ലയണൽ മെസി.
ബ്യൂണസ് ഐറിസ്: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിടപറയാനൊരുങ്ങി ലയണൽ മെസി. ആഫ്രിക്കൻ ടീമായ ബെനിനെതിരെയാണ് മെസിയുടെ അവസാന അന്താരാഷ്ട്ര മത്സരം. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 4.30ന് ബ്യൂണസ് ഐറിസിലെ മോണ്യുമെന്റൽ സ്റ്റേഡിയത്തിലാണ് മത്സരം.
ത്രസിപ്പിച്ച ഗോളുകളും വിസ്മയിപ്പിച്ച അസിസ്റ്റുകളും റിക്കാർഡുകളും കിരീടങ്ങളും നിറഞ്ഞ മെസിയുടെ അന്താരാഷ്ട്ര കരിയറിന് ഇതോടെ വിരാമമാകും. ഇതിഹാസ താരത്തിന് അർഹമായ യാത്രയയപ്പ് നൽകുന്നതിനായാണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ബെനിനെതിരായ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
2022ലെ ലോകകപ്പ് നേടിയ ടീമിലെ മുഴുവൻ താരങ്ങളെയും മെസിയുടെ വിടവാങ്ങൽ മത്സരത്തിന് ക്ഷണിച്ചിട്ടുണ്ട്. മെസി അവസാനമായി അണിയുന്ന അർജന്റീനയുടെ ജഴ്സിക്കും പ്രത്യേകതയുണ്ട്. ജഴ്സിയിലെ പത്താം നമ്പറും മെസിയുടെ പേരും സ്വർണ നിറത്തിലാണ് ആലേഖനം ചെയ്യുക.
2005ൽ ഹംഗറിക്കെതിരെയാണ് മെസി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. ബെനിനെതിരായ മത്സരം മെസിയുടെ 208-ാം അന്താരാഷ്ട്ര മത്സരമാകും. 125 അന്താരാഷ്ട്ര ഗോളുകളുടെ തിളക്കത്തോടെയാണ് താരം കളംവിടുന്നത്.
Tags : LionelMessi Messi MessiFarewell Argentina ArgentinaFootball Football Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews