ഗ്യാനേഷ് കുമാർ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഡൽഹിയിലെ പ്രതിഷേധങ്ങൾ അണപൊട്ടുന്നു. പാർലമെന്റ് അംഗങ്ങളായ വി.കെ. ശിവദാസൻ, എ.എ. റഹീം, ജോൺബ്രിട്ടാസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഡിവൈഎഫ്ഐ-എസ്എഫ്ഐ മാർച്ചിലെ സംഘർഷത്തിന് പിന്നാലെ കോൺഗ്രസ് യുവജന, വിദ്യാർഥി സംഘടനകളായ യൂത്ത് കോൺഗ്രസ്-കെഎസ്യു മാർച്ചും സംഘർഷ ഭരിതം. ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു പ്രതിഷേധ മാർച്ച്. വൻ പൊലിസ് സന്നാഹത്തെ മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ വലിയ തോതിലാണ് പൊലിസ് അറസ്റ്റ് ചെയ്ത് നീക്കിയത്. മുൻ ഡൽഹി പിസിസി അധ്യക്ഷൻ ഉദയ്ബാനു ചിബ് ഉൾപ്പെടെയുള്ളവർ സമരത്തിൽ പങ്കാളികളായിരുന്നു.
Tags : GyaneshKumar ChiefElectionCommissioner LatestNews DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash