പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി മേഖലയില്‍ ഇല്ലാത്ത പ്രതിസന്ധിയുണ്ടെന്ന് വരുത്തി തീർത്ത് അമിതമായ നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്.
എല്ലാ നടപടിക്രമങ്ങളും മാറ്റി വച്ചാണ് ഇത് നടന്നതെന്നും വൈദ്യുതിയുടെ ആവശ്യകത വിലയിരുത്തേണ്ടത് കെഎസ്ഇബിയാണെന്നും അദ്ദേഹം പറഞ്ഞു. അതിനുള്ള വലിയ സംവിധാനം കേരളത്തില്‍ കെഎസ്ഇബിക്കുണ്ടെന്നും പിണറായി അഭിപ്രായപ്പെട്ടു.
എന്നാല്‍ കെഎസ്ഇബിയെ ഇരുട്ടില്‍ നിര്‍ത്തി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്ക് പോലും അതില്‍ പങ്കില്ലെന്ന് വരുത്തിയിരിക്കുകയാണ്. നടപടിക്രമങ്ങള്‍ എങ്ങനെ മാറ്റിമറിക്കുന്നു എന്നതാണ് നമ്മള് ഇതിലൂടെ കാണുന്നതെന്നും പിണറായി ആരോപിച്ചു.
ജിഎന്‍എ എന്ന് പറയുന്ന പ്ലാറ്റ്ഫോമിനെ ബന്ധപ്പെടുകയാണ്. സര്‍ക്കാര്‍ അല്ല അവര്‍ ഇങ്ങോട്ട് ബന്ധപ്പെടുകയാണ്. മുഖ്യമന്ത്രിയുമായാണ് ബന്ധപ്പെടുന്നതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Tags : PinarayiVijayan CPM UDF VDSatheesan Congress SunnyJoseph