ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധം.
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ രണ്ടാം ദിവസവും ജന്തർ മന്തറിലേക്കു നൂറുകണക്കിനു പേരുടെ മാർച്ച്.
ഇടത് വിദ്യാർഥി സംഘടനകളായ ഐസ, എഐഎസ്എഫ്, സാമൂഹ്യ പ്രവർത്തകരായ കപിൽ സിബൽ, യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ, അഞ്ജലി ഭരദ്വാജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. കേരള ഹൗസിനു സമീപമുള്ള ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ടുനീങ്ങാൻ ശ്രമിച്ച നൂറിലധികം പ്രതിഷേധക്കാരെ പൊലിസ് കസ്റ്റഡിയിലെടുത്തു നീക്കി.
കഴിഞ്ഞ ദിവസം ജന്തർ മന്തറിൽ പ്രതിഷേധം നടത്തി എഴുനൂറിലധികം പേർ കസ്റ്റഡിയിലായതിനുശേഷം ഐസ ദേശീയ അധ്യക്ഷ നേഹ ബോറ ജന്തർ മന്തറിലേക്ക് ഇന്നലെയും പ്രതിഷേധം ആഹ്വാനം ചെയ്യുകയായിരുന്നു.
അതിനിടെ, മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവച്ചില്ലെങ്കിൽ ഈ മാസം 10ന് ഡൽഹിയിൽ വൻ പ്രക്ഷോഭം നടത്തുമെന്ന് സിജെപി പ്രഖ്യാപിച്ചു.
Tags : March JantarMantar PoliceCustody Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash