x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അതിർത്തിയിലെ നുഴഞ്ഞുകയറ്റം; പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ

വെബ് ഡെസ്ക്
Published: October 3, 2026 11:57 PM IST | Updated: October 3, 2026 11:57 PM IST

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: പാക്കിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നൽകി ഇന്ത്യ. ഫിറോസ്പുരിൽ അന്താരാഷ്ട്ര അതിർത്തിയിൽ ഇന്ത്യ രണ്ട് നാട്ടുകാരെ വെടിവച്ചു കൊന്നു എന്ന് പാക്കിസ്ഥാൻ ആരോപിച്ചതടക്കമുള്ള വിഷയങ്ങളിലാണ് നടപടി.

പ്രകോപനമില്ലാതെ വെടിവച്ചെന്ന പാക്കിസ്ഥാൻ ആരോപണം ഇന്ത്യ തള്ളികളയുകയും ചെയ്തു. മുന്നറിയിപ്പുകൾ നൽകിയിട്ടും അതിർത്തി വഴി നുഴഞ്ഞു കയറാൻ മൂന്ന് പേർ ശ്രമം നടത്തിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

മയക്കുമരുന്ന് കള്ളക്കടത്തിനുള്ള നീക്കമാണ് നടന്നതെന്നും ഇന്ത്യ പറഞ്ഞു. നുഴഞ്ഞുകയറ്റം തടയാൻ പാക്കിസ്ഥാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. താക്കീതുകൾ തുടർച്ചയായി അവഗണിച്ചത് കൊണ്ടാണ് നുഴഞ്ഞു കയറാൻ നോക്കിയവരെ നേരിടേണ്ടി വന്നതെന്നും ഇന്ത്യ വ്യക്തമാക്കി.

Tags : Infiltration Pakistani Diplomat Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up