x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ദ​ണ്ഡി​ന് മ​റു​പ​ടി പു​ല്ലാ​ങ്കു​ഴ​ൽ'; ഡ​ൽ​ഹി പൊ​ലി​സ് അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ വാ​ർ​ത്താ​സ​മ്മേ​ള​ന​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി 

ഓൺലൈൻ ഡെസ്ക്
Published: October 14, 2026 01:58 PM IST | Updated: October 14, 2026 02:24 PM IST

വാർത്താസമ്മേളനത്തിനിടെ പരിക്കേറ്റ വിദ്യാർഥികൾക്കൊപ്പം രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് നേ​രെ അ​ധി​കാ​രി​ക​ൾ ന​ട​ത്തു​ന്ന പൊ​ലി​സ് അ​തി​ക്ര​മ​ങ്ങ​ൾ​ക്കും 'ദ​ണ്ട്' (വ​ടി) ഉപയോഗിച്ചുള്ള അതിക്രമ ന​യ​ത്തി​നു​മെ​തി​രെ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി. പൊ​ലി​സ് ന​ട​പ​ടി​ക​ൾ​ക്ക് പ്ര​തീ​കാ​ത്മ​ക മ​റു​പ​ടി​യാ​യി 'വൈ​ഷ്ണ​വ ജ​ന തോ' ​എ​ന്ന ഗാ​നം പു​ല്ലാ​ങ്കു​ഴ​ലി​ൽ വാ​യി​ച്ചാ​യി​രു​ന്നു വാ​ർ​ത്താ സ​മ്മേ​ള​നം. സ​മ​ർ എ​ന്ന ക​ലാ​കാ​ര​നാ​ണ് പു​ല്ലാ​ങ്കു​ഴ​ൽ വാ​യി​ച്ച​ത്. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി സ​മ​ർ എ​ന്ന കാ​ലാ​ക​ര​നെ അ​ദ്ദേ​ഹം വേ​ദി​യി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി​.

ഒ​ക്ടോ​ബ​റി​ൽ താ​ൻ ക​സ്റ്റ​ഡി​യി​ലാ​യെ​ന്നും സി​വി​ൽ വേ​ഷ​ത്തി​ലെ​ത്തി​യ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ മ​ർ​ദ്ദി​ച്ച​താ​യും സ​മ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ത്ത് ഫോ​ർ​മാ​റ്റ് ചെ​യ്ത​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ക​സ്റ്റ​ഡി​യി​ൽ ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ മ​റ്റൊ​രു എ​ൻ​എ​സ്‌​യു​ഐ  പ്ര​വ​ർ​ത്ത​ക​യെ​യും രാ​ഹു​ൽ ഗാ​ന്ധി 'ഷെ​ർ​നി' (പെ​ൺ​പു​ലി) എ​ന്ന് വി​ശേ​ഷി​പ്പി​ച്ച് വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ക​സ്റ്റ​ഡി​യി​ലു​ള്ള കൊ​ണാ​ട്ട് പ്ലേ​സ് പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ വെ​ച്ച് വ​നി​താ പൊ​ലി​സു​കാ​രു​ടെ മ​ർ​ദ​ന​മേ​റ്റ​താ​യി യു​വ​തി​യും മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ വെ​ളി​പ്പെ​ടു​ത്തി.

Tags : RahulGandhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up