x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാരവൃത്തി: ബിഹാർ സ്വദേശി ആസാമിൽ പിടിയിൽ

വെബ്ഡെസ്ക്
Published: October 5, 2026 04:07 AM IST | Updated: October 5, 2026 04:07 AM IST

ഗോ​​​ഹ​​​ട്ടി: സു​​​​ര​​​​ക്ഷാ സേ​​​​ന​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ര​​​​ഹ​​​​സ്യവി​​​​വ​​​​ര​​​​ങ്ങ​​​​ൾ പാ​​​​ക്കി​​​​സ്ഥാ​​​​ൻ ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ വി​​​​ഭാ​​​​ഗ​​​​ത്തി​​​​നു കൈ​​​​മാ​​​​റി​​​​യെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് ആ​​​സാ​​​​മി​​​​ൽ ബി​​​​ഹാ​​​​ർ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ 31കാ​​​​ര​​​​നെ പൊ​​​​ലിസ് സ്പെ​​​​ഷ​​​ൽ ടാ​​​​സ്‌​​​​ക് ഫോ​​​​ഴ്സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

ഗോ​​​ഹ​​​ട്ടി​​​യി​​​ലെ ഗാ​​​​ന്ധി​​​​ന​​​​ഗ​​​​റി​​​​ൽ വാ​​​​ട​​​​ക​​​​യ്ക്ക് താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന ഇ​​​​യാ​​​​ളെ ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ് പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. കി​​​​ഴ​​​​ക്ക​​​​ൻ ച​​​​മ്പാ​​​​ര​​​​ൻ സ്വ​​​​ദേ​​​​ശി​​​​യാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. ഇ​​​​യാ​​​​ളു​​​​ടെ കൈ​​​​വ​​​​ശ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന മൊ​​​​ബൈ​​​​ൽ ഫോ​​​​ണു​​​​ക​​​​ൾ, സിം ​​​​കാ​​​​ർ​​​​ഡു​​​​ക​​​​ൾ, ചി​​​ല ര​​​ഹ​​​സ്യ രേ​​​​ഖ​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യും പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Bihar native arrested in Assam

Recent News

Corehub Up