x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ള​മാ​ണെ​ങ്കി​ൽ കു​ള​ത്തി​ലി​റ​ങ്ങി ത​ന്നെ ഉ​ദ്ഘാ​ട​നം; ജ​ന​പ്ര​തി​നി​ധി​ക​ളെ വെ​ള്ള​ത്തി​ൽ ചാ​ടി​ച്ച് മ​ഞ്ഞ​ളാം​കു​ഴി അ​ലി

വെബ് ഡെസ്ക്
Published: October 5, 2026 01:57 PM IST | Updated: October 5, 2026 02:05 PM IST

മ​ങ്ക​ട പീ​ച്ചാ​ണി​പ്പ​റ​മ്പ് തി​രു​ത്തി​ലെ കു​ള​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജ​ന​പ്ര​തി​നി​ധി​ക​ൾ കു​ള​ത്തി​ൽ ചാ​ടി നി​ർ​വ​ഹി​ക്കു​ന്നു.

മ​ല​പ്പു​റം: കു​ളം ഉ​ദ്ഘാ​ട​ന​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളെ വെ​ള്ള​ത്തി​ൽ ചാ​ടി​ച്ച് മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ. മ​ങ്ക​ട പീ​ച്ചാ​ണി​പ്പ​റ​മ്പ് തു​രു​ത്തി​ലെ കു​ള​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​മാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്.മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കൗ​തു​ക​മു​ണ​ർ​ത്തി​യ ഉ​ദ്ഘാ​ട​നം.

അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് മെ​മ്പ​ർ ഷ​ബീ​ർ മ​ഞ്ഞാ​മ്പ്ര​യെ​യാ​ണ് എം​എ​ൽ​എ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രും ചേ​ർ​ന്ന് കു​ള​ത്തി​ലേ​ക്ക് ത​ള്ളി​യി​ട്ട​ത്. മെ​മ്പ​ർ കു​ള​ത്തി​ൽ ചാ​ടി​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യെ​ന്ന് ച​ട​ങ്ങി​ന് മു​മ്പ് ത​ന്നെ എം​എ​ൽ​എ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. താ​ൻ ചാ​ടു​ക​യാ​ണെ​ങ്കി​ൽ എം​എ​ൽ​എ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും കു​ള​ത്തി​ലി​റ​ങ്ങ​ണ​മെ​ന്ന് ഷ​ബീ​റും പ​റ​ഞ്ഞി​രു​ന്നു.

ഇ​ത​നു​സ​രി​ച്ച് ഷ​ബീ​ർ വെ​ള്ള​ത്തി​ൽ ചാ​ടാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് നാ​ട മു​റി​ച്ച​തി​ന് പി​ന്നാ​ലെ എം​എ​ൽ​എ​യും സം​ഘ​വും ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ കു​ള​ത്തി​ലേ​ക്ക് ത​ള്ളി​യിടുകയായിരുന്നു. കു​ള​ത്തി​ൽ നീ​ന്തി​യ ശേ​ഷം ക​ര​യി​ലെ​ത്തി​യ ഷ​ബീ​ർ പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ന​ജ്‌​മ ത​ബ്‌​ഷി​റ​യെ​യും കു​ള​ത്തി​ലേ​ക്ക് ത​ള്ളി​യി​ട്ടു.

കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്യു​മ്പോ​ൾ വെ​റു​തെ സം​സാ​രി​ച്ച് സ​മ​യം ക​ള​യു​ന്ന​തി​നേ​ക്കാ​ൾ വെ​ള്ള​ത്തി​ൽ ചാ​ടു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്ന് ക​രു​തി​യാ​ണ് മെ​മ്പ​റെ കു​ള​ത്തി​ലി​റ​ക്കി​യ​തെ​ന്നാ​ണ് എം​എ​ൽ​എ പ​റ​ഞ്ഞു. അ​തേ​സ​മ​യം സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ട്യൂ​ബു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ കു​ള​ത്തി​ൽ ഒ​രു​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു വേ​റി​ട്ട ഉ​ദ്ഘാ​ട​നം.

Tags : viral inauguration manjalamkuzhi ali Malappuram Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up