ബിജെപി
ന്യൂഡൽഹി: ഈ മാസം 16ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലേക്കുള്ള പശ്ചിമബംഗാൾ, ഉത്തരാഖണ്ഡ് സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു.
തൃണമൂൽ കോൺഗ്രസിൽനിന്നു രാജിവച്ച് ബിജെപിയിൽ ചേർന്ന മുൻ രാജ്യസഭാ എംപി രുക്മിണി മല്ലിക് ആണ് പശ്ചിമബംഗാളിൽ പാർട്ടി സ്ഥാനാർഥി.
നിലവിലെ ഉത്തരാഖണ്ഡ് സർക്കാരിലെ സഹമന്ത്രിയായ ദിനേശ് ആര്യ ആണ് ഉത്തരാഖണ്ഡിൽ നിന്നുള്ള ബിജെപി സ്ഥാനാർഥി.
ഉത്തർപ്രദേശിലെ പത്തു സീറ്റുകളിലേക്കും ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ ഓരോ സീറ്റുകളിലേക്കുമാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Rajya Sabha Elections