x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജി വി​വാ​ദ​ത്തി​ന് വി​രാ​മം; ശ്രീ​ലേ​ഖ​യു​മാ​യി ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

വെബ് ഡെസ്ക്
Published: October 5, 2026 08:51 AM IST | Updated: October 5, 2026 08:53 AM IST

ആ​ർ. ശ്രീ​ലേ​ഖ, രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: ആ​ർ. ശ്രീ​ലേ​ഖ​യു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. രാ​ജി പ്ര​ഖ്യാ​പ​നം പി​ൻ​വ​ലി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ശ്രീ​ലേ​ഖ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് രാ​ജി പ്ര​ഖ്യാ​പി​ച്ച​തെ​ന്നാ​ണ് ബി​ജെ​പി നേ​തൃ​ത്വം പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം രാ​ജി​സം​ബ​ന്ധി​ച്ച് ശ്രീ​ലേ​ഖ വി​ശ​ദീ​ക​ര​ണം ന​ൽ​കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യോ വാ​ർ​ഡി​ലെ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ലൂ​ടെ​യോ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നാ​ണ് നീ​ക്കം. രാ​ജി പ്ര​ഖ്യാ​പ​നം പി​ൻ​വ​ലി​ച്ച​തി​ൽ ആ​ശ്വാ​സ​മു​ണ്ടെ​ങ്കി​ലും സ​മാ​ന സാ​ഹ​ച​ര്യം വീ​ണ്ടും ആ​വ​ർ​ത്തി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക നേ​തൃ​ത്വ​ത്തി​നു​ണ്ട്.

കൗ​ൺ​സി​ല​ർ സ്ഥാ​നം രാ​ജി​വ​യ്ക്കു​ക​യാ​ണെ​ന്ന് അ​റി​യി​ച്ച് വാ​ർ​ഡി​ലെ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ പ​ങ്കു​വ​ച്ച സ​ന്ദേ​ശം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ശ്രീ​ലേ​ഖ പി​ൻ​വ​ലി​ച്ച​ത്. ശ്രീ​ലേ​ഖ രാ​ജി​വ​യ്ക്കി​ല്ലെ​ന്ന് ബി​ജെ​പി നേ​തൃ​ത്വം നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും അ​വ​ർ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. പാ​ർ​ട്ടി​യോ​ടു​ള്ള അ​തൃ​പ്തി​യ​ല്ല ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ണ് രാ​ജി പ്ര​ഖ്യാ​പ​ന​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ബി​ജെ​പി നേ​താ​ക്ക​ളു​ടെ വി​ശ​ദീ​ക​ര​ണം.

അ​തി​നി​ടെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് ശ്രീ​ലേ​ഖ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ അ​റി​യി​ച്ചി​രു​ന്നു. ബി​ജെ​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സു​രേ​ഷ് ആ​ശു​പ​ത്രി​യി​ലെ​ത്തി ശ്രീ​ലേ​ഖ​യെ സ​ന്ദ​ർ​ശി​ക്കു​ക​യും ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.

Tags : Sreelakha BJP RajeevChandrasekhar Thiruvananthapuram Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up