x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കരമന കൂടം തറവാട്ടിലെ കൊലപാതകം: രവീന്ദ്രന്‍റെ കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്യും

തിരുവനന്തപുരം ബ്യൂറോ
Published: October 14, 2026 12:15 PM IST | Updated: October 14, 2026 12:15 PM IST

കൊലപാതകം നടന്ന കരമന കൂടം തറവാട്, അറസ്റ്റിലായ രവീന്ദ്രൻ നായർ

തിരുവനന്തപുരം: കരമന കൂടം തറവാട്ടിലെ ജയമാധവൻ നായരുടെ കൊലപാതകത്തിലെ ചുരുളഴിച്ചത് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണം. അറസ്റ്റിലായ കാര്യസ്ഥൻ രവീന്ദ്രൻ നായരുടെ സഹായി സജുവിനെ കസ്റ്റഡിയിലെടുക്കാൻ ജില്ലാ ക്രൈംബ്രാഞ്ച് നടപടി ആരംഭിച്ചു. സജു വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ അന്വേഷണസംഘം ആരംഭിച്ചു.

തലക്കടിച്ചു ശ്വാസം മുട്ടിച്ചാണ് ജയമാധവൻ നായരെ രവീന്ദ്രനും സംഘവും കൊലപ്പെടുത്തിയതെന്ന് പൊലിസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടുകളും ഇത് സ്ഥീരികരിച്ചു. ബ്രെയിൻ മാപ്പിംഗ് പരിശോധനയിലാണ് രവീന്ദ്രൻ നായർ കുറ്റം സമ്മതിച്ചതെന്നു പൊലിസ് പറഞ്ഞു.

മുൻ കോടതി ജീവനക്കാരനായ രവീന്ദ്രൻ നായർ വ്യാജ വിൽപത്രം ഉണ്ടാക്കി ജയമാധവൻ നായരുടെ ഒപ്പ് വ്യാജമായി ഇട്ടു സ്വത്തുക്കൾ തട്ടിയെടുക്കുകയായിരുന്നു. ബുദ്ധിമാനായ കുറ്റവാളിയാണ് രവീന്ദ്രനെന്ന് പൊലിസ് പറഞ്ഞു. രവീന്ദ്രൻ, സജു, അനിൽകുമാർ എന്നി മൂന്നു പേരാണ് ഈ കേസിലെ പ്രതികൾ.

ജയമാധവന്‍റെ കട്ടിലിൽ നിന്നും കണ്ടെടുത്ത രക്ത സാമ്പിളും രവീന്ദ്രന്‍റെ മൊഴിയിലെ വൈരുധ്യങ്ങളുമാണ് രവീന്ദ്രനിലേക്ക് സംശയം നീളാൻ ഇടയാക്കിയത്. ഒൻപത് വർഷത്തിന് ശേഷമാണ് ജയമാധവന്‍റെ മരണം കൊലപാതകമാണെന്നും കൊലയാളി രവീന്ദ്രനും സംഘവും ആണെന്ന് ജില്ലാ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഏറെ വർഷങ്ങളായി അന്വേഷണം നടന്നു വരികയായിരുന്നു.

Tags : Murder Karamana Ravindran Arrest

Recent News

Corehub Up