ഇറാനി കപ്പുമായി റെസ്റ്റ് ഓഫ് ഇന്ത്യ.
ന്യൂഡൽഹി: രഞ്ജി ട്രോഫി ചാമ്പ്യന്മാരായ ജമ്മു കാഷ്മീരിനെ കീഴടക്കി റെസ്റ്റ് ഓഫ് ഇന്ത്യ ഇറാനി കപ്പ് ഉയര്‍ത്തി. 279 റണ്‍സ് റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ജമ്മുകാഷ്മീരിന്റെ രണ്ടാം ഇന്നിംഗ്സ് വെറും 111 റൺസിന് അവസാനിച്ചു. ഇതോടെ 167 റൺസിന്റെ തകർപ്പൻ ജയമാണ് റെസ്റ്റ് ഓഫ് ഇന്ത്യ സ്വന്തമാക്കിയത്.
പേസർമാരായ മുകേഷ് കുമാറിന്റെയും ആകാശ് ദീപിന്റെയും മാരക ബൗളിംഗ് പ്രകടനത്തിന് മുന്നിൽ ജമ്മു തകർന്നടിയുകയായിരുന്നു. ഈ വിജയത്തോടെ റെസ്റ്റ് ഓഫ് ഇന്ത്യ തങ്ങളുടെ 31-ാം ഇറാനി കപ്പ് കിരീടം സ്വന്തമാക്കി. അവസാന അഞ്ച് സീസണുകളിൽ അവരുടെ മൂന്നാമത്തെ കിരീട നേട്ടമാണിത്.
279 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ജമ്മുവിന് സമനില നേടിയാൽ പോലും ആദ്യ ഇന്നിംഗ്സിലെ ലീഡിന്റെ കരുത്തിൽ കിരീടം നേടാമായിരുന്നു. ശുഭം ഖജൂരിയയും ഖമ്രാൻ ഇഖ്ബാലും ചേർന്ന് ഭേദപ്പെട്ട തുടക്കം (54 റൺസ്) നൽകിയെങ്കിലും പിന്നീട് തകർന്നടിയുകയായിരുന്നു.
ഉച്ചഭക്ഷണത്തിന് ശേഷം 22 റൺസ് ചേർക്കുന്നതിനിടെ അവസാന ഏഴ് വിക്കറ്റുകളാണ് അവർക്ക് നഷ്ടമായത്. മുകേഷ് കുമാർ 33 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയപ്പോൾ ആകാശ് ദീപും 25 റൺസിന് മൂന്നു വിക്കറ്റും വീഴ്ത്തി.
Tags : IraniCup RestOfIndia JammuKashmir Cricket Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash