x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെറും 'രോമ'മല്ല; ആടിന്‍റെ 'രോമ'ത്തിൽനിന്ന് അസ്ഥിരോഗ ചികിത്സയ്ക്കുള്ള ഔഷധം

റിസെർച്ച് ഡെസ്‌ക്
Published: October 14, 2026 02:16 PM IST | Updated: October 14, 2026 02:17 PM IST

ലണ്ടൻ കിംഗ്സ് കോളജിലെ ഗവേഷകൻ.

വെറും രോമത്തിൽനിന്ന്, അതും ആടിന്‍റെ രോമത്തിൽനിന്ന് ഇങ്ങനെയൊരു കണ്ടുപിടിത്തമോ? ആരും അദ്ഭുതപ്പെടുന്ന കണ്ടെത്തലുകളാണ് ലണ്ടൻ‌ കിംഗ്സ് കോളജിലെ ഗവേഷകർ പുറത്തുവിട്ടിരിക്കുന്നത്. ഭാവിയിൽ അസ്ഥിരോഗ ചികിത്സാരംഗത്തു വലിയ വിപ്ലവം സൃഷ്ടിക്കുന്ന കണ്ടെത്തൽ എന്താണെന്നല്ലേ?

ആ​ടിന്‍റെ രോ​മ​ത്തി​ൽനിന്നു വേ​ർ​തി​രി​ച്ചെ​ടു​ത്ത പ്ര​ത്യേ​ക 'പ​ദാ​ർ​ഥം' അസ്ഥികളിലെ കേടുപാടുകൾ പരിഹരിക്കാൻ ഉപയോഗിക്കാമെന്നാണ് ആ സുപ്രധാന കണ്ടെത്തൽ. ഇതുപയോഗിച്ച് എ​ലി​ക​ളി​ലെ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച അ​സ്ഥി​ക​ൾ വി​ജ​യ​ക​ര​മാ​യി പു​ന​ർ​നി​ർ​മി​ച്ചെന്നു ഗവേഷകർ വ്യക്തമാക്കി. പ​ര​മ്പ​രാ​ഗ​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന കൊ​ളാ​ജ​ൻ മെം​ബ്രെ​യ്നു​ക​ളേ​ക്കാ​ൾ മി​ക​ച്ച 'ബോൺ സെൽ' ആണ് നിർമിച്ചതെന്നും ഗവേഷകർ വ്യക്തമാക്കി.

ആടിന്‍റെ രോമത്തിൽ കാണപ്പെടുന്ന സ്ട്രക്‌ചറൽ 'കെ​രാ​റ്റി​ൻ' എന്ന പ്രോ​ട്ടീ​ൻ ഉ​പ​യോ​ഗി​ച്ചാണു പ്ര​ത്യേ​ക മെം​ബ്രെ​യ്നു​ക​ൾ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. അന്താരാഷ്‌ട്ര ശാസ്ത്ര മാസികയിൽ ഇതുമായി ബന്ധപ്പെട്ട ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലാബിൽ, ഗ​വേ​ഷ​ണ​ത്തിന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​നു​ഷ്യരിലെ അ​സ്ഥി​കോ​ശ​ങ്ങ​ളി​ലാ​ണ് ഈ '​കെ​രാ​റ്റി​ൻ മെം​ബ്രെ​യ്നു​'ക​ൾ പ​രീ​ക്ഷി​ച്ച​ത്. ഇ​വ​യി​ൽ കോ​ശ​ങ്ങ​ൾ വേ​ഗ​ത്തി​ൽ വ​ള​രു​ക​യും അ​സ്ഥി രൂ​പീ​ക​ര​ണം സംഭവിക്കുകയും ചെയ്തു. തു​ട​ർ​ന്ന്, സ്വ​യം സു​ഖ​പ്പെ​ടാ​ൻ സാ​ധി​ക്കാ​ത്ത വി​ധം ത​ല​യോ​ട്ടി​യി​ൽ വ​ലി​യ ക്ഷ​ത​ങ്ങ​ളു​ള്ള എ​ലി​ക​ളി​ൽ ഇ​തു പ​രീ​ക്ഷി​ച്ചു. ഇതും വിജയകരമായിരുന്നു.

സു​ഖ​പ്പെ​ടു​ന്ന സ​മ​യ​മ​ത്ര​യും മാ​റ്റ​മി​ല്ലാ​തെ നി​ൽ​ക്കാ​നും പു​തി​യ അ​സ്ഥി​ക​ൾ വ​ള​രാ​ൻ അ​നു​യോ​ജ്യ​മാ​യ പ്ര​ത​ലം ന​ൽ​കാ​നും ത​ക്ക​വ​ണ്ണ​മാ​ണ് കെ​രാ​റ്റി​ൻ മെം​ബ്രെ​യ്നു​ക​ൾ ഗവേഷകർ രൂപപ്പെടുത്തിയത്. ആ​ഴ്ച​ക​ളോ​ളം നീണ്ട നിരീക്ഷണത്തിൽ, എ​ലി​ക​ളു​ടെ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച അസ്ഥികളിൽ പു​തി​യ അ​സ്ഥി​ക​ൾ വി​ജ​യ​ക​ര​മാ​യി പുനരുജ്ജീവിച്ചതായി ഗവേഷസംഘത്തിനു ക​ണ്ടെ​ത്താൻ‌ കഴിഞ്ഞു.

പ​രീ​ക്ഷ​ണ​ത്തി​ൽ കൊ​ളാ​ജ​ൻ മെം​ബ്രെ​യ്നു​ക​ൾ കൂ​ടു​ത​ൽ അ​സ്ഥി​ക​ൾ രൂപപ്പെടുത്തിയെങ്കിലും, കെ​രാ​റ്റി​ൻ ഉ​പ​യോ​ഗി​ച്ചപ്പോഴുണ്ടായ അ​സ്ഥി​ക​ളിൽ ഘ​ട​നാ​പ​ര​മാ​യ ക്ര​മീ​ക​ര​ണ​വും ആ​രോ​ഗ്യ​ക​ര​മാ​യ അ​സ്ഥി​ക​ൾ​ക്കു സ​മാ​ന​മാ​യ കോ​ശ​വി​ന്യാ​സ​വും ഗവേഷകർ നിരീക്ഷിച്ചു. മാത്രമല്ല, കെ​രാ​റ്റി​ൻ മെം​ബ്രെ​യ്നു​ക​ൾ ചു​റ്റു​മു​ള്ള കോ​ശ​ങ്ങ​ളു​മാ​യി പൂ​ർണ​മാ​യും സ​മ​ന്വ​യി​ച്ച​താ​യും ഗ​വേ​ഷ​ക​ർക്കു കണ്ടെത്താൻ കഴിഞ്ഞു.

K-Rail Survey

ഗവേഷണം തുടരുന്നു
അസ്ഥിസംബന്ധമായ ചികിത്സയ്ക്ക് ആടിന്‍റെ രോമത്തിൽനിന്നു നിർമിച്ച പദാർഥം വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​തിന്‍റെ ആത്മവിശ്വാസത്തിലാണു ഗവേഷകർ. അ​സ്ഥി പുനരുജ്ജീവനത്തിനായുള്ള വ​സ്തു​ക്ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ 'കെ​രാ​റ്റി​ൻ' ഒ​രു പു​തി​യ വ​ഴി​ത്തി​രി​വാ​ണെ​ന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. തന്നെയുമല്ല, പുതിയ കണ്ടെത്തൽ പ​രി​സ്ഥി​തി​സൗഹൃദവുമാണ്. പ്ര​കൃ​തി​ദ​ത്ത​വും പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന​തു​മാ​യ ആ​ടിന്‍റെ ​രോ​മം പ​ല​പ്പോ​ഴും കാ​ർ​ഷി​ക ഉ​പോ​ത്പന്ന​​മാ​യി ത​ള്ളി​ക്ക​ള​യാ​റാ​ണു പ​തി​വ്. ചികിത്സാരംഗത്തെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ആടിന്‍റെ രോമം മാ​റ്റി​യെ​ടു​ക്കു​ന്ന​തു പാ​ഴാ​യി​പ്പോ​കു​ന്ന​തു ത​ട​യാനും കഴിയും.

ഇപ്പോൾ അസ്ഥി, ദന്ത ചികിത്സാ ആവശ്യങ്ങൾക്കായി കൊളാജൻ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.എന്നാൽ, അ​വ താ​ര​ത​മ്യേ​ന ബ​ല​ഹീ​ന​വും എളുപ്പം ദ്ര​വി​ച്ചു​പോ​കു​മെ​ന്ന​തുമാണ്. തന്നെയുമല്ല, നി​ർമാണ​ച്ചെ​ല​വും കൂ​ടു​ത​ലുമാണ്. ഇതിനു പുതിയ കണ്ടെത്തൽ നിർണായകമാകും. ഭാവിയിൽ ചിത്സാരംഗത്തു വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പുതിയ കണ്ടെത്തലിനു കഴിയുമെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു.

അതേസമയം, കെ​രാ​റ്റി​ൻ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പഠനം മൃ​ഗ​ങ്ങ​ളി​ൽ പ​രീ​ക്ഷ​ണഘ​ട്ട​ത്തിലാണുള്ളത്. ഇ​തു മ​നു​ഷ്യ​രി​ൽ പ്രയോഗിക്കാൻ ഇനിയും കാലതാമസമുണ്ടാകും. സു​ര​ക്ഷി​ത​ത്വം, കാ​ര്യ​ക്ഷ​മ​ത തുടങ്ങിയവ ഉറപ്പാക്കാൻ തുടർപഠനങ്ങൾ അനിവാര്യമാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

Tags : International ScienceNews BoneDiseases Sheepwool Keratin

Recent News

Corehub Up