പ്രതീകാത്മക ചിത്രം
ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം ചെന്നൈയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ പൊതുയോഗത്തിൽ നടൻ വിജയ്യുടെ തമിഴക വെട്രി കഴകവും പങ്കെടുക്കും. നാളെ നടക്കുന്ന യോഗത്തിന്റെ പ്രാസംഗികരുടെ പട്ടികയിൽ ടിവികെ നേതാവ് രാജ്മോഹനും ഉൾപ്പെട്ടിട്ടുണ്ട്.
ഡൽഹിയിലെ സിജെപി പ്രക്ഷോഭങ്ങളിൽ നിന്ന് ടിവികെ വിട്ടുനിന്നതിനെ തുടർന്ന്, വിജയ് ബിജെപിയുടെ 'ബി-ടീമും' അപ്രഖ്യാപിത അടിമയുമാണെന്ന് ഡിഎംകെയും ഉദയനിധി സ്റ്റാലിനും കടന്നാക്രമിച്ചിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയും വിജയ്യും ഒന്നിച്ചുള്ള പോസ്റ്ററുകൾ പുറത്തുവന്നതോടെ തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവാണ് ഉണ്ടാകുന്നത്.
കഴിഞ്ഞ ദിവസം പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ചെന്നൈയിൽ എസ്എഫ്ഐ, എഐഎസ്എഫ് പ്രവർത്തകർ ഉൾപ്പെടെ 140 പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു
Tags : TVK Vijay TamizhagaVetriKazhagam GyaneshKumar CEC LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash