കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
കൊച്ചി: ഹാർട്ട് കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയരായ വ്യക്തികളുടെയും കുടുംബാംഗങ്ങളുടെയും ഒത്തുചേരൽ ‘ഹൃദയസംഗമം’ ഇന്നു നടക്കും.
എറണാകുളം ലിസി ആശുപത്രി ഓഡിറ്റോറിയത്തിൽ രാവിലെ 11 ന് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യും.
വൊക്കേഷണൽ എക്സലൻസ് അവാർഡ് ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ മുൻ സീനിയർ ഗ്രേഡ് പ്രഫസർ ഡോ. തോമസ് കോശിക്ക് അദ്ദേഹം സമ്മാനിക്കും.
ഹാർട്ട് കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ലിസി ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഡോ. പോൾ കരേടൻ വിശിഷ്ടാതിഥിയാകും.
ഫൗണ്ടേഷൻ ട്രസ്റ്റി ഡോ. ജേക്കബ് ഏബ്രഹാം, സെക്രട്ടറി രാജു കണ്ണമ്പുഴ, ലിസി ഹോസ്പിറ്റൽ കാർഡിയോളജി വിഭാഗം മേധാവി ഡോ. റോണി മാത്യു കടവിൽ, ലിസി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ കൺസൾട്ടന്റ് ഡോ. ജോ ജോസഫ് എന്നിവർ പ്രസംഗിക്കും. ബോധവത്കരണ ക്ലാസും പാനൽ ചർച്ചയും ഉണ്ടാകും.
Tags : HeartCareFoundation Hridayasangamam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash