ചണ്ഡിഗഡ്: അതിർത്തി കടന്നുള്ള തീവ്രവാദം തടയുന്നതിന്റെ ഭാഗമായി പഞ്ചാബ് പോലീസ് പാക് ചാരസംഘടന ഐഎസ്ഐയുമായി ബന്ധം പുലർത്തിയിരുന്ന ആളെ അമൃത്സറിൽ അറസ്റ്റ് ചെയ്തു.
സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ഇയാൾ ഐഎസ്ഐയുമായി ബന്ധപ്പെട്ടിരുന്നത്.
ഇയാളുടെ പക്കൽനിന്ന് അമൃത്സർ പോലീസ് ഒരു കൈബോംബ്, ഒരു 9 എംഎം പിസ്റ്റൾ, നാല് വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തതായി ഡിജിപി ഗൗരവ് യാദവ് അറിയിച്ചു.
അതിർത്തിക്കടുത്ത ഐഎസ്ഐ ഭീകരരുമായി ഇൻസ്റ്റഗ്രാമിലൂടെ ആശയവിനിമയം നടത്തിയിരുന്ന ഇയാളോട് പോലീസ് കേന്ദ്രങ്ങളെ ലക്ഷ്യമിടാനും ക്രമസമാധാനം തകർക്കാനും നിർദേശിച്ചിരുന്നതായി അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.