x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ മാ​ഡ് സ​ന്ധു​വി​ന് വെ​ടി​യേ​റ്റു

വെബ് ഡെസ്‌ക്
Published: October 4, 2026 12:32 AM IST | Updated: October 4, 2026 12:32 AM IST

മാ​ഡ് സ​ന്ധു

അ​മൃ​ത്സ​ർ: സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റും മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റു​മാ​യ മാ​ഡ് സ​ന്ധു​വി​ന് വെ​ടി​യേ​റ്റു. ശ​നി​യാ​ഴ്ച പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ൽ ആ​ണ് സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ന്ധു​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ൽ അ​മൃ​ത്സ​ർ പോ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വ​ഴി​യി​ൽ ര​ക്ത​ത്തി​ൽ കു​ളി​ച്ചു കി​ട​ന്ന നി​ല​യി​ലാ​ണ് സ​ന്ധു​വി​നെ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കും മു​മ്പ് വ​ലി​യ തോ​തി​ൽ ര​ക്തം വാ​ർ​ന്നു​പോ​യ​താ​യാ​ണ് വി​വ​രം.

പ്ര​തി​ക​ളെ കു​റി​ച്ച് ഇ​തു​വ​രെ വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ല. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ​രു​ന്ന​താ​യി പൊ​ലി​സ് അ​റി​യി​ച്ചു. ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ സ​ന്ധു മ​രി​ച്ചു​വെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​ര​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ലും ഇ​തേ കു​റി​ച്ച് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ല​ഭ്യ​മാ​യി​ട്ടി​ല്ല.

 

Tags : MadSandhu Punjab Amritsar Crime Police Investigation CaseFile FIR

Recent News

Corehub Up