x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാ​ണാ​താ​യ മ​ല​യാ​ളി ന​ഴ്‌​സ് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ

വെബ് ഡെസ്‌ക്
Published: October 14, 2026 05:40 PM IST | Updated: October 14, 2026 06:08 PM IST

ഫിലോമിന

ജി​ദ്ദ: അ​വ​ധി ക​ഴി​ഞ്ഞ് സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽനി​ന്നു കാ​ണാ​താ​യ മ​ല​യാ​ളി ന​ഴ്‌​സ് സൗ​ദി പൊ​ലി​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണെ​ന്നു സൂ​ച​ന. വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി അ​യ്യ​ങ്കൊ​ല്ലി ആ​ന​ന്ദ് നി​വാ​സി​ൽ ര​വി - ശെ​ൽ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഫി​ലോ​മി​ന​യാ​ണ് ജി​ദ്ദ പൊ​ലി​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള​ത്.

സൗ​ദി​യി​ൽ നി​രോ​ധ​ന​മു​ള്ള മ​രു​ന്നു​ക​ൾ ല​ഗേ​ജി​ൽ ക​ണ്ടെ​ത്തി​യ​തി​നെത്തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ് എ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. മൂ​ന്നു വ​ർ​ഷ​മാ​യി റി​യാ​ദി​ലെ കിം​ഗ് ഫ​ഹ​ദ് ആ​ശു​പ​ത്രി​യി​ൽ ന​ഴ്‌​സാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ് ഫി​ലോ​മി​ന.

വാ​ർ​ഷി​കാ​വ​ധി​ക്കു ശേ​ഷം ഈ ​മാ​സം 10ന് ​ബം​ഗ​ളൂ​രു​വി​ൽനി​ന്നു​ള്ള വി​മാ​ന​ത്തി​ലാ​ണ് ഇ​വ​ർ ജി​ദ്ദ​യി​ലേക്കു തി​രി​ച്ച​ത്. ജി​ദ്ദ​യി​ൽ ഇ​റ​ങ്ങി അ​വി​ടെ​നിന്നു ക​ണ​ക്ഷ​ൻ ഫ്ലൈ​റ്റ് മാ​ർ​ഗം റി​യാ​ദി​ലേ​ക്കു പോ​കാ​നാ​യി​രു​ന്നു പ​ദ്ധ​തി.

ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ ഉ​ട​ൻ, രാ​ത്രി എ​ട്ട​ര​യോ​ടെ ഫി​ലോ​മി​ന പി​താ​വ് ര​വി​ക്കും ഭ​ർ​ത്താ​വ് ജോ​ണി​നും ഒ​രു ശ​ബ്ദ​സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു. വി​മാ​ന​ത്താ​വ​ള ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ല​ഗേ​ജ് കൊ​ണ്ടു​പോ​യെ​ന്നും ഫോ​ൺ കൈ​മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നു​മാ​യി​രു​ന്നു സ​ന്ദേ​ശ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

എ​ന്നാ​ൽ, ഇ​തി​നു​ശേ​ഷം ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ കു​ടും​ബ​ത്തി​നു സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് ആ​ശ​ങ്ക​യി​ലാ​യ ബ​ന്ധു​ക്ക​ളും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഫി​ലോ​മി​ന പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണെ​ന്ന വി​വ​രം ല​ഭി​ച്ച​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

Tags : Malayali nurse missing Jeddah airport police custody

Recent News

Corehub Up