പ്രിയങ്ക കക്കർ
ന്യൂഡൽഹി: ആം ആദ്മി പാർട്ടി (എഎപി) മുൻ മുഖ്യ വക്താവ് പ്രിയങ്ക കക്കർ കോൺഗ്രസിൽ ചേർന്നു. ന്യൂഡൽഹിയിലെ എഐസിസി ആസ്ഥാനത്തു നടന്ന വാർത്താസമ്മേളനത്തിൽ കോൺഗ്രസ് നേതാക്കളിൽനിന്നാണ് പ്രിയങ്ക ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചത്.
ഇനിമുതൽ ന്യായീകരിക്കാൻ കഴിയാത്തവരെ പ്രതിരോധിക്കാൻ തനിക്കു സാധിക്കില്ലെന്നു വ്യക്തമാക്കിയാണ് അവർ എഎപി വിട്ടത്.
എഎപിയിൽ മുൻപരിചയമില്ലാത്തവർക്ക് ഉയർന്ന സംഘടനാ പദവികൾ നൽകുന്നതിനെയും പാർട്ടി നേതാക്കൾ ആഡംബരജീവിതം നയിക്കുന്നതിനെയും അവർ വാർത്താസമ്മേളനത്തിൽ രൂക്ഷമായി വിമർശിച്ചു.
പ്രിയങ്ക കക്കറിനൊപ്പം മുൻ ഉത്തർപ്രദേശ് മന്ത്രിയും എട്ടു തവണ എംഎൽഎയുമായ ശ്യാം സുന്ദർ ശർമ ഉൾപ്പടെയുള്ള മറ്റു ചില മുതിർന്ന നേതാക്കളും കോൺഗ്രസിൽ ചേർന്നു.
Tags : AamAadmiParty Spokesperson PriyankaKakkar JoinsCongress Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash