x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എണ്ണവില കൂട്ടണം, യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇറാൻ നീക്കം

വെബ് ഡെസ്ക്
Published: October 15, 2026 01:53 AM IST | Updated: October 15, 2026 01:53 AM IST

പ്രതീകാത്മക ചിത്രം

വാഷിംഗ്ടൺ ഡിസി: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുക ലക്ഷ്യമിട്ട് രാജ്യാന്തര എണ്ണ വില ഉയർത്താൻ ഇറാൻ നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഇതിന്‍റെ ഭാഗമായി ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസപ്പെടുത്താനും കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ കടുപ്പിക്കാനുമാണ് ടെഹ്റാന്‍റെ പുതിയ തന്ത്രം. വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഈ വിവരം പുറത്തുവിട്ടത്.

യുഎസിനും ഇസ്രയേലിനുമെതിരായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിന്‍റെ പൂർണ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ ഇറാൻ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണം, നിയന്ത്രണങ്ങൾ ലംഘിച്ച് മുന്നോട്ടുപോകുന്ന കപ്പലുകൾ ലക്ഷ്യമിട്ട് വ്യത്യസ്തമായ ആക്രമണരീതികൾ കഴിഞ്ഞ പത്ത് ദിവസത്തിനിടയിൽ ഇറാൻ പ്രയോഗിച്ചു തുടങ്ങിയതായി ഒരു മുതിർന്ന ഇറാൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

എണ്ണ വില പിടിച്ചുനിർത്താൻ യുഎസും സഖ്യകക്ഷികളും നടത്തുന്ന നിരന്തരമായ ശ്രമങ്ങളെ പൊളിച്ചടുക്കുകയാണ് ഈ നീക്കത്തിലൂടെ ഇറാൻ ലക്ഷ്യമിടുന്നത്.

Tags : OilPrices Iran US Elections Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up