്തിനു പിന്നിലെന്ന് റഷ്യൻ വൃത്തങ്ങൾ ആരോപിച്ചു. ഇതുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഒരു റഷ്യൻ വനിതയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സെവാസ്തപ്പോളിലുണ്ടായ മറ്റൊരു സംഭവത്തിൽ സ്ഫോടകവസ്തു നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ച് റഷ്യൻ ഭടന്മാർ കൊല്ലപ്പെട്ടു. യുക്രെയ്ൻ ഡ്രോൺ ആക്രണം നടന്ന സ്ഥലത്തെ പരിശോധനയ്ക്കിടെയായിരുന്നു സംഭവം. ബോംബ് നിർവീര്യ സ്ക്വാഡിലെ നാലു പേരും ഒരു സുരക്ഷാഭടനുമാണ് കൊല്ലപ്പെട്ടത്.
International
കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ആക്രമണത്തിൽ റഷ്യ ഉത്തരകൊറിയൻ നിർമിത ബാലസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കി ആരോപിച്ചു.
തെക്കുപടിഞ്ഞാറൻ നഗരമായ സാപോറീഷ്യയിലാണ് ആക്രമണം ഏറ്റവുമധികം നാശം വിതച്ചത്. ഇവിടെ ഏഴു പേർ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിനിപ്രോപെട്രോവസ്കിൽ നടന്ന ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. കീവിലും ആക്രമണം ഉണ്ടായെങ്കിലും മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
50,000 ഉത്തരകൊറിയൻ സൈനികരെ വിന്യസിക്കാൻ റഷ്യ തീരുമാനിച്ചിട്ടുണ്ടെന്നും സെലൻസ്കി പറഞ്ഞു. ഈ ഭീഷണികളെ നേരിടാൻ കൂടുതൽ ആയുധങ്ങൾ നൽകണമെന്ന് യുക്രെയ്ൻ പാശ്ചാത്യരാജ്യങ്ങളോടും ഏഷ്യ-പസഫിക് സഖ്യകക്ഷികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
International
മോസ്കോ: റഷ്യയിലെ തതാർസ്താൻ മേഖലയിലുള്ള എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ന്. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. നിഷ്നെകാംസ്ക് നഗരത്തിലെ വ്യവസായ കേന്ദ്രങ്ങളെയും സാധാരണക്കാരുടെ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 39 പേർക്ക് പരിക്കേറ്റതായി സിറ്റി മേയർ റാദ്മിർ ബെല്യായേവ് അറിയിച്ചു.
റഷ്യയിലെ ഏറ്റവും അത്യാധുനിക എണ്ണശുദ്ധീകരണ ശാലകളിൽ ഒന്നായ ടാനെക്കോ ആണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തെത്തുടർന്ന് റിഫൈനറിക്ക് മുകളിൽ പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ടാറ്റ്നെഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ടാനെക്കോ റിഫൈനറി റഷ്യയുടെ പ്രധാന ഇന്ധന സ്രോതസ്സുകളിലൊന്നാണ്. 2024-ൽ 1.7 കോടി ടൺ അസംസ്കൃത എണ്ണ ശുദ്ധീകരിച്ച ഈ പ്ലാന്റിൽ നിന്ന് 27 ലക്ഷം ടൺ പെട്രോളും 85 ലക്ഷം ടൺ ഡീസലും ഉത്പാദിപ്പിച്ചിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി റഷ്യയിലെ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെ യുക്രൈൻ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. റഷ്യയിൽ ഇന്ധനക്ഷാമം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുക്രൈന്റെ നടപടിയെന്നാണ് റിപ്പോർട്ടുകൾ.
ഇന്ധന വിതരണത്തിൽ തടസ്സങ്ങൾ നേരിട്ടെങ്കിലും നിലവിൽ പ്രശ്നങ്ങൾ പരിഹരിച്ചതായാണ് റഷ്യൻ അധികൃതരുടെ വിശദീകരണം.
International
കീവ്/മോസ്കോ: യുക്രെയ്നിലെ ഒഡേസ തുറമുഖത്ത് റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ വലിയ നാശമുണ്ടായെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. ഒഡേസ തുറമുഖത്തിനു നേർക്കുള്ള ആക്രമണം ലോക ഭക്ഷ്യവിതരണ ശൃംഖലയെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി. യുക്രെയ്ന്റെ കാർഷിക ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് ഒഡേസയിലൂടെയാണ്.
ഇതിനിടെ റഷ്യയിലെ ബെൽഗരോദ് നഗരത്തിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു; രണ്ടു കുട്ടികളടക്കം 25 പേർക്കു പരിക്കേറ്റു. ആക്രമണത്തിൽ പാർപ്പിട സമുച്ചയങ്ങൾ അടക്കം ഒട്ടേറെ കെട്ടിടങ്ങൾക്കു തീപിടിച്ചു.
International
കീവ്: റഷ്യൻ സേന യുക്രെയ്നിൽ നടത്തിയ വ്യോമാക്രമണത്തിൽ കീവ് പ്രാന്തത്തിലെ ഗ്രാമത്തിൽ മൂന്നു വയസുള്ള ആൺകുഞ്ഞും അതിന്റെ മുത്തശ്ശി-മുത്തശ്ശനും മരിച്ചു. ഇതടക്കം നാലു പേരാണ് വെള്ളിയാഴ്ച രാത്രിമുതൽ ശനിയാഴ്ച പുലർച്ചവരെ നീണ്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ആറു ബാലിസ്റ്റിക് മിസൈലുകളും 151 ഡ്രോണുകളുമാണ് റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകളെ വെടിവച്ചിടാൻ കഴിഞ്ഞില്ല. അമേരിക്കൻ നിർമിത പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തിലുപയോഗിക്കുന്ന മിസൈലുകളുടെ അഭാവം യുക്രെയ്ൻ നേരിടുന്നുണ്ട്. ജൂലൈയിൽ റഷ്യ പ്രയോഗിച്ച 195 ബാലിസ്റ്റിക് മിസൈലുകളിൽ 29 എണ്ണം വെടിവച്ചിടാനേ കഴിഞ്ഞിട്ടുള്ളൂവെന്ന് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയിലെ ആക്രമണ
ത്തിൽ പാർപ്പിട കേന്ദ്രങ്ങളും വാണിജ്യ, വ്യവസായ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടതായി യുക്രെയ്ൻ അറിയിച്ചു. കീവിന് 30 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ ഡ്രോൺ പതിച്ചു വീടിനു തീപിടിച്ചാണ് കുഞ്ഞും ബന്ധുക്കളും മരിച്ചത്.
ഇതിനിടെ, വെള്ളിയാഴ്ച രാത്രി റഷ്യയിലെ രണ്ടു റിഫൈനറികൾക്കു നേർക്ക് യുക്രെയ്ൻ സേന ഡ്രോൺ പ്രയോഗിച്ചു. രണ്ടിടത്തും തീപീടിത്തമുണ്ടായി.
International
മോസ്കോ: വീദൂര മേഖലകളിൽ ഡ്രോൺ ആക്രമണം നടത്താനുള്ള യുക്രെയ്ന്റെ ശേഷി റഷ്യയെ വീണ്ടും ഞെട്ടിച്ചു. റഷ്യയിലെ യുറാൾ മലനിരകളിൽ സ്ഥിതി ചെയ്യുന്ന യെക്കാത്തരീൻബെർഗ് നഗരത്തിലായിരുന്നു ഇന്നലത്തെ ആക്രമണം. യുക്രെയ്ൻ അതിർത്തിയിൽനിന്ന് രണ്ടായിരത്തിനടുത്ത് കിലോമീറ്റർ അകലെയാണിവിടം.
റഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിൽ സ്ഥാപനമായ വൈൽഡ്ബെറീസിന്റെ ഗോഡൗൺ ആണ് യുക്രെയ്ൻ സേന ലക്ഷ്യമിട്ടത്. മൂന്നു ഡ്രോണുകൾ ഗോഡൗണിന്റെ മേൽക്കൂരയിൽ പതിച്ചു. തീപിടിത്തമുണ്ടായെങ്കിലും സാധനങ്ങൾ നശിച്ചില്ലെന്നാണ് റിപ്പോർട്ട്.
റഷ്യയിലെ ആമസോൺ വെബ്സൈറ്റ് എന്നു വിളിക്കപ്പെടുന്ന വൈൽഡ്ബെറീസിന്റെ നിരവധി ഗോഡൗണുകൾ കഴിഞ്ഞയാഴ്ചകളിൽ ആക്രമിക്കപ്പെട്ടിരുന്നു. റഷ്യൻ സേനയ്ക്ക് ഡ്രോൺ ഉത്പാദിപ്പിക്കാൻ ആവശ്യമായ ഘടകങ്ങൾ ഗോഡൗണുകളിൽ സൂക്ഷിക്കുന്നുണ്ടെന്നാണ് യുക്രെയ്ൻ പറയുന്നത്.
ഇത്രയും അകലെയുള്ള റഷ്യൻ പ്രദേശങ്ങളിൽ യുക്രെയ്ൻ ആക്രമണം നടത്തുന്നത് ഇതാദ്യമല്ല. 2500 കിലോമീറ്റർ അകലെയുള്ള സൈബീരിയൻ റിഫൈനറി വരെ യുക്രെയ്ൻ ആക്രമിച്ചിട്ടുണ്ട്.
ഡ്രോൺ സാങ്കേതികവിദ്യയിൽ യുക്രെയ്ൻ പുലർത്തുന്ന മേധാവിത്വത്തിൽ ഒട്ടേറെ രാജ്യങ്ങൾ ആകൃഷ്ടരാണ്. ഡ്രോൺ സാങ്കേതികവിദ്യയിൽ യുക്രെയ്നുമായി സഹരിക്കാൻ ഒന്പതു രാജ്യങ്ങൾ കരാറുണ്ടാക്കിയിട്ടുണ്ട്. മറ്റൊരു 15 രാജ്യങ്ങൾ ഇത്തരം കരാറിനുള്ള ആലോചനയിലാണ്.
International
മോസ്കോ: ജയിലിൽ മരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ വിധവ യൂലിയ നവൽനയ ചെയർമാനായ മനുഷ്യാവകാശ സംഘടനയ്ക്ക് വിലക്കേർപ്പെടുത്തി റഷ്യ. ന്യൂയോർക്ക് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ‘ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ’ സംഘടനയെ ‘അനഭിമത’ സംഘടനയായി റഷ്യൻ ഭരണകൂടം മുദ്രകുത്തി.
റഷ്യൻ ഭരണകൂടത്തിനു ഭീഷണി ഉയർത്തുന്ന പ്രസ്ഥാനങ്ങളെയാണ് ‘അനഭിമതം’ എന്നു മുദ്രകുത്താറുള്ളത്. ഇതിനർഥം ഇതിന്റെ പ്രവർത്തനം നിരോധിച്ചു എന്നാണ്. ഇവയുമായി സഹകരിക്കുന്നവർ വിചാരണ നേരിടേണ്ടിവരും.
യൂലിയയുടെ സംഘടന റഷ്യയെ ഏകാധിപത്യ ഭീകരഭരണകൂടമായി ചിത്രീകരിക്കുന്നു എന്നാണ് ആരോപണം. റഷ്യൻ സൈന്യത്തെ താറടിച്ചുകാണിക്കുന്ന പ്രവർത്തനങ്ങളും നടത്തുന്നു.
അതേസമയംനിരോധനത്തിലൂടെ സംഘടനയുടെ ആരോപണങ്ങൾ ശരിവയ്ക്കുകയാണ് റഷ്യയിലെ പുടിൻ ഭരണകൂടം ചെയ്യുന്നതെന്ന് ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ പ്രതികരിച്ചു.
International
മോസ്കോ: യുക്രെയ്നും റഷ്യയും അടി-തിരിച്ചടി തുടരുന്നു. റഷ്യയിലെ രണ്ടു പ്രധാന റിഫൈനറികൾ ലക്ഷ്യമിട്ട് യുക്രെയ്ൻ സേന ഡ്രോൺ ആക്രമണം നടത്തി.
യാരോസ്ലാവലിലെ സ്ലാവ്നെഫ്റ്റ്-യാനോസ്, ബഷ്കർറ്റോസ്റ്റാനിലെ ബാഷ്നെഫ്റ്റ്-നോവ്ഒായിൽ റിഫൈനറികളെയാണ് ആക്രമിച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. യാരോസ്ലാവലിൽ വൻ തീപിടിത്തമുണ്ടായതായി റഷ്യൻ അധികൃതർ സ്ഥിരീകരിച്ചു.
റഷ്യയുടെ എണ്ണ വരുമാനം തടയാൻ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സെലൻസ്കി വിശദീകരിച്ചു. കരിങ്കടലിൽ റഷ്യയുടെ പട്രോൾ ബോട്ടുകളെ ലക്ഷ്യമിട്ടും ആക്രമണം നടത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, യുക്രെയ്നിലെ ഖാർകീവിലുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇന്ധന, ഊർജ, ഗതാഗത സംവിധാനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് റഷ്യൻ വൃത്തങ്ങൾ അറിയിച്ചു.
International
ബെർലിൻ: ജർമനിയിലെ ലിപ്സിഗ്/ഹാലെ വിമാനത്താവളത്തിൽ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച ഡ്രോൺ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി വിമാനത്താവളത്തിലെ കാർഗോ ഏരിയയിൽ ആയിരുന്നു സംഭവം.
ഇവിടെ പാർക്ക് ചെയ്തിരുന്ന യുക്രേനിയൻ ട്രാൻസ്പോർട്ട് വിമാനങ്ങൾക്കു സമീപമാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. സംഭവത്തിനു പിന്നിൽ റഷ്യ ആയിരിക്കാമെന്നു സംശയമുണ്ട്.
ബോംബ് സ്ക്വാഡ് സ്ഫോടകവസ്തു സുരക്ഷിതമായി നീക്കം ചെയ്തു. ഇതിനായി ബോംബ് നിർവീര്യമാക്കുന്ന റോബോട്ടിനെ ഉപയോഗിച്ചു.
തിരിച്ചറിയാൻ പറ്റാത്ത മറ്റൊരു വസ്തു ഈ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന കാർഗോ വിമാത്തിൽ ഇടിച്ചതായും റിപ്പോർട്ടുണ്ട്. ഹാനോവറിൽ ഇറങ്ങിയ വിമാനത്തിനു ചെറിയ കേടുപാടുള്ളതായി കണ്ടെത്തി.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ലിപ്സിഗ് വിമാനത്താവളത്തിലെ കാർഗോ റൺവേ കുറച്ചു നേരം പ്രവർത്തരഹിതമാക്കി. രണ്ടു വർഷം മുന്പ് ഇതേ വിമാനത്താവളത്തിൽ പാഴ്സൽ പൊട്ടിത്തെറിച്ചിരുന്നു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കും ബ്രിട്ടനിലേക്കും അയക്കാനിരിക്കുന്ന പാക്കറ്റുകളിലൊന്നാണ് പൊട്ടിത്തെറിച്ചത്. ഇലക്ട്രോണിക് ടൈമറുകൾ വച്ചായിരുന്നു സ്ഫോടനം. ഇതിനു പിന്നിലും റഷ്യ ആണെന്നു സംശയിക്കുന്നു.
International
കീവ്: യുക്രെയ്നെ ആക്രമിക്കുന്ന റഷ്യയെ സഹായിക്കാൻ ഉത്തരകൊറിയൻ സേനയുടെ മിസൈൽ യൂണിറ്റ്. പടിഞ്ഞാറൻ റഷ്യയിലെ വെറോണിഷിൽ 120 മിസൈലുകളും ആറു ലോഞ്ചറുകളും ഉത്തരകൊറിയൻ സേന സ്ഥാപിക്കുമെന്നാണ് യുക്രെയ്ൻ വൃത്തങ്ങൾ സൂചിപ്പിച്ചത്.
വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ക്ഷാമം നേരിടുന്ന യുക്രെയ്നെതിരേ മേൽക്കൈ നേടാൻ ലക്ഷ്യമിട്ടാണ് റഷ്യയുടെ നീക്കങ്ങൾ.
2023 മുതൽ റഷ്യൻ സേന ഉത്തരകൊറിയൻ മിസൈലുകൾ ഉപയോഗിക്കുന്നുണ്ട്. പക്ഷേ, ഉത്തരകൊറിയയുടെ മിസൈൽ യൂണിറ്റ് റഷ്യയെ സഹായിക്കാൻ എത്തുന്നത് ആദ്യമാണ്.
നേരത്തേ റഷ്യക്കായി യുദ്ധം ചെയ്യാൻ 14,000 ഉത്തരകൊറിയൻ സൈനികർ എത്തിയിരുന്നു. ഇതിൽ നല്ലൊരുഭാഗം കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്.
യുക്രെയ്ൻ അധിനിവേശത്തിനു പിന്നാലെ റഷ്യയും ഉത്തരകൊറിയയും ഏറ്റവും അടുത്ത സൈനിക സുഹൃത്തുക്കളാണ്. റഷ്യക്കായി ഉത്തരകൊറിയ പലവിധ ആയുധങ്ങൾ നിർമിച്ചു നല്കുന്നുണ്ട്.
International
കീവ്: വ്യോമപ്രതിരോധ മിസൈലുകളുടെ അഭാവം നേരിടുന്ന യുക്രെയ്നിലേക്ക് വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ച് റഷ്യ. ചൊവ്വാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ 21 പേരാണു കൊല്ലപ്പെട്ടത്.
യുക്രെയ്ൻ തലസ്ഥാനമായ കീവും പരിസരപ്രദേശങ്ങളും ആക്രമിക്കപ്പെട്ടു. ചില്ലറവ്യാപാര സ്ഥാപനങ്ങളുടെ ഗോഡൗണുകളും റെയിൽവേ സ്റ്റേഷനും നശിച്ചു. കീവിൽ ഒട്ടേറെ സ്ഫോടനങ്ങളും തീപിടിത്തവുമുണ്ടായി.
വ്യോപ്രതിരോധ സംവിധാനങ്ങളുടെ അഭാവമാണ് ഇത്രയും പേർ മരിക്കാൻ കാരണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു. മിത്രരാജ്യങ്ങൾ വ്യോമപ്രതിരോധ മിസൈലുകൾ നല്കി സഹായിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
115 ഡ്രോണുകൾ, 24 ബാലിസ്റ്റിക് മിസൈലുകൾ, നാല് സിർകോൺ ക്രൂസ് മിസൈലുകൾ എന്നിവയാണ് റഷ്യ തൊടുത്തത്. ഡ്രോണുകളിൽ തൊണ്ണൂറു ശതമാനവും നിർവീര്യമാക്കാൻ കഴിഞ്ഞതായി യുക്രെയ്ൻ അവകാശപ്പെട്ടു. എന്നാൽ, മിസൈലുകളിൽ ഒന്നുപോലും വെടിവച്ചിടാൻ കഴിഞ്ഞില്ല.
ശബ്ദാതിവേഗത്തിൽ സഞ്ചരിക്കുന്ന ബാലിസ്റ്റിക് മിസൈലുകളെ വീഴ്ത്താൻ അമേരിക്കൻ നിർമിത പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തെയാണ് യുക്രെയ്ൻ ആശ്രയിക്കുന്നത്. പേട്രിയറ്റിൽ ഉപയോഗിക്കുന്ന ഇന്റർസെപ്റ്റർ മിസൈലുകളുടെ കടുത്ത അഭാവം യുക്രെയ്ൻ നേരിടുന്നു.
ഡ്രോൺ നിർമാണ ഘടകങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണുകളിലാണ് ആക്രമണം നടത്തിയതെന്ന് റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ റഷ്യയിലെ ഓൺലൈൻ വ്യാപാര സ്ഥാപനമായ വൈൽഡ്ബെറീസിന്റെ ഗോഡൗണുകളിൽ യുക്രെയ്ൻ സേന നിരന്തരം ഡ്രോൺ ആക്രമണം നടത്തിയിരുന്നു.
International
മോസ്കോ: യുക്രെയ്ന്റെ സേന റഷ്യയിൽ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ ആറു പേർ കൊല്ലപ്പെട്ടു. ഒന്പതു പേർക്കു പരിക്കേറ്റു. മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ് നഗരങ്ങളിലെ പ്രധാന ഗോഡൗണുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
മോസ്കോയിലെ ആക്രമണത്തിൽ അഞ്ചു പേരാണു കൊല്ലപ്പെട്ടത്. ഗോഡൗണിലെ തീപിടിത്തം അണച്ചുവെന്ന് റഷ്യൻ വൃത്തങ്ങൾ അറിയിച്ചു. പ്രമുഖ ഓൺലൈൻ വ്യാപാര സ്ഥാപനമായ വൈൽഡ്ബെറീസിന്റെ ഗോഡൗൺ ആണ് സെന്റ് പീറ്റേഴ്സ്ബെർഗിൽ ആക്രമിക്കപ്പെട്ടത്.
National
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ പന്ത്രണ്ടിലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ബാലിസ്റ്റിക് മിസൈലുകൾ എത്തിയേക്കാമെന്ന് വ്യോമസേന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.
മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നതായി അധികൃതർ അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഒരാളുടെ നില ഗുരുതരമാണെന്നും കീവ് മേയർ വിറ്റാലി ക്ലിറ്റ്സ്കോ വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ച കീവിലും പരിസരങ്ങളിലും ഉണ്ടായ റഷ്യൻ ആക്രമണങ്ങളിൽ 10 പേർ കൊല്ലപ്പെടുകയും 30 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായി യുക്രെയ്ൻ ഡ്രോണുകൾ കരിങ്കടലിൽ റഷ്യയുടെ കണ്ടെയ്നർ കപ്പൽ മുക്കിയിരുന്നു.
അതിനിടെ മോസ്കോയിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും പത്തു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഷ്യൻ ഇ-കൊമേഴ്സ് ഭീമനായ വൈൽഡ്ബെറീസിന്റെ ഡിപ്പോകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. യുക്രെയ്നിലെ ഖേഴ്സൺ നഗരത്തിൽ പൗരന്മാരെ ഡ്രോൺ ഉപയോഗിച്ച് വേട്ടയാടുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
International
മോസ്കോ: അധിനിവേശ ക്രിമിയയില് റഷ്യന് സൈനികന് സഹസൈനികര്ക്കു നേരെയടക്കം നടത്തിയ വെടിവയ്പില് നാലു മരണം. ഒരു സൈനികനും മൂന്നു സിവിലിയന്മാരും കൊല്ലപ്പെട്ടുവെന്നാണ് അറിയിപ്പ്.
സഹസൈനികര്ക്കു നേരെയാണ് ആദ്യം വെടിയുതിര്ത്തത്. 71, 59 വയസുള്ള പുരുഷന്മാരും 64 വയസുള്ള വനിതയുമാണ് കൊല്ലപ്പെട്ട സിവിലിയന്മാര്.
വെടിവയ്പു നടത്താനുള്ള പ്രേരണ വ്യക്തമല്ല. സംഭവത്തില് മൂന്നു പേര്ക്കു പരിക്കേറ്റിട്ടുണ്ട്. അക്രമിയെ പിടികൂടി.
International
മോസ്കോ:യുക്രെയ്ന് സേന റഷ്യയില് നടത്തിയ ഡ്രോണ് ആക്രമണങ്ങളില് ആറു പേര് കൊല്ലപ്പെടുകയും ഒന്പതു പേര്ക്കു പരിക്കേല്ക്കുകയും ചെയ്തു. പ്രധാന മോസ്കോ, സെന്റ് പീറ്റേഴ്സ്ബെര്ഗ് നഗരങ്ങളിലെ ഗോഡൗണുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
മോസ്കോയിലെ ആക്രമണത്തില് അഞ്ചു പേരാണു കൊല്ലപ്പെട്ടത്. ഗോഡൗണിലെ തീപിടിത്തം അണച്ചുവെന്ന് റഷ്യന് വൃത്തങ്ങള് അറിയിച്ചു.
പ്രമുഖ ഓണ്ലൈന് വ്യാപാര സ്ഥാപനമായ വൈല്ഡ്ബെറീസിന്റെ ഗോഡൗണ് ആണ് സെന്റ് പീറ്റേഴ്സ്ബെര്ഗില് ആക്രമിക്കപ്പെട്ടത്. ഇവിടെ ആളപമായില്ല. യുക്രെയ്ന് അതിര്ത്തിയോടു ചേര്ന്ന ബെല്ഗരോദ് നഗരത്തിലുണ്ടായ ഡ്രോണ് ആക്രമണത്തിലാണ് ആറാമതു മരണം.
ഇതിനിടെ, റഷ്യന് സേന വടക്കന് യുക്രെയ്നിലെ സുമി നഗരത്തില് നടത്തിയ ബോംബാക്രമണത്തില് രണ്ടു കുട്ടികളും ഒരു വയോധികയും കൊല്ലപ്പെട്ടു.
തിങ്കളാഴ്ച തെക്കന് റഷ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ ഗ്ലെന്ഡ്ഷിക് നഗരത്തിലെ ബീച്ചിലുണ്ടായ യുക്രെയ്ന് ഡ്രോണ് ആക്രമണത്തില് ഏഴു പേര് കൊല്ലപ്പെട്ടിരുന്നു.
International
കീവ്: തെക്കൻ യുക്രെയ്ൻ നഗരമായ സപോർഷിയയിൽ ഗ്ലൈഡ് ബോംബ് വർഷിച്ച് റഷ്യൻ യുദ്ധവിമാനങ്ങൾ. ആക്രമണത്തിൽ 71 വയസുള്ള സ്ത്രീ കൊല്ലപ്പെട്ടു.
പതിനാറു വയസുകാരി ഉൾപ്പെടെ 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 90 മിനിറ്റിനുള്ളിൽ ജനവാസമേഖലകളിൽ എട്ട് ബോംബുകളാണിട്ടത്. സോവിയറ്റ് കാലഘട്ടത്തിലെ ബോംബുകളാണ് ഗ്ലൈഡ് ബോംബുകൾ. 3,000 കിലോഗ്രാം വരെ സ്ഫോടകവസ്തുക്കൾ വഹിക്കാൻ കഴിയും.
ആക്രമണത്തിൽ സപോറിഷ്യയിലെ നാല് ജില്ലകളിലായി 22 പാർപ്പിടസമുച്ചയങ്ങൾക് കേടുപാടുകൾ സംഭവിച്ചു.
International
മാഡ്രിഡ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒന്പതു പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു.
യുക്രെയ്ൻ സേന വ്യോമപ്രതിരോധ മിസൈലുകളുടെ ക്ഷാമം നേരിടുന്നതിനാൽ റഷ്യൻ ആക്രമണങ്ങൾ അടുത്തകാലത്ത് കനത്ത നാശം വിതച്ചുതുടങ്ങിയിട്ടുണ്ട്.
35 മിസൈലുകളും 185 ഡ്രോണുകളാണ് റഷ്യ ഇന്നലെ തൊടുത്തതെന്നെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. 27 എണ്ണം ബാലിസ്റ്റിക് മിസൈലുകളായിരുന്നു.
ഇതിൽ ഒരെണ്ണം വെടിവച്ചിടാനേ യുക്രെയ്നു കഴിഞ്ഞുള്ളൂ. അമേരിക്കൻ നിർമിത പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തിൽ ഉപയോഗിക്കുന്ന മിസൈലുകൾ ലഭ്യമല്ലാത്തതാണ് കാരണമെന്ന് സെലൻസ്കി കൂട്ടിച്ചേർത്തു.
തുടരെയുള്ള മിസൈൽ ആക്രമണത്തിൽ കീവ് നഗരത്തിൽ ഡസൻകണക്കിനു സ്ഫോടനങ്ങളുണ്ടായി. 18 പാർപ്പിടസമുച്ചയങ്ങൾ, ഒരു സ്കൂൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നശിച്ചു.
കീവിലെ ലിത്വാനിയൻ എംബസിക്കു കേടുപാടുണ്ടായി. എംബസി പരിസരത്ത് രണ്ടു മിസൈലുകൾ പതിച്ചതായി ലിത്വാനിയൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അടുത്തടുത്ത ദിവസങ്ങളിൽ കീവ് നേരിടുന്ന രണ്ടാമത്തെ വൻ ആക്രമണമാണിത്. വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിലും ഒന്പതു പേർ കൊല്ലപ്പെട്ടിരുന്നു.
International
കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയും ഇന്നലെയുമായി 70 മിസൈലുകളും 280 ഡ്രോണുകളാണു റഷ്യ തൊടുത്തതെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു.
തലസ്ഥാനമായ കീവ്, പടിഞ്ഞാറൻ നഗരമായ ലുവീവ് എന്നിവടങ്ങളെയാണു പ്രധാനമായും ലക്ഷ്യമിട്ടത്. നിപ്രോപെട്രോവ്സ്കിലെ ഒരു ഗ്രാമത്തിൽ മൂന്നു കുട്ടികളടക്കം ആറു പേർ കൊല്ലപ്പെട്ടു. കീവ്, സെൻട്രൽ യുക്രെയ്നിലെ പോൾട്ടോവ എന്നിവടങ്ങളിൽ ഒരാൾവീതവും കൊല്ലപ്പെട്ടു.
റഷ്യൻ മിസൈലുകളിലൊന്ന് പോളണ്ടിലെ കൃഷിഭൂമിയിൽ വീണ് പൊട്ടിത്തെറിച്ച് വലിയ ഗർത്തമുണ്ടായി.
ഇതിനിടെ, റഷ്യക്കുള്ളിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണവും അരങ്ങേറുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ റഷ്യൻ റിഫൈനറികളും ഓൺലൈൻ വിലപ്നകേന്ദ്രത്തിന്റെ ഗോഡൗണുകളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
International
മോസ്കോ: റഷ്യക്കുള്ളിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം തുടരുന്നു. കഴിഞ്ഞദിവസം രാത്രി അധിനിവേശ ക്രിമിയയിലും പേർമ്, റിയാസാൻ, ടഗാന്റോഗ് നഗരങ്ങളിലുമായി എണ്ണശുദ്ധീകരണ ശാലകളും മറ്റു വ്യവസായ കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു.
റഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ വില്പനക്കാരായ വൈൽഡ്ബറീസിന്റെ ഗോഡൗണിൽ വീണ്ടും ഡ്രോൺ പതിച്ചു. റിയാസാൻ നഗരത്തിലെ ഗോഡൗണിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു മാറ്റി.
ഇതോടെ, അടുത്ത ദിവസങ്ങളിൽ യുക്രെയ്ൻ ആക്രമണത്തിൽ നശിച്ച വൈൽഡ്ബറീസ് ഗോഡൗണുകളുടെ എണ്ണം ഏഴായി.
റഷ്യയിലെ ആമസോൺ എന്നറിയപ്പെടുന്ന ഈ കന്പനിയുടെ സംഭരണശേഷിയിൽ പത്തു ശതമാനത്തിന്റെ കുറവുണ്ടായി. യുക്രെയ്ൻ ആക്രമണത്തിൽനിന്നു രക്ഷപ്പെടാനായി കന്പനി കസാക്കിസ്ഥാനിൽ ഒരു ലക്ഷം ചതുരശ്ര കിലോമീറ്റർ സംഭരണശേഷിയുള്ള സ്ഥലം അന്വേഷിക്കുന്നതായി റിപ്പോർട്ടുണ്ട്.
യുക്രെയ്നിൽനിന്ന് 1600 കിലോമീറ്റർ അകലെയുള്ള പെർമ് നഗരത്തിൽ വ്യവസായ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടതായി റഷ്യൻ വൃത്തങ്ങൾ സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ നല്കാൻ തയാറായില്ല.
ടഗാന്റോഗ് നഗരത്തിലെ അപ്പാർട്ട്മെന്റിനു നേർക്കുണ്ടായ ആക്രമണത്തിൽ ഒരു വനിത കൊല്ലപ്പെട്ടു. അധിനിവേശ ക്രിമിയയിൽ രണ്ടു പേർ കൊല്ലപ്പെടുകയും അഞ്ചു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഇതിനിടെ, യുക്രെയ്നിലെ ഖേർസൻ നഗരത്തിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തു. യുക്രെയ്ന് ആയുധവുമായി ഒഡേസ തുറമുഖത്തെത്തിയ രണ്ടു കപ്പലുകളെ ആക്രമിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
International
കീവ്: യുക്രെയ്നിലെ ഒഡേസ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ചരക്കുകപ്പലിനു നേരെ ഉണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാരെ കാണാതായി. കഴിഞ്ഞ രാത്രിയാണ് സംഭവം നടന്നതെന്ന് കീവിലെ ഇന്ത്യൻ എംബസി അറിയിച്ചു.
എംജി എജിഎൻ റാഗ്നർ എന്ന കപ്പലിനു നേരെയാണ് ഈ ആക്രമണമുണ്ടായത്. ആക്രമണസമയത്ത് കപ്പലിൽ ആകെ നാല് ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, കാണാതായ രണ്ട് ഇന്ത്യൻ പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കാണാതായ ഇന്ത്യൻ പൗരന്മാർക്കായുള്ള തെരച്ചിലും രക്ഷാപ്രവർത്തനവും ഊർജിതമായി പുരോഗമിക്കുകയാണെന്ന് ഇന്ത്യൻ എംബസി എക്സിലൂടെ അറിയിച്ചു. ഈ വിഷയത്തിൽ യുക്രെയ്ൻ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംബസി വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിലും ഒഡേസ തുറമുഖത്ത് സമാനമായ രീതിയിൽ ആക്രമണങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ജൂലൈ 19ന് ഇതേ തുറമുഖത്ത് കപ്പലിനു നേരെ നടന്ന ആക്രമണത്തിൽ നാല് ഇന്ത്യക്കാർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. എംവി ഗോൾഡൻ ലിയോ എന്ന കപ്പലിലെ ജീവനക്കാരായ അഞ്ച് ഇന്ത്യക്കാരാണ് അന്ന് ആക്രമിക്കപ്പെട്ടത്.
ഈ പശ്ചാത്തലത്തിൽ യുക്രെയ്നിലുള്ള ഇന്ത്യൻ പൗരന്മാർക്കായി എംബസി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര കോൺസുലർ സഹായങ്ങൾ ആവശ്യമുള്ളവർക്കായി +380 93 355 9958 എന്ന എമർജൻസി ഫോൺ നമ്പറും, [email protected], [email protected] എന്നീ ഇമെയിൽ വിലാസങ്ങളും എംബസി പങ്കുവച്ചിട്ടുണ്ട്.
International
മോസ്കോ: റഷ്യയുടെ നിയന്ത്രണത്തിലുള്ള സപ്പോറിഷ്യ മേഖലയിലെ അവധിക്കാല ക്യാമ്പിന് നേരെ യുക്രെയ്ൻ നടത്തിയ ഡ്രോണ് ആക്രമണത്തില് അഞ്ച് കുട്ടികള് ഉള്പ്പെടെ 12 സാധാരണക്കാർ കൊല്ലപ്പെട്ടതായി റഷ്യ. സിവിലിയന് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് റഷ്യ ആരോപിച്ചപ്പോള്, യുക്രെയ്ൻ അധികാരികൾ പ്രതികരിച്ചിട്ടില്ല.
അസോവ് കടലിന് സമീപമുള്ള തീരദേശ വിനോദമേഖലയായ കിലിവ്കയിലുള്ള അവധിക്കാല ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് മേഖലയിലെ റഷ്യന് അനുകൂല അധികൃതര് അറിയിച്ചു. ആക്രമണത്തില് 12 പേര് കൊല്ലപ്പെടുകയും 19 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു.
ഉറങ്ങിക്കിടക്കുന്നവരെ ലക്ഷ്യമിട്ടാണ് യുക്രെയ്ൻ ആക്രമണം നടത്തിയതെന്ന് റഷ്യന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ അപലപിച്ചു. കീവിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടിയെ 'ക്രൂരമായ കുറ്റകൃത്യം' എന്ന് വിശേഷിപ്പിച്ച അവര്, വ്യാഴാഴ്ച റഷ്യയുടെ കിറോവ് മേഖലയിലെ ഒരു ഫാക്ടറിക്ക് നേരെ യുക്രെയ്ൻ നടത്തിയ ഡ്രോണ് ആക്രമണത്തില് ആറുപേര് കൊല്ലപ്പെട്ട സംഭവവും ചൂണ്ടിക്കാണിച്ചു.
International
കീവ്: യുക്രെയ്നിലെ ഡ്രോൺ എക്സിബിഷൻ കേന്ദ്രത്തിലടക്കം റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു.
കീവിനു സമീപം ഡ്രോൺ പ്രദർശനകേന്ദ്രത്തിലുണ്ടായ മിസൈൽ ആക്രമണത്തിൽ മാത്രം പത്തു പേർ കൊല്ലപ്പെടുകയും നൂറു പേർക്കു പരിക്കേൽക്കുകയും ചെയ്തതായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു.
കിഴക്കൻ നഗരമായ സ്ലൊവിയാൻസ്കിലുണ്ടായ ഗ്ലൈഡ് ബോംബ് ആക്രമണത്തിൽ അഞ്ചു പേരും വടക്കൻ നഗരമായ സുമിയിൽ രണ്ടു പേരും കൊല്ലപ്പെട്ടു.
യുക്രെയ്ൻ സേന ഉപയോഗിക്കുന്ന ഡ്രോണുകളും സാങ്കേതിക വിദ്യകളും പ്രദർശിപ്പിച്ച സ്ഥലത്തെ ലക്ഷ്യമിട്ട് മൂന്നു മിസൈലുകളാണു റഷ്യ തൊടുത്തത്. ഇതിൽ രണ്ടെണ്ണം ലക്ഷ്യം കണ്ടുവെന്നാണു റിപ്പോർട്ട്. യുക്രെയ്ൻ സൈനികരും ഡ്രോൺ ഉത്പാദകരും എക്സിബിഷനിൽ പങ്കെടുത്തിരുന്നു.
റഷ്യയിലെ സിവിലിയൻ കേന്ദ്രങ്ങളെ ആക്രമിക്കാൻ ഉപയോഗിക്കുന്ന ഡ്രോണുകൾ പ്രദർശിപ്പിച്ച സ്ഥലത്താണ് ആക്രമണം നടത്തിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു. അടുത്തകാലത്ത് യുക്രെയ്ൻ സേന റഷ്യക്കുള്ളിൽ ഡ്രോൺ ആക്രമണം വർധിപ്പിച്ചിരുന്നു.
യുക്രെയ്നിൽനിന്ന് ആയിരം കിലോമീറ്റർ അകലെ കിറോവ് നഗരത്തിൽ വെള്ളിയാഴ്ചയുണ്ടായ ഇത്തരം ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെടുകയും 26 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
റഷ്യയിലെ ഓൺലൈൻ വില്പന കന്പനിയായ വൈൽഡ്ബെറീസിന്റെ ഗോഡൗണുകൾ ലക്ഷ്യമിട്ടും യുക്രെയ്ൻ ആക്രമണം നടത്തുന്നുണ്ട്. റഷ്യൻ സേനയ്ക്ക് ഡ്രോൺ നിർമിക്കാനാവശ്യമായ സാമഗ്രികൾ ലഭ്യമാക്കുന്നു എന്നാരോപിച്ചാണിത്.
International
മോസ്കോ: റഷ്യൻ എണ്ണശുദ്ധീകരണ ശാലയിൽ വീണ്ടും യുക്രെയ്ൻ ആക്രമണം. പടിഞ്ഞാറൻ സൈബീരിയയിലെ ട്യൂമൻ റിഫൈനറിൽ വൻ തീപിടിത്തമുണ്ടായെന്നാണു റിപ്പോർട്ട്.
യുക്രെയ്നിൽനിന്ന് 2000 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. റിഫൈനറിയുടെ പ്രവർത്തനം നിലച്ചാൽ റഷ്യൻ ആഭ്യന്തരവിപണിയിലെ ഊർജപ്രതിസന്ധി ഗുരുതരമായേക്കും.
റഷ്യൻ ഊർജോത്പാദന കേന്ദ്രങ്ങളെ യുക്രെയ്ൻ നിരന്തരം ആക്രമിക്കുകയാണ്. മേയ് മുതൽ റഷ്യയിൽ ചെറിയ തോതിൽ ഇന്ധനക്ഷാമമുണ്ടെന്നാണ് റിപ്പോർട്ട്.
International
മനില: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഫിലിപ്പീൻസിൽ റഷ്യൻ വിദേശകാര്യമന്ത്രി സെർഗി ലാവ്റോവുമായി ചർച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യം റഷ്യയെ അറിയിച്ചിട്ടുണ്ട്. ലാവ്റോവുമായി തുറന്ന ചർച്ചയാണുണ്ടായത്. എന്നാൽ, ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ റൂബിയോ തയാറായില്ല.
യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയ്ക്ക് റഷ്യ സന്നദ്ധമാണെന്ന് ലാവ്റോവ് അറിയിച്ചു. ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനും കഴിഞ്ഞ വർഷം അലാസ്കയിൽ നടത്തിയ കൂടിക്കാഴ്ചയിലുണ്ടായ ധാരണ പാലിക്കാൻ റഷ്യ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
കീവ്: റഷ്യയിലെ ഏറ്റവും വലിയ റീട്ടെയ്ൽ വെബ്സൈറ്റായ വൈൽഡ്ബെറീസിന്റെ ഗോഡൗണുകളെ വീണ്ടും ലക്ഷ്യമിട്ട് യുക്രെയ്ൻ.
ക്രാസ്നോദാർ, സ്റ്റാവ്റോപോൾ എന്നിവിടങ്ങളിലുണ്ടായ ഡ്രോൺ ആക്രമണങ്ങളിൽ 15 പേർക്കു പരിക്കേറ്റു.
ദിവസങ്ങൾക്കു മുന്പ് വെബ്സൈറ്റിന്റെ മറ്റു രണ്ടു ഗോഡൗണുകൾക്കു നേർക്കുണ്ടായ ആക്രമണങ്ങളിൽ എട്ടുപേർ കൊല്ലപ്പെടുകയും അറുപതിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
International
കീവ്: യുക്രെയ്നിലെ ഒഡേസ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ചരക്കുകപ്പലിനു നേർക്ക് റഷ്യ നടത്തിയ ആക്രമണത്തിൽ മൂന്നു ജീവനക്കാർ കൊല്ലപ്പെടുകയും അഞ്ചു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
രാസവളവുമായി എത്തിയ കപ്പലിൽനിന്ന് ചരക്കിറക്കുന്ന സമയത്ത് മിസൈൽ ആക്രമണം ഉണ്ടാകുകയായിരുന്നു.
സിറിയ, ഈജിപ്ത് പൗരന്മാരായ കപ്പൽ ജീവനക്കാരാണ് കൊല്ലപ്പെട്ടത്.