Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChiefElectionCommissioner

ഇന്ത്യസഖ്യം പ്രക്ഷോഭം തുടങ്ങിയ ശേഷം ഇലക്ഷൻ കമ്മീഷൻ തിരുത്തിയ 10 തീരുമാനങ്ങൾ

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിന്‍റെ തീരുമാനങ്ങളും നടപടികളും ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ആരോപിച്ച് ഇന്ത്യസഖ്യം പ്രക്ഷോഭം ആരംഭിച്ചതിനു ശേഷം കേന്ദ്ര ഇലക്ഷൻ കമ്മീഷൻ തിരുത്തിയത് നിരവധി തീരുമാനങ്ങൾ. പ്രസ്താവനകളിലും പത്രസമ്മേളനങ്ങളിലും പ്രതിപക്ഷം ഉന്നയിച്ചിരുന്ന വിഷയങ്ങൾ തെരുവിലേക്ക് എത്തിയതോടെയാണ് ഇലക്ഷൻ കമ്മീഷൻ സമ്മർദത്തിലാവുകയും പല തീരുമാനങ്ങളും തിരുത്തുകയുംചെയ്തത്.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാർ ഏകപക്ഷീയമായ തീരുമാനങ്ങളാണ് എടുക്കുന്നതെന്ന മറ്റു രണ്ടു കമ്മീഷണർമാർക്ക് പരാതിയുണ്ടെന്ന വിവരങ്ങൾകൂടി പുറത്തുവന്നതോടെ തിരുത്തൽ നടപടികൾ കമ്മീഷൻ വേഗത്തിലാക്കി. ഇലക്ഷൻ കമ്മീഷന്‍റെ സോഫ്റ്റ് വെയറുകളും മറ്റും നിയന്ത്രിക്കാൻ സീമ ഖന്നയ്ക്കു നൽകിയിരുന്ന അമിത അധികാരവും കമ്മീഷൻ റദ്ദാക്കി. പ്രക്ഷോഭകർ ആക്ഷേപം ഉന്നയിച്ചതും കോടതിയിൽ പരാതി കൊടുത്തതുമായ നിരവധി നടപടികളിൽ കമ്മീഷൻ തിരുത്തൽ വരുത്തി. കോടതിയുടെ ഇടപെടലുകളും ചില തിരുത്തലുകൾക്ക് കാരണമായി.

ഇന്ത്യസഖ്യ സമരം തുടങ്ങിയ ശേഷം ഇലക്ഷൻ കമ്മീഷൻ വരുത്തിയ പ്രധാന 10 തിരുത്തലുകൾ:

1. സെർച്ച് ചെയ്യാവുന്ന പിഡിഎഫ് വോട്ടർപട്ടിക ലഭ്യമാക്കി: വോട്ടർപട്ടികകൾ ഇമേജ് അല്ലെങ്കിൽ സെർച്ച് ചെയ്യാൻ കഴിയാത്ത ഡിജിറ്റൽ ഫോർമാറ്റിൽ നൽകുന്നതിനു പകരം, രാഷ്‌ട്രീയ പാർട്ടികൾക്ക് വിവരങ്ങൾ എളുപ്പത്തിൽ വിശകലനം ചെയ്യാവുന്ന സേർച്ച ചെയ്യാവുന്ന പിഡിഎഫ് ആയി വോട്ടർപട്ടിക നൽകാൻ തീരുമാനിച്ചു.
2. നീക്കം ചെയ്ത വോട്ടർമാർക്ക് റീ-അപ്ലൈ ചെയ്യാനുള്ള ഫോം തിരുത്തി: വോട്ടർപട്ടികയിൽനിന്നു പേരുകൾ ഒഴിവാക്കപ്പെട്ടവർക്കു വീണ്ടും അപേക്ഷിക്കാൻ ഫോം-6 (പുതിയ വോട്ടർമാർക്കുള്ളത്) നിർബന്ധമാക്കിയത് മാറ്റി, ഫോം-8 (ഡാറ്റ കറക്ഷൻ/തിരുത്തൽ) വഴി അപേക്ഷിക്കാൻ അനുമതി നൽകി.
3. പൂർവികരുടെ വോട്ടർ വിവരങ്ങൾ നൽകണമെന്ന വ്യവസ്ഥ പിൻവലിച്ചു: ഓൺലൈൻ ഫോം-6 വഴി അപേക്ഷിക്കുമ്പോൾ മുൻ വോട്ടർപട്ടികയിലെ മാതാപിതാക്കളുടെയോ മുത്തശി-മുത്തശന്മാരുടെയോ വിവരങ്ങൾ നിർബന്ധമായും നൽകണമെന്ന വ്യവസ്ഥ പിൻവലിച്ചു.
4. ഐടി വിഭാഗത്തിലെ ഏകപക്ഷീയമായ മേൽനോട്ട മാറ്റം റദ്ദാക്കി: സീനിയർ ഡി.ഇ.സിയെ ഒഴിവാക്കി ഐടി വിഭാഗം ഡയറക്ടർ ജനറലിൽ (സീമ ഖന്ന) കേന്ദ്രീകരിച്ചിരുന്ന അധികാര ഘടന റദ്ദാക്കി. സീനിയർ ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണറുടെ മേൽനോട്ട സംവിധാനം പുനഃസ്ഥാപിച്ചു.
5. ആബ്സെന്‍റ്/ഷിഫ്റ്റഡ് വോട്ടർമാരുടെ കൂട്ടത്തോടെയുള്ള പേര് വെട്ടൽ പുനഃപരിശോധന: എസ്ഐആർ (Special Intensive Revision) പ്രക്രിയ വഴി ലക്ഷക്കണക്കിനു വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയതിനെതിരേ പരാതി വന്നതോടെ ചില ഘട്ടങ്ങളിൽ വോട്ടർമാരെ ഒഴിവാക്കുന്നത് നിർത്തിവച്ച് പരിശോധന കർശനമാക്കി.
6. വോട്ടർമാർക്കെതിരെ നിയമനടപടി ഇല്ല: നേരത്തെ ഫോം-6 തെറ്റായി പൂരിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി അപേക്ഷകർക്കെതിരെ നിയമനടപടിയെടുക്കാനുള്ള നിർദേശം നടപ്പിലാക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
7. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്‍റെ സമയം നീട്ടിനൽകൽ (Special Summary Revision): രാഷ്‌ട്രീയ പാർട്ടികൾക്കും പൊതുജനങ്ങൾക്കും വോട്ടർപട്ടികയിലെ തെറ്റുകൾ സമർപ്പിക്കാനും തിരുത്തലുകൾ വരുത്താനുമായി എസ്എസ്ആർ സമയം നീട്ടി നല്കി.
8. അപ്പീൽ നടപടി ലളിതമാക്കി: വോട്ടർപട്ടികയിൽനിന്നു പേര് വെട്ടപ്പെട്ടവർക്ക് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കു മുന്നിൽ പരാതിയും അപ്പീലും നൽകാനുള്ള കാലയളവും അപേക്ഷാ രീതികളും സുതാര്യമാക്കി.
9. ECINET സാങ്കേതിക സംവിധാനങ്ങൾ പരിശോധിക്കാൻ സ്വതന്ത്ര സമിതി: പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾ കണക്കിലെടുത്ത് സുതാര്യത ഉറപ്പാക്കുന്നതിന് ഐഐടി മുംബൈ (IIT-B), ഐഐഎസ്‌സി (IISc) അംഗങ്ങൾ ഉൾപ്പെടുന്ന വിദഗ്ധ പാനലിനെ സോഫ്റ്റ്‌വെയർ മേൽനോട്ടത്തിനായി നിശ്ചയിച്ചു.
10. സംസ്ഥാനതല റിവിഷൻ പ്രക്രിയകളിലെ ഏകപക്ഷീയത മാറ്റി: ബിഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിപക്ഷം ഉന്നയിച്ച എതിർപ്പുകളെത്തുടർന്ന് വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയിൽ പ്രാദേശിക രാഷ്‌ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ മേൽനോട്ടം കൂടുതൽ കർശനമാക്കി.

National

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ​എ​സ്‌​യു​ഐ ഡ​ൽ​ഹി​യി​ൽ മാ​ർ​ച്ച് ന​ട​ത്തി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ഷ​ണ​ൽ സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ (എ​ൻ​എ​സ്‌​യു​ഐ) നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ന്നു. 

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് റെ​യ്സി​ന റോ​ഡി​ലെ സം​ഘ​ട​ന​യു​ടെ ആ​സ്ഥാ​ന​ത്തു​നി​ന്നും ഡ​ൽ​ഹി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്. വ​ൻ പൊ​ലി​സ് സ​ന്നാ​ഹ​ത്തെ​യും ബാ​രി​ക്കേ​ഡു​ക​ളെ​യും മ​റി​ക​ട​ന്നാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം.

National

ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധം അ​ണ​പൊ​ട്ടു​ന്നു, യൂ​ത്ത് കോ​ൺ​ഗ്ര​സ് - കെ​എ​സ്‌​യു മാ​ർ​ച്ചി​ലും സം​ഘ​ർ​ഷം 

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി  ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഡ​ൽ​ഹി​യി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​ണ​പൊ​ട്ടു​ന്നു. പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളാ​യ വി.​കെ. ശി​വ​ദാ​സ​ൻ, എ.​എ. റ​ഹീം, ജോ​ൺ​ബ്രി​ട്ടാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന‌​ട​ന്ന ഡി​വൈ​എ​ഫ്ഐ-​എ​സ്എ​ഫ്ഐ മാ​ർ​ച്ചി​ലെ സം​ഘ​ർ​ഷ​ത്തി​ന് പി​ന്നാ​ലെ കോ​ൺ​ഗ്ര​സ് യു​വ​ജ​ന, വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളാ​യ യൂ​ത്ത് കോ​ൺ​ഗ്ര​സ്-​കെ​എ​സ്‌​യു മാ​ർ​ച്ചും സം​ഘ​ർ​ഷ ഭ​രി​തം. ഡ​ൽ​ഹി​യി​ലെ  പാ​ർ​ല​മെ​ന്‍റ് സ്ട്രീ​റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കാ​യി​രു​ന്നു പ്ര​തി​ഷേ​ധ മാ​ർ‌​ച്ച്. വ​ൻ പൊ​ലി​സ് സ​ന്നാ​ഹ​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ വ​ലി​യ തോ​തി​ലാ​ണ് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി​യ​ത്. മു​ൻ ഡ​ൽ​ഹി പി​സി​സി അ​ധ്യ​ക്ഷ​ൻ ഉ​ദ​യ്ബാ​നു ചി​ബ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​മ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു.  

National

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രാ​യ സ​മ​രം തു​ട​രും രാ​ജ്ഘ​ട്ടി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തി മ​ട​ങ്ങി നേ​താ​ക്ക​ൾ

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഇ​ന്ത്യ മു​ന്ന​ണി​യു​ടെ പ്ര​തി​ഷേ​ധം ഡ​ൽ​ഹി​യി​ൽ മൂ​ന്നാം ദി​വ​സ​വും ശ​ക്ത​മാ​യി തു​ട​രു​ന്നു. രാ​ജ്ഘ​ട്ടി​ലെ ഗാ​ന്ധി സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും പ്രാ​ർ​ഥ​ന​യും ന​ട​ത്തി​യ ശേ​ഷ​മാ​ണ് ഇ​ന്ന​ത്തെ സ​മ​ര​പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ച് നേ​താ​ക്ക​ൾ മ​ട​ങ്ങി​യ​ത്. ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി വ​രെ പ്ര​തി​ഷേ​ധ​ത്തി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്നും സ​മ​രം തു​ട​രു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ ഒ​രു​ക്കി​യ ഉ​ച്ച​ഭ​ക്ഷ​ണ യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് എം​പി​മാ​ർ മൂ​ന്ന് ബ​സു​ക​ളി​ലാ​യി രാ​ജ്ഘ​ട്ടി​ലെ​ത്തി​യ​ത്. ഹി​മാ​ച​ൽ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി സു​ഖ്‌​വീ​ന്ദ​ർ സിം​ഗ് സു​ഖു​വും തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി​യും ഇ​ന്ന​ത്തെ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഡ​ൽ​ഹി​യി​ൽ ത​ന്നെ തു​ട​രാ​ൻ കോ​ൺ​ഗ്ര​സ് എം​പി​മാ​ർ​ക്ക് എ​ഐ​സി​സി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​മ​ത ബാ​ന​ർ​ജി, ഉ​ദ്ധ​വ് താ​ക്ക​റെ, തേ​ജ​സ്വി യാ​ദ​വ് തു​ട​ങ്ങി​യ പ്ര​മു​ഖ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ നാ​ള​ത്തെ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ടും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റോ​ടും വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ലും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യും വ്യ​ക്ത​മാ​ക്കി.

സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും എ​ന്നാ​ൽ സ​ർ​ക്കാ​ർ അ​തി​നെ ത​ട​യാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്നു.

National

'ആ​രെ​ത്ര ബ​ഹ​ളം വ​ച്ചാ​ലും എ​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​രും'; പ്ര​തി​പ​ക്ഷ​ത്തി​ന് പ​രോ​ക്ഷ മ​റു​പ​ടി​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രെ​യും ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ഇ​ന്ത്യ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ട​യി​ൽ, പ്ര​തി​പ​ക്ഷ​ത്തി​ന് പ​രോ​ക്ഷ മ​റു​പ​ടി​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ആ​രെ​ത്ര ബ​ഹ​ളം വെ​ച്ചാ​ലും താ​ൻ രാ​ജ്യ​ത്തി​നു​വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 

ഖ​ജ​നാ​വ് കൊ​ള്ള​യ​ടി​ച്ച​വ​ർ​ക്ക് ഒ​രി​ക്ക​ലും ത​ന്നെ സ്നേ​ഹി​ക്കാ​നാ​കി​ല്ലെ​ന്ന് അ​റി​യാ​മെ​ന്നും, വി​മ​ർ​ശ​ന​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും ത​ന്നെ ത​ള​ർ​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​രാ​മ​ർ​ശി​ച്ചു. വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ഡ​ൽ​ഹി​യി​ൽ ശ​ക്ത​മാ​യ സ​മ​ര​മു​ഖം തു​റ​ന്നി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഈ ​പ്ര​സ്താ​വ​ന.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ മു​ന്ന​ണി നേ​താ​ക്ക​ൾ രാ​ജ്ഘ​ട്ടി​ലും ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും സ​ത്യാ​ഗ്ര​ഹ സ​മ​ര​വും പ്ര​ക്ഷോ​ഭ​ങ്ങ​ളും തു​ട​രു​ക​യാ​ണ്. രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​മ്പോ​ൾ, എ​തി​ർ​പ്പു​ക​ളെ വ​ക​വെ​യ്ക്കാ​തെ സ​ർ​ക്കാ​ർ സ്വ​ന്തം നി​ല​പാ​ടു​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

National

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ മു​ന്ന​ണി നേ​താ​ക്ക​ൾ രാ​ജ്ഘ​ട്ടി​ൽ

ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ പ​ട്ടി​ക തീ​വ്ര പ​രി​ഷ്ക​ര​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ആ​രോ​പി​ച്ച് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ഇ​ന്ത്യ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​ഷേ​ധം മൂ​ന്നാം ദി​വ​സ​വും ശ​ക്ത​മാ​യി തു​ട​രു​ന്നു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ച്ച​ഭ​ക്ഷ​ണ യോ​ഗ​ത്തി​ന് ശേ​ഷം ലോ​ക്‌​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യ​ട​ക്ക​മു​ള്ള ഇ​ന്ത്യ മു​ന്ന​ണി എം​പി​മാ​രും നേ​താ​ക്ക​ളും ഡ​ൽ​ഹി രാ​ജ്ഘ​ട്ടി​ൽ എ​ത്തി സ​ത്യാ​ഗ്ര​ഹ സ​മ​രം ആ​രം​ഭി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളെ ത​ക​ർ​ക്കു​ന്നു​വെ​ന്നും പൗ​ര​ന്മാ​രു​ടെ വോ​ട്ട​വ​കാ​ശം ക​വ​ർ​ന്നെ​ടു​ക്കു​ന്നു​വെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്ന് പ്ര​തി​പ​ക്ഷം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. രാ​ജ്ഘ​ട്ട് പ​രി​സ​ര​ത്തും ബി​ജെ​പി ആ​സ്ഥാ​ന​ത്തി​ന് ചു​റ്റും ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഡ​ൽ​ഹി പൊ​ലി​സ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ജ​ന്ത​ർ​മ​ന്ത​റി​ൽ പ്ര​തി​ഷേ​ധം ന​ട​ത്താ​ൻ അ​നു​മ​തി തേ​ടി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ഹ​ർ​ജി ന​ൽ​കി​യി​ട്ടു​മു​ണ്ട്.

National

ഏ​ക​പ​ക്ഷീ​യ തീ​രു​മാ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കും; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ന്നു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ സു​പ്രീം​കോ​ട​തി ഇ​ട​പെ​ടു​ന്നു. ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​തി​രാ​യ ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ച്ച് നോ​ട്ടീ​സ് അ​യ​ച്ച​ത്.

ക്രി​മി​ന​ൽ ന​ട​പ​ടി നേ​രി​ടു​ന്ന​തി​ൽ നി​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രി​ര​ക്ഷ ന​ൽ​കു​ന്ന വ്യ​വ​സ്ഥ​ക​ളു​ടെ സാ​ധു​ത​യും കോ​ട​തി പ​രി​ശോ​ധി​ക്കും. ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ ത​ട​ഞ്ഞു​കൊ​ണ്ട് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് വേ​ണ​മെ​ന്ന ഹ​ർ​ജി​ക്കാ​രു​ടെ ആ​വ​ശ്യം ത​ൽ​ക്കാ​ല​ത്തേ​ക്ക് കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. എ​ങ്കി​ലും തീ​രു​മാ​ന​ങ്ങ​ൾ ഏ​ക​പ​ക്ഷീ​യ​മ​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ അ​വ റ​ദ്ദാ​ക്കു​മെ​ന്ന് ബെ​ഞ്ചി​ലം​ഗ​മാ​യ ജ​സ്റ്റീ​സ് ജോ​യ്മ​ല്യ ബാ​ഗ്ചി വ്യ​ക്ത​മാ​ക്കി.

ഡ​ൽ​ഹി​യി​ലെ എ​സ്‌​ഐ​ആ​ർ ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫോം ​ആ​റി​ൽ ര​ണ്ട് അ​ധി​ക വ്യ​വ​സ്ഥ​ക​ൾ ചേ​ർ​ത്തു. ഈ ​രീ​തി​യി​ൽ ഫോം ​ആ​റ് മാ​റ്റാ​ൻ ക​ഴി​യി​ല്ലെ​ന്നും ഹ​ർ​ജി​ക്കാ​രി​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ മേ​ന​ക ഗു​രു​സ്വാ​മി വാ​ദി​ച്ചു. എ​ന്നാ​ൽ ഫോം ​ആ​റി​ൽ വ​രു​ത്തി​യ ഭേ​ദ​ഗ​തി​ക​ൾ​ക്ക് ത​ങ്ങ​ൾ അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി. നീ​തി​പൂ​ർ​വ​ക​വും സു​താ​ര്യ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളാ​ണ് രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് കാ​ര​ണം.

വോ​ട്ട​വ​കാ​ശം ഭീ​ഷ​ണി നേ​രി​ടു​ന്ന നി​ല​യി​ലാ​ണ് കാ​ര്യ​ങ്ങ​ൾ പോ​കു​ന്ന​തെ​ന്നും മേ​ന​ക ഗു​രു​സ്വാ​മി ചൂ​ണ്ടി​ക്കാ​ണി​ച്ചു. ഇ​തി​ന് മ​റു​പ​ടി​യാ​യി കേ​സി​നെ​ക്കു​റി​ച്ച് ത​ങ്ങ​ൾ കൃ​ത്യ​മാ​യി ഗൃ​ഹ​പാ​ഠം ചെ​യ്തി​ട്ടു​ണ്ടെ​ന്നും കാ​ര്യ​ങ്ങ​ളി​ൽ ബോ​ധ്യ​മു​ണ്ടെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് പ്ര​തി​ക​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ഹ​ർ​ജി​ക​ൾ ഒ​ന്നി​ച്ച് തു​ട​ർ​വാ​ദ​ത്തി​നാ​യി കോ​ട​തി മാ​റ്റി​.

National

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഒ​ക്ടോ​ബ​ർ 10-ന് ​ജ​ന്ത​ർ മ​ന്ത​റി​ൽ പ്ര​തി​ഷേ​ധം

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ 10-ന് ​ജ​ന്ത​ർ മ​ന്ത​റി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ക്കും. ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വെ​ച്ചി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കു​മെ​ന്നും, ഡ​ൽ​ഹി പൊ​ലി​സ് ത​ട​യു​ന്ന സ്ഥ​ല​ങ്ങ​ൾ സ​മ​ര​വേ​ദി​യാ​ക്കി മാ​റ്റു​മെ​ന്നും അ​ഭി​ജി​ത്ത് ദീ​പ്കെ വ്യ​ക്ത​മാ​ക്കി. സ്വ​ത​ന്ത്ര​വും നീ​തി​യു​ക്ത​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഉ​റ​പ്പാ​ക്കാ​ൻ ജ​ന​ങ്ങ​ൾ സ​മ​ര​ത്തി​ൽ അ​ണി​നി​ര​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

അ​തി​നി​ടെ, രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. പ്ര​തി​പ​ക്ഷ വി​ദ്യാ​ർ​ഥി, യു​വ​ജ​ന സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ വ​ൻ​തോ​തി​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി, പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം വൃ​ന്ദ കാ​രാ​ട്ട്, സി​പി​ഐ നേ​താ​വ് പി. ​സ​ന്തോ​ഷ് കു​മാ​ർ എം.​പി, ഡി​വൈ​എ​ഫ്ഐ ദേ​ശീ​യ പ്ര​സി​ഡ​ന്‍റും എം​പി​യു​മാ​യ എ.​എ. റ​ഹീം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യു​മാ​ണ് ഡ​ൽ​ഹി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി​യ​ത്.

ഡ​ൽ​ഹി​ക്ക് പു​റ​മെ മും​ബൈ​യി​ലെ ശി​വാ​ജി പാ​ർ​ക്കി​ലും സി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി. ബോ​ളി​വു​ഡ് താ​ര​ങ്ങ​ളും ഈ ​പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

 

National

കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി​യോ​ഗം ഇ​ന്ന്

ന്യൂ​​ഡ​​ൽ​​ഹി: മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​ണ​​ർ ഗ്യാ​​നേ​​ഷ് കു​​മാ​​റി​​ന്‍റെ രാ​​ജി ആ​​വ​​ശ്യം പ്ര​​ധാ​​ന അ​​ജ​​ൻ​​ഡ​​യാ​​ക്കി കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​സ​​മി​​തി യോ​​ഗം ഇ​​ന്നു ന​​ട​​ക്കും.

ഗ്യാ​​നേ​​ഷ് കു​​മാ​​റി​​ന്‍റെ രാ​​ജി ആ​​വ​​ശ്യ​​പ്പെ​​ട്ടു​​ള്ള പ്ര​​തി​​ഷേ​​ധം കൂ​​ടു​​ത​​ൽ ശ​​ക്ത​​മാ​​ക്കു​​ന്ന​​തി​​ലും വോ​​ട്ട് ചോ​​രി വി​​ഷ​​യം ജ​​ന​​ങ്ങ​​ളി​​ലേ​​ക്കെ​​ത്തി​​ക്കു​​ന്ന​​തി​​നു​​മു​​ള്ള ച​​ർ​​ച്ച​​ക​​ൾ യോ​​ഗ​​ത്തി​​ലു​​ണ്ടാ​​കും.

ഗ്യാ​​നേ​​ഷ് കു​​മാ​​ർ വി​​ഷ​​യ​​ത്തി​​ൽ ഭാ​​വി​​തന്ത്രം രൂ​​പീ​​ക​​രി​​ക്കാൻ പ്ര​​തി​​പ​​ക്ഷ ഇ​​ന്ത്യാ​​ സ​​ഖ്യ​​ത്തി​​ന്‍റെ യോ​​ഗം നാ​​ളെ ന​​ട​​ക്കും.

National

ന​ട​പ​ടി​യി​ല്ല, ന്യാ​യ​വാ​ദ​ങ്ങ​ൾ മാ​ത്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​രി​​​​നൊ​​പ്പം നി​​​​ന്നു​​​​കൊ​​​​ണ്ട് എ​​​​സ്ഐ​​​ആ​​​​റി​​​​ൽ ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ കൈ​​​​ക്കൊ​​​​ണ്ട​​​​തി​​​​ലെ ഭി​​​​ന്ന​​​​ത പ​​​​ര​​​​സ്യ​​​​മാ​​​​യ​​​​തോ​​​​ടെ, സ​​​​ഹ​​​​ക​​​​മ്മി​​​​ഷ​​​​ണ​​​​ർ​​​​മാ​​​​രെ ഒ​​​​പ്പം നി​​​​ർ​​​​ത്താ​​​​നു​​​​ള്ള ത​​​​ന്ത്ര​​​​പ​​​​ര​​​​മാ​​​​യ നീ​​​​ക്ക​​​​വു​​​​മാ​​​​യി മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​ർ.

പ്ര​​​​തി​​​​പ​​​​ക്ഷ​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ രാ​​​​ജി​​​​ക്കാ​​​​യി പ്ര​​​​തി​​​​ഷേ​​​​ധം ക​​​​ടു​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് സ​​​​ഹ​​​​ക​​​​മ്മി​​​​ഷ​​​​ണ​​​​ർ​​​​മാ​​​​രാ​​​​യ സു​​​​ഖ്‌​​​​വീ​​​​ന്ദ​​​​ർ സിം​​​​ഗ് സ​​​​ന്ധു, വി​​​​വേ​​​​ക് ജോ​​​​ഷി എ​​​​ന്നി​​​​വ​​​​ർ​​​​ക്കൊ​​​​പ്പം ഗ്യാ​​​​ന്വേ​​​​ഷ് കു​​​​മാ​​​​ർ ഇ​​​​ന്ന​​​​ലെ നി​​​​ർ​​​​വാ​​​​ച​​​​ൻ സ​​​​ദ​​​​നി​​​​ൽ യോ​​​​ഗം ചേ​​​​ർ​​​​ന്ന​​​​ത്.

വോ​​​​ട്ട​​​​ർ​​പ​​​​ട്ടി​​​​ക​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക തീ​​​​വ്ര പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യു​​​​മാ​​​​യി (എ​​​​സ്ഐ​​​ആ​​​​ർ) ബ​​​​ന്ധ​​​​പ്പെ​​​​ട്ടു ക​​​​മ്മി​​​​ഷ​​​​നി​​​​ൽ ഐ​​​​ക്യ​​​​ക​​​​ണ്ഠ്യേ​​​​ന​​​​യാ​​​​ണു തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​ളെ​​​ടു​​​​ത്ത​​​​തെ​​​​ന്ന് വാ​​​​ർ​​​​ത്താ​​​​ക്കു​​​​റി​​​​പ്പി​​​​ലൂ​​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ച ക​​​​മ്മി​​​​ഷ​​​​ൻ, നി​​​​ര​​​​വ​​​​ധി വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ച​​​​ർ​​​​ച്ച ചെ​​​​യ്ത​​​​താ​​​​യും അ​​​​റി​​​​യി​​​​ച്ചു.

എ​​​​സ്ഐ​​​ആ​​​​റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് 14 വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണു സ​​​​ഹ​​​​ക​​​​മ്മി​​​ഷ​​​​ണ​​​​ർ​​​​മാ​​​​ർ മു​​​​ന്പ് വി​​​​യോ​​​​ജി​​​​പ്പ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ ഇ​​​​വ​​​​യൊ​​​​ന്നും പൂ​​​​ർ​​​​ണ​​​​മാ​​​​യി പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​തെ, വി​​​​യോ​​​​ജി​​​​പ്പ് ഉ​​​​യ​​​​ർ​​​​ന്ന വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ചി​​​​ല ന്യാ​​​​യീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ക മാ​​​​ത്ര​​​​മാ​​​​ണ് ക​​​​മ്മി​​​​ഷ​​​​ൻ ഇ​​​​റ​​​​ക്കി​​​​യ വാ​​​​ർ​​​​ത്താ​​​​ക്കു​​​​റി​​​​പ്പി​​​​ൽ ചെ​​​​യ്തി​​​​ട്ടു​​​​ള്ള​​​​ത്.

National

പ്ര​തി​പ​ക്ഷം ഒ​ന്ന​ട​ങ്കം തെ​രു​വി​ൽ; ന​ടു​വി​ൽ​പ്പെ​ട്ട് ഗ്യാ​നേ​ഷ് കു​മാ​ർ

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: മു​​​​​ഖ്യ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മി​​​​​ഷ​​​​​ണ​​​​​ർ ഗ്യാ​​​​​നേ​​​​​ഷ് കു​​​​​മാ​​​​​റി​​​​​ന്‍റെ രാ​​​​​ജി​​​​​യാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് രാ​​​​​ജ്യ​​​​​ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​ത്ത് പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​ സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ൾ ഒ​​​​​ന്ന​​​​​ട​​​​​ങ്കം തെ​​​​​രു​​​​​വി​​​​​ലി​​​​​റ​​​​​ങ്ങി.

യൂ​​​​​ത്ത് കോ​​​​​ൺ​​​​​ഗ്ര​​​​​സ്, ഇ​​​​​ട​​​​​തു​​​​​പ​​​​​ക്ഷ സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളാ​​​​​യ ഐ​​​​​സ, എ​​​​​സ്എ​​​​​ഫ്ഐ എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ വി​​​​​വി​​​​​ധ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ൽ ശ​​​​​ക്ത​​​​​മാ​​​​​യ പ്ര​​​​​തി​​​​​ഷേ​​​​​ധപ്ര​​​​​ക​​​​​ട​​​​​ന​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ന്നു. സ​​​​​മ​​​​​രം ചെ​​​​​യ്ത നേ​​​​​താ​​​​​ക്ക​​​​​ളെ​​​​​യും പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രെ​​​​​യും പൊ​​​​ലി​​​​​സ് ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ത്തു. വ​​​​​രും​​​​​ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലും രാ​​​​​ജി ആ​​​​​വ​​​​​ശ്യ​​​​​മു​​​​​യ​​​​​ർ​​​​​ത്തി പ്ര​​​​​ക്ഷോ​​​​​ഭം ശ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​മെ​​​​​ന്ന വ്യ​​​​​ക്ത​​​​​മാ​​​​​യ സൂ​​​​​ച​​​​​ന ന​​​​​ൽ​​​​​കു​​​​​ന്ന​​​​​താ​​​​​യി​​​​​രു​​​​​ന്നു വി​​​​​ദ്യാ​​​​​ർ​​​​​ഥി-​​​​​യു​​​​​വ​​​​​ജ​​​​​ന സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളു​​​​​ടെ പ്ര​​​​​തി​​​​​ഷേ​​​​​ധം.

പൊ​​​ലി​​​സ് ബാ​​​​​രി​​​​​ക്കേ​​​​​ഡ്

ഗ്യാ​​​​​നേ​​​​​ഷ് കു​​​​​മാ​​​​​റി​​​​​ന്‍റെ അ​​​​​റ​​​​​സ്റ്റ് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് സി​​​​പി​​​​ഐ (എം​​​​എ​​​​​ൽ) നേ​​​​​താ​​​​​വ് ദീ​​​​​പ​​​​​ങ്ക​​​​​ർ ഭ​​​​​ട്ടാ​​​​​ചാ​​​​​ര്യ, ഐ​​​​​സ ദേ​​​​​ശീ​​​​​യ അ​​​​​ധ്യ​​​​​ക്ഷ നേ​​​​​ഹ ബോ​​​​​റ, മു​​​​​തി​​​​​ർ​​​​​ന്ന സു​​​​​പ്രീം​​​​കോ​​​​​ട​​​​​തി അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​ൻ പ്ര​​​​​ശാ​​​​​ന്ത് ഭൂ​​​​​ഷ​​​​​ൺ, സാ​​​​​മൂ​​​​​ഹ്യ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രാ​​​​​യ അ​​​​​ഞ്ജ​​​​​ലി ഭ​​​​​ര​​​​​ദ്വാ​​​​​ജ്, യോ​​​​​ഗേ​​​​​ന്ദ്ര യാ​​​​​ദ​​​​​വ് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​രു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ജ​​​​​ന്ത​​​​​ർ മ​​​​​ന്തറി​​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ സ​​​​​മ​​​​​ര​​​​​ത്തി​​​​​ന് അ​​​​​നു​​​​​മ​​​​​തി നി​​​​​ഷേ​​​​​ധി​​​​​ച്ച പൊ​​​​ലി​​​​സ്, സ്ഥ​​​​​ലം ബാ​​​​​രി​​​​​ക്കേ​​​​​ഡു​​​​​ക​​​​​ൾ വ​​​​​ച്ച് കെ​​​​​ട്ടി​​​​​യ​​​​​ട​​​​​ച്ചു.

ത​​​​​ട​​​​​സ​​​​​ങ്ങ​​​​​ൾ മ​​​​​റി​​​​​ക​​​​​ട​​​​​ന്ന് ജ​​​​​ന്ത​​​​​ർ മ​​​​​ന്തറി​​​​​ലേ​​​​​ക്കെ​​​​​ത്തി​​​​​യ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ക്കാ​​​​​രെ അ​​​​​ക​​​​​ത്തു​​​​ക​​​​​ട​​​​​ക്കാ​​​​​ൻ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കാ​​​​​തെ പൊ​​​​ലി​​​​​സ് ത​​​​​ട​​​​​ഞ്ഞു. തു​​​​​ട​​​​​ർ​​​​​ന്ന് മു​​​​​ദ്രാ​​​​​വാ​​​​​ക്യം വി​​​​​ളി​​​​​ച്ച പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രെ പൊ​​​​ലി​​​​സ് ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. നേ​​​​​ഹ ബോ​​​​​റ, അ​​​​​ഞ്ജ​​​​​ലി ഭ​​​​​ര​​​​​ദ്വാ​​​​​ജ് തു​​​​​ട​​​​​ങ്ങി​​​​​യ വ​​​​​നി​​​​​താ​​​​നേ​​​​​താ​​​​​ക്ക​​​​​ളെ വ​​​​​ലി​​​​​ച്ചി​​​​​ഴ​​​​​ച്ചാ​​​​​ണ് ബ​​​​​സി​​​​​ലേ​​​​​ക്കു മാ​​​​​റ്റി​​​​​യ​​​​​ത്. വാ​​​​​ർ​​​​​ത്ത റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്യാ​​​​​നെ​​​​​ത്തി​​​​​യ ചി​​​​​ല മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രെ​​​​​യും പൊ​​​​ലി​​​​​സ് ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ത്തു. സ്ഥ​​​​​ലം പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി ഒ​​​​​ഴി​​​​​പ്പി​​​​​ച്ച​​​​ശേ​​​​​ഷം ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ത്ത​​​​​വ​​​​​രെ ക​​​​​ഞ്ചാ​​​​​വ​​​​​ല, സ​​​​​മ​​​​​യ്പു​​​​​ർ ബാ​​​​​ദ്‌​​​​​ലി, ഭ​​​​​വാ​​​​​ന, ന​​​​​രേ​​​​​ല തു​​​​​ട​​​​​ങ്ങി​​​​​യ ന​​​​​ഗ​​​​​ര​​​​​പ്രാ​​​​​ന്ത​​​​​ങ്ങ​​​​​ളി​​​​​ലെ പൊ​​​​ലി​​​​​സ് സ്റ്റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് മാ​​​​​റ്റു​​​​​ക​​​​​യും പി​​​​​ന്നീ​​​​​ട് വി​​​​​ട്ട​​​​​യ​​​​​യ്ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.

മു​​​​​ഖം​​​​​മൂ​​​​​ടി​​​​​യ​​​​​ണി​​​​​ഞ്ഞ് യൂ​​​​​ത്ത് കോ​​​​​ൺ​​​​​ഗ്ര​​​​​സ് പ്ര​​​​​തി​​​​​ഷേ​​​​​ധം

ഗ്യാ​​​​​നേ​​​​​ഷ് കു​​​​​മാ​​​​​റി​​​​​ന്‍റെ മു​​​​​ഖം​​​​​മൂ​​​​​ടി​​​​​യും ധ​​​​​രി​​​​​ച്ച് വേ​​​​​റി​​​​​ട്ട പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​വു​​​​​മാ​​​​​യാ​​​​​ണ് യൂ​​​​​ത്ത് കോ​​​​​ൺ​​​​​ഗ്ര​​​​​സ് തെ​​​​​രു​​​​​വി​​​​​ലി​​​​​റ​​​​​ങ്ങി​​​​​യ​​​​​ത്. പ്ര​​​​​തീ​​​​​കാ​​​​​ത്മ​​​​​ക​​​​​മാ​​​​​യി ഗ്യാ​​​​​നേ​​​​​ഷ് കു​​​​​മാ​​​​​റി​​​​​ന്‍റെ മു​​​​​ഖം​​​​​മൂ​​​​​ടി​​​​​യ​​​​​ണി​​​​​ഞ്ഞ വ്യ​​​​​ക്തി​​​​​യു​​​​​ടെ കൈ​​​​​ക​​​​​ളി​​​​​ൽ വി​​​​​ല​​​​​ങ്ങ​​​​​ണി​​​​​യി​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു സ​​​​​മ​​​​​രം.

യൂ​​​​​ത്ത് കോ​​​​​ൺ​​​​​ഗ്ര​​​​​സ് അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ ഉ​​​​​ദ​​​​​യ് ഭാ​​​​​നു ചി​​​​​ബി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ യൂ​​​​​ത്ത് കോ​​​​​ൺ​​​​​ഗ്ര​​​​​സ് ആ​​​​​സ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​ന്ന് ജ​​​​​ന്ത​​​​​ർ മ​​​​​ന്ദ​​​​​റി​​​​​ലേ​​​​​ക്ക് നൂ​​​​​റു​​​​​ക​​​​​ണ​​​​​ക്കി​​​​​ന് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ അ​​​​​ണി​​​​​നി​​​​​ര​​​​​ന്ന മാ​​​​​ർ​​​​​ച്ച് ആ​​​​​രം​​​​​ഭി​​​​​ച്ച് നൂ​​​​​റ് മീ​​​​​റ്റ​​​​​ർ പി​​​​​ന്നി​​​​​ട്ട​​​​​പ്പോ​​​​​ഴേ​​​​​ക്കും പൊ​​​​ലി​​​​​സ് ബാ​​​​​രി​​​​​ക്കേ​​​​​ഡ് വ​​​​​ച്ച് ത​​​​​ട​​​​​യു​​​​​ക​​​​​യും നേ​​​​​താ​​​​​ക്ക​​​​​ളെ​​​​​യ​​​​​ട​​​​​ക്കം ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.

എ​​​​​സ്എ​​​​​ഫ്​​​​​ഐയുടെ മിന്നൽ പ്രതിഷേധം

രാ​​​​​ജ്യ​​​​​സ​​​​​ഭാ എം​​​​പി​​​​​മാ​​​​​രാ​​​​​യ എ.​​​​​എ. റ​​​​​ഹീം, വി. ​​​​​ശി​​​​​വ​​​​​ദാ​​​​​സ​​​​​ൻ എ​​​​​ന്നി​​​​​വ​​​​​രെ മു​​​​​ൻ​​​​​നി​​​​​ർ​​​​​ത്തി എ​​​​​സ്എ​​​​​ഫ്​​​​​ഐ ന​​​​​ട​​​​​ത്തി​​​​​യ മി​​​​​ന്ന​​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​വും അ​​​​​റ​​​​​സ്റ്റി​​​​​ൽ ക​​​​​ലാ​​​​​ശി​​​​​ച്ചു. പ​​​​​ട്ടേ​​​​​ൽ ചൗ​​​​​ക്ക് മെ​​​​​ട്രോ സ്റ്റേ​​​​​ഷ​​​​​നി​​​​​ൽ​​​​നി​​​​​ന്ന് തെ​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മി​​​​​ഷ​​​​​ൻ ആ​​​​​സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്കു നീ​​​​​ങ്ങി​​​​​യ മാ​​​​​ർ​​​​​ച്ച് ക​​​​​മ്മി​​​​ഷ​​​​​നു മു​​​​​ന്നി​​​​​ലെ പ്ര​​​​​ധാ​​​​​ന റോ​​​​​ഡി​​​​​ൽ പൊലിസ് ത​​​​​ട​​​​​ഞ്ഞു.

തു​​​​​ട​​​​​ർ​​​​​ന്ന് എം​​​​പി​​​​​മാ​​​​രു​​​​​ൾ​​​​​പ്പെ​​​​​ടെ അ​​​​​മ്പ​​​​​തോ​​​​​ളം പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രെ പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു നീ​​​​​ക്കി. മോ​​​​​ത്തി​​​​​ന​​​​​ഗ​​​​​ർ, ദ്വാ​​​​​ര​​​​​ക, ഡ​​​​​ൽ​​​​​ഹി ക​​​​​ന്‍റോ​​​​ൺ​​​​മെ​​​​ന്‍റ് എ​​​​​ന്നീ പൊ​​​​ലി​​​​​സ് സ്റ്റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് മാ​​​​​റ്റി​​​​​യ ഇ​​​​​വ​​​​​രെ രാ​​​​​ത്രി​​​​​യോ​​​​​ടെ വി​​​​​ട്ട​​​​​യ​​​​​ച്ചു.

Latest News

Corehub Up