എഎസ്ഐ ഹർജിത് സിംഗ്
അമൃത്സർ: അമൃത്സറിലെ ഭഗ്തൻവാല ധാന്യമാർക്കറ്റിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം എഎസ്ഐയെ വെടിവച്ചു കൊലപ്പെടുത്തി.
പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന എഎസ്ഐ ഹർജിത് സിംഗിനാണ് ഇന്നലെ പുലർച്ചെ മൂന്നോടെ അക്രമികളുടെ വെടിയേറ്റത്. ഹർജിതിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊട്ടടുത്തുനിന്നു വെടിവച്ച ശേഷം പ്രതികൾ രക്ഷപ്പെട്ടു.
ഈ അക്രമം നടന്നതിനു മണിക്കൂറുകൾക്കു മുന്പ് വ്യാഴാഴ്ച രാത്രി ഇസ്ലാമാബാദ് നഗറിലും സമാന സംഭവം നടന്നു. വീടിനു പുറത്ത് നടക്കുകയായിരുന്ന സാഹിൽപ്രീത് സിംഗ് എന്നയാളെ ബൈക്കിലെത്തിയ രണ്ടുപേർ വെടിവച്ചു കൊലപ്പെടുത്തി. രണ്ട് സംഭവങ്ങളിലെയും പ്രതികളെ കണ്ടെത്താൻ പൊലിസ് അന്വേഷണം ആരംഭിച്ചു.
Tags : ASI Amritsar ShootDead Punjab Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash