കീവ്: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഇറാന്റെ ഡ്രോൺ ആക്രമണങ്ങളെ നേരിടാൻ സഹായവുമായി യുക്രെയ്ൻ രംഗത്ത്.
അമേരിക്കയുടെ അഭ്യർഥനപ്രകാരമാണു ഡ്രോൺ പ്രതിരോധത്തിലെ തങ്ങളുടെ വൈദഗ്ധ്യം ലഭ്യമാക്കുന്നതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചു.
കഴിഞ്ഞ നാലു വർഷമായി ഇറാൻ നിർമിത സാഹെദ് ഡ്രോണുകളാണ് യുക്രെയ്നെതിരേ റഷ്യ ഉപയോഗിക്കുന്നത്. ആയിരത്തിലേറെ ഡ്രോണുകൾ വരെ എത്തിയ ദിവസമുണ്ട്. ഇതിൽ ബഹുഭൂരിപക്ഷവും യുക്രെയ്ൻ ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ട്.
ഈ ഡ്രോണുകൾതന്നെയാണ് അമേരിക്കയുടെയും ഇസ്രയേലിന്റെയും ലക്ഷ്യകേന്ദ്രങ്ങൾക്കുനേരേയും ഗൾഫ് രാജ്യങ്ങൾക്കുനേരേയും ഇറാൻ പ്രയോഗിക്കുന്നത്.
Tags : West Asian conflict Middle East war Ukraine drone countermeasures