പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തിരുവോണം ബംപർ 2026 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് 26ന് നടക്കുമെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ. എസ്. അഞ്ജു അറിയിച്ചു. ഇതുവരെ 76,85,650 ടിക്കറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്. 90 ലക്ഷം ടിക്കറ്റുകളുടെ വിൽപ്പന ലക്ഷ്യമിട്ട് ജൂലൈ 20നാണ് തിരുവോണം ബംപർ ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്.
അംഗീകൃത ലോട്ടറി ഏജന്റുമാരും വിൽപ്പനക്കാരും മുഖേന സംസ്ഥാനത്ത് ടിക്കറ്റ് വിൽപ്പന പുരോഗമിക്കുകയാണ്. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നീ 10 സീരീസുകളിലാണ് തിരുവോണം ബമ്പർ ടിക്കറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്. ടിക്കറ്റിന്റെ വില 500 രൂപയാണ്. സമ്മാനഘടന ഒന്നാം സമ്മാനം 30 കോടി രൂപ. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക്. മൂന്നാം സമ്മാനം 25 ലക്ഷം രൂപ വീതം 20 പേർക്.
നാലാം സമ്മാനം അഞ്ചു ലക്ഷം രൂപ വീതം 10 പേർക്ക്. അഞ്ചാം സമ്മാനം രണ്ടു ലക്ഷം രൂപ വീതം 10 പേർക്ക്. ആറാം സമ്മാനം 5,000 രൂപ വീതം 54,000 പേർക്ക് ഏഴാം സമ്മാനം 2,000 രൂപ വീതം 81,000 പേർക്ക്.
എട്ടാം സമ്മാനം 1,000 രൂപ വീതം 1,24,200 പേർക്ക്. ഒൻപതാം സമ്മാനം 500 രൂപ വീതം 2,75,400 പേർക്ക്. സമാശ്വാസ സമ്മാനം: 5 ലക്ഷം രൂപ വീതം 9 പേർക്ക് എന്നിങ്ങനെയാണ് സമ്മാനഘടന.
Tags : ThiruvonamBumper LuckyDraw LotteryTicket Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash