x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ; ചോ​ദ്യം ചെ​യ്യ​ലി​ൽ പു​റ​ത്തു​വ​ന്ന​ത് മാ​ല മോ​ഷ​ണ​വും

വെബ് ഡെസ്‌ക്
Published: October 4, 2026 06:16 PM IST | Updated: October 4, 2026 06:16 PM IST

മു​ഹ​മ്മ​ദ് ഷി​ബി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ളം എം​ജി റോ​ഡി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യെ​യും സു​ഹൃ​ത്തി​നെ​യും ക​മ്പി​വ​ടി​കൊ​ണ്ട് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ യു​വാ​വ് ത​ളി​പ്പ​റ​മ്പി​ൽ വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന കേ​സി​ലും പ​ങ്കു​ണ്ടെ​ന്ന് പൊ​ലി​സ് ക​ണ്ടെ​ത്തി.

ത​മി​ഴ്നാ​ട് ഗൂ​ഡ​ല്ലൂ​ർ യെ​ല്ല​മ​ലൈ സു​ഭാ​ഷ് ന​ഗ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷി​ബി​ൽ (21) ആ​ണ് പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 3.30ന് ​സെ​ൻ​ട്ര​ൽ സ്ക്വ​യ​ർ മാ​ളി​ന് സ​മീ​പ​ത്തെ ചാ​യ​ക്ക​ട​യ്ക്ക് മു​ന്നി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. ‌‌

ക​ണ്ണൂ​ർ കൂ​ടാ​ളി സ്വ​ദേ​ശി ഇ​ന്ദ്ര​ജി​ത്തി​നും സു​ഹൃ​ത്ത് കാ​ർ​ത്തി​ക്കി​നു​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. പ്ര​കോ​പ​ന​മൊ​ന്നു​മി​ല്ലാ​തെ മു​ഹ​മ്മ​ദ് ഷി​ബി​ൽ ക​മ്പി​വ​ടി ഉ​പ​യോ​ഗി​ച്ച് ഇ​രു​വ​രെ​യും മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. പി​ടി​യി​ലാ​യ പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ത​ളി​പ്പ​റ​മ്പി​ലെ മോ​ഷ​ണ​ക്കേ​സു​മാ​യു​ള്ള ബ​ന്ധം ക​ണ്ടെ​ത്തി​യ​ത്.

ജൂ​ലൈ 14ന് ​രാ​ത്രി ത​ളി​പ്പ​റ​മ്പ് പൂ​മം​ഗ​ല​ത്തെ കോ​ളി​യാ​ട​ൻ വീ​ട്ടി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന ക​ല്യാ​ണി​യു​ടെ വീ​ട്ടി​ൽ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ പ്ര​തി ഇ​വ​രെ ആ​ക്ര​മി​ച്ച ശേ​ഷം ഒ​രു പ​വ​ൻ തൂ​ക്ക​മു​ള്ള സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്.

 

 

Tags : Kochi Kannur Crime Police Investigation CaseFile FIR

Recent News

Corehub Up