x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സുഹൈല്‍ സജീവിനെ സംരക്ഷിക്കാന്‍ ശ്രമം; നെടുമ്പാശേരി പൊലിസ് സ്റ്റേഷനിലേക്ക് സിപിഎം മാര്‍ച്ച്

കൊച്ചി ബ്യൂറോ
Published: October 14, 2026 12:49 PM IST | Updated: October 14, 2026 12:49 PM IST

നെടുമ്പാശേരി പൊലിസ് സ്റ്റേഷനിലേക്ക് സിപിഎം നടത്തിയ പ്രതിഷേധ മാര്‍ച്ച്

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈല്‍ സജീവിനെ സംരക്ഷിക്കാന്‍ ഉന്നതര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നെടുമ്പാശേരി പൊലിസ് സ്റ്റേഷനിലേക്ക് സിപിഎം മാര്‍ച്ച്. പ്രവര്‍ത്തകരെ പൊലിസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ചൊവ്വാഴ്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.

അതേസമയം, സുഹൈലിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലിസ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. മൂന്നു പേര്‍ ദാരുണമായി കൊല്ലപ്പെട്ട അപടകത്തില്‍ പണവും സ്വാധീനവുമുള്ള പ്രതി സുഹൈല്‍ സജീവിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് പൊലിസ് നടത്തുന്നതെന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ ആരോപിച്ചിരുന്നു.

കുടുബത്തിന് പിന്നാലെ സിപിഎമ്മും പൊലിസിനെതിരെ രംഗത്തെത്തുകയായിരുന്നു. പ്രായപൂര്‍ത്തിയാകാതെ ബാറില്‍ കയറി മദ്യപിച്ചതിന് സുഹൈലിനെതിരെ എക്‌സൈസും കേസ് എടുത്തിട്ടുണ്ട്. സുഹൈല്‍ നല്‍കിയ ജാമ്യാപേക്ഷ നാളെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും.

 

Tags : Nedumbassery Accident SuhailSajeev CPIM March Police

Recent News

Corehub Up