x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദ്യ പ​കു​തി​യി​ൽ യു​പി​ഐ ഇ​ട​പാ​ടു​ക​ളി​ൽ 27 ശ​​ത​​മാ​​നം വ​​ർ​​ധ​​ന

വെബ്ഡെസ്ക്
Published: October 3, 2026 10:52 PM IST | Updated: October 3, 2026 10:52 PM IST

പ്രതീകാത്മക ചിത്രം

മും​​ബൈ: രാ​​ജ്യ​​ത്ത് യു​​പി​​ഐ വ​​ഴി​​യു​​ള്ള പ​​ണ​​മി​​ട​​പാ​​ടു​​ക​​ളി​​ൽ വീ​​ണ്ടും റി​​ക്കാ​​ർ​​ഡ് മു​​ന്നേ​​റ്റം. ന​​ട​​പ്പു സാ​​ന്പ​​ത്തി​​കവ​​ർ​​ഷ​​ത്തി​​ന്‍റെ ആ​​ദ്യ ആ​​റു മാ​​സ​​ങ്ങ​​ളി​​ൽ (ഏ​​പ്രി​​ൽ-​​സെ​​പ്റ്റം​​ബ​​ർ) യു​​പി​​ഐ ഇ​​ട​​പാ​​ടു​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ 27 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ വ​​ൻ വ​​ർ​​ധ​​ന രേ​​ഖ​​പ്പെ​​ടു​​ത്തി.

നാ​​ഷ​​ണ​​ൽ പേ​​യ്മെ​​ന്‍റ്സ് കോ​​ർ​​പ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ആ​​ദ്യ പ​​കു​​തി​​യി​​ൽ 14,500 കോ​​ടി​​യി​​ല​​ധി​​കം ഇ​​ട​​പാ​​ടു​​ക​​ളാ​​ണ് യു​​പി​​ഐ വ​​ഴി ന​​ട​​ന്ന​​ത്. ക​​ഴി​​ഞ്ഞ സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ ഇ​​ത് 11,400 കോ​​ടി​​യാ​​യി​​രു​​ന്നു.

മൂ​​ല്യ​​ത്തി​​ൽ 20 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച

ഇ​​ട​​പാ​​ടു​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​നൊ​​പ്പം കൈ​​മാ​​റ്റം ചെ​​യ്യ​​പ്പെ​​ട്ട തു​​ക​​യു​​ടെ മൂ​​ല്യ​​ത്തി​​ലും വ​​ലി​​യ വ​​ള​​ർ​​ച്ച​​യു​​ണ്ടാ​​യി. ആ​​ദ്യ പ​​കു​​തി​​യി​​ൽ യു​​പി​​ഐ വ​​ഴി 177 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ പ​​ണ​​മി​​ട​​പാ​​ടു​​ക​​ളാ​​ണ് രാ​​ജ്യ​​ത്ത് ന​​ട​​ന്ന​​ത്.

മു​​ൻ​​വ​​ർ​​ഷ​​ത്തെ ആ​​ദ്യ ആ​​റു​​മാ​​സ​​ത്തെ 148 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ 20 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ വ​​ർ​​ധ​​ന​​യാ​​ണി​​ത്. ചെ​​റു​​കി​​ട വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ൾ മു​​ത​​ൽ വ​​ലി​​യ വാ​​ണി​​ജ്യ ഇ​​ട​​പാ​​ടു​​ക​​ൾ​​ക്കു വ​​രെ ജ​​ന​​ങ്ങ​​ൾ ഡി​​ജി​​റ്റ​​ൽ പേ​​യ്മെ​​ന്‍റു​​ക​​ളെ പ്ര​​ധാ​​ന​​മാ​​യി ആ​​ശ്ര​​യി​​ക്കു​​ന്ന​​താ​​ണ് ഈ ​​കു​​തി​​പ്പി​​നു ക​​രു​​ത്തു​​പ​​ക​​രു​​ന്ന​​ത്.

സെ​​പ്റ്റം​​ബ​​റി​​ൽ കു​​റ​​വ്

അ​​തേ​​സ​​മ​​യം, തൊ​​ട്ടു​​മു​​ന്പ​​ത്തെ മാ​​സ​​മാ​​യ ഓ​​ഗ​​സ്റ്റു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ സെ​​പ്റ്റം​​ബ​​റി​​ലെ പ്ര​​തി​​മാ​​സ ഇ​​ട​​പാ​​ടു​​ക​​ളി​​ൽ നേ​​രി​​യ കു​​റ​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. ഓ​​ഗ​​സ്റ്റി​​ൽ 2450 കോ​​ടി ഇ​​ട​​പാ​​ടു​​ക​​ൾ ന​​ട​​ന്ന സ്ഥാ​​ന​​ത്ത് സെ​​പ്റ്റം​​ബ​​റി​​ൽ 1.74 ശ​​ത​​മാ​​നം കു​​റ​​ഞ്ഞ് 2407 കോ​​ടി​​യാ​​യി.

മൂ​​ല്യ​​ത്തി​​ലും 1.5 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ ഇ​​ടി​​വ് വ​​ന്നി​​ട്ടു​​ണ്ട് (29.82 ല​​ക്ഷം കോ​​ടി​​യി​​ൽ​​നി​​ന്ന് 29.37 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി). എ​​ന്നാ​​ൽ, ഓ​​ഗ​​സ്റ്റി​​ൽ 31 ദി​​വ​​സ​​ങ്ങ​​ൾ ഉ​​ണ്ടാ​​യി​​രു​​ന്ന​​പ്പോ​​ൾ സെ​​പ്റ്റം​​ബ​​റി​​ൽ 30 ദി​​വ​​സ​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണ് ഉ​​ണ്ടാ​​യി​​രു​​ന്ന​​തെ​​ന്നും പ്ര​​തി​​ദി​​ന ശ​​രാ​​ശ​​രി ഇ​​ട​​പാ​​ടു​​ക​​ൾ ഓ​​ഗ​​സ്റ്റി​​ലെ 79.1 കോ​​ടി​​യി​​ൽ​​നി​​ന്ന് സെ​​പ്റ്റം​​ബ​​റി​​ൽ 80.2 കോ​​ടി​​യാ​​യി ഉ​​യ​​രു​​ക​​യാ​​ണ് ചെ​​യ്ത​​തെ​​ന്നും വി​​പ​​ണി വി​​ദ​​ഗ്ധ​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു.

വ​​ലി​​യ തു​​ക​​ക​​ളു​​ടെ യു​​പി​​ഐ ഇ​​ട​​പാ​​ടു​​ക​​ൾ​​ക്ക് വ്യാ​​പാ​​രി​​ക​​ൾ​​ക്ക് ഫീ​​സ് (എം​​ഡി​​ആ​​ർ) ഏ​​ർ​​പ്പെ​​ടു​​ത്താ​​നു​​ള്ള നി​​ർ​​ദേ​​ശ​​ങ്ങ​​ൾ വ​​രാ​​നി​​രി​​ക്കേ​​യാ​​ണ് ഈ ​​ക​​ണ​​ക്കു​​ക​​ൾ പു​​റ​​ത്തു​​വ​​ന്നി​​രി​​ക്കു​​ന്ന​​ത്.

Tags : UPI Transactions Increase FirstHalf Business

Recent News

Corehub Up