x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​സ്‌​ലെ​യു​ടെ ‘ലോ ​ഫാ​റ്റ് ഡെ​യ​റി വൈ​റ്റ്‌​ന​ർ’ സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് എ​ഫ്എ​സ്എ​സ്എ​ഐ; വി​ൽ​പ​ന ത​ട​ഞ്ഞു

വെബ്ഡെസ്ക്
Published: October 3, 2026 10:40 PM IST | Updated: October 3, 2026 10:40 PM IST

നെ​​സ്‌​​ലെ

ന്യൂ​​ഡ​​ൽ​​ഹി: പ്ര​​മു​​ഖ ഭ​​ക്ഷ്യോ​​ത്പ​​ന്ന നി​​ർ​​മാ​​ണ ക​​മ്പ​​നി​​യാ​​യ നെ​​സ്‌​​ലെ​​യു​​ടെ ‘ലോ ​​ഫാ​​റ്റ് ഡെയ​​റി വൈ​​റ്റ്‌‌​​ന​​ർ’’ സു​​ര​​ക്ഷി​​ത​​മ​​ല്ലെ​​ന്നും ഗു​​ണ​​നി​​ല​​വാ​​ര​​മി​​ല്ലാ​​ത്ത​​താ​​ണെ​​ന്നും ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ ഗു​​ണ​​നി​​ല​​വാ​​ര അ​​ഥോ​​റി​​റ്റി.

ഡ​​ൽ​​ഹി കോ​​ണാ​​ട്ട് പ്ലേ​​സി​​ലെ ഭാ​​ര​​ത് ഹോ​​ട്ട​​ൽ​​സി​​ന്‍റെ (ദ് ​​ല​​ളി​​ത്) വ​​ള​​പ്പി​​ൽ​​നി​​ന്നു ശേ​​ഖ​​രി​​ച്ച സാ​​മ്പി​​ൾ ലാ​​ബ് പ​​രി​​ശോ​​ധ​​ന​​യ്ക്കു വി​​ധേ​​യ​​മാ​​ക്കി​​യ​​പ്പോ​​ഴാ​​ണ് ഭ​​ക്ഷ്യ​​സു​​ര​​ക്ഷ നി​​യ​​മ​​പ്ര​​കാ​​ര​​മു​​ള്ള മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ച്ചി​​ട്ടി​​ല്ലെ​​ന്നു ക​​ണ്ടെ​​ത്തി​​യ​​ത്.

പ​​രി​​ശോ​​ധ​​നാ​​റി​​പ്പോ​​ർ​​ട്ട് പു​​റ​​ത്തു​​വ​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഇ​​തി​​ന്‍റെ വി​​ൽ​​പ​​ന ഉ​​ട​​ന​​ടി നി​​ർ​​ത്തി​​വ​​യ്ക്കാ​​ൻ ഭാ​​ര​​ത് ഹോ​​ട്ട​​ൽ​​സി​​ന് എ​​ഫ്എ​​സ്എ​​സ്എ​​ഐ നി​​ർ​​ദേ​​ശം ന​​ൽ​​കി. റി​​പ്പോ​​ർ​​ട്ടി​​നെ​​തി​​രേ അ​​പ്പീ​​ൽ ന​​ൽ​​കാ​​ൻ ക​​മ്പ​​നി​​ക്ക് സ​​മ​​യ​​പ​​രി​​ധി അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്.

പൊ​​തു​​ജ​​ന​​ങ്ങ​​ൾ ഇ​​ത്ത​​രം ബാ​​ച്ചു​​ക​​ളി​​ലെ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ വാ​​ങ്ങു​​ന്ന​​തി​​നും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​നും മു​​ന്പ് വി​​വ​​ര​​ങ്ങ​​ൾ ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണ​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി. നി​​ർ​​ദി​​ഷ്‌​​ട ഗു​​ണ​​നി​​ല​​വാ​​ര മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ക്കാ​​ത്ത പാ​​യ്ക്ക് ചെ​​യ്ത ഭ​​ക്ഷ്യോ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കെ​​തി​​രേ ന​​ട​​പ​​ടി ശ​​ക്ത​​മാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് ഈ ​​നീ​​ക്കം.

Tags : FSSAI Nestle LowFatDairyWhitener SalesHalted Business

Recent News

Corehub Up