x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ക​പ​ക്ഷീ​യ തീ​രു​മാ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കും; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്

ഓൺലൈൻ ഡെസ്ക്
Published: October 5, 2026 03:16 PM IST | Updated: October 5, 2026 03:16 PM IST

ഗ്യാനേഷ് കുമാർ.

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ന്നു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ സു​പ്രീം​കോ​ട​തി ഇ​ട​പെ​ടു​ന്നു. ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​തി​രാ​യ ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ച്ച് നോ​ട്ടീ​സ് അ​യ​ച്ച​ത്.

ക്രി​മി​ന​ൽ ന​ട​പ​ടി നേ​രി​ടു​ന്ന​തി​ൽ നി​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രി​ര​ക്ഷ ന​ൽ​കു​ന്ന വ്യ​വ​സ്ഥ​ക​ളു​ടെ സാ​ധു​ത​യും കോ​ട​തി പ​രി​ശോ​ധി​ക്കും. ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ ത​ട​ഞ്ഞു​കൊ​ണ്ട് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് വേ​ണ​മെ​ന്ന ഹ​ർ​ജി​ക്കാ​രു​ടെ ആ​വ​ശ്യം ത​ൽ​ക്കാ​ല​ത്തേ​ക്ക് കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. എ​ങ്കി​ലും തീ​രു​മാ​ന​ങ്ങ​ൾ ഏ​ക​പ​ക്ഷീ​യ​മ​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ അ​വ റ​ദ്ദാ​ക്കു​മെ​ന്ന് ബെ​ഞ്ചി​ലം​ഗ​മാ​യ ജ​സ്റ്റീ​സ് ജോ​യ്മ​ല്യ ബാ​ഗ്ചി വ്യ​ക്ത​മാ​ക്കി.

ഡ​ൽ​ഹി​യി​ലെ എ​സ്‌​ഐ​ആ​ർ ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫോം ​ആ​റി​ൽ ര​ണ്ട് അ​ധി​ക വ്യ​വ​സ്ഥ​ക​ൾ ചേ​ർ​ത്തു. ഈ ​രീ​തി​യി​ൽ ഫോം ​ആ​റ് മാ​റ്റാ​ൻ ക​ഴി​യി​ല്ലെ​ന്നും ഹ​ർ​ജി​ക്കാ​രി​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ മേ​ന​ക ഗു​രു​സ്വാ​മി വാ​ദി​ച്ചു. എ​ന്നാ​ൽ ഫോം ​ആ​റി​ൽ വ​രു​ത്തി​യ ഭേ​ദ​ഗ​തി​ക​ൾ​ക്ക് ത​ങ്ങ​ൾ അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി. നീ​തി​പൂ​ർ​വ​ക​വും സു​താ​ര്യ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളാ​ണ് രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് കാ​ര​ണം.

വോ​ട്ട​വ​കാ​ശം ഭീ​ഷ​ണി നേ​രി​ടു​ന്ന നി​ല​യി​ലാ​ണ് കാ​ര്യ​ങ്ങ​ൾ പോ​കു​ന്ന​തെ​ന്നും മേ​ന​ക ഗു​രു​സ്വാ​മി ചൂ​ണ്ടി​ക്കാ​ണി​ച്ചു. ഇ​തി​ന് മ​റു​പ​ടി​യാ​യി കേ​സി​നെ​ക്കു​റി​ച്ച് ത​ങ്ങ​ൾ കൃ​ത്യ​മാ​യി ഗൃ​ഹ​പാ​ഠം ചെ​യ്തി​ട്ടു​ണ്ടെ​ന്നും കാ​ര്യ​ങ്ങ​ളി​ൽ ബോ​ധ്യ​മു​ണ്ടെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് പ്ര​തി​ക​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ഹ​ർ​ജി​ക​ൾ ഒ​ന്നി​ച്ച് തു​ട​ർ​വാ​ദ​ത്തി​നാ​യി കോ​ട​തി മാ​റ്റി​.

Tags : SupremeCourt ElectionCommission ChiefElectionCommissioner Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up