ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ട്
കോട്ടയം: ഓക്സിജന്‍ ദ് ഡിജിറ്റല്‍ എക്സ്പേര്‍ട്ട് ഷോറൂമുകളില്‍ മൊബൈല്‍ കാര്‍ണിവെലിന് തുടക്കമായി. 9,900 രൂപ മുതല്‍ സ്മാര്‍ട്ട് ഫോണുകളും 13,900 രൂപ മുതല്‍ ഫൈവ് ജി ഫോണുകളും കാര്‍ണിവെലില്‍ സ്വന്തമാക്കാം.
മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന സ്ക്രാച്ച് ആന്‍ഡ് വിന്നിലൂടെ കാര്‍, സ്കൂട്ടര്‍, സ്വര്‍ണമോതിരം, സൈക്കിള്‍, ഇലക്ട്രിക്ക് തയ്യല്മെഷീന്, എല്‍ഇഡി ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, മിക്സര്‍ ഗ്രൈന്‍ഡര്‍, പെഡസ്റ്റല്‍ ഫാന്‍, എയര്‍കൂളര്‍ ഉള്‍പ്പടെ നിരവധി സമ്മാനങ്ങളാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത്.
മൊബൈല്‍ ബ്രാന്‍ഡുകള്‍ നല്കുന്ന വാറന്റിക്ക് പുറമേ ഓക്സിജന്‍ നല്കുന്ന അധിക വാറന്റി സ്കീമുകളും പ്രൊട്ടക്ഷന്‍ പ്ലാനുകളും മൊബൈല്‍ കാര്‍ണിവെലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഴയ ഫോണുകള്‍ മാറ്റിവാങ്ങുമ്പോള്‍ ആകര്‍ഷകമായ ഗ്രീന്‍ എക്സ്ചേഞ്ച് പദ്ധതികളും കാര്ണിവെലിലുണ്ട്.
ദിവസവും 30 രൂപ മാറ്റിവച്ചാല്‍ മികച്ച സ്മാര്‍ട്ട് ഫോണുകള്‍ ഓക്സിജനില്‍നിന്നും സ്വന്തമാക്കാം. ഏത് കണ്ടീഷനിലുള്ള മൊബൈല്‍ ഫോണുകള്‍ക്കും കുറഞ്ഞത് 1000 രൂപ എക്സ്ചേഞ്ച് ബോണസും ഓക്സിജന്‍ നല്‍കും.
സ്മാര്‍ട്ട് ഫോണുകള്‍ക്കായി വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും പലിശരഹിത വായ്പസൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബജറ്റ് ഫോണുകള്‍ക്കും പലിശരഹിത ഇഎംഐ സ്കീമുകള്‍ ലഭ്യമാണ്.
യുപിഐ, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് ഫോണുകള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്കായി ബാങ്കുകളുമായി സഹകരിച്ച് 15,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകളും നല്‍കുന്നുണ്ട്. ഇഎംഐ സ്കീമുകള്‍ക്ക് 40 മാസം വരെ തിരിച്ചടവ് കാലാവധി നല്‍കുന്നുണ്ട്. 9020100100.
Tags : MobileCarnival KicksOff Oxygen Business