റോജി എം. ജോണ്‍
കൊച്ചി: യാതൊരു അടിസ്ഥാനവുമില്ലാത്ത വിവരങ്ങള്‍ വാര്‍ത്തകളാക്കുന്ന ഇക്കാലത്ത് തെറ്റുകളില്‍ ഖേദം പ്രകടിപ്പിക്കാന്‍ പോലും തയാറാകാത്ത രീതിയില്‍ മാധ്യമരംഗം മാറിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍. എറണാകുളം പ്രസ്ക്ലബ്ബില്‍ രണ്ടാമത് പി.എസ്. രശ്മി മെമ്മോറിയല്‍ യംഗ് ജേര്‍ണലിസ്റ്റ് അവാര്‍ഡുദാനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമപ്രവര്‍ത്തനവും മാധ്യമരംഗവും മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന കാലമാണ്. ബൈറ്റുകള്‍ക്കായി സമീപിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ എന്തെങ്കിലും ഒന്ന് കിട്ടാനുള്ള തത്രപ്പാട് പലപ്പോഴും കാണാറുണ്ട്. ഒന്നും കിട്ടാതെ വരുമ്പോള്‍ ശൂന്യതയില്‍നിന്നു വാര്‍ത്തകള്‍ സൃഷ്ടിച്ചുവിടും.
വാര്‍ത്ത തെറ്റാണെന്നു ബോധ്യപ്പെട്ടാലും തിരുത്തല്‍ കാണാറില്ല. സെന്‍സേഷനുകള്‍ക്കു പിന്നാലെ പോകുന്ന മാധ്യമപ്രവര്‍ത്തനകാലത്ത് മാധ്യമധര്‍മത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുള്ള വേറിട്ട ശൈലിയായിരുന്നു പി.എസ്. രശ്മിയുടേതെന്നും അദ്ദേഹം പറഞ്ഞു.
Tags : Deepika DeepikaNewspaper BreakingNews NewsUpdate No regret over errors in the news