പി.ജെ. ജോസഫ്
കോട്ടയം: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് പ്രഖ്യാപിച്ച മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയുള്ള ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ കേരളത്തെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ഗാന്ധിജി സ്റ്റഡി സെന്റര്‍ ചെയര്‍മാനും മുന്‍മന്ത്രിയുമായ പി.ജെ. ജോസഫ് ആവശ്യപ്പെട്ടു.
ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സിംപോസിയം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര വ്യോമയാന മന്ത്രാലയം മുന്‍ സെക്രട്ടറിയും എയര്‍ ഇന്ത്യ ചെയര്‍മാനുമായിരുന്ന കെ. റോയ് പോള്‍, സന്തോഷ് ജോര്‍ജ് കുളങ്ങര, ചാക്കോച്ചന് മണലേല്‍ എന്നിവര്‍ സിമ്പോസിയത്തില്‍ പാനലിസ്റ്റുകളായിരുന്നു.
മന്ത്രി മോന്‍സ് ജോസഫ്, കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ്, കേരള ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജെയ്സണ്‍ ജോസഫ്, എബി പൊന്നാട്ട്, ഡോ. ജോബിന് എസ്. കൊട്ടാരം എന്നിവര്‍ പ്രസംഗിച്ചു.
Tags : Kerala BulletTrain Project PJJoseph Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash