x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ നിർണായക ഇടപെടൽ ഉണ്ടായെന്ന് യുക്രെയ്ൻ

വെബ് ഡെസ്ക്
Published: October 3, 2026 11:05 PM IST | Updated: October 3, 2026 11:06 PM IST

ആൻഡ്രി സിബിഹ

കീവ്: റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ നിർണായക ഇടപെടൽ ഉണ്ടായെന്ന് യുക്രെയ്ൻ വിദേശകാര്യമന്ത്രി ആൻഡ്രി സിബിഹ. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വെടിനിർത്തൽ ചർച്ചകളിൽ ഇന്ത്യ ഉൾപ്പെടെ നാല് രാജ്യങ്ങളുടെ സമാധാന പദ്ധതികൾ പരിഗണനയിലുണ്ടെന്നും, ഇതിൽ ഇന്ത്യയുടെ നിർദേശമാണ് ഏറ്റവും സമഗ്രമെന്നും അദ്ദേഹം കീവിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയ്ക്ക് പുറമെ തുർക്കി, ഈജിപ്ത്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങളാണ് സമാധാന പദ്ധതികൾ സമർപ്പിച്ചത്.

റഷ്യയുമായി വെടിനിർത്തലിലെത്താൻ യുക്രെയ്ൻ സന്നദ്ധമാണെന്ന് സിബിഹ വ്യക്തമാക്കി. നിലവിൽ മേൽപ്പറഞ്ഞ നാല് രാജ്യങ്ങളുടെ പദ്ധതികളാണ് ചർച്ചയിലുള്ളത്. കരിങ്കടലിലെ തുറമുഖങ്ങളിലും ഊർജകേന്ദ്രങ്ങളിലുമുള്ള ആക്രമണങ്ങൾ അവസാനിപ്പിച്ചുകൊണ്ട് വെടിനിർത്തൽ നടപ്പിലാക്കാനാണ് യുക്രെയ്ന്റെ തീരുമാനം. ഈ രണ്ട് മേഖലകളും ഉൾപ്പെടുത്തിയാൽ മാത്രമേ വെടിനിർത്തൽ സാധ്യമാകൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഊർജകേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന യുഎസിന്‍റെ നിർദേശവും ചർച്ചയിലുണ്ട്. ഈ വിഷയം യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലൻസ്പിയും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ ചർച്ച ചെയ്തിട്ടുണ്ടെന്നും സിബിഹ കൂട്ടിച്ചേർത്തു.

Tags : AndriiSybiha‎ War Ukraine Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up