x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അരാംകോ റിഫൈനറി ആക്രമിച്ചതായി ഹൂതികൾ

വെബ്ഡെസ്ക്
Published: October 5, 2026 04:21 AM IST | Updated: October 5, 2026 04:21 AM IST

അ​​​രാം​​​കോ

സ​​​നാ: സൗ​​​ദി എ​​​ണ്ണ​​​ക​​​ന്പ​​​നി​​​യാ​​​യ അ​​​രാം​​​കോ​​​യു​​​ടെ റി​​​ഫൈ​​​ന​​​റി​​​യി​​​ൽ മി​​​സൈ​​​ൽ-​​​ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​താ​​​യി യെ​​​മ​​​നി​​​ലെ ഹൂ​​​തി വി​​​മ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
റി​​​യാ​​​ദി​​​ലു​​​ള്ള റി​​​ഫൈ​​​ന​​​റി പ​​​രി​​​സ​​​ര​​​ത്ത് ശ​​​നി​​​യാ​​​ഴ്ച രാ​​​വി​​​ലെ തീ​​​യും വ​​​ലി​​​യ​​​തോ​​​തി​​​ൽ പു​​​ക​​​യും ദൃ​​​ശ്യ​​​മാ​​​യി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, സൗ​​​ദി അ​​​ധി​​​കൃ​​​ത​​​ർ വി​​​ഷ​​​യ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല.

ഇ​​​റാ​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന ഹൂ​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ സൗ​​​ദി വി​​​പു​​​ല​​​മാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പ​​​ദ്ധ​​​തി​​​യൊ​​​രു​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. സൗ​​​ദി എ​​​ണ്ണ​​​ക്ക​​​യ​​​റ്റു​​​മ​​​തി​​​യെ ഹൂ​​​തി​​​ക​​​ൾ നി​​​ര​​​ന്ത​​​രം ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ​നീ​​​ക്കം.

ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​യും ഹൂ​​​തി​​​ക​​​ൾ അ​​​രാം​​​കോ കേ​​​ന്ദ്ര​​​ത്തി​​​നു നേ​​​ർ​​​ക്ക് വ്യോ​​​മാ​​​ക്ര​​​മണം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ബാ​​​ബ് അ​​​ൽ മ​​​ൻ​​​ഡെ​​​പ് ക​​​ട​​​ലി​​​ടു​​​ക്ക് ഹൂ​​​തി​​​ക​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യ​​​തും സൗ​​​ദി എ​​​ണ്ണ​​​ക്ക​​​യ​​​റ്റു​​​മ​​​തി പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Houthis claim attack on Aramco

Recent News

Corehub Up