x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഒ​ക‌്ടോ​ബ​ർ 12 മു​ത​ൽ നടത്താൻ ശി​​​പാ​​​ർ​​​ശ

വെബ്ഡെസ്ക്
Published: September 19, 2026 04:28 AM IST | Updated: September 19, 2026 04:28 AM IST

നി​​​യ​​​മ​​​സ​​​ഭാ മന്ദിരം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം ഒ​​​ക്ടോ​​​ബ​​​ർ 12 മു​​​ത​​​ൽ തു​​​ട​​​ങ്ങാ​​​ൻ ശി​​​പാ​​​ർ​​​ശ. പ്ര​​​ധാ​​​ന​​​മാ​​​യി നി​​​യ​​​മ നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ൾ​​​ക്കാ​​​യാ​​​ണ് മൂ​​​ന്നാ​​​ഴ്ച​​​യോ​​​ളം നീ​​​ളു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം വി​​​ളി​​​ച്ചു ചേ​​​ർ​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം ഗ​​​വ​​​ർ​​​ണ​​​റോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​​യ്ത​​​ത്.

വ​​​യോ​​​ജ​​​ന​​​ക്ഷേ​​​മ ബി​​​ൽ അ​​​ട​​​ക്കം ഒ​​​ട്ടേ​​​റെ പു​​​തി​​​യ ബി​​​ല്ലു​​​ക​​​ളും നി​​​ല​​​വി​​​ലെ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സു​​​ക​​​ൾ​​​ക്കു പ​​​ക​​​ര​​​മു​​​ള്ള ഏ​​​താ​​​നും ബി​​​ല്ലു​​​ക​​​ളു​​​മാ​​​ണ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ പ​​​ര്യ​​​ട​​​ന​​​ത്തി​​​ലു​​​ള്ള സ്പീ​​​ക്ക​​​ർ തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ അ​​​ടു​​​ത്ത​​​യാ​​​ഴ്ച മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ ശേ​​​ഷം മ​​​ന്ത്രി​​​സ​​​ഭാ ശി​​​പാ​​​ർ​​​ശ ഗ​​​വ​​​ർ​​​ണ​​​റെ അ​​​റി​​​യി​​​ക്കും. സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു​​​ള്ള ക​​​ല​​​ണ്ട​​​റും ത​​​യാ​​​റാ​​​ക്കും.

ഒ​​​ക്ടോ​​​ബ​​​ർ 12നു ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം തു​​​ട​​​ങ്ങി​​​യാ​​​ലും 19 നു ​​​തു​​​ട​​​ങ്ങു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ ആ​​​ഴ്ച ന​​​വ​​​രാ​​​ത്രി പൂ​​​ജ​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മ​​​ഹാ​​​ന​​​വ​​​മി​​​യും വി​​​ജ​​​യ​​​ദ​​​ശ​​​മി​​​യു​​​മാ​​​ണ്. ഇ​​​തി​​​നാ​​​ൽ ഈ ​​​ആ​​​ഴ്ച സ​​​മ്മേ​​​ള​​​നം ഒ​​​ഴി​​​വാ​​​ക്കേ​​​ണ്ടി വ​​​രും.

വി.​​​ഡി. സ​​​തീ​​​ശ​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച പു​​​തു​​​ക്കി​​​യ ബ​​​ജ​​​റ്റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ൾ​​​ക്കു​​​ള്ള ഉ​​​പ​​​ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച​​​യും ന​​​ട​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

Tags : KeralaLegislativeAssembly Session Recommendation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Niyamasabha

Recent News

Corehub Up