അമ്മാൻ: ഇറേനിയൻ ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കയ്ക്കു സഹായവുമായി യുക്രെയ്ൻ രംഗത്തെത്തി.
പ്രാരംഭമായി ജോർദാനിലെ യുഎസ് സൈനിക താവളത്തിലേക്കാണ് യുക്രെയ്ൻ ഡ്രോൺ നിരീക്ഷണ സംവിധാനങ്ങളും ഡ്രോൺ വിദഗ്ധരെയും എത്തിച്ചിട്ടുള്ളത്.
ഗൾഫ് രാജ്യങ്ങളിലും ഇവ സജ്ജമാക്കും. ഡ്രോണുകളെ പ്രതിരോധിക്കാൻ യുക്രെയ്ന്റെ സഹായം അമേരിക്ക തേടിയിരുന്നു.
ഡ്രോണുകളുടെ നിർമാണത്തിലും അവയെ പ്രതിരോധിക്കുന്നതിലും യുക്രെയ്ൻ ഏറെ മുന്നിലാണ്. നാലുവർഷമായി തുടരുന്ന റഷ്യൻ ആക്രമണമാണ് യുക്രെയ്നെ ഡ്രോൺ സാങ്കേതികവിദ്യ വികസിപ്പിക്കാൻ പ്രേരിപ്പിച്ചത്.
Tags : Ukraine Iranian drone attack