x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മലപ്പുറത്തെ വർഗീയവാദികളുടെ കൂടാക്കാൻ അനുവദിക്കില്ല: പി. നന്ദകുമാർ

വെബ് ഡെസ്ക്
Published: October 4, 2026 04:06 PM IST | Updated: October 4, 2026 04:06 PM IST

പി. നന്ദകുമാർ

മലപ്പുറം: മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കൂടാണെന്ന വിവാദ പരാമർശത്തിൽ വിശദീകരണവുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ പി. നന്ദകുമാർ രംഗത്ത്. താൻ ഉദ്ദേശിച്ചത് മലപ്പുറം ജില്ലയെ വർഗീയവാദികളുടെ കൂടാക്കാൻ അനുവദിക്കില്ലെന്ന ആശയമാണെന്നും തന്‍റെ പ്രസംഗത്തിൽ യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നന്ദകുമാർ.

പ്രസംഗത്തിലെ പരാമർശം തെറ്റായിരുന്നോയെന്ന് മാധ്യമങ്ങൾ ആവർത്തിച്ച് ചോദിച്ചപ്പോൾ, അത് നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. മലപ്പുറം ജില്ല എന്ന് പറയുമ്പോൾ അത് ഏതാനും ചിലരുടെ മാത്രം തറവാട്ട് സ്വത്താണെന്ന് ആരും ധരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ വാദത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തള്ളിപ്പറഞ്ഞിട്ടില്ലെന്നും പാർട്ടി നേതാക്കളെല്ലാം ഒരേ നിലപാടാണ് പറയുന്നതെന്നും നന്ദകുമാർ വ്യക്തത വരുത്തി. പാർട്ടി സെക്രട്ടറി തങ്ങളെ ആരെയും തള്ളിപ്പറഞ്ഞിട്ടില്ലെന്നും അങ്ങനെ കാര്യങ്ങൾ വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സെക്രട്ടറി പറഞ്ഞതും താൻ ഇവിടെ പറഞ്ഞതും പ്രതിപക്ഷനേതാവ് പിണറായി വിജയൻ വിശദീകരിക്കുന്നതും ഒരേ ആശയം തന്നെയാണ്. മലപ്പുറം ജില്ലയുടെ പാരമ്പര്യം നല്ലവണ്ണം അറിയുന്നയാളാണ് താനെന്നും, മലപ്പുറം എക്കാലത്തും ഒരു മതനിരപേക്ഷ കേന്ദ്രമായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.

എന്നാൽ ആ മതനിരപേക്ഷത ഇല്ലാതാക്കുന്ന രൂപത്തിലുള്ള നീക്കങ്ങൾ ശക്തമായി നടക്കുന്നുണ്ടെന്നും മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് കമ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുപോയിട്ടുള്ളതെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു.

Tags : PNandakumar Malappuram CPM Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up