x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ര​ണ​ഭാ​ഷാ പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക് അ​പേ​ക്ഷി​ക്കാം

വെബ്ഡെസ്ക്
Published: October 3, 2026 10:57 PM IST | Updated: October 3, 2026 10:57 PM IST

പ്രതീകാത്മക ചിത്രം - എഐ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026ലെ ​​​ഭ​​​ര​​​ണ​​​ഭാ​​​ഷാ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. മി​​​ക​​​ച്ച സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പി​​​നും മി​​​ക​​​ച്ച ജി​​​ല്ല​​​യ്ക്കും പു​​​ര​​​സ്‌​​​കാ​​​രം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ലും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന ഗ്രൂ​​​പ്പ് എ, ​​​ഗ്രൂ​​​പ്പ് ബി, ​​​ഗ്രൂ​​​പ്പ് സി ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ടൈ​​​പ്പി​​​സ്റ്റ്, ക​​​മ്പ്യൂ​​​ട്ട​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ്, സ്റ്റെ​​​നോ​​​ഗ്രാ​​​ഫ​​​ർ, കോ​​​ൺ​​​ഫി​​​ഡ​​​ൻ​​​ഷ്യ​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ന്നി​​​വ​​​ർ​​​ക്ക് ഭ​​​ര​​​ണ​​​ഭാ​​​ഷാ സേ​​​വ​​​ന പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. എ​​​ല്ലാ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും ഭ​​​ര​​​ണ​​​ഭാ​​​ഷാ ഗ്ര​​​ന്ഥ​​​ര​​​ച​​​നാ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. ഗ്രൂ​​​പ്പ് സി ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ൽ ഭ​​​ര​​​ണ​​​ഭാ​​​ഷാ സേ​​​വ​​​ന പു​​​ര​​​സ്‌​​​കാ​​​ര​​​വും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ലു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ ഉ​​​ദ്യോ​​​ഗ​​​സ്ഥ-​​​ഭ​​​ര​​​ണ​​​പ​​​രി​​​ഷ്‌​​​കാ​​​ര (ഔ​​​ദ്യോ​​​ഗി​​​ക ഭാ​​​ഷ) വ​​​കു​​​പ്പി​​​ന് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. വി​​​ലാ​​​സം: ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി, ഉ​​​ദ്യോ​​​ഗ​​​സ്ഥ-​​​ഭ​​​ര​​​ണ​​​പ​​​രി​​​ഷ്‌​​​കാ​​​ര (ഔ​​​ദ്യോ​​​ഗി​​​ക​​​ഭാ​​​ഷ) വ​​​കു​​​പ്പ്, അ​​​ന​​​ക്‌​​​സ് 1, ഗ​​​വ. സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 1. ഇ​​​മെ​​​യി​​​ൽ വി​​​ലാ​​​സം: [email protected]. ഫോ​​​ൺ - 0471 2518792. ജി​​​ല്ലാ​​​ത​​​ല ഭ​​​ര​​​ണ​​​ഭാ​​​ഷാ സേ​​​വ​​​ന​​​പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ അ​​​ത​​​ത് ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്‌ടോ​​​ബ​​​ർ 12.

Tags : Applications Invited OfficialLanguage Awards Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up