x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുണ്ടംവേലി ഫ്‌ളാറ്റ് ക്രമക്കേട്: വിജിലന്‍സിന്‍റെ പ്രാഥമിക പരിശോധന

കൊച്ചി ബ്യൂറോ
Published: October 5, 2026 01:56 PM IST | Updated: October 5, 2026 01:56 PM IST

മുണ്ടംവേലിയിലെ ലൈഫ് ഫ്‌ളാറ്റ് (File photo)

കൊച്ചി: മുണ്ടംവേലിയിലെ ഫ്‌ളാറ്റ് നിര്‍മാണ ക്രമക്കേടില്‍ ഡിവൈഎസ്പി പി. രാജ്കുമാറിന്‍റെ നേതൃത്തില്‍ വിജിലന്‍സിന്‍റെ പ്രാഥമിക പരിശോധന. വിജിലന്‍സ് സംഘവും പിഡബ്ല്യുഡി ഉദ്യോഗസ്ഥരും സര്‍ക്കാര്‍ എൻജിനിയര്‍മാരുമാണ് സ്ഥലത്ത് പരിശോധന നടത്തുന്നത്. വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് സംഘം പരിശോധനയ്ക്കായി എത്തുന്നത്.

ഗുരുതരമായ ക്രമക്കേടാണ് ഫ്‌ളാറ്റ് നിര്‍മാണത്തില്‍ നടന്നിട്ടുള്ളതെന്ന് കണ്ടെത്തിയിരുന്നു. സൗത്ത് റെയില്‍വേയ്ക്ക് സമീപം പേരണ്ടൂര്‍ കനാലിന്‍റെ കൈവരിയ്ക്കരികെ താമസിച്ചിരുന്ന പിആന്‍ഡ്ടി കോളനി നിവാസികള്‍ക്ക് മെച്ചപ്പെട്ട താമസ സൗകര്യം ഒരുക്കാനായി ജിസിഡിഎ സൗജന്യമായി വിട്ടുനല്‍കിയ സ്ഥലത്ത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണ് ഫ്‌ളാറ്റ് നിര്‍മിച്ചത്.

2024ല്‍ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയത്തിലാണ് ഗുരുതരമായ നിര്‍മാണ തകരാറുകള്‍ കണ്ടെത്തിയത്. സ്റ്റീല്‍ സ്ട്രക്ചറില്‍ നിര്‍മിച്ച കെട്ടിടത്തിന് വ്യാപകമായി വിള്ളല്‍ രൂപപ്പെട്ടു. മുകളിലുള്ള അപ്പാര്‍ട്ട്‌മെന്‍റിലെ കക്കൂസ് മലിനജലം താഴേ നിലയിലുള്ളവരുടെ അടുക്കളയിലേക്കും കിടപ്പുമുറികളിലേക്കുമാണ് ഒലിച്ചിറങ്ങിയത്.

മഴക്കാലത്ത് ചോര്‍ച്ച വ്യാപകമായി. പരിശോധനകള്‍ നടന്നെങ്കിലും പരിഹാരമുണ്ടായിരുന്നില്ല. യുഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷം ഫ്‌ളാറ്റ് നിവാസികള്‍ ജിസിഡിഎ ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. പിന്നാലെയാണ് ഫ്‌ളാറ്റ് പൊളിച്ചു പണിയുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം നല്‍കിയത്.

Tags : Mundamveli Flat LifeMission Vigilance

Recent News

Corehub Up