x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോഴിക്കോട്ട് പുഴയിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ മുങ്ങിമരിച്ചു

വെബ് ഡെസ്ക്
Published: October 4, 2026 06:45 PM IST | Updated: October 4, 2026 06:45 PM IST

പ്രതീകാത്മക ചിത്രം

കോഴിക്കോട്: ചാത്തമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ മുങ്ങിമരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി. ചാത്തമംഗലം പാലാട്ടുമ്മൽ ഷമീറിന്‍റെ മകൻ സനു ഫിയാസ് (13) ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെ ചോയിമഠം ചെറുപുഴയിലായിരുന്നു സംഭവം.

ചാത്തമംഗലത്തെ സനുവിന്‍റെ വീട്ടിലെത്തിയ ശേഷം രണ്ട് വിദ്യാർഥികളും സമീപത്തെ പുഴയിൽ കുളിക്കാനിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തിന് തൊട്ടടുത്ത് താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികൾ കുട്ടികളുടെ ബഹളം കേട്ട് ഓടിയെത്തിയാണ് മുങ്ങിപ്പോയ മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തിയത്. എന്നാൽ സനു ഫിയാസിനെ രക്ഷിക്കാനായില്ല.

തുടർന്ന് മുക്കം അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി നടത്തിയ തെരച്ചിലിനൊടുവിലാണ് സനു ഫിയാസിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Tags : Kozhikode Drowned Bathing River Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up