x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീ​വ്ര​വാ​ദി​ക​ൾ​ക്ക് പാ​സ്പോ​ർ​ട്ട് ന​ൽ​കി​ല്ല; ഷെ​യ്ഖ് ഹ​സീ​ന​യു​ടെ അ​പേ​ക്ഷ ത​ള്ളി ബം​ഗ്ലാ​ദേ​ശ് സ​ർ​ക്കാ​ർ

വെബ് ഡെസ്‌ക്
Published: November 9, 2026 08:39 PM IST | Updated: November 9, 2026 08:39 PM IST

ഷെ​യ്ഖ് ഹ​സീ​ന

ധാ​ക്ക: പു​തി​യ പാ​സ്പോ​ർ​ട്ടി​നാ​യി ഷെ​യ്ഖ് ഹ​സീ​ന ന​ൽ​കി​യ അ​പേ​ക്ഷ നി​ര​സി​ച്ച് ബം​ഗ്ലാ​ദേ​ശ് സ​ർ​ക്കാ​ർ. തീ​വ്ര​വാ​ദി​ക​ൾ​ക്ക് പാ​സ്പോ​ർ​ട്ട് ന​ൽ​കി​ല്ലെ​ന്ന് അ​റി​യി​ച്ച ബം​ഗ്ലാ​ദേ​ശ് സ​ർ​ക്കാ​ർ ഹ​സീ​ന​യു​ടേ​ത് ഒ​രു നാ​ട​കം മാ​ത്ര​മാ​ണെ​ന്നും പ​റ​ഞ്ഞു.

ല​ണ്ട​ൻ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന നി​യ​മ​സ്ഥാ​പ​നം വ​ഴി​യാ​ണ് ഷെ​യ്ഖ് ഹ​സീ​ന ഡ​ൽ​ഹി​യി​ലെ ബം​ഗ്ലാ​ദേ​ശ് ഹൈ​ക്ക​മ്മി​ഷ​നി​ൽ പു​തി​യ പാ​സ്പോ​ർ​ട്ടി​നും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​നും അ​പേ​ക്ഷ ന​ൽ​കി​യ​ത്. ഹൈ​ക്ക​മ്മി​ഷ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ പു​തി​യ പാ​സ്പോ​ർ​ട്ടി​നാ​യി നി​യ​മ​സ്ഥാ​പ​നം അ​യ​ച്ച ഇ​മെ​യി​ലി​ൽ ഹ​സീ​ന​യു​ടെ അ​നു​മ​തി​പ​ത്ര​മോ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​തേ​സ​മ​യം ഷെ​യ്ഖ് ഹ​സീ​ന ഓ​ടി​പ്പോ​യ​താ​ണെ​ന്നും പു​തി​യ പാ​സ്പോ​ർ​ട്ടു​മാ​യി തി​രി​ച്ചെ​ത്താ​നു​ള്ള നാ​ട​ക​ത്തി​ന് ഇ​നി പ്ര​സ​ക്തി​യി​ല്ലെ​ന്നും ബം​ഗ്ലാ​ദേ​ശ് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ഹു​മ​യൂ​ൺ ക​ബീ​ർ പ​റ​ഞ്ഞു.

തി​രി​ച്ചെ​ത്താ​ൻ യ​ഥാ​ർ​ഥ​ത്തി​ൽ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ അ​തി​ന് കൃ​ത്യ​മാ​യ നി​യ​മ​വ​ഴി​യു​ണ്ട്. ബം​ഗ്ലാ​ദേ​ശും ഇ​ന്ത്യ​യും ത​മ്മി​ൽ കു​റ്റ​വാ​ളി​ക​ളെ കൈ​മാ​റു​ന്ന ക​രാ​റു​ണ്ട്. തി​രി​ച്ചെ​ത്തി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി ശി​ക്ഷ അ​നു​ഭ​വി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

Tags : Bangladesh SheikhHasina Dhaka NewsUpdate Headlines

Recent News

Corehub Up