ഗീത
തൃശൂര്‍: തൃശൂരിൽ മകളും പേരക്കുട്ടിയും നോക്കിനില്‍ക്കെ വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു. മുരിങ്ങൂര്‍ മണ്ടിക്കുന്ന് ഊട്ടോളി വീട്ടില്‍ ഗീത (57) ആണ് മരിച്ചത്. മുരിങ്ങൂര്‍ ഡിവൈന്‍ നഗര്‍ റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു അപകടം.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ആയിരുന്നു അപകടം. ചേര്‍ത്തലയിലുള്ള മകളെയും പേരക്കുട്ടിയെയും യാത്ര അയയ്ക്കാനെത്തിയതായിരുന്നു ഗീത. മൂവരും റെയില്‍പാളം കടന്നാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്.
ട്രാക്കിന്റെ തൊട്ടരികില്‍ പ്ലാറ്റ്ഫോമില്‍ മറന്നുവച്ച ബാഗ് എടുക്കുന്നതിനിടെ ഗീതയെ എറണാകുളം ഭാഗത്തേക്ക് പോയ ട്രെയിന്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Tags : Thrissur Accident Death NewsUpdate Headlines