Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OilPrices

എ​ണ്ണ വി​ല ഉ​യ​ർ​ന്നു: ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ ന​​ഷ്ടം

മും​​ബൈ: അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല​​യി​​ലു​​ണ്ടാ​​യ കു​​ത്ത​​നെ​​യു​​ള്ള വ​​ർ​​ധ​​ന പ​​ണ​​പ്പെ​​രു​​പ്പ​​ത്തെ​​ക്കു​​റി​​ച്ചും ഉൗ​​ർ​​ജ വി​​ത​​ര​​ണ​​ത്തെ​​ക്കു​​റി​​ച്ചു​​മു​​ള്ള ആ​​ശ​​ങ്ക​​ക​​ൾ വീ​​ണ്ടും ഉ​​യ​​ർ​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ന​​ലെ ഓ​​ഹ​​രി​​വി​​പ​​ണി​​ക​​ൾ ന​​ഷ്ട​​ത്തി​​ൽ ക​​ലാ​​ശി​​ച്ചു. ശ​​ക്ത​​മാ​​യ ത്രൈ​​മാ​​സ സാ​​ന്പ​​ത്തി​​ക​​ഫ​​ല​​ങ്ങ​​ളും വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രു​​ടെ തി​​രി​​ച്ചു​​വ​​ര​​വും ന​​ല്കി​​യ പി​​ന്തു​​ണ​​യെ മ​​റി​​ക​​ട​​ന്നാ​​ണ് വി​​പ​​ണി​​യി​​ൽ ന​​ഷ്ട​​മു​​ണ്ടാ​​യ​​ത്.

ബി​​എ​​സ്ഇ സെ​​ൻ​​സെ​​ക്സ് 388 പോ​​യി​​ന്‍റ് താ​​ഴ്ന്ന് 78,154ലും 50 ​​ഓ​​ഹ​​രി​​ക​​ളു​​ടെ നി​​ഫ്റ്റി 112 പോ​​യി​​ന്‍റ് ന​​ഷ്ട​​ത്തി​​ൽ 24,472ലുമാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.

ഉ​​യ​​രു​​ന്ന അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല നി​​ക്ഷേ​​പ​​ക​​രു​​ടെ വാ​​ങ്ങ​​ൽ താ​​ത്പ​​ര്യ​​ത്തി​​നു മ​​ങ്ങ​​ലേ​​ൽ​​പ്പി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് താ​​ഴ്ന്ന നി​​ല​​യി​​ൽ വ്യാ​​പാ​​രം ആ​​രം​​ഭി​​ച്ച സൂ​​ചി​​ക​​ക​​ൾ സെ​​ഷ​​ന്‍റെ ഭൂ​​രി​​ഭാ​​ഗം സ​​മ​​യ​​വും സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​യി​​രു​​ന്നു.

രൂ​​പ​​യും ന​​ഷ്ട​​ത്തി​​ൽ

ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ 13 പൈ​​സ ന​​ഷ്ട​​ത്തി​​ൽ 95.43ൽ ​​ക്ലോ​​സ് ചെ​​യ്തു. യു​​എ​​സ്-​​ഇ​​റാ​​ൻ ക​​രാ​​റി​​ലൂ​​ടെ സം​​ഘ​​ർ​​ഷ​​ത്തി​​ന് പ​​രി​​ഹാ​​ര​​മാ​​കു​​മെ​​ന്നും ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്ക് വീ​​ണ്ടും തു​​റ​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​ക​​ൾ മ​​ങ്ങി​​യ​​തോ​​ടെ ഉ​​യ​​ർ​​ന്ന എ​​ണ്ണ വി​​ല രൂ​​പ​​യ്ക്കു​​മേ​​ൽ സ​​മ്മ​​ർ​​ദ​​മു​​യ​​ർ​​ത്തി.

അ​​സം​​സ്കൃ​​ത എ​​ണ്ണ വീ​​ണ്ടും സ​​മ്മ​​ർദ​​​​മു​​യ​​ർ​​ത്തു​​ന്നു

ബ്രെ​​ന്‍റ് ക്രൂ​​ഡ് ഓ​​യി​​ൽ, ഡ​​ബ്ല്യു​​ടി​​ഐ ക്രൂ​​ഡ് എ​​ന്നി​​വ​​യു​​ടെ വി​​ല വീ​​ണ്ടും ഉ​​യ​​ർ​​ന്നി​​രി​​ക്കു​​ക​​യാ​​ണ്. രാ​​ജ്യ​​ത്തി​​ന്‍റെ അ​​സം​​സ്കൃ​​ത എ​​ണ്ണ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി ഇ​​റ​​ക്കു​​മ​​തി​​യെ കൂ​​ടു​​ത​​ൽ ആ​​ശ്ര​​യി​​ക്കു​​ന്ന ഇ​​ന്ത്യ​​ക്ക് എ​​ണ്ണ വി​​ല​​യി​​ലു​​ണ്ടാ​​കു​​ന്ന വ​​ർ​​ധ​​ന ആ​​ശ​​ങ്ക ഉ​​യ​​ർ​​ത്തി.

ഉ​​യ​​ർ​​ന്ന എ​​ണ്ണ വി​​ല രാ​​ജ്യ​​ത്തി​​ന്‍റെ ഇ​​റ​​ക്കു​​മ​​തി ചെ​​ല​​വ് വ​​ർ​​ധി​​പ്പി​​ക്കാ​​നും പ​​ണ​​പ്പെ​​രു​​പ്പ സ​​മ്മ​​ർ​​ദ​​മു​​യ​​ർ​​ത്താ​​നും സാ​​ധ്യ​​ത​​യു​​ണ്ട്. കൂ​​ടാ​​തെ ക​​ന്പ​​നി​​ക​​ളു​​ടെ ലാ​​ഭ​​വി​​ഹി​​ത​​ത്തെ​​യും ഇ​​ത് പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ക്കാം. ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്ക് വീ​​ണ്ടും തു​​റ​​ക്കു​​ന്ന​​തി​​ലെ അ​​നി​​ശ്ചി​​ത​​ത്വ​​വും യു​​എ​​സ്-​​ഇ​​റാ​​ൻ ച​​ർ​​ച്ച​​ക​​ളും വി​​പ​​ണി​​ക​​ളി​​ൽ സ​​മ്മ​​ർ​​ദം ചെ​​ലു​​ത്തു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് എ​​ണ്ണ വി​​ല ഉ​​യ​​രു​​ന്ന​​ത്.

മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളു​​ടെ പ്ര​​ക​​ട​​നം

മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ലെ പ്ര​​ക​​ട​​നം സ​​മ്മി​​ശ്ര​​മാ​​യി​​രു​​ന്നു. പ്ര​​ധാ​​ന മേ​​ഖ​​ല​​ക​​ളി​​ലെ​​ല്ലാം വി​​ല്പ​​ന സ​​മ്മ​​ർ​​ദ​​ത്തി​​ൽ പെ​​ട്ടു. 1.02 % ഉ​​യ​​ർ​​ന്ന് നി​​ഫ്റ്റി ഫാ​​ർ​​മ​​യാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​ത്. നി​​ഫ്റ്റി ഐ​​ടി 0.61 ശ​​ത​​മാ​​ന​​ത്തി​​ൽ മു​​ന്നേ​​റി. നി​​ഫ്റ്റി ഹെ​​ൽ​​ത്ത്കെ​​യ​​ർ 0.32 ശ​​ത​​മാ​​ന​​വും നി​​ഫ്റ്റി ക​​ണ്‍​സ്യൂ​​മ​​ർ ഡ്യൂ​​റ​​ബി​​ൾ​​സ് 0.15 ശ​​ത​​മാ​​നവും ഉ​​യ​​ർ​​ന്നു.

മ​​റു​​വ​​ശ​​ത്ത് നി​​ഫ്റ്റി എ​​ഫ്എം​​സി​​ജി 1.17 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി മേ​​ഖ​​ല​​യി​​ൽ ഏ​​റ്റ​​വും വ​​ലി​​യ ന​​ഷ്ടം നേ​​രി​​ട്ടു. നി​​ഫ്റ്റി മെ​​റ്റ​​ൽ 0.95 ശ​​ത​​മാ​​ന​​വും നി​​ഫ്റ്റി റി​​യ​​ൽ​​റ്റി 0.99 ശ​​ത​​മാ​​ന​​വും കു​​റ​​ഞ്ഞു. ഓ​​ട്ടോ (0.55%), പ്രൈ​​വ​​റ്റ് ബാ​​ങ്ക് (0.56%), ഫി​​നാ​​ൻ​​ഷ​​ൽ സ​​ർ​​വീ​​സ​​സ് (0.36%) എ​​ന്നി​​​​വയും ന​​ഷ്ട​​ത്തി​​ലാ​​യി.

Latest News

Corehub Up